പന്നിവളർത്താം കുറഞ്ഞ ചെലവിൽ
പന്നിവളർത്താം കുറഞ്ഞ ചെലവിൽ
Monday, July 11, 2016 4:42 AM IST
<യ> ഡോ. സാബിൻ ജോർജ്

ദ്രുതഗതിയിലുള്ള വളർച്ച, പലവിധ ആഹാരം കഴിക്കാനുള്ള കഴിവ്, ഉയർന്ന തീറ്റ പരിവർത്തന ശേഷി, ഉയർന്ന പ്രത്യുത്പാദന നിരക്ക്, വിപണിയിൽ പന്നി മാംസത്തിനും പന്നിക്കുട്ടികൾക്കുമുള്ള വലിയ ഡിമാൻഡ് എന്നിവയൊക്കെ പന്നി വളർത്തലിനെ ആകർഷകമാക്കുന്നു.

ശാസ്ത്രീയമായി പരിപാലിച്ചാൽ എട്ടു മാസമാകുമ്പോൾ പന്നികൾ 80 – 100 കിലോ തൂക്കം വരും. പന്നിക്കുട്ടികളെ 12–24 എണ്ണം വരെ 3ഃ6 മീറ്റർ അളവുകളുള്ള ഭാഗികമായി തുറന്നതും മൂന്നിലൊന്ന് ഭാഗം മേൽക്കൂരയു ള്ളതുമായ കൂടുകളിൽ വളർത്താവുന്നതാണ്. കൂടുകളുടെ ഭിത്തിയും തറയും സിമന്റുകൊണ്ട് നിർമിക്കണം. ഭിത്തിക്ക് തറയിൽനിന്ന് ഒരു മീറ്ററും മേൽക്കൂരയ്ക്ക് കുറഞ്ഞത് രണ്ടു മീറ്ററും ഉയരം വേണം. കൂടിന്റെ തുറസായ ഭാഗത്ത് ഒരു കോണിൽ 3–4 ചതുരശ്രമീറ്റർ വിസ്തീർണവും 25 സെന്റീമീറ്റർ ആഴവു മുള്ള ഒരു വെള്ളത്തൊട്ടി ഉണ്ടാവണം. പന്നികൾ വേനൽക്കാലത്ത് ഈ വെള്ളത്തൊട്ടിയിൽ കിടന്ന് അത്യുഷ്ണത്തിൽനിന്ന് രക്ഷ നേടുന്നു.

കോഴിത്തീറ്റ, കാലിത്തീറ്റ എന്നിവപോലെ വിപണിയിൽ പന്നികൾക്കായി പ്രത്യേക തീറ്റ ലഭ്യമല്ല. ഹോട്ടൽ, പച്ച ക്കറി–ഇറച്ചി–മീൻ മാർക്കറ്റുകൾ, സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങിയവയിൽ നിന്ന് ലഭിക്കുന്ന വേസ്റ്റ് തീറ്റയായി ഉപയോഗിക്കുമ്പോൾ മാത്രമാണ് പന്നി വളർത്തൽ ആദായകരമാവുന്നത്.
ഒരു ദിവസം ഒരു പന്നിക്ക് 4–6 കിലോ തീറ്റ ആവശ്യമാണ്. മൂന്നു മാസം വരെ ഭക്ഷണാവശി ഷ്ടങ്ങൾ നൽകരുത്. വളരെ പഴകിയ ഭക്ഷണാവശിഷ്ടങ്ങളും തൂവൽ, പ്ലാസ്റ്റിക്ക് തുടങ്ങിയ ദഹിക്കാത്ത വസ്തുക്കളും നൽകരു ത്. ഭക്ഷണാ വശിഷ്ടങ്ങൾ വേവിച്ചു നൽ കുക. ധാതുക്കളുടെ ന്യൂനത പരിഹരിക്കുവാൻ ഇഞ്ചക്ഷൻ നൽകണം. പന്നി വളർത്തൽ ഭക്ഷണാവശിഷ്ടങ്ങളെ അടിസ്‌ഥാനമാക്കിയാണ് നടത്താറുള്ളത്. ഇത്തരത്തിൽ തീറ്റച്ചെലവ് കുറയ്ക്കാൻ കഴിയുന്നതിനാലാണ് പന്നി വളർത്തൽ ലാഭകരമാകുന്നത്. എന്നാൽ തീറ്റച്ചിലവ് കുറയുമ്പോൾ തന്നെ ഇങ്ങനെ നൽകുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ പ്രത്യേകിച്ച് ഹോട്ടൽ വേസ്റ്റ്, ചിക്കൻ വേസ്റ്റ് എന്നിവ സമീകൃതമല്ലാത്തതിനാൽ പോഷകന്യൂനതകൾ ഉണ്ടാകാനിടയുണ്ട്. അതിനാൽ വേസ്റ്റ് തീറ്റയായി നൽകുമ്പോൾ പ്രത്യേക ശ്രദ്ധ നൽകണം.

ഹോട്ടൽ അവശിഷ്ടങ്ങളിലും മറ്റും വെള്ളത്തിന്റെ അളവു കൂടുതലായതിനാൽ കൃത്യമായ അളവിൽ തീറ്റ കിട്ടുന്നുണ്ടോയെന്ന് നോക്കണം.

കോഴിക്കടയിലെ അവശിഷ്ടങ്ങളാണ് നൽകുന്നതെങ്കിൽ തിളപ്പിച്ചതിനുശേഷം കൊടുക്കുക. മൊത്തം തീറ്റയുടെ കാൽ ഭാഗത്തിൽ കൂടുതൽ കോഴി വേസ്റ്റ് നൽകാതിരിക്കുന്നതാണ് നല്ലത്. കോഴി വേസ്റ്റിൽ കൊഴുപ്പിന്റെ അംശം കൂടുതലായതിനാൽ വിറ്റാമിൻ, പോഷക ന്യൂനതയുണ്ടാകാം. പന്നികൾക്ക് കുടിക്കുന്നതിനായി കുടിവെള്ളം കൂടിനുള്ളിൽ ഉണ്ടായിരിക്കണം.

പന്നിയുടെ കാഷ്ഠവും പന്നിക്കൂടുകൾ കഴുകുന്ന വെള്ളവും സുരക്ഷിതമായ രീതിയിൽ കൈ കാര്യം ചെയ്യണം. ഗോബർ ഗ്യാസ് പോലെയുള്ള സംസ്കരണ രീതികൾ പ്രയോജനം ചെയ്യും. പന്നിക്കൂടുകളിലെ മണം മാറാൻ സൂക്ഷ്മ ജീവികളടങ്ങിയ പ്രത്യേക ലായനികൾ ലഭ്യമാണ്. പന്നി കാഷ്ഠം ഉണക്കിയോ കമ്പോസ്റ്റാ ക്കിയോ നല്ല ജൈവവളമായി പ്രയോഗിക്കാവുന്നതാണ്.
<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ലാമശഹ: റൃമെയശിഹുാ*്യമവീീ.രീാ