ഹുണ്ടായ് പ്രഫഷണൽ ഡിസ്പ്ലേ സൊലൂഷൻ
ഹുണ്ടായ് പ്രഫഷണൽ ഡിസ്പ്ലേ സൊലൂഷൻ
Thursday, July 21, 2016 4:19 AM IST
ഹുണ്ടായ് പ്രഫഷണൽ ഡിസ്പ്ലേ സൊലൂഷൻ കേരളത്തിൽ പുറത്തിറക്കി. രണ്ടര ലക്ഷം രൂപ മുതൽ 37 ലക്ഷം രൂപ വരെയുള്ള വൈവിധ്യമാർന്ന ഡിസ്പ്ലേ സൊലൂഷൻ ലഭ്യമാണ്.

അന്തർദ്ദേശീയ തലത്തിൽ 1990 മുതൽ പുത്തൻ സാങ്കേതിക വിദ്യയോടെ ഏറ്റവും പുതിയ ഡിസ്പ്ലേ സൊലൂഷൻ നൽകി വരുന്ന കമ്പനിയാണ് ഹുണ്ടായ് ഐടി. ഉന്നത ഗുണനി ലവാരവും പുത്തൻ സാങ്കേ തിക വിദ്യയുടെ പിൻബലത്തോടെയുള്ള ഉൽപ്പാദന മികവുമാണ് ഹുണ്ടായ് ഐറ്റിയുടെ അന്തർദേശിയ അംഗീകാരത്തിന് ഇടയാക്കിയിട്ടുള്ളതെന്ന് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ മഹേന്ദർ കുമാർ അറിയിച്ചു.

ബോർഡ് റൂം മുതൽ സ്മാർട്ട് ക്ലാസ് റൂം വരെയുള്ള വൈവിധ്യമാർന്ന മേഖലകളിൽ ഈ ഡിസ്പ്ലേ സൊലൂഷൻ ഉപയോഗിക്കുവാൻ സാധിക്കുമെന്നു മഹേന്ദർ കുമാർ പറഞ്ഞു. നാല്പത്തി രണ്ട് ഇഞ്ചു മുതൽ 98 ഇഞ്ച് വരെയുള്ള ഡിസ്പ്ലേയാണ് കമ്പനി ലഭ്യമാക്കുന്നത്.


ഇൻഡോറിലും ഔട്ട്ഡോറിലും ഡിസ്പ്ലേ ഉപയോഗിക്കുവാൻ സാധിക്കുമെന്ന് ബിസിനസ് ഹെഡ് രാജേ ഷ്.സി.നായർ പറഞ്ഞു.

കേരളത്തിൽ ബ്രോ നെക്സ് ഇലക്ട്രോണിക്സ് കോർപ്പറേഷനാണ് ഡിസ്പ്ലേ സൊലൂഷൻ വിപണിയിൽ എത്തിക്കുന്നത്. ഹുണ്ടായ് ഐറ്റി കേരള ഹെഡ് ഏബിൾ കിരൺ, വിബോക്സ് ഡയറക്ടർ സജീഷ് രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.