ഡുക്കാട്ടി മോണ്‍സ്റ്റര്‍ 821 ഇന്ത്യയില്‍
ഡുക്കാട്ടി മോണ്‍സ്റ്റര്‍ 821 ഇന്ത്യയില്‍
Thursday, May 3, 2018 2:45 PM IST
മും​ബൈ: ഡു​ക്കാ​ട്ടി​യു​ടെ പു​തി​യ മോ​ഡ​ലാ​യ മോ​ണ്‍സ്റ്റ​ര്‍ 821 ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. 9.51 ല​ക്ഷം രൂ​പ എ​ക്സ് ഷോ​റൂം വി​ല​യു​ള്ള ബൈ​ക്ക് മോ​ണ്‍സ്റ്റ​ര്‍ 900ന്‍റെ പൈ​തൃ​ക​ത്തോ​ടെ​യാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

പൂ​ര്‍ണ​മാ​യും റീ​ഡി​സൈ​ന്‍ ചെ​യ്ത ടാ​ങ്ക്, ടെ​യി​ല്‍, പു​തി​യ എ​ക്സ്ഹോ​സ്റ്റ്, ഹെ​ഡ്‌​ലൈ​റ്റ് എ​ന്നി​വ വാ​ഹ​ന​ത്തെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​തി​നൊ​പ്പം ഏ​ത് ഗി​യ​റി​ലാ​ണ് വാ​ഹ​നം ഓ​ടു​ന്ന​ത്, ഇ​ന്ധ​ന അ​ള​വ് തു​ട​ങ്ങി​യ​വ അ​റി​യാ​ന്‍ സാ​ധി​ക്കു​ന്ന ക​ള​ര്‍ ടി​എ​ഫ്ടി ഡി​സ്പ്ലേ ആ​ദ്യ​മാ​യി ഈ ​വാ​ഹ​ന​ത്തി​ലൂ​ടെ ഡു​ക്കാ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. മൂ​ന്നു നി​റ​ങ്ങ​ളി​ല്‍ വാ​ഹ​നം ല​ഭ്യ​മാ​ണ്.


ഡു​ക്കാ​ട്ടി 821ന്‍റെ ബു​ക്കിം​ഗ് ഇ​ന്ത്യ​യി​ലെ ഡീ​ല​ര്‍ഷി​പ്പു​ക​ളി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജൂ​ണ്‍ ആ​ദ്യ ആ​ഴ്ച മു​ത​ല്‍ വാ​ഹ​നം വി​ത​ര​ണം ചെ​യ്തു​തു​ട​ങ്ങും. കേ​ര​ള​ത്തി​ൽ കൊ​ച്ചി​യി​ലാ​ണ് ഡു​ക്കാ​ട്ടി​ക്ക് ഡീ​ല​ര്‍ഷി​പ്പു​ള്ള​ത്.