കൂട്ടുകുടുംബത്തിന്റെ ആഘോഷവുമായി പാ.വ
കൂട്ടുകുടുംബത്തിന്റെ ആഘോഷവുമായി പാ.വ
Wednesday, July 20, 2016 1:33 AM IST
പാപ്പന്റെ കൂട്ടുകുടുംബത്തിന്റെ ആഘോഷങ്ങളും പാപ്പനും വർക്കിയുമായുള്ള വ്യത്യസ്തമായ സൗഹൃദവുമാണ് പാ.വ.(പാപ്പനെക്കുറിച്ചും വർക്കിയെക്കുറിച്ചും.) 80–ൽ എത്തിനിൽക്കുന്ന പാപ്പൻ, വർക്കി എന്നീ വൃദ്ധരെ ചുറ്റിപ്പറ്റി നിൽക്കുന്ന കുറേ ആളുകളുടെ പ്രതിബദ്ധതയും സ്നേഹവുമാണ് പാ.വ. അവർക്കു വേണ്ടി, അവരുടെ ഒരാഗ്രഹത്തിനു വേണ്ടി ജീവിക്കുന്ന കുറേ ആളുകളുടെ കഥ. തലമുറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സിനിമ. വാർധക്യത്തിലെ ഒരാഘോഷമാണു പാ.വ. രസകരമായ ഒരു കുടുംബചിത്രം. ജൂലൈ 22നു പാ.വ തിയറ്ററുകളിൽ... പാ.വയുടെ സംവിധായകൻ സൂരജ് ടോം ദീപിക് ഡോട്ട് കോമുമായി സംസാരിക്കുന്നു.

<യ>വാർധക്യത്തിൽ കണ്ടെത്തുന്ന സന്തോഷം

വാർധക്യത്തിലെ ഏകാന്തതയും ഒറ്റപ്പെടലുമൊക്കെ പ്രമേയമായ സിനിമകൾ ധാരാളമുണ്ട്. പാ.വ അത്തരത്തിലുള്ള സിനിമയല്ല. വാർധക്യത്തിലെത്തിയ രണ്ടു സുഹൃത്തുക്കളുടെ സന്തോഷകരമായ വർത്തമാനങ്ങളാണു പാ.വ. വാർധക്യം ആഘോഷമാക്കുന്നവർ. വാർധക്യത്തിൽ അവർ കണ്ടെത്തുന്ന സന്തോഷമാണ് സിനിമ പറയുന്നത്. വർത്തമാനകാലത്തിലാണ് കഥയുടെ കൂടുതൽ ഭാഗവും.

<ശാഴ െൃര=/ളലമേൗൃല/ജമ്മബളമാശഹ്യ.ഷുഴ മഹശഴി=ഹലളേ>

<യ>40 താരങ്ങൾ, തുല്യപ്രാധാന്യം

ചെറുപ്പക്കാർ, രക്ഷിതാക്കൾ, മുത്തച്ഛന്മാർ...തുടങ്ങി മൂന്നു തലമുറ പ്രേക്ഷകരെ രസിപ്പിക്കാനുള്ള വക പാവയിലുണ്ട്. പല തലമുറകളിലെ താരങ്ങളാണ് അണിനിരക്കുന്നത്. മലയാള സിനിമയിലെ 40 ന് അടുത്തു സീനിയർ ആർട്ടിസ്റ്റുകൾ ഒന്നിക്കുന്നു എന്നതാണ് പാവയുടെ മറ്റൊരു പ്രത്യേകത. കൂട്ടുകുടുംബത്തിന്റെ കഥ പറയുന്നതിനാൽ ഇത്രയും കഥാപാത്രങ്ങൾ ഒന്നിച്ചുവരുന്ന ഒരുപാടു സീനുകൾ പാവയിലുണ്ട്.

കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, പൊന്നമ്മ ബാബു, വനിത കൃഷ്ണ ചന്ദ്രൻ, രഞ്ജിനി, മുത്തുമണി തുടങ്ങി പ്രയാഗ മാർട്ടിൻ വരെ പല തലമുറകളിലുള്ളവർ. കാലാവസ്‌ഥ ചതിച്ചാൽ ഇത്രയധികം ആർട്ടിസ്റ്റുകളുടെ ഡേറ്റ് ക്ലാഷാകും – അതു മാത്രമായിരുന്നു സിനിമ തുടങ്ങും മുമ്പുള്ള ടെൻഷൻ. പക്ഷേ, കാലാവസ്‌ഥ അനുകൂലമായിരുന്നു. രഞ്ജിനി, ജോസ്, രാമു, അശോകൻ തുടങ്ങിയവരുടെ തിരിച്ചുവരവുകൂടിയാണ് പാവ. ഇത്രയധികം താരങ്ങൾ ഒന്നിച്ചുവരുമ്പോൾ തനിക്കെന്തു പ്രാധാന്യം കിട്ടുമെന്ന് ഓരോരുത്തരും ചിന്തിക്കുക സ്വാഭാവികം. പക്ഷേ, എല്ലാവർക്കും തുല്യ പ്രാധാന്യമുണ്ട് സിനിമയിൽ.

<യ>കുടിയേറ്റ കർഷകരുടെ കഥ

മണ്ണിനോടും മലകളോടും മല്ലടിച്ചു നമ്മെ നാമാക്കിയ നമ്മുടെ പൂർവികർക്കാണു പാവ സമർപ്പിക്കുന്നത്. കുടിയേറ്റ കർഷകരുടെ കഥകൂടിയാണു പാവ. തലമുതിർന്ന കുറേ ആർട്ടിസ്റ്റുകൾ ഉണ്ടെന്നു കരുതി ഇത് ഓൾഡ് ജനറേഷൻ പടമല്ല. ന്യൂ ജനറേഷനെയും ഓൾഡ് ജനറേഷനെയും ലിങ്ക് ചെയ്യുന്ന ഒരു ത്രഡ് ഈ സിനിമയിലുണ്ട്. കുടുംബബന്ധങ്ങൾ പാവയിൽ ശക്‌തമായിത്തന്നെ പറയുന്നുണ്ട്, നന്മയുള്ള ഒരു സിനിമയായിരിക്കും പാ.വ.

<യ>പാപ്പനായി മുരളിഗോപി

മുരളിഗോപിയാണു പാപ്പനായി വേഷമിടുന്നത്. കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, പൊന്നമ്മ ബാബു, വനിത, രഞ്ജിനി, മുത്തുമണി തുടങ്ങിയവർ പാപ്പന്റെ സഹോദരിമാരാകുന്നു. ആ കുടുംബത്തിൽ തന്നെയാണ് അവരുടെ ഭർത്താക്കന്മാരും മക്കളും. അവിടെത്തന്നെ ഇരുപത്തഞ്ചിനടുത്ത് അംഗങ്ങൾ. അത്തരം വലിയ ഒരു തറവാടിനെ ചുറ്റിപ്പറ്റിയാണു പാവയുടെ കഥ മുന്നേറുന്നത്. തറവവാടിത്തമുള്ള കഥയായതിനാൽ പ്രേക്ഷകരുടെ മനസിൽ പതിഞ്ഞിട്ടുള്ള മുഖങ്ങൾ തന്നെ വേണം എന്നു നിർബന്ധമുണ്ടായിരുന്നു. അതിനാലാാണ് മുഖ്യധാരയിൽ നിൽക്കുന്ന ഇത്രയധികം പേർ പാവയിൽ ഒന്നിക്കുന്നത്.

<ശാഴ െൃര=/ളലമേൗൃല/ജമ്മബഅിീീു.ഷുഴ മഹശഴി=ഹലളേ>

<യ>അനൂപ് മേനോനും ഭാഗ്യലക്ഷ്മിയും

അനൂപ് മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരു വർക്കി. പഴയ മിലിട്ടറിക്കാരൻ. പാപ്പന്റെ അടുത്ത സുഹൃത്താണ്. വർക്കിയുടെ ഭാര്യവേഷത്തിലെത്തുന്നത് പ്രമുഖ ശബ്ദതാരം ഭാഗ്യലക്ഷ്മി. ബോൾഡായ ടിപ്പിക്കൽ പാലാ അച്ചായത്തി. ഈ കഥാപാത്രം ഭാഗ്യലക്ഷ്മിക്കു കൃത്യമായി ഇണങ്ങുമെന്ന വിശ്വാസം ആദ്യമേ ഉണ്ടായിരുന്നു. ചട്ടയും മുണ്ടുമൊക്കെയുടുത്തു നടക്കുന്ന ആകർഷകത്വവും ആഢ്യത്വവുമുള്ള പാലാക്കാരി അച്ചായത്തിയുടെ മേക്ക്ഓവറിൽ ഭാഗ്യലക്ഷ്മി തിളങ്ങുമെന്നു തോന്നി. സമ്മതം തേടിയപ്പോൾ അഭിനയിക്കാൻ എതിർപ്പില്ല, പക്ഷേ, കഥാപാത്രത്തിനു പ്രാധാന്യമുണ്ടാകണം എന്നതായിരുന്നു ഡിമാൻഡ്. കഥ കേട്ടതോടെ ഭാഗ്യലക്ഷ്മിചേച്ചിക്ക് റോൾ ഇഷ്‌ടമായി.

<യ>നായിക പ്രയാഗ മാർട്ടിൻ

മിഷ്കിൻ സംവിധാനം ചെയ്ത തമിഴ് ചിത്രം പിസാസിലൂടെ ശ്രദ്ധേയയായ പ്രയാഗ മാർട്ടിൻ മലയാളത്തിൽ നായികയായി അരങ്ങേറുന്ന ചിത്രമാണു പാ.വ. ‘ഒരു മുറൈ വന്ത് പാർത്തായ’യിലെ നായികമാരിൽ ഒരാളായിരുന്നു പ്രയാഗ. മുരളി ഗോപിയുടെയോ അനൂപ് മേനോന്റെയോ ഒപ്പം പ്രേമിച്ചുനടക്കുന്ന പെണ്ണായിട്ടല്ല പ്രയാഗയെ അവതരിപ്പിച്ചിട്ടുള്ളത്. അവരുടെ നേരിട്ടുള്ള ജോഡിയായും പ്രയാഗ വരുന്നില്ല. ഒരു സ്പെഷൽ അപ്പിയറൻസായാണ് പ്രയാഗയുടെ നായികാവേഷം ചിത്രത്തിൽ വരുന്നത്. മേരി എന്ന കഥാപാത്രമായാണു പ്രയാഗ വേഷമിടുന്നത്. വാസ്തവത്തിൽ കഥ തന്നെയാണ് പാവയിലെ നായകൻ..

<ശാഴ െൃര=/ളലമേൗൃല/ജമ്മബുൃമഴ്യമ.ഷുഴ മഹശഴി=ഹലളേ>

<യ>ഇതാണു വ്യത്യസ്തത

അടിസ്‌ഥാനപരമായി ഫാമിലി സറ്റയറാണ് പാവ. ജീവിതത്തിൽ എല്ലാവരും ഗൗരവത്തോടെ, ദു:ഖത്തോടെ കാണുന്ന ഒരു വിഷയത്തെ ചിലർ സന്തോഷത്തോടെ കാണുകയാണ് – അതാണു പാവ. ആർട്ടിസ്റ്റുകൾക്കും ഈ സമീപനം ഇഷ്‌ടമായിരുന്നു. മരുപ്പിന്റെ തണുപ്പിലും “‘ചൂടേകുന്ന കിഴക്കൻ മലനിരകളിലെ ക്രിസ്ത്യനിച്ചായ’ എന്ന മുരളി ഗോപിയുടെ ഉപമ പാ.വയ്ക്കു നന്നായി ചേരും. ഫാമിലിയായി എത്താം, സന്തോഷത്തോടെ തിയറ്റർ വിട്ടുപോകാം.


<യ>ഇന്ദ്രൻസ്

പാവയിൽ ഇന്ദ്രൻസിന്റെ കഥാപാത്രത്തിനു നല്ല പക്വത കാണാനാകും. മികച്ച പ്രകടനംതന്നെയായിരുന്നു അദ്ദേഹത്തിന്റേത്. പല ഷോട്ടുകളായി ചെയ്യാനിരുന്ന ഒരു സീക്വൻസ് അദ്ദേഹം ഒറ്റ ഷോട്ടിൽത്തന്നെ മനോഹരമാക്കി. അത് അങ്ങനെ തന്നെ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നു.

<യ>പൊടിമീശ മുളയ്ക്കണകാലം

ചിത്രത്തിൽ ആനന്ദ് മധുസൂദനൻ സംഗീതം നല്കിയ ആറു പാട്ടുകളുണ്ട്. പി. ജയചന്ദ്രൻ പാടിയ പൊടിമീശ മുളയ്ക്കണകാലം ഹിറ്റായിക്കഴിഞ്ഞു. ആർട്ടിസ്റ്റുകളായ മുരളിഗോപി, അപർണ ബാലമുരളി എന്നിവരും പാട്ടുകൾ പാടിയിരിക്കുന്നു. റഫീക് അഹമ്മദ്, സന്തോഷ് വർമ, ഹരിനാരായണൻ, സുകു ദാമോദർ എന്നിവരാണ് വരികളെഴുതിയത്. പൊടിമീശ എന്ന പാട്ടിന് വരുന്ന വിഷ്വൽ പള്ളിമണി, മണി അടിച്ചുകൊണ്ടിരിക്കുമ്പോൾ അതിനിടയിലൂടെ കാണുന്ന ഒരു പെരുന്നാൾ കാഴ്ച, അതിനിടയിലൂടെ കാണുന്ന ഒരു പെൺകുട്ടി.. എന്നിങ്ങനെ കൃത്യമായ സന്ദർഭം സന്തോഷ് വർമയ്ക്കും ആനന്ദിനും കൊടുത്തിരുന്നു. അതു കൊണ്ടാണ് പാട്ടുകൾ കഥയുമായും സിനിമയുമായും ഇഴുകിച്ചേർന്നുവെന്നു തോന്നുന്നത്.

കഥയിൽ പാട്ടുകൾ ആവശ്യം. അതിന്റെ വരികൾ കഥയെ നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരാളുടെ മരണം ചുറ്റുമുള്ളവർക്കു വേദനാജനകമാവാം. എന്നാൽ മരിക്കാൻ പോകുന്ന ഒരാൾ അതിനെ കാണുന്നതു പൂർണമായും മറ്റൊരു വീക്ഷണകോണിലൂടെയാവാം. കണ്ണുനീർ തൂവി തടയാതിരിക്കണേ എന്ന അഭ്യർഥന പാവയിൽ മുരളിഗോപി പാടുന്ന പാട്ടിലുണ്ട്. കഥാസന്ദർഭവുമായി ചേർന്നുനിൽക്കുകയാണ് ഇവിടെ വരികൾ.

<യ>രചന– അജീഷ് തോമസ്

പാവയുടെ കഥ, തിരക്കഥ, സംഭാഷണം കോട്ടയം സ്വദേശി അജീഷ് തോമസ്. അനിമേറ്ററാണ് അജീഷ്. കാർട്ടൂണിസ്റ്റുമാണ്. കാർട്ടൂണിസ്റ്റ് ടോംസിന്റെ ശിഷ്യൻ. അജീഷിന്റെ ആദ്യ സിനിമാ സ്ക്രിപ്റ്റാണിത്. മുമ്പു ഞാൻ ചെയ്ത ഷോർട്ട് ഫിലിമുകളുടെയും ആഡ് ഫിലിമുകളുടെയും ഗ്രാഫിക്സ് ചെയ്തിരുന്നു. പാ.വയിലും അജീഷാണ് ഗ്രാഫിക്സ് ചെയ്തത്. പാവയിലെ ഓരോ സീനും സ്കെച്ച് ചെയ്തു. സിനിമ മൊത്തം ഒരു ചിത്രകഥാപുസ്തകം പോലെയാക്കി. ആർട്ടിസ്റ്റുകൾക്കു മുമ്പിൽ അതു പ്രസന്റ് ചെയ്തിരുന്നു. ഏറെ ആഴമുള്ള കഥയുടെ വൺലൈൻ പിടിച്ചു പോകുന്ന രീതിയിൽ രസകരമായാണ് അജീഷ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏതു സാധാരണക്കാരനും സിനിമയുടെ പ്രമേയം മനസിലാവുന്ന തരത്തിലാണു സ്ക്രിപ്റ്റിംഗ്.

<ശാഴ െൃര=/ളലമേൗൃല/ജമ്മബലേമാ.ഷുഴ മഹശഴി=ഹലളേ>

<യ>കാമറ സതീഷ് കുറുപ്പ്

പ്രണയം, കളിമണ്ണ്, സലാല മൊബൈൽസ്, ഹരം, അൻവർ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ സതീഷ് കുറുപ്പാണു പാ.വയുടെ ഛായാഗ്രാഹകൻ.

<യ>സൗഹൃദത്തിന്റെ തണലിൽ

സിനിമയുടെ കഥ സൗഹൃദത്തെക്കുറിച്ചാണ്. അതുപോലെതന്നെ സിനിമയുടെ പിന്നണിയിലും സൗഹൃദം നിറഞ്ഞുനിൽക്കുന്നു. അതുകൊണ്ടുതന്നെ ഇത്രയധികം ആർട്ടിസ്റ്റുകൾ ഉണ്ടായിട്ടും സെറ്റിൽ ഫ്രണ്ട്ലി അന്തരീക്ഷം നിലനിന്നിരുന്നു. എല്ലാം കംഫർട്ടബിൾ ആയി തോന്നി. ഞാൻ, അജീഷ്, ആനന്ദ്, സതീഷ് എന്നിവരെല്ലാം ഉൾപ്പെടുന്ന ഒരു ടീമാണു പാവയ്ക്കു പിന്നിൽ. ഞങ്ങളുടെ സുഹൃത്തും സഫാഗ്രൂപ്പ് ചെയർമാനുമായ സിയാദ് മുഹമ്മദാണു പാ.വയുടെ നിർമാതാവ്. എന്റെയും അജീഷിന്റെയും സിയാദിക്കയുടെയും ആദ്യ സിനിമയാണിത്.

<യ>മേക്കോവറുകളുമായി രഞ്ജിത്ത് അമ്പാടി

മേക്കപ്പ് രഞ്ജിത്ത് അമ്പാടി. മേക്കോവറുകളാണ് അദ്ദേഹത്തിന്റെ സ്പെഷാലിറ്റി. മേക്കപ്പിനൊപ്പം ബോഡി ലാംഗ്വേജും ചേരുമ്പോഴണല്ലോ വാർധക്യം ഫീൽ ചെയ്യിക്കാനാകുന്നത്. മുരളിച്ചേട്ടനായിരുന്നു ഏറ്റവും വെല്ലുവിളി. കവിയൂർ പൊന്നമ്മച്ചേച്ചിയുടെ പ്രായത്തിനും മുകളിലാണ് പാപ്പന്റെ പ്രായം. പെരുമാറ്റത്തിലും ലുക്കിലും അതുണ്ടാവണം. അനൂപ് മേനോന്റെ കഥാപാത്രത്തിനും(വർക്കി) വാർധക്യമാണെങ്കിലും അവിടെ താരതമ്യം വരുന്നില്ല. വർക്കിയുടെ കുടുംബം മറ്റൊന്നാണല്ലോ. ദിവസവും മേക്കപ്പിന് ഒരു മണിക്കൂർ. വൈകുന്നേരം വരെയും അതേ നിലയിൽ തുടരുന്നതിനു ആർട്ടിസ്റ്റുകളുടെ സഹകരണം നന്നായി ഉണ്ടായി.

<യ>എന്റെ കഥ– ഇതുവരെ

മാന്നാനം കെഇ കോളജിൽ നിന്നു ബിരുദത്തിനു ശേഷം മൾട്ടിമീഡിയ പഠനം. 2001 ൽ വിഷ്വൽമീഡിയയിൽ. 15 വർഷത്തിനുശേഷമാണ് ഇപ്പോൾ ആദ്യസിനിമ. കോളജ് കാലം മുതൽ ജീസസ് യൂത്ത് മൂവ്മെന്റിന്റെ ഓഡിയോ വിഷ്വൽ മിനിസ്ട്രിയിൽ ഏറെ സ്കിറ്റുകൾ ചെയ്തിരുന്നു. അന്നേ സിനിമ വലിയ സ്വപ്നമായിരുന്നു. 2001 മുതൽ കുറേ ടെലിവിഷൻ പരിപാടികളും മ്യൂസിക് ആൽബങ്ങളും മറ്റും സംവിധാനം ചെയ്തു. ഒരു പ്രമുഖ മലയാളം ചാനലിൽ പ്രമോ പ്രൊഡ്യൂസറായിരുന്നു. ഏഴു വർഷമായി കൊച്ചിയിൽ ആഡ് ഫിലിം മേക്കറാണ്. 75 നടുത്ത് ആഡ് ഫിലിമുകൾ ചെയ്തു. മൂന്നു വർഷമായി പാ.വയുടെ പിറകിലാണ്.

<യ>വീട്ടുവിശേഷം

കോട്ടയം അതിരമ്പുഴയിൽ ഏഴു പേരുള്ള ഒരു വീട്ടിലെ ഏഴാമനാണു ഞാൻ. അമ്മയ്ക്കും ഭാര്യയ്ക്കും മകനുമൊപ്പം ഇപ്പോൾ എറണാകുളത്താണു താമസം.

തയാറാക്കിയത്: <യ>ടി.ജി.ബൈജുനാഥ്