<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഠൃൗഹ്യ, ഠൃമറശശേീിമഹ ങശൈ ങമഹമയമൃ
<ളീിേ ളമരല=്ലൃറമിമ ശ്വെല=2>  ഠൃൗഹ്യ, ഠൃമറശശേീിമഹ ങശൈ ങമഹമയമൃ</ളീിേ>
Tuesday, July 12, 2016 3:51 AM IST
എന്റെ അഭിപ്രായത്തിൽ സ്ത്രീ ഈശ്വരന്റെ ഏറ്റവും മഹത്വമേറിയ സൃഷ്ടികളിലൊന്നാണ്. നാം ബഹുമാനിക്കേണ്ടതായ, ആദരിക്കേണ്ടതായ ദൈവസൃഷ്ടി. സ്ത്രീയാണു ജീവന്റെ ആധാരം. സ്നേഹം, സഹാനുഭൂതി, ആർദ്രത എന്നിവ എന്താണെന്ന് ഒരു സ്ത്രീ ലോകത്തിനു കാണിച്ചുകൊടുക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ ഒരു സ്ത്രീയുടെ ഏറ്റവും വലിയ റോൾ മൂന്നുതലങ്ങളിലാണു നിലകൊള്ളുന്നത്. അനുസരണയുള്ള മകൾ, പിന്തുണയ്ക്കുന്ന ഭാര്യ, സ്നേഹമയിയായ അമ്മ.

മേയ് 27–നു കോഴിക്കോട്ട് നടന്ന ‘ട്രൂലി ട്രഡീഷണൽ മിസ് മലബാർ’ മത്സരത്തിൽ രണ്ടാം റണ്ണർ അപ്പായും മിസ് ഫോട്ടോജനിക് ആയും തെരഞ്ഞെടുക്കപ്പെട്ട പ്രിയംവദ കൃഷ്ണന്റെ മത്സരവേദിയിലെ വാക്കുകളാണിത്.

‘സ്ത്രീയാകുന്നതിന്റെ പൊരുൾ എന്താണ്? താങ്കളുടെ അഭിപ്രായത്തിൽ സ്ത്രീയുടെ ഏതു റോളാണ് ഏറ്റവും പ്രധാനപ്പെട്ടത്?’ എന്നതായിരുന്നു പ്രധാന ചോദ്യം.

അൽപം സങ്കീർണമായ ഈ ചോദ്യത്തിന്റെ മറുപടി ഒരു മിനിറ്റുകൊണ്ട് എഴുതി, സദസിനു മുൻപാകെ വായിച്ചുകേൾപ്പിക്കണമെന്നായിരുന്നു നിബന്ധന.

അതിവേഗത്തിൽ പൂർണമാക്കേണ്ട ഒരു വലിയ ചോദ്യത്തിന്റെ അർഥം മുഴുവനറിഞ്ഞ് മറുപടി കുറിച്ച് സദസ്യരുടെ കൈയടി നേടിയ പ്രിയംവദ കൃഷ്ണൻ പ്രശസ്ത മോഹിനിയാട്ട നർത്തകി പല്ലവി കൃഷ്ണന്റെ ഏകമകളാണ് ഭരതനാട്യ–മോഹിനിയാട്ട നർത്തകി കൂടിയായ പ്രിയംവദ.

തൃശൂരിൽ സ്‌ഥിരതാമസമാക്കിയ ബംഗാൾ സ്വദേശിനിയായ പല്ലവി കൃഷ്ണന്റെ മകൾക്ക് സ്ത്രീജന്മത്തിന്റെ പുണ്യവും മഹത്വവും ശക്‌തിയും തൊട്ടറിയാൻ പുറംകാഴ്ച വേണ്ടിവരുന്നില്ല. അമ്മയും നൃത്തഗുരുവുമായ പല്ലവി കൃഷ്ണനെ സ്ത്രീമാതൃകയാക്കുന്നു പ്രിയംവദ. കേരളത്തിന്റെ തനതുനൃത്തകലയായ മോഹിനിയാട്ടത്തിന്റെ സൗന്ദര്യവും ശക്‌തിയും ആത്മാവിൽ ആവാഹിച്ചു ലോകസദസുകളിൽ മോഹിനിനൃത്തത്തെ പ്രതിഷ്ഠിച്ച പല്ലവി കൃഷ്ണന്റെ മകൾ, സ്ത്രീയെ ഈശ്വരന്റെ സൃഷ്ടിയാണെന്നു പറയുന്നതിൽ അദ്ഭുതപ്പെടാനില്ല. സ്ത്രീയുടെ ഏറ്റവും വലിയ പദവി അമ്മ, മകൾ, ഭാര്യ എന്നിവയാണെന്നു പ്രിയംവദ പറയുന്നതിനു പിന്നിലും പ്രിയംവദയുടെ കുടുംബാന്തരീക്ഷം തന്നെ.


<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗഹ്യ12സമ2.ഷുഴ മഹശഴി=ഹലളേ>

കേന്ദ്ര സംഗീതനാടക അക്കാദമിയുടെ കൂടിയാട്ട കേന്ദ്രത്തിന്റെ ഡയറക്ടറും എഴുത്തുകാരനുമായ അച്ഛൻ കെ.കെ.ഗോപാലകൃഷ്ണന്റെ പ്രിയപ്പെട്ട ചാരുവാണ് പ്രിയംവദ. അച്ഛന്റെ സ്വാധീനത്തെക്കുറിച്ചും സൗന്ദര്യമത്സരത്തിൽ ചോദ്യമുണ്ടായിരുന്നു. മത്സരാർഥികൾതന്നെ തങ്ങളുടെ വിധികർത്താക്കളെ നറുക്കിട്ടെടുക്കുന്ന രണ്ടാം റൗണ്ടിൽ പ്രിയംവദയുടെ വിധികർത്താവ് ചോദിച്ച ചോദ്യം... ‘നിങ്ങളുടെ ജീവിതത്തിൽ അച്ഛന്റെ പങ്ക്?’ എന്നതായിരുന്നു. ഉത്തരം നൽകാൻ പ്രിയംവദയ്ക്ക് ഒട്ടം ആലോചിക്കേണ്ടിവന്നില്ല. ‘എന്റെ ജീവിതത്തിൽ അച്ഛന്റെ സ്വാധീനത്തിനു പകരംവയ്ക്കാൻ കഴിയില്ല. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അച്ഛന്റെ പിന്തുണയുണ്ട്. എന്റെ ജീവിതത്തിൽ എന്റെ ദൈവത്തിന്റെ പങ്കുതന്നെയാണ് എന്റെ അച്ഛന്റെയും.’

പ്രിയംവദ കൃഷ്ണന്റെ വിശേഷങ്ങളിലേക്ക്...

? മലബാറിലെ ഏറ്റവും സൗന്ദര്യമുള്ളവരിൽ ഒരാളായും ഏറ്റവും നല്ല കാമറാമുഖമുള്ള യുവതിയായും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ എന്തു തോന്നി.

വളരെ സന്തോഷം തോന്നി. ഇത്തരത്തിലൊരു അംഗീകാരം പ്രതീക്ഷിച്ചില്ല. എല്ലാം ഈശ്വരാനുഗ്രഹം.

? ഈശ്വരന്റെ മഹത്തായ സൃഷ്ടികളിലൊന്നാണ് സ്ത്രീ എന്ന് മിസ് മലബാർ സൗന്ദര്യമത്സരത്തിന്റെ അവസാന റൗണ്ടിൽ പ്രിയംവദ പറഞ്ഞത് ഹൃദയത്തിൽ തൊട്ടുതന്നെയായിരുന്നല്ലോ. അമ്മ പല്ലവി കൃഷ്ണനാണോ പ്രചോദനം


അതെ. തീർച്ചയായും. വലിയ തിരക്കുകൾക്കിടയിലും കുടുംബം നന്നായി മുന്നോട്ടു കൊണ്ടുപോകാൻ അമ്മ ശ്രദ്ധിക്കാറുണ്ട്. ഒരു നർത്തകിയെന്ന നിലയിലും വ്യക്‌തി എന്ന നിലയിലും നല്ല മാതൃകയാണ് അമ്മ. അതുപോലെതന്നെ കുടുംബിനിയുടെ റോളിലും ഒരു സ്ത്രീക്ക്, കലാകാരിക്ക് ഉണ്ടായിരിക്കേണ്ട ധൈര്യം, പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത്, അർപ്പണം അങ്ങനെ എല്ലാ ഗുണങ്ങളും അമ്മയ്ക്കുണ്ട്.

? നൃത്തപരിപാടികൾക്കായി ലോകമെമ്പാടും യാത്രചെയ്യുന്ന, കേരളത്തിലും ബംഗാളിലും ‘ലാസ്യ അക്കാദമി’ എന്ന നൃത്തകേന്ദ്രം നടത്തുന്ന നർത്തകിയാണ് പല്ലവി കൃഷ്ണൻ. അമ്മയുടെ തിരക്കുകൾ എങ്ങനെ ബാലൻസ് ചെയ്യുന്നു

തിരക്കേറിയ ജീവിതത്തിനിടയിലും അമ്മ കുടുംബത്തിനുവേണ്ടി സമയം നീക്കിവയ്ക്കുന്നു. അമ്മയുടെ കരുതലും സ്നേഹവും എന്നും ഒപ്പമുള്ളതുകൊണ്ടുതന്നെ ഒരു നഷ്ടപ്പെടലും അനുഭവപ്പെട്ടിട്ടില്ല. അൽപം മുതിർന്നപ്പോൾ അമ്മയുടെ തിരക്കുകളുമായി ഞാൻ പൊരുത്തപ്പെട്ടുകഴിഞ്ഞിരുന്നു. ഞാൻ ഏക മകളാണെങ്കിലും അച്ഛനും അമ്മയും അവരുടെ യാത്രകൾ എനിക്കുവേണ്ടി അഡ്ജസ്റ്റ് ചെയ്യുന്നതിനാൽ എപ്പോഴും വീട്ടിൽ ആളുണ്ടാകും.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗഹ്യ12സമ3.ഷുഴ മഹശഴി=ഹലളേ>

? മിസ് മലബാർ സൗന്ദര്യമത്സരത്തെക്കുറിച്ച്

വളരെ വ്യത്യസ്തമായ സൗന്ദര്യമത്സരമായിരുന്നു. സാരി റൗണ്ട്, ഗൗൺ റൗണ്ട്, ചോളി റൗണ്ട് (ലഹംഗ റൗണ്ട്) എന്നിങ്ങനെ മൂന്നു റൗണ്ടുകളിലേക്കുമുള്ള വസ്ത്രങ്ങൾ സ്പോൺസറായ ‘ഫാറ്റിസാ’ണ് നൽകിയത് (പ്രശസ്ത ഫാഷൻ ഡിസൈനറായ നൗഷിജയായിരുന്നു ഡിസൈനർ). കോസ്റ്റ്യൂം കാര്യത്തിൽ മത്സരാർഥികൾക്കു സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. നമുക്കു താത്പര്യമില്ലാത്ത വസ്ത്രമാണെങ്കിൽ അതു വേണ്ട എന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.

നൂറിലധികംപേർ മത്സരത്തിനെത്തിയിരുന്നു. ഓഡിഷനു ശേഷം പതിനെട്ടുപേരെയാണ് തെരഞ്ഞെടുത്തത്. ഗ്രൂമിംഗ് മേയ് 23–നു തുടങ്ങി. സബ്ടൈറ്റിൽ റൗണ്ടിൽ ബെസ്റ്റ് ഹെയർ, ബെസ്റ്റ് ഫോട്ടോജനിക്, ബെസ്റ്റ് ക്യാറ്റ്വാക്ക്, ബെസ്റ്റ് ഐസ് എന്നിങ്ങനെയുള്ള തെരഞ്ഞെടുപ്പുകൾ നടന്നു. അന്നുതന്നെ മത്സരാർഥികളുടെ കലാപ്രതിഭ അളക്കുന്ന ടാലന്റ് റൗണ്ടും ഉണ്ടായി. മൂന്നുമിനിറ്റായിരുന്നു കലാപ്രകടനത്തിന് അനുവദിച്ചിരുന്ന സമയം. ഞാൻ ഒരു സെമിക്ലാസിക്കൽ നൃത്തമാണ് അവതരിപ്പിച്ചത്. ഫൈനൽ മത്സരത്തിൽ മൂന്നു റൗണ്ടുകൾ ഉണ്ടായിരുന്നു. ആദ്യം സാരി റൗണ്ട്. ഈ റൗണ്ടിൽ സ്വയം പരിചയപ്പെടുത്തലുണ്ട്. പതിനെട്ടുപേരിൽനിന്ന് എട്ടുപേർക്കു പുറത്തുപോകേണ്ടിവന്നു. അടുത്ത തലമായ ഗൗൺ റൗണ്ടിൽ പത്തുപേരാണ് മത്സരിച്ചത്. മൂന്നാം റൗണ്ടിൽ ആറു മത്സരാർഥികളാണ് അവശേഷിച്ചത്. മിസ് മലബാർ സൗന്ദര്യമത്സരത്തിലെ അവസാന റൗണ്ട് (ചോളി അഥവാ ലഹംഗ റൗണ്ട്) ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അവസാന റൗണ്ടിൽ എത്തിയ ആറു മത്സരാർഥികൾക്കും നൽകുന്ന ഒരേ ചോദ്യത്തിന്റെ ഉത്തരം വെറും അറുപതു സെക്കൻഡ്കൊണ്ട് എഴുതിത്തീർക്കണം എന്നതായിരുന്നു. ഭാഗ്യംകൊണ്ട് ഒരുമിനിറ്റിനുള്ളിൽത്തന്നെ ഉത്തരം പൂർണമാക്കാൻ എനിക്കു സാധിച്ചു.

? എന്താണു ജീവിതാഭിലാഷം

ചെന്നൈയിലെ എസ്ആർഎൽ യൂണിവേഴ്സിറ്റിയിൽ വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദപഠനത്തിനു തയാറെടുക്കുകയാണു ഞാൻ. ബിരുദപഠനം മികച്ച രീതിയിൽ പൂർത്തിയാക്കണം. പിന്നെ നൃത്തവും സിനിമാഭിനയവും എന്റെ വലിയ സ്വപ്നമാണ്.

<യ> എസ്. മഞ്ജുളാദേവി