നൈക്കി ട്രെയിനിംഗ് ക്ലബ്
നൈക്കി ട്രെയിനിംഗ് ക്ലബ്
Thursday, May 12, 2016 4:33 AM IST
ശരീരം ഫിറ്റായിരിക്കുക എന്നത് ഏതൊരാളുടെയും ആവശ്യമാണല്ലോ. ഇതാ സ്ത്രീകൾക്കു പ്രത്യേകമായി തയാറാക്കിയ ഫിറ്റ്നസ് ആപ്പ്്– നൈക്കി ട്രെയിനിംഗ് ക്ലബ്. നൈക്കി എന്ന ബ്രാൻഡിനെക്കുറിച്ച് കൂടുതൽ പറയേണ്ട കാര്യമില്ല. അത്ലറ്റിക്സ്, സ്പോർട്സ് രംഗങ്ങളിലെ അതികായന്മാരാണ് അവർ. നൂറോളം വ്യായാമമുറകളാണ് നൈക്കി ട്രെയിനിംഗ് ക്ലബ് ആപ്പ് നൽകുന്നത്. ഓഡിയോ– വീഡിയോ രൂപത്തിൽ ഇവ പരിശീലിക്കാം. ഇൻസ്ട്രക്ടറുടെ നിർദേശങ്ങൾ അനുസരിച്ച് ഒരു ജിമ്മിൽ പോയി ചെയ്യുന്നതുപോലെയുള്ള അനുഭവം ആപ്പിലൂടെ ലഭിക്കും. <യൃ><യൃ>നിങ്ങൾ ചെയ്യുന്ന വർക്ക്ഔട്ടുകൾ വിശകലനംചെയ്ത് വേണ്ട നിർദേശങ്ങൾ നൽകാൻ ആപ്പിനു കഴിയും. നൈക്കിയുടെ സ്വന്തം പ്രഫഷണലുകൾ, മുൻകാല അത്ലറ്റുകൾ, മറ്റു സെലിബ്രിറ്റികൾ എന്നിവരാണ് ട്രെയിനിംഗിനു സഹായിക്കുന്നത്. ഇൻസ്ട്രക്ടറുടെ നിർദേശങ്ങൾ ഓഡിയോ രൂപത്തിൽ ലഭിക്കും. ഇതു മനസിലായില്ലെങ്കിൽ ഒറ്റ ക്ലിക്കിലൂടെ വീഡിയോ ഡെമോൺസ്ട്രേഷൻ കാണാം. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കും. സൗജന്യമായി ഡൗൺലോഡ് ചെയ്യാം.<യൃ><യൃ><യ>റൂബി <യൃ><യൃ>സ്ത്രീകൾക്കായുള്ള ഹെൽത്ത് ആൻഡ് സെക്സ് ആപ്പ് ആണ് റൂബി. ആർത്തവം, ഗർഭനിരോധനം, ലൈംഗിക ജീവിതം, ഇവയുമായി ബന്ധപ്പെട്ട മറ്റു ശാരീരികാവസ്‌ഥകൾ എന്നിവ വിശകലനം ചെയ്യാനും വേണ്ട വിവരങ്ങൾ അറിയാനും സഹായിക്കുന്ന സമ്പൂർണ ആപ്ലിക്കേഷനാണിത്. സ്ത്രീകൾക്ക് സ്വന്തം ശരീരത്തെക്കുറിച്ചും അതിന്റെ വിവിധ അവസ്‌ഥകളെക്കുറിച്ചും ആപ്പ് വ്യക്‌തമായ അറിവുകൾ നൽകും. ആർത്തവചക്രം ട്രാക്ക് ചെയ്യാനും, ലൈംഗിക ജീവിതം കൂടുതൽ ആരോഗ്യകരമാക്കാനും ഈ അറിവുകൾ ഏറെ പ്രയോജനകരമാണ്. ലോകമെമ്പാടുമായി ലക്ഷക്കണക്കിനു സ്ത്രീകൾ ഈ ആപ്ലിക്കേഷൻ വിജയകരമായി ഉപയോഗിക്കുന്നതായി നിർമാതാക്കളായ ഗ്ലോ എന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിൽ ഐഫോണിൽ മാത്രമേ ഇതു പ്രവർത്തിക്കൂ. <യൃ><യൃ><ശാഴ െൃര=/ളലമേൗൃല/്യീൗബ2016ങമ്യ12ഴമ2.ഷുഴ മഹശഴി=ഹലളേ><യൃ><യൃ><യ>മിന്റ്<യൃ><യൃ>സ്വന്തമായി വരുമാനമുണ്ടാക്കുന്ന, അത് ഫലപ്രദമായി ചെലവിടുകയും നിക്ഷേപിക്കുകയും ചെയ്യുന്ന വനിതകളെ ഉദ്ദേശിച്ചാണ് മിന്റ് എന്ന ആപ്ലിക്കേഷൻ വരുന്നത്. വരവിൽക്കവിഞ്ഞ ചെലവുകൾ, തെറ്റായ നിക്ഷേപതീരുമാനങ്ങൾ എന്നിവ മിക്കപ്പോഴും ബജറ്റിനെ താളംതെറ്റിക്കും. വ്യക്‌തമായ പദ്ധതിയില്ലാതെ പണം കൈകാര്യം ചെയ്യുന്നത് ആധുനിക തലമുറയിലെ സ്ത്രീകൾക്ക് ചേർന്നതുമല്ല. <യൃ><യൃ>പുതിയ കാലത്തിനു ചേരുന്ന രീതിയിൽ ബജറ്റുകൾ തയാറാക്കാനും നാളേക്കുവേണ്ട മാർഗനിർദേശങ്ങൾ നൽകാനുമാണ് മിന്റ് സഹായിക്കുന്നത്. ബാങ്ക് അക്കൗണ്ടിൽ അസാധാരണമായി എന്തെങ്കിലും സംഭവിച്ചാൽ ഉടനെ ആപ്പ് അലർട്ട് നൽകും. ഉദാഹരണത്തിന് നിശ്ചിത കാലയളവിൽ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ബാങ്കുകൾ പ്രത്യേകം ഫീസുകൾ ഈടാക്കും. അത്തരം അനാവശ്യ ചെലവുകൾ ഒഴിവാക്കി പണം ലാഭിക്കാൻ ആപ്പ് സഹായിക്കും. <യൃ><യൃ>ക്രെഡിറ്റ് സ്കോർ സംബന്ധിച്ച വിവരങ്ങൾ നൽകാനും വേണ്ടരീതിയിൽ പുരോഗതി കൈവരിക്കാനും ആപ്പ് ഒപ്പമുണ്ടാകും. <യൃ><യൃ>സ്വകാര്യതയ്ക്ക് മികച്ച സുരക്ഷയാണ് ആപ്പ് നൽകുന്നത്. ബാങ്കുകളുടെ സൈറ്റുകൾ ഉപയോഗിക്കുന്ന 128–ബിറ്റ് എൻക്രിപ്ഷൻ ഉപയോഗപ്പെടുത്തിയാണ് ഇതു പ്രവർത്തിക്കുന്നത്. വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം. ഈ ആപ്പും ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കും. <യൃ><യൃ><യ>ഓഡിബിൾ<യൃ><യൃ>സാഹിത്യകൃതികൾ ശബ്ദരൂപത്തിൽ കേൾക്കാനുള്ള ആപ്ലിക്കേഷനാണ് ഓഡിബിൾ. ഏതാണ്ട് രണ്ടു ലക്ഷത്തോളം ടൈറ്റിലുകളാണ് ഈ സർവീസിലുള്ളത്. ആമസോൺ ആണ് ഇതിനു നേതൃത്വം നൽകുന്നത്. ചിന്താശേഷിയുള്ള വനിതകൾക്കുള്ള ആപ്പ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മറ്റെന്തു ജോലികൾ ചെയ്യുമ്പോഴും കഥകൾ കേൾക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. <യൃ><യൃ>ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. അതേസമയം പുസ്തകങ്ങൾ ലഭിക്കാൻ പ്രതിമാസ മെമ്പർഷിപ് ഫീ നൽകണം. <യൃ><യൃ><യ>–മിന്നു