അന്യർക്ക് പ്രവേശനമില്ല
അന്യർക്ക് പ്രവേശനമില്ല
Thursday, June 30, 2016 4:50 AM IST
അന്യർക്കു പ്രവേശനമില്ല എന്നാണ് വി.എസ്. ജയകൃഷ്ണ സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ പേര്. പക്ഷേ, ഈ ചിത്രത്തിൽ തങ്ങളുടേതല്ലാത്ത മേഖലയിൽ മൂന്നുപേർ പ്രവേശിച്ചിരിക്കുന്നു എന്നതാണു വിരോധാഭാസം.

പ്രശസ്ത സംവിധായകനായ മേജർ രവി ഈ ചിത്രത്തിനുവേണ്ടി ഒരു ഹിന്ദിപാട്ട് എഴുതിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ സംവിധായകനായ വി.എസ്. ജയകൃഷ്ണ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ഈ ചിത്രത്തിലെ നായകനായ ടിനി ടോം ഈ ഗാനം ആലപിച്ചിരിക്കുന്നു.

ദേ ഖൊ മേ തും പേ
കിത്നാ മർതി ഹും...
മേം സിർഫ് തും സേ
പ്യാർ കർതീ ഹൂ..

എന്ന ഹിന്ദി ഗാനം മേജർ രവി എഴുതി വി.എസ്. ജയകൃഷ്ണ ഈണം നൽകി ടിനി ടോം പാടിയ ഈ പ്രണയഗാനം എൺപതുകളുടെ കാലഘട്ടത്തിലെ ഇമ്പമാർന്ന ഈണത്തിലാണ് ഒരുക്കിയിട്ടുള്ളത്. വാഗമണ്ണിൽ ചിത്രീകരിച്ച ഈ ഗാനരംഗത്ത് ടിനി ടോം, അതിഥി റായ് എന്നിവർ അഭിനയിച്ചു. ഡാൻസ് മാസ്റ്റർ രേഖയാണ് നൃത്തച്ചുവടുകൾ ഒരുക്കിയത്.

സുരാജ്, ശ്രീജിത് രവി, ഇടവേള ബാബു, സുനിൽ സുഖദ, ചാലി പാലാ, ബിജുക്കുട്ടൻ, കലാഭവൻ റഹ്മാൻ, ജീന, പൊന്നമ്മ ബാബു, ശ്രുതി തുടങ്ങിയവരാണു മറ്റു പ്രമുഖ താരങ്ങൾ.

വി.എസ്. ജയകൃഷ്ണ സംവിധാനംചെയ്യുന്ന ഈ ചിത്രത്തിൽ ടിനി ടോം നായകനാകുന്നു. അതിഥി റായ് ആണ് നായിക.


<ശാഴ െൃര=/ളലമേൗൃല/രശിശബ2016ഖൗില30്യയ2.ഷുഴ മഹശഴി=ഹലളേ>

പ്രിയദർശൻ ഡബ്ബിംഗ് ആർട്ടിസ്റ്റാണ്. കൊച്ചിയിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള ഒരു ഫ്ളാറ്റിൽ ഭാര്യ അഞ്ജനയോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നു. ഇവരുടെ കുടുംബജീവിതത്തിലേക്ക് അടുത്ത ഫ്ളാറ്റിലെ താമസക്കാരും സുഹൃത്തുക്കളുമായ മൂന്നുപേർ ചാക്കോ, ഡേവിഡ്, കൈമൾ എന്നിവർ കടന്നുവരുന്നു. തുടർന്നു പ്രിയദർശന്റെ ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ മൂഹൂർത്തങ്ങളാണ് അന്യർക്കു പ്രവേശനമില്ല എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.

ഡി.ഡി. എന്റർടെയ്ൻമെന്റ് ആൻഡ് ഗ്രാമി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ധനേഷ് കക്കാട്, സജേഷ് നായർ എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിൽ പ്രിയദർശനായി ടിനി ടോമും അഞ്ജനയായി അതിഥി റായിയും വേഷമിടുന്നു. ഇടവേള ബാബു ചാക്കോയായും ചാലി പാലാ കൈമളായും സുനിൽ സുഖദ ഡേവിഡായും വേഷമിടുന്നു.

ഹരി മാടായി, ജയരാജ് മാടായി എന്നിവർ തിരക്കഥ, സംഭാഷണം എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി ജേക്കബ്, രാജേഷ് നാരായണൻ എന്നിവർ നിർവഹിക്കുന്നു.

എ.എസ്. ദിനേശ്.