മൊബൈൽ ഫോൺ ശരീരത്തിൽ ബാഹ്യ അവയവമാകുമ്പോൾ
മൊബൈൽ ഫോൺ ശരീരത്തിൽ ബാഹ്യ അവയവമാകുമ്പോൾ
Thursday, July 28, 2016 5:06 AM IST
<യ> ഷമീം റഫീക്ക്

കുറച്ചു സമയത്തേക്ക് സ്വന്തം മൊബൈൽ ഫോൺ നഷ്‌ടപ്പെട്ടപ്പോൾ, അത് തിരികെ ലഭിക്കും വരെ സ്വന്തം ശരീരത്തിലെ ഒരു അവശ്യ ഭാഗം നഷ്‌ടപ്പെട്ടതുപോലെ തോന്നിയെന്ന് എന്റെ ഒരു സുഹൃത്ത്, ഈ അടുത്തകാലത്ത് പറയുകയുണ്ടായി. ശരിയാണ്, ഇത് നമ്മിൽ പലരെ സംബന്ധിച്ചിടത്തോളം സത്യവുമാണ്. നാം ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും മൊബൈൽ ഫോൺ നമ്മുടെ ശരീരത്തിന്റെ ഭാഗമായി തീർന്നിരിക്കുന്നു. അത് നഷ്‌ടപ്പെടുമ്പോൾ നമുക്ക് ഒറ്റപ്പെട്ടതായി തോന്നുന്നു. കുറച്ചു സമയത്തേക്ക് അതിന്റെ മണിയൊച്ച കേട്ടില്ലെങ്കിൽ, നാം ഫോൺ പരിശോധിക്കുന്നു എന്തെങ്കിലും കുഴപ്പമുണ്ടോ? ഒരു, പക്ഷേ, കഴിഞ്ഞ ഒരു ദശാബ്ദത്തിലെ സുപ്രധാനമായ സാങ്കേതിക പുരോഗതി മൊബൈൽ ഫോൺ വിപ്ലവം തന്നെയാണെന്ന് നിസംശയം പറയാം.

യാദൃശ്ചികമെന്നോണം ഞാൻ എന്റെ സെയിൽസ് കരിയർ ആരംഭിച്ചത്, മൊബൈൽ ഫോൺ വ്യവസായത്തിലായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തിൽ ഒരു മൊബൈൽ കണക്ഷൻ വിൽക്കുക എന്നത് വളരെ ശ്രമകരമായിരുന്നു. കാരണം വിൽക്കേണ്ടിയിരുന്നത് മൊബൈൽ ഫോൺ എന്ന ആശയമായിരുന്നു.

ഞാനിപ്പോഴും ഓർക്കുന്നു, എസ്കോട്ടൽ മൊബൈൽ കണക്ഷൻസ് ലിമിറ്റഡിന്റെ അന്നത്തെ സിഇഒ മനോജ് കോഹ്ലിയുടെ വാക്കുകൾ ’മൊബൈൽ ഫോണുകളില്ലാതെ നമ്മുടെ ആളുകൾക്ക് ജീവിക്കാൻ സാധിക്കാത്ത ഒരു കാലം വരും’. അതു തെളിയിക്കപ്പെട്ടു കഴിഞ്ഞു.

നമ്മൾ മൊബൈൽ ഫോണുകൾക്ക് അടിമകളായി. മൊബൈൽ ഫോണുകളുടെയും ഇന്റർനാഷണൽ കണക്ടിവിറ്റികളുടെയും ആവിർഭാവത്തോടെ ജോഗ്രഫിയെ ഹിസ്റ്ററിയാക്കി കൊണ്ട് ലോകം ചുരുങ്ങുകയാണ്.

<യ> എല്ലാം മൊബൈൽ മയം

മൊബൈൽ ഫോൺ മുഖേനയുള്ള ആശയവിനിമയം കൂടുതൽ സൗകര്യം, അയവ്, വ്യക്‌തിഗത സുരക്ഷ തുടങ്ങിയ ധാരാളം പ്രയോജനങ്ങൾ നൽകുന്നുവെന്നത് സത്യമാണ്. പക്ഷേ, അതു ചിലപ്പോൾ അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടുന്ന ഒന്നായി തീരാം. മൊബൈൽ ഫോണുകൾ ഉയർത്തുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്നമാണ് സ്വകാര്യതക്കു മുകളിലുള്ള കടന്നു കയറ്റം. സുഹൃത്തുക്കളോട് സംസാരിക്കൽ, ബിസിനസ് നടത്തൽ, വാർത്തകളും സംഭവങ്ങളും യഥാസമയം അറിയൽ തുടങ്ങി നാം നിത്യ ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും നമ്മുടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നു എന്നതാണ് വസ്തുത.

<ശാഴ െൃര=/ളലമേൗൃല/യറബ2016ഖൗഹ്യ28ൗമ2.ഷുഴ മഹശഴി=ഹലളേ>

ചിലപ്പോൾ മൊബൈൽ ഫോണുകൾ മനുഷ്യരെ പരസ്പരബന്ധമില്ലാത്ത, സംസ്കാരമില്ലാത്ത മനുഷ്യ ജീവികളാക്കി മാറ്റും. ടെക്സ്റ്റ് മെസേജ് അയയ്ക്കൽ, ഇ മെയിൽ, ഫേസ് ബുക്ക്, ട്വിറ്റർ, വാട്സ് ആപ്പ്, ഇന്റർനെറ്റ് എന്നിങ്ങനെയുള്ള മൊബൈൽ ഫോൺ സേവനങ്ങളെല്ലാം വളരെ അത്ഭുതകരമാണ്. എന്നാലും പലവ്യക്‌തികളും മൊബൈൽ ഫോണുകൾ ഉപയോഗിക്കുമ്പോൾ മര്യാദകൾ മറക്കാറുണ്ട്. ഒട്ടും മര്യാദയില്ലാത്ത ഒരു മൊബൈൽ ഫോൺ ഉപയോക്‌താവ് എല്ലായിടത്തുമുണ്ട്. കാർ ഡ്രൈവ് ചെയ്യുമ്പോൾ, നിരത്തിലൂടെ നടക്കുമ്പോൾ, കഫേകളിൽ, റസ്റ്റോറന്റുകളിൽ, ആശുപത്രികളിൽ, സിനിമ തിയേറ്ററുകളിൽ എന്തിനേറെ ജോലിസ്‌ഥലത്തെ തൊട്ടടുത്ത ക്യൂബിക്കിളിൽ പോലുമുണ്ട്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു പരിശീലന പരിപാടി കഴിഞ്ഞു വന്ന് ഫോൺ എടുത്തു നോക്കുമ്പോൾ പത്തിലധികം മിസ്ഡ് കോളുകൾ (പരിശീലന സമയത്ത് ഞാൻ കോളുകളൊന്നും അറ്റൻഡ് ചെയ്യാറില്ല). തിരിച്ചു വിളിച്ചു. മറുതലക്കൽ ഫോൺ എടുത്തപാടെ ഒരു യുവതി എന്താണു സാർ ഫോൺ എടുക്കാത്തത് ഞാൻ കുറെയധികം തവണവിളിച്ചു. ഞാൻ ഒരു ട്രെയിനിംഗ് സെഷനിലായിരുന്നു അതാണ് ഫോൺ എടുക്കാതിരുന്നത്, ഇതാരാണ് എന്നു ചോദിച്ചു. ശബദം കനപ്പിച്ചു വീണ്ടും യുവതി പറയുകയാണ് ഞാൻ എത്രനേരമായി വിളിക്കുന്നു എന്ന്. ഒരുപാട് തവണ ഇതാരാണെന്നുള്ള ചോദ്യത്തിനൊടുവിൽ ഒരു പ്രശസ്തമായ ക്രെഡിറ്റ് കാർഡ് കമ്പനിയുടെ സെയിൽസ് എക്സിക്യുട്ടീവാണ് താനെന്ന് പെൺകുട്ടി പറഞ്ഞു.

നാം എവിടെയാണെങ്കിലും വരുന്ന കോളുകൾ അറ്റൻഡ് ചെയ്യുവാൻ നിർബന്ധിതരാണ്. നമ്മെ വിളിക്കുന്ന വ്യക്‌തി നാം അവരുടെ കോളിന് ഉത്തരം പറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതുമാത്രമല്ല, നമുക്ക് നാമെവിടെ, ഏത് അവസ്‌ഥയിലാണെങ്കിൽ പോലും കോളുകൾ വിളിക്കുവാൻ നിർബന്ധിതരുമാണ്. കാരണം നമ്മെ പ്രതീക്ഷിച്ചിരിക്കുന്ന വ്യക്‌തികൾക്ക് നാമെവിടെയായാലും അവരുടെ കാര്യങ്ങൾ ചെയ്തു കൊടുക്കേണ്ടതാണ്.

ചില വ്യക്‌തികൾ അവരുടെ മൊബൈൽ ഫോണുകൾ വളരെ കാര്യക്ഷമമായും വിനയത്തോടെയും ഉപയോഗിക്കുന്നു എന്നതാണ് വസ്തുത. പക്ഷേ, ചിലർക്ക് സഹായഹസ്തം ആവശ്യമാണ് പലപ്പോഴും ഇതു തിരിച്ചറിയാതെ, ചില ഫോൺ ഉടമകൾ സ്വയം ഫോൺ ഉപയോഗിക്കുന്ന രീതികളാൽ തനിക്ക് ചുറ്റുമുള്ളവരുടെ ശ്രദ്ധ തിരിക്കുകയും അവരെ അസ്വസ്‌ഥരാക്കുകയും ചെയ്യുന്നു. സിനിമ തിയേറ്ററുകളിലും, റസ്റ്റോറന്റുകളിലും മറ്റ് പൊതുസ്‌ഥലങ്ങളിലും ചുറ്റുമുള്ളവരെ അസ്വസ്‌ഥരാക്കിക്കൊണ്ട് മൊബൈൽ ഫോൺ റിംഗുകൾ മുഴങ്ങുന്നു. മറുവശത്ത് ടെലി മാർക്കറ്റിംഗ് എക്സിക്യുട്ടീവുകളിൽ നിന്നുള്ള തികച്ചും അനാവശ്യമായ കോളുകൾ ഓരോ മൊബൈൽ ഉപഭോക്‌താവിനും ശല്യമായി മാറുന്നു.

മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ പ്രത്യേകിച്ച് മാനസിക പിരിമുറക്കത്തിലായിരിക്കുന്ന സമയങ്ങളിലോ ഫോൺ റിംഗ് ചെയ്യുമ്പോൾ ചില പെരുമാറ്റ രീതികൾ പാലിക്കാനുള്ള സമയമായി എന്ന് എനിക്ക് തോന്നുന്നു. ഏത് നല്ല പെരുമാറ്റ രീതികളുടെയും അടിസ്‌ഥാന തത്വം മറ്റുള്ളവരുടെ താൽപര്യങ്ങളോടും വികാരങ്ങളോടുമുള്ള ചിന്താ പൂർണ്ണമായ പരിഗണനയാണ്.

ഒരു ദിവസം എന്റെ ബിസിനസ് കോച്ചിംഗിന്റെ ഭാഗമായി പ്രശസ്തമായ ഒരു കമ്പനിയുടെ ബോർഡ് മീറ്റിംഗിൽ പങ്കെടുക്കുകയുണ്ടായി പത്തൊമ്പതു പേരടങ്ങുന്ന ബോർഡിൽ കമ്പനിയുടെ വിദേശ പ്രതിനിധികളായ രണ്ടു പേരുമുണ്ടായിരുന്നു. ഇന്ത്യൻ മേധാവി എഴുന്നേറ്റു നിന്നു സ്വാഗതം പറയാൻ തുടങ്ങിയതും ബോർഡംഗങ്ങളിൽ ഒരാളുടെ ഫോൺ റിംഗ് ചെയ്തു. ‘ഫോൺ എടുക്കെടാ അലവലാതിഷാജീ...’ എന്ന റിംഗ്ടോണോടെ. എല്ലാവരും പരിഭ്രാന്തിയോടെ നോക്കുന്നതിനിടയിൽ ഒരു മാനേജർ ഫോൺ എടുത്തു ‘ക്ഷമിക്കണം, സൈലന്റ് മോഡിലിടാൻ മറന്നു’ എന്നു പറഞ്ഞു. ഇതൊക്കെ കണ്ടും കേട്ടുമിരുന്ന സായിപ്പ് ഹു ഈസ് ദിസ് അലവലാതി ഷാജി എന്നു ചോദിച്ചു. അതോടെ ആകപ്പാടെ നാണം കെട്ട അവസ്‌ഥയിലായി മാനേജർ.

മൊബൈൽ ഫോൺ ഇന്ന് ഏറ്റവും സുപ്രധാനമായ ആശയവിനിമയ ഉപാധിയായി മാറിക്കഴിഞ്ഞു. നാം ശരിയായ പെരുമാറ്റ മര്യാദകൾ രൂപപ്പെടുത്തിയില്ലെങ്കിൽ അത് ആശയക്കുഴപ്പങ്ങളിലേക്കും, തെറ്റിദ്ധാരണകളിലേക്കും നമ്മെക്കുറിച്ച് മോശമായ അഭിപ്രായം, ദേഷ്യം, ചില സമയങ്ങളിൽ നാണക്കേട് എന്നിവയിലേക്കും നയിക്കും.

മോശമായ പെരുമാറ്റമായി മാറിയേക്കാവുന്ന ബോധപൂർവ്വമല്ലാത്ത നമ്മുടെ ചിലപ്രവർത്തികളിലൂടെ നാം സ്‌ഥിരമായി വരുത്തുന്ന തെറ്റുകൾ കണ്ടെത്തി, ചില മൊബൈൽ ഫോൺ മര്യാദകൾ ഈ ലേഖനത്തിൽ നിങ്ങളുമായി പങ്കുവെക്കുവാൻ ഞാനാഗ്രഹിക്കുന്നു.

<ശാഴ െൃര=/ളലമേൗൃല/യറബ2016ഖൗഹ്യ28ൗമ3.ഷുഴ മഹശഴി=ഹലളേ>

<യ> അടിസ്‌ഥാനതത്വങ്ങൾ അറിയുക

ഒരു ഫോൺ വിളിക്കാൻ ഒരുങ്ങുമ്പോഴും, വരുന്ന ഒരു കോൾ എടുക്കാൻ ഒരുങ്ങുമ്പോഴും സംസാരിക്കാൻ നാം സന്നദ്ധരാണോ എന്നുള്ളത് ആദ്യം ചിന്തിക്കണം. ഫോണിന്റെ മറുതലയ്ക്കലുള്ള വ്യക്‌തിക്ക് നമ്മെ വ്യക്‌തമായി കേൾക്കും വിധം വ്യക്‌തമായി സംസാരിക്കുക. അവിടെയും ഇവിടെയും തൊടാതെ പരത്തിപ്പറഞ്ഞ് സമയം കളയാതെ നേരെ വിഷയത്തിലേക്കു കടക്കുക. സംസാരം പൂർത്തിയാക്കുന്നതിനു മുമ്പേ ഫോൺ കട്ട് ചെയ്യാതിരിക്കുക.

<യ> പൊതു സ്‌ഥലങ്ങളിൽ സംസാരിക്കുമ്പോൾ നിയന്ത്രണമേർപ്പെടുത്തുക

നമ്മുടെ ശബ്ദം നിയന്ത്രണമാക്കുക. ഉച്ചത്തിൽ സംസാരിക്കുന്ന ഒരാളാണ് നമ്മളെങ്കിൽ ഫോണിൽ ശബ്ദം കുറച്ചു സംസാരിക്കേണ്ടതെങ്ങനെയെന്നു പഠിക്കേണ്ടതുണ്ട്. ഓർക്കുക, ഈ ലോകം മുഴുവൻ നിങ്ങളുടെ സംഭാഷണം കേൾക്കാൻ തൽപരരല്ല. എന്റെ അയൽവാസിയായ ഒരു വ്യക്‌തി ഈ അടുത്തയിടവരെ വീടിനു പുറത്തിറങ്ങി നിന്നു കൊണ്ട് ഉച്ചത്തിൽ ഫോണിൽ സംസാരിക്കുമായിരുന്നു. ചുറ്റുമുള്ള വീടുകളിലുള്ളവർക്കു വരെ ഇത് അരോചകമായി തീർന്നു. ഒരു ദിവസം രണ്ടും കൽപ്പിച്ച് ഞാൻ ഇക്കാര്യം അയാളോട് ചോദിച്ചു. അയാൾ പറഞ്ഞു മറുതലയ്ക്കലുള്ള ആൾ പറയുന്നത് കേൾക്കുന്നില്ല അതു കൊണ്ടാണെന്ന്. ഒരു ഫോൺ എക്സ്പേർട്ട് അല്ലെങ്കിലും ഞാൻ ഫോൺ ഒന്നു തരുമോ എന്നു ചോദിച്ചു. ഫോൺ വാങ്ങി നോക്കിയപ്പോൾ ഇയർ വോളിയം കുറഞ്ഞിരിക്കുന്നതായി കണ്ടു. ഈ ഒരു ചെറിയ പ്രശ്നം മൂലമാണ് ആറുമാസം പരിസരവാസികളെ മുഴുവൻ ശബ്ദംകൊണ്ടു ബുദ്ധിമുട്ടിച്ചത്. ഒരു പൊതു സ്‌ഥലത്തുവെച്ച് സ്പീക്കർ ഫോണിലിട്ട് സംസാരിക്കരുത്. സിനിമ തിയേറ്ററുകൾ, ആരാധനാലായങ്ങൾ, റസ്റ്റോറന്റുകൾ, പൊതു വാഹനങ്ങൾ അല്ലെങ്കിൽ അതു പോലെ തന്നെ മറ്റുള്ളവർക്ക് ശല്യമായേക്കാവുന്ന ഇടങ്ങളിലേക്കു പ്രവേശിക്കും മുമ്പ് ഫോൺ സ്വിച്ച് ഓഫ് ചെയ്യുക. സ്വിച്ച് ഓഫ് ചെയ്യാൻ പറ്റിയില്ലെങ്കിൽ കുറഞ്ഞ പക്ഷം അത് വൈബ്രേറ്റിംഗ് അല്ലെങ്കിൽ സൈലന്റ് മോഡിലേക്കെങ്കിലും മാറ്റുക.

<യ> മറ്റുള്ളവരുടെ സമയം, സ്വകാര്യത എന്നിവയെ ബഹുമാനിക്കുക

ഒരു ദിവസം ഞാനും എന്റെ കുടുംബവും കൂടി ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ കയറി. ഞങ്ങളുടെ എതിർവശത്തായി മറ്റൊരു കുടുംബവും ഇരിക്കുന്നുണ്ടായിരുന്നു. ഭർത്താവ്, ഭാര്യ, രണ്ടു കുട്ടികൾ. ഭർത്താവ് ഫോണിൽ ആരോടോ സംസാരിക്കുന്നു. ഭാര്യ വാട്സ് ആപ്പിൽ ചാറ്റിംഗിലാണ്. പത്തു വയസു തോന്നിക്കുന്ന ആൺകുട്ടി ഫോണിൽ എന്തൊക്കെയോ ചെയ്യുന്നു. അഞ്ചു വയസുള്ള പെൺകുട്ടി ചേട്ടന്റെ ഫോൺ വാങ്ങി അതിൽ ഗെയിം കളിക്കാനുള്ള ശ്രമത്തിലാണ്. അവർക്കു കഴിക്കാനുള്ള ഭക്ഷണം വന്നു. ഭർ്ത്താവ് അപ്പോഴും ഫോണിലാണ്. അമ്മയും മക്കളും ഭക്ഷണം കഴിച്ചു. അതിനുശേഷമാണ് ഭർത്താവ് കഴിക്കുന്നത്.

മറ്റുള്ളവരുമായി ഡിന്നർ പങ്കുവയ്ക്കുന്ന സമയത്തു കോളുകൾ വിളിക്കുകയോ എടുക്കുകയോ ചെയ്യാതിരിക്കുക. ഇത്തരം സമയങ്ങളിൽ ഫോൺ തികച്ചും അരോചകമാണ്. ഒരാൾ നമ്മളെ അയാളുടെ വീട്ടിലേക്കു ഡിന്നറിനു ക്ഷണിക്കുകയും അത് തീരുന്നത്ര സമയവും അയാൾ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയുമാണെങ്കിൽ നാം എത്രമാത്രം അസ്വസ്‌ഥരാകും എന്നു മാത്രം ആലോചിക്കുക. മറ്റുള്ളവരുമായി പുറത്തു പോകുന്ന സമയത്തും തുടരേ തുടരേ ഫോൺ പരിശോധിക്കുന്നതും അത്ര നല്ല കാര്യമല്ല. ഈ സമയത്ത് ഇതിലും നല്ലത് മറ്റെന്തെങ്കിലും ചെയ്തുകൂടെ എന്ന ചിന്തയാണ് ഇത്തരം ഫോൺ പരിശോധനകൾ അവരിലുളവാക്കുക. മറ്റൊരു സുപ്രധാന കാര്യം, ചില ആളുകൾക്ക് ഫോട്ടോ എടുക്കുന്നത് താൽപര്യമില്ല, എന്നുള്ളതാണ്. ഇത്തരം ഫോട്ടോകൾ എടുക്കുന്ന അവസരത്തിൽ മറ്റുള്ളവരെ ബഹുമാനിക്കേണ്ടതും അവരുടെ സ്വകാര്യതയിലേക്കു കടന്നു ചെല്ലുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതും അത്യാവശ്യമാണ്.


<യ> നിരോധിത മേഖലകളിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുക

ഒരു എയർ ക്രാഫ്റ്റിനുള്ളിൽ മൊബൈൽ ഫോൺ ്സ്വിച്ച് ഓഫ് ചെയ്യുക എന്നതു പറയാതെ തന്നെ ചെയ്യുന്ന കാര്യമാണ്. എയർക്രാഫ്റ്റിനുള്ളിൽ നിരവധി ഇലകട്രോണിക് ഉപകരണങ്ങളുണ്ടെന്നും അവയിൽ ചിലവ തകരാറുകൾക്കു വിധേയമായേക്കാം എന്നുള്ളതു കൊണ്ടുമാണ് കാബിൻ ക്രൂ ഫോൺ സ്വിച്ച് ഓഫ് ചെയ്യേണ്ട കാര്യം നമ്മെ വളരെ വ്യക്‌തമായി ഓർമ്മിപ്പിക്കുന്നത്. ചില സെൻസിറ്റീവ് ഉപകരണങ്ങൾക്കു തകരാറുകൾ ഉണ്ടാക്കിയേക്കാം എന്നുള്ളതിനാൽ ആശുപത്രിയിലെ ചില ഭാഗങ്ങളിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെടാറുണ്ട്.

ഒരിക്കൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ സുഹൃത്ത് അഡ്മിറ്റാണെന്നറിഞ്ഞ് ഞാൻ അവനെ സന്ദർശിക്കാനായി എത്തിയതായിരുന്നു. ലിഫ്റ്റിൽ കയറിയപ്പോൾ കാലുകുത്താൻ ഇടയില്ലാത്ത വിധത്തിൽ തിങ്ങി നിറഞ്ഞിരിക്കുന്നു. ആ ആൾക്കൂട്ടത്തിൽ ഒരു നവജാത ശിശുവും അതിന്റെ അമ്മയുമുണ്ട്. പെട്ടന്ന് ആരുടെയോ മൊബൈൽ ഫോൺ ഉച്ചത്തിൽ ബെല്ലടിക്കാൻ തുടങ്ങി. ഹലോ എന്ന സിനിമയിലെ മോഹൻലാലിന്റെ റിംഗ് ടോൺ. ആ ശബ്ദം കേട്ടതും ജനിച്ചിട്ട്അധിക സമയമായിട്ടില്ലാത്ത കുഞ്ഞ് ഉറക്കെ കരയാൻ തുടങ്ങി. ഇതു പോലുള്ള മറ്റനേകം സ്‌ഥലങ്ങളുണ്ട്, മൊബൈൽ ഫോൺ ്സ്വിച്ച് ഓഫ് ചെയ്യാൻ ആവശ്യപ്പെടുന്നവ. ഇത്തരം സ്‌ഥലങ്ങളിൽ ബോർഡുകൾ ശ്രദ്ധിക്കുക. നിയമങ്ങൾ അനുസരിക്കുക.

<യ> സമയം–മൊബൈൽ ഫോൺ അതിനുള്ള സമയങ്ങളിൽ മാത്രം ഉപയോഗിക്കുക

ചോദ്യമിതാണ് ആഴ്ച്ചയിൽ ഏഴു ദിവസവും നാം എല്ലാവർക്കും ലഭ്യമാകണമെന്ന് നാം യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുണ്ടോ? സത്യമിതാണ്, നാം എത്രത്തോളം അവർക്കു പ്രാപ്യമാകുന്നുവോ, അത്രത്തോളം എല്ലാവരും നമ്മെ പ്രതീക്ഷിക്കും. ദിവസം മുഴുവൻ നാം എവിടെയാണെങ്കിലും മറ്റുള്ളവർക്കു നാം പ്രാപ്യരാണെങ്കിൽ പിന്നെ നാം ഒന്നിനെക്കുറിച്ചും ആവലാതിപ്പെടേതില്ല. മൊബൈൽ ഫോൺ എപ്പോഴാണ് ഓണാക്കേണ്ടതെന്നും ഓഫ് ആക്കേണ്ടതെന്നുമുള്ള ഒരു സമയം നാം തന്നെ നിശ്ചയിക്കുക. സാഹചര്യങ്ങളുടെ ബോധമില്ലാതെ എല്ലായിടത്തും എപ്പോഴും അതു നമ്മെ പിന്തുടർന്നു കൊണ്ടേയിരിക്കും. ഈ അടുത്ത് എറണാകുളത്തെ പ്രശസ്തമായ മാളിൽ സിനിമ കാണാൻ കയറിയതായിരുന്നു ഞാൻ. സിനിമ തുടങ്ങി അഞ്ചു മിനിറ്റു കഴിഞ്ഞതും തൊട്ടു പിന്നിലിരിക്കുന്നയാൾക്ക് ഒരു കോൾ വന്നു. അയാൾ ഫോൺ എടുത്ത് അഞ്ചു മിനിറ്റോളം ഉച്ചത്തിൽ ബിസിനസ് കാര്യങ്ങൾ സംസാരിച്ചുകൊണ്ടേയിരുന്നു. അക്ഷമരായി മറ്റുള്ളവർ ഇയാൾ സംസാരം നിർത്തുന്നതിനു വേണ്ടി കാത്തിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ വലതു വശത്തിരുന്ന മാന്യനായ വ്യക്‌തി പറഞ്ഞു നിങ്ങൾ ഒന്നു പതുക്കെ സംസാരിക്കു. സിനിമ കാണാൻ പറ്റുന്നില്ല എന്ന്്. ഇതു കേട്ടതും ഫോൺ വിളിച്ചു കൊണ്ടിരുന്നയാൾ ഞാൻ എന്റെ ഫോണിൽ അല്ലെ സംസാരിക്കുന്നത് അതിന് നിങ്ങൾക്കെന്താണെന്നു ചോദിച്ചു. ഇത്തരത്തിൽ മറുപടികിട്ടുന്ന നിരവധി അനുഭവങ്ങളുണ്ടാകാം. അതു കൂടി കരുതിവേണം സംസാരിക്കാൻ.

<യ> മൊബൈൽ ഫോൺ മര്യാദകൾ അത്യാവശ്യം

മുകളിൽ പങ്കുവെച്ച രീതിയിലുള്ള ചിന്താ പൂർവ്വമുള്ള മൊബൈൽ ഫോൺ ഉപയോഗം അഥവാ മൊബൈൽ ഫോൺ മര്യാദകൾ അത്യാവശ്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാകുമെന്ന് വിചാരിക്കുന്നു. ഇത്തരം മര്യാദകൾ പാലിച്ച് മറ്റുള്ളവരെ പരിഗണിച്ച് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക എന്നത്് ഏറെ സുപ്രധാനമാണ്. സിഗരറ്റ് പാക്കറ്റുകളിൽ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന സ്റ്റാറ്റ്യൂട്ടറി വാണിംഗ് നൽകുന്നതു പോലെ, സ്‌ഥിരമായി മൊബൈൽ ഉപയോഗിക്കുന്നവർ് പാലിക്കേണ്ട മര്യാദകളെക്കുറിച്ചുള്ള ലഘുലേഖകൾ മൊബൈൽ സർവീസ് ഓപ്പറേറ്റർമാർ ലഭ്യമാക്കേണ്ട സമയമായി എന്ന് എനിക്കു തോന്നുന്നു.
ഒരു സംശയവുമില്ല, മൊബൈൽ ഫോൺ ഉപയോക്‌താക്കൾ ലോകമെമ്പാടും അതിവേഗത്തിൽ വളരുകയാണ്. ഇന്ന് മൊബൈൽ ഫോൺ എന്നത് കേവലം ആശയവിനിമയത്തിനുള്ള ഒരു ഉപകരണം മാത്രമല്ല, അതിലുപരി അത് ഒരു മ്യൂസിക് സിസ്റ്റം, ഡിജിറ്റൽ കാമറ, ഇന്റർനെറ്റ് കണക്ഷനോടു കൂടിയ ഒരു മിനി കമ്പ്യൂട്ടർ, എന്തിന് ഒരു ടെലിവിഷൻ വരെയാണ്. വിവിധ ഉപകരണങ്ങൾ വിവിധ കാര്യങ്ങൾക്കായി കൊണ്ടു നടക്കേണ്ട ആവശ്യമില്ല. അതിനാൽ തന്നെ, നമ്മുടെ ശരീരത്തിന്റെ പുറത്തുള്ള അവയമായി ഇതു മാറി എന്നു പറയുന്നതിൽ ഒട്ടും അത്ഭുതപ്പെടാനില്ല.

ലോകം മുഴുവൻ പരസ്പരം ബന്ധിപ്പിക്കപ്പെടുകയും മൊബൈൽ ഫോണിൽ കൂടുതൽ കൂടുതൽ ആളുകൾ കൊരുത്തിടപ്പെടുകയും ചെയ്യുമ്പോൾ ആളുകൾ മര്യാദയില്ലാത്തവരായി മാറുന്നു എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടത് അത്യാവശ്യമല്ലെ? അതോ ഇത് പുതിയ കാലത്തിന്റെ മാറ്റത്തിന്റെ ഭാഗമാണോ? എന്നിരുന്നാലും നമുക്ക് ചില നിയമങ്ങൾ കർശനമായി പാലിക്കാം. അത് നമുക്കും സമൂഹത്തിനും ഒരുപോലെ ഗുണപ്രദമാകുമെന്നത് തീർച്ച. ഇനിയും മൊബൈൽ ഫോൺ മര്യാദകൾ മറന്നുള്ള ജീവിതം സാധ്യമല്ല എന്നേ എനിക്കു പറയാനുള്ളു. കാരണം അതു വേണം എങ്കിലേ നമ്മുടേയും മറ്റുള്ളവരുടേയും ജീവിതം കൂടുതൽ മനോഹരമാകു.

<യ> ഒരു സമയത്ത് ഒരു കാര്യം മാത്രം ചെയ്യുക

നമ്മളിൽ ചിലർ മറ്റുള്ളവരെ അപേക്ഷിച്ച് ഒരേ സമയം ധാരാളം കാര്യങ്ങൾ ചെയ്യുവാൻ കഴിവുള്ളവരായിരിക്കും. പക്ഷേ, പരിപൂർണ്ണ ശ്രദ്ധ ആവശ്യപ്പെടുന്ന ചില കാര്യങ്ങളും ജീവിതത്തിലുണ്ട്. ഫോൺ, കോഫീ കപ്പ്, കീബോർഡ്, റിമോട്ട് കൺട്രോൾ എന്നിങ്ങനെ പലകാര്യങ്ങൾ ഒരേ സമയം കൈകാര്യം ചെയ്യുന്ന മൾട്ടി ടാസ്കിംഗ് കഴിവുള്ള തിരക്കുള്ള ഒരു വ്യക്‌തി കാര്യക്ഷമതയുടെ ഒരു ഉത്തമ മാതൃകയാണ്. പക്ഷേ, മറ്റ് ചില സമയങ്ങളിൽ മൾട്ടിടാസ്കിംഗ് ആപൽസാധ്യതകൾ നിറഞ്ഞതും മോശവും ഫലപ്രദമല്ലാത്തതുമാകും. ഫോണിൽ സംസാരിച്ചു കൊണ്ട് മറ്റു പലകാര്യങ്ങളിലും തെറ്റു വരുത്തുന്നതിലേക്ക് നയിക്കുമെന്നതിനാൽ അത് ഒഴിവാക്കുന്നതാണ് നല്ലത്. മൊബൈൽ ഫോൺ ഉപയോഗിച്ച് എടിഎമ്മിൽ നിന്നു പണമെടുക്കുക, ബില്ലടക്കുക, മറ്റു പണമിടപാടുകൾ നടത്തുക എന്നിവയെല്ലാം അബദ്ധങ്ങളിൽ കൊണ്ടുചെന്നു ചാടിക്കും. കറി ഉണ്ടാക്കി കൊണ്ട് ഫോണിൽ സംസാരിക്കുക എന്നതും അപകടകരമാണെന്ന് ഓർക്കുക.

<യ> മനസാന്നിദ്ധ്യമുണ്ടാവുക

പലപ്പോഴും തിരക്കുള്ള ഒരു സമയത്ത് ഒരാളോട് സംസാരിക്കുമ്പോൾ അയാൾ ഫോണെടുത്ത് നിർത്താതെ സംസാരിച്ച് സംസാരിച്ചു കൊണ്ടിരുന്ന ആളെ നോക്കി ചിരിച്ച് വിരൽ ഉയർത്തി ഒരു മിനിട്ട് എന്നു പറയുന്ന കാഴ്ച്ച ഇന്ന് സർവ്വസാധാരണമാണ്. കൂടുതൽ നേരം ഫോണിൽ സംസാരിക്കാതിരിക്കുകയും, മറ്റൊരാൾ നമ്മളോട് സംസാരിക്കാനായി കാത്തിരിക്കുന്നത് മറക്കാതിരിക്കുകയും ചെയ്യുക. തടസ്സമില്ലെങ്കിൽ മാത്രം കോൾ എടുക്കുക. പൊതുവായി പറഞ്ഞാൽ, ഉച്ചഭക്ഷണസമയം, രാത്രിഭക്ഷണ സമയം, സിനിമ കാണുമ്പോൾ ഒരു പ്രധാന മീറ്റിമഗിൽ പങ്കെടുക്കുമ്പോൾ ഒക്കെ ഫോൺ കോളുകൾ സ്വീകരിക്കാതിരിക്കുക. ഇനി അഥവാ ഒരു കോൾ എടുക്കേണ്ടി വരികയാണെങ്കിൽ ക്ഷമാപണം നടത്തുക. ഒരു സമയം ഒരു കോളിൽ മാത്രം തുടരുക. രണ്ടു വ്യക്‌തികളോട് ഒരേ സമയം ഫോണിൽ സംസാരിക്കാൻ ശ്രമിക്കരുത്.

<യ> കുടുംബത്തോടൊപ്പം ചെലവിടാൻ സമയം കണ്ടെത്തുക

എന്റെയൊരു സുഹൃത്തിന്റെ ഭാര്യ ഈ അടുത്ത് പറഞ്ഞത് ചേട്ടൻ വീട്ടിൽ വന്നാലും ഉറങ്ങുന്ന സമയം വരെ ഫോണിലാണെന്നാണ്. ഇതിനിടയിലുള്ള സമയത്തു വേണം എന്തെങ്കിലും കാര്യം പറയാൻ. ജോലി, ബിസിനസ് ഇതൊക്കെ നമുക്കിന്ന് വലിയ സമ്മർദങ്ങളാണ് തരുന്നത്. നമുക്കു മുമ്പേ ഒരു തലമുറ ഇത്തരത്തിലുള്ള സമ്മർദങ്ങളൊന്നുമില്ലാതെ സമാധാനത്തോടെ ഇവിടെ ജീവിച്ചിരുന്നു എന്നു നാം ഓർക്കണം.

<യ> ശരിയായ റിംഗ് ടോൺ–മെസേജ് ടോൺ പ്രസന്നമാക്കുന്നു

അറ്റന്റ് ചെയ്യപ്പെടാത്ത കോളുകൾ അരോചകമായ പാട്ടുകളുമായി തുടരെ തുടരെ അടിക്കുമ്പോൾ അത് പൊതു സ്‌ഥലങ്ങളിലും ഓഫീസുകളിലും ഒരു ശല്യമായി മാറുന്നു. ജോലി സ്‌ഥലത്തെ ശല്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പത്തെണ്ണത്തിൽ ഒന്ന് അരോചകമായ മൊബൈൽ ഫോൺ റിംഗുകളാണെന്ന് ഞാൻ ഈ അടുത്തു വായിക്കുകയുണ്ടായി. ആരാധനാലയങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, ഒരു മീറ്റിംഗ് എന്നിവിടങ്ങളിൽ റിംഗ് ടോൺ കുറഞ്ഞ ലെവലിൽ ഇടുന്നതാണ് നല്ലത്. അതും കുറച്ചു സൗമ്യമായ, മാന്യമായ റിംഗ് ടോണുകൾ. അല്ലെങ്കിൽ വൈബ്രേഷൻ അല്ലെങ്കിൽ സൈലന്റ് മോഡിലിടുക.

എന്റെ സുഹൃത്തിന്റെ അച്ഛൻ മരിച്ചതറിഞ്ഞ് അവരുടെ വീട്ടിലെത്തിയതാണ് ഞാൻ. ശവസംസ്കാരം വൈകിട്ടാണെന്നും ശരീരം എത്താൻ വൈകുമെന്നും പറഞ്ഞതിനാൽ ഞാൻ അവിടെ തന്നെ നി്ന്നു. ശരീരം എത്തി അതിനടുത്ത് ഭാര്യയും മക്കളുമിരിപ്പണ്ട്. ഇതിനിടയിൽ ഒരു ചെറുപ്പക്കാരൻ എത്തി കുനിഞ്ഞ് ഒരു പൂ വെക്കുകയായിരുന്നു അപ്പോഴാണ് ശശിക്ക് മെസേജ് വന്നല്ലോ എന്ന റിംഗ്ടോൺ അയാളുടെ ഫോണിൽ നിന്നും മുഴങ്ങിയത്. മരണ വീടായിട്ടു കൂടി കടിച്ചു പിടിച്ച ചിരി എല്ലാവരുടെയും മുഖത്തു ഞാൻ കണ്ടു. ഇങ്ങനെയുള്ള സന്ദർഭങ്ങളിലും നല്ല ശ്രദ്ധ വേണം.