പ്രസവാനന്തര മാനസികപ്രശ്നങ്ങൾ
പ്രസവാനന്തര മാനസികപ്രശ്നങ്ങൾ
Saturday, July 23, 2016 4:11 AM IST
ഒരു കുഞ്ഞിന്റെ ജനനം സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലാണ്. അത് അവളിൽ പല വികാരങ്ങളും ഉണർത്താം. സന്തോഷം, ഭയം, ആധി... എന്നിവ ഈ കാലഘട്ടത്തിൽ സംഭവിക്കാം. എന്നാൽ ചിലപ്പോൾ നാം പ്രതീക്ഷിക്കാത്ത ഒന്നുകൂടി വരാം– വിഷാദം. മിക്കവർക്കും ചെറിയതോതിലുള്ള മൂഡ് വ്യത്യാസങ്ങൾ കാണാറുണ്ട്. പെട്ടെന്നുള്ള കരച്ചിൽ, ആധി, വെപ്രാളം, ഉറക്കമില്ലായ്മ, ക്ഷീണം എന്നിവ പ്രസവത്തിനു രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് തുടങ്ങുകയും രണ്ടാഴ്ചവരെ നീണ്ടുനിൽക്കുകയും ചെയ്യാം. ഇതു തികച്ചും സാധാരണമാണ്. ഇതിനെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ജീെേ ുമൃേൗാ യഹൗലെ (ചെറിയ വിഷാദലക്ഷണങ്ങൾ) എന്നു പറയുന്നു. ചികിത്സയില്ലാതെതന്നെ കുടുംബാംഗങ്ങളുടെ പിന്തുണയും സ്നേഹവും നൽകിയാൽ ഇതിനെ മറികടക്കാവുന്നതേയുള്ളൂ. പ്രസവാനന്തര മാനസിക പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര മാർഗങ്ങളും അറിയാം...

<യ> പ്രശ്നം തുടങ്ങുന്നത് എവിടെ?

ചിലരിൽ ഈ അവസ്‌ഥ കൂടുതൽ തീവ്രമായി വരികയും ഏറെനാൾ നീണ്ടുനിൽക്കുകയും ചെയ്യാം. പ്രസവശേഷമുള്ള ഹോർമോൺ വ്യത്യാസങ്ങൾ തലച്ചോറിൽ വരുത്തുന്ന മാറ്റമാണ് ഈ വിഷാദാവസ്‌ഥയ്ക്കു <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ഉലുൃലശൈീി) കാരണം. വളരെ ചുരുക്കംപേരിൽ ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങളും കണ്ടുവരാറുണ്ട് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ജീെേ ുമൃേൗാ ജ്യെരവീശെെ). ഇവ രണ്ടിനും ചികിത്സ ആവശ്യമാണ്.

പ്രസവാനന്തര വിഷാദരോഗം <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ജീെേ ജമൃേൗാ ഉലുൃലശൈീി) ഒരാളുടെ ബലഹീനതയോ വ്യക്‌തിത്വപ്രശ്നമോ അല്ല. അതിനെ പ്രസവത്തിന്റെ ഒരു പാർശ്വഫലം എന്നു പറയാം. ഇതിന് ഉടൻ ചികിത്സ നേടിയാൽ ഈ ലക്ഷണങ്ങളെ മറികടക്കാമെന്നു മാത്രമല്ല, കുഞ്ഞിനെ കൂടുതൽ നോക്കാനും ഈ പ്രസവാനന്തര കാലഘട്ടം കൂടുതൽ ആസ്വദിക്കാനും സാധിക്കും.

<യ> രോഗ ലക്ഷണങ്ങൾ

ഇവ പ്രസവത്തിനു ശേഷം ആദ്യയാഴ്ച തുടങ്ങി ആറുമാസം വരെ തീവ്രമായി നീണ്ടുനിൽക്കാം. എപ്പോഴും മനസിനു വിഷമം തോന്നുക, പെട്ടെന്ന് മൂഡ് മാറുക, അമിതമായ കരച്ചിൽ, കുഞ്ഞിനെ സ്നേഹിക്കാൻ പറ്റാത്ത അവസ്‌ഥ, കുടുംബാംഗങ്ങളിൽനിന്നും കൂട്ടുകാരിൽനിന്നും ഉൾവലിഞ്ഞുനിൽക്കുക, വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, തളർച്ച, ക്ഷീണം, ശരീരത്തിന് ഊർജമില്ലെന്ന തോന്നൽ, മുൻപ് താത്പര്യമുണ്ടായിരുന്ന പ്രവൃത്തികളിൽ ഉത്സാഹമില്ലായ്മ, ചെറിയ കാര്യങ്ങൾക്കു ദേഷ്യം, താൻ ഒരു നല്ല ആളല്ലെന്ന തോന്നൽ, തനിക്കു യാതൊരു വിലയുമില്ലെന്നും തന്നെക്കൊണ്ട് ഒന്നും സാധ്യമല്ലെന്നും തോന്നുക, കുഞ്ഞിനെ ശ്രദ്ധിക്കാതിരിക്കുക, വ്യക്‌തമായി ചിന്തിക്കാനും തീരുമാനമെടുക്കാനും സാധിക്കായ്ക, കുഞ്ഞിനെ അപായപ്പെടുത്തണമെന്ന ചിന്ത, മരണത്തെപ്പറ്റിയും ആത്മഹത്യയെപ്പറ്റിയും തുടരെ ചിന്തിക്കുക.

<യ> പ്രസവാനന്തര ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങൾ

ഇതു വിഷാദത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അവസ്‌ഥയാണ്. പ്രസവശേഷമുള്ള ആദ്യയാഴ്ചയിൽതന്നെ ലക്ഷണങ്ങൾ തുടങ്ങും. ഇവ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളെക്കാൾ തീവ്രത കൂടിയതാണ്.

ചെവിയിൽ ശബ്ദങ്ങൾ കേൾക്കുക (മരിക്കുക, കൊല്ലുക എന്ന നിർദേശങ്ങൾ), മിഥ്യാധാരണകൾ, ഉറക്കക്കുറവ് (തീർത്തും ഉറക്കമില്ലായ്മ), സംശയം, കുഞ്ഞിനെയും തന്നെയും ഉപദ്രവിക്കാൻ ശ്രമിക്കുക, ദേഷ്യം (നിയന്ത്രിക്കാൻ സാധിക്കാത്ത ദേഷ്യം) ഈ ലക്ഷണങ്ങൾ രോഗിയുടെ ജീവനുതന്നെ ഹാനികരമായേക്കാമെന്നതിനാൽ എത്രയും വേഗം ചികിത്സിക്കണം.

<യ> വൈദ്യസഹായം എപ്പോൾ

പ്രസവശേഷം രണ്ടാഴ്ച കഴിഞ്ഞും ലക്ഷണങ്ങൾ തുടരുക, ലക്ഷണങ്ങൾ ഓരോ ദിവസവും കൂടിവരിക (തീവ്രത വർധിക്കുക), കുഞ്ഞിനെ ശ്രദ്ധിക്കാൻ കഴിയാതെവരിക, അനുദിന ജീവിതത്തിന്റെ കാര്യങ്ങൾ സ്വയം ചെയ്യാൻ പറ്റാതിരിക്കുക (ഉദാ: കുളിക്കുക,വസ്ത്രം മാറുക, പല്ലുതേക്കുക), ആത്മഹത്യാചിന്തയോ കുഞ്ഞിനെ അപകടപ്പെടുത്തുന്ന ചിന്തയോ സ്‌ഥിരമായി മനസിൽ വരിക. വിഷാദരോഗത്തിന് അടിപ്പെട്ട രോഗി പലപ്പോഴും ഇതു തിരിച്ചറിയണമെന്നില്ല. സ്നേഹപൂർണമായ പരിചരണവും വൈദ്യസഹായവും എത്രയും വേഗം അവർക്കാവശ്യമാണ്.


<യ> രോഗസാധ്യത കൂടുതലുള്ളവർ

കഴിഞ്ഞ പ്രസവാനന്തര കാലഘട്ടത്തിൽ വിഷാദം വന്നവരിൽ, ജീവിതസമ്മർദം അധികമുള്ളവരിൽ, പ്രസവാനന്തര ശാരീരിക പ്രശ്നങ്ങൾ ഉള്ളവരിൽ, ഗർഭാവസ്‌ഥയിൽ വിഷാദം വന്നവരിൽ, മുൻപ് ഏതെങ്കിലും കാലഘട്ടത്തിൽ വിഷാദരോഗം വന്നവരിൽ. കുടുംബത്തിന്റെ പിന്തുണ കുറവുള്ളവരിൽ, ഏറിയ ബുദ്ധിമുട്ടുകളുള്ള പ്രസവം നടന്നവരിൽ, കുടുംബത്തിൽ ആർക്കെങ്കിലും വിഷാദരോഗം വന്നവരിൽ, ആർത്തവത്തോടനുബന്ധിച്ച് തീവ്രമായ വൈകാരിക പ്രശ്നങ്ങൾ വരുന്നവരിലെല്ലാം രോഗസാധ്യത കൂടുതലാണ്.

<യ> പ്രതിവിധി

രോഗിയുടെ അവസ്‌ഥ മനസിലാക്കി നേരത്തേതന്നെ ചികിത്സയ്ക്കു വിധേയമാക്കുക എന്നതാണ് ആദ്യപടി. ഒരു സൈക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും ഗൈനക്കോളജിസ്റ്റിന്റെയും കൂട്ടായ പ്രവർത്തനം ആവശ്യമാണ്. മരുന്നുകൾക്കൊപ്പം കൗൺസലിംഗും കൊഗിനിറ്റീവ് ബിഹേവിയർ തെറാപ്പിയും ആവശ്യമാണ്.

കുടുംബാംഗങ്ങളുടെയെല്ലാം ഒന്നിച്ചുള്ള പരിശ്രമം ഇതിനാവശ്യമാണ്. രോഗിയുടെ ഉറക്കം ക്രമീകരിക്കുക എന്നത് ഏറെ പ്രധാനമാണ്. കുഞ്ഞിന്റെ പരിചരണം രോഗിയുടെ മാത്രം ഉത്തരവാദിത്വമായി കാണരുത്. അമ്മയെ സഹായിക്കാൻ കുടുംബത്തിലുള്ളവർ തയാറാകണം. പോഷകസമ്പൂർണമായ ഭക്ഷണം നൽകുക. വിശ്രമം നൽകണം. സ്വന്തം കാര്യങ്ങൾ ചെയ്യാൻ രോഗിയെ ഉത്സാഹിപ്പിക്കുക. കടകളിൽ വിൽക്കുന്ന എല്ലാ ടോണിക്കും പ്രസവസംരക്ഷണ ലേഹ്യങ്ങളും വാങ്ങി രോഗിക്കു നൽകരുത്. പലതിലും സ്റ്റിറോയ്ഡ് ഉണ്ട്. ഇത് മൂഡ് വ്യത്യാസങ്ങളെ കൂട്ടുകയേയുള്ളൂ. രോഗിക്ക് താൻ ഒറ്റയ്ക്കല്ലെന്നും തന്റെ ജീവിതപങ്കാളിയും കുടുംബാംഗങ്ങളും തന്റെകൂടെ ഉണ്ടെന്നും ഉറപ്പുനൽകുക.

<യ> ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടത് എപ്പോൾ

കുഞ്ഞിനെ ഉപദ്രവിക്കുക, ആത്മഹത്യാപ്രവണത, തീരെ ഭക്ഷണം കഴിക്കാത്ത അവസ്‌ഥ, ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങൾ എന്നിവ കണ്ടാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിക്കണം.

പ്രസവാനന്തര മാനസികപ്രശ്നങ്ങൾക്കു ചികിത്സ ഉണ്ടെന്നും ഇവ പാർശ്വഫലങ്ങളില്ലാത്ത താണെന്നുമുള്ള സന്ദേശമാണ് ഓരോ അമ്മയ്ക്കും നൽകേണ്ടത്. ആദ്യമായി അമ്മയാകുന്ന വ്യക്‌തിക്ക് ഏകദേശം ഒരുവർഷം വരെ മാനസികപ്രശ്നങ്ങൾ നിലനിൽക്കാമെന്നും ഇതു ഹോർമോൺ വ്യതിയാനങ്ങൾ മാറിവരുമ്പോൾ പൂർണമായി പരിഹരിക്കപ്പെടാമെന്നുമുള്ള അവബോധം സമൂഹത്തിനുണ്ടാകണം. അമ്മമാർക്കു വേണ്ട വിശ്രമവും പിന്തുണയും നൽകി അവരെ സാധാരണജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാം. ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾതന്നെ ഭർത്താവ് ഈ പ്രശ്നങ്ങളെപ്പറ്റി വായിക്കുകയും അതു മനസിലാക്കി അവരെ പിന്തുണയ്ക്കുകയും വേണം.

ഒരു ഗർഭിണിക്ക് അല്ലെങ്കിൽ അമ്മയ്ക്ക് (പ്രസവശേഷം) താൻ ഒറ്റയ്ക്കല്ലെന്നും തന്നോടൊപ്പം കുടുംബം മുഴുവനുമുണ്ടെന്നുമുള്ള ധൈര്യം ലഭിക്കുകയാണെങ്കിൽ പ്രസവാനന്തര മാനസികപ്രശ്നങ്ങൾ ഒരുപരിധിവരെ തടയാൻ സാധിക്കും.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗഹ്യ23ഴ3.ഷുഴ മഹശഴി=ഹലളേ>

<യ> ഡോ. നതാലിയ എലിസബത്ത് ചാക്കോ
കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം