ആൻമരിയയും അംബ്രോസും പിന്നെ പൂമ്പാറ്റ ഗിരീഷും..!
ആൻമരിയയും അംബ്രോസും പിന്നെ പൂമ്പാറ്റ ഗിരീഷും..!
Monday, August 1, 2016 4:51 AM IST
ദൈവത്തിരുമകൾ, ജസ്ബ, ശൈവം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ബാലതാരം സാറ അർജുൻ ടൈറ്റിൽ റോളിലെത്തുന്ന ‘ആൻമരിയ കലിപ്പിലാണ്’ ഓഗസ്റ്റ് അഞ്ചിന് തിയറ്ററുകളിൽ. ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിനുശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രമാണ് ‘ആൻമരിയ കലിപ്പിലാണ്’. ചിത്രത്തിന്റെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ദീപിക ഡോട് കോമുമായി സംസാരിക്കുന്നു...


<യ>ആൻ മരിയ കലിപ്പിലാണ്–ടൈറ്റിലിൽ തന്നെ ഏറെ കൗതുകമുണ്ടല്ലോ; വ്യത്യസ്തതയും..?

ഒരു ചെറിയ പെൺകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ഒരു ചെറിയ പ്രശ്നം. അതുകൊണ്ട് അവളാകെ ദേഷ്യത്തിലാണ്. അതിലേക്ക് വന്നുപെടുന്ന രണ്ടു ചെറുപ്പക്കാരുടെ വൈകാരിക തലങ്ങളിലുണ്ടാകുന്ന കഥയാണിത്. ചെറിയ നർമമുണ്ട്. കുറച്ച് ഇമോഷൻസ് ഉണ്ട്. ആ പെൺകുട്ടി ദേഷ്യത്തിലാണ് എന്നത് അല്പം ക്യൂട്ടായി ‘കലിപ്പിലാണ്’ എന്നു പറഞ്ഞുവെന്നേയുള്ളൂ. ആൻമരിയയാണു കേന്ദ്രകഥാപാത്രം. ‘ആൻ മരിയ കലിപ്പിലാണ’് ഒരു സാധാരണ ഫീൽഗുഡ് സിനിമയാണ്. കേരളത്തിൽ എവിടെയോ സംഭവിക്കുന്ന ഒരു കഥ.

<യ>ആൻ മരിയയായി വേഷമിടുന്നത്...?

ടൈറ്റിൽ റോളിലെത്തുന്നതു സാറ അർജുൻ.മുംബൈയിൽ നിന്നുള്ള ബാലതാരം. ഒന്നരവയസിൽ പരസ്യചിത്രങ്ങളിൽ അഭിനയിച്ചുതുടങ്ങിയ സാറ 2011 ൽ എ.എൽ. വിജയ് സംവിധാനം ചെയ്ത ദൈവത്തിരുമകൾ എന്ന സിനിമയിൽ വിക്രമിന്റെ ആറു വയസുള്ള മകളായി അഭിനയിച്ചു. ആറു വയസുകാരന്റെ മാനസികവളർച്ചയുള്ള കഥാപാത്രത്തെയാണു വിക്രം അതിൽ അവതരിപ്പിച്ചത്. 2014 ൽ എ. എൽ. വിജയിന്റെ ശൈവം എന്ന ചിത്രത്തിൽ സാറ വീണ്ടുമെത്തി. ഗ്രാമത്തിലെ പെൺകുട്ടിയുടെ വേഷത്തിൽ. ഈ ചിത്രത്തിൽ സാറയുടെ കഥാപാത്രത്തിനുവേണ്ടി പാടിയ ‘അഴകേ’ എന്ന ഗാനത്തിന് ഉത്തര ഉണ്ണികൃഷ്ണനു മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 2015ൽ ജസ്ബയിൽ ഐശ്വര്യ റായിക്കൊപ്പവും പിന്നീടു സാറയെ പ്രേക്ഷകർ കണ്ടു.

<യ>അജു വർഗീസും സണ്ണി വെയ്നും..?

അജു വർഗീസും സണ്ണി വെയ്നുമാണു പ്രധാന ലീഡ് റോളുകളിൽ വരുന്നത്. വി. അംബ്രോസ് എന്ന കഥാപാത്രമായാണ് അജു വർഗീസ് വരുന്നത്. പൂമ്പാറ്റ ഗിരീഷ് എന്നാണു സണ്ണി വെയ്ന്റെ കഥാപാത്രത്തിന്റെ പേര്്.

<യ>നായകൻ–നായിക പശ്ചാത്തലത്തിലുള്ള ഒരു സിനിമയാണോ..?

നായകൻ– നായിക കോൺസപ്റ്റുള്ള ഒരു സിനിമയല്ല ഇത്. അത്തരം ഒരു കഥയുമല്ല. ആൻ മരിയ എന്ന ചെറിയ പെൺകുട്ടി. അവളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള മൂന്നുനാല് ആളുകളുടെ കഥ. ഇതൊരു പ്രണയ സിനിമയോ റോഡ് മൂവിയോ ആക്്ഷൻ ഫിലിമോ ഡ്രാമയോ അല്ല. ലൈറ്റ് സിറ്റ്വേഷണൽ കോമഡിയുണ്ട് ചിത്രത്തിൽ. ഷൈൻ ടോം ചാക്കോ, സിദ്ധിഖ്, സൈജു കുറുപ്പ്, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരാണു മറ്റു പ്രധാന റോളുകളിൽ വരുന്നത്.

<യ>‘ഓം ശാന്തി ഓശാന’യുടെ കഥയെഴുതിയതു മിഥുനായിരുന്നല്ലോ. പുതിയ ചിത്രത്തിന്റെ രചനയ്ക്ക് പിന്നിൽ...?

കഥ എന്റേതാണ്. ഞാനും സുഹൃത്തായ ജോൺ മന്ത്രിക്കലും ചേർന്നാണു തിരക്കഥയും സംഭാഷണവുമൊരുക്കിയത്. ‘ഓം ശാന്തി ഓശാന’യുടെ തിരക്കഥ ജൂഡും ഞാനും ചേർന്നാണ് എഴുതിയത്.


<ശാഴ െൃര=/ളലമേൗൃല/അിിാമൃശ്യമബശെറലബ080116.ഷുഴ മഹശഴി=ഹലളേ>

<യ>‘ആൻ മരിയ കലിപ്പിലാണ്’ എന്ന സിനിമയുടെ പ്രമേയം...?

ഒരു ചെറിയ പെൺകുട്ടിക്ക് ഒരു പ്രത്യേക കാര്യത്തിൽ സങ്കടം വരുന്നു, അതു ദേഷ്യമായി മാറുന്നു. അത്തരം ഒരു സന്ദർഭത്തിൽ നാം മനസിൽ ആലോചിക്കുന്ന കാര്യങ്ങൾ ആ പെൺകുട്ടി പ്രാവർത്തിക തലത്തിൽ എത്തിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന കുറച്ചു സംഭവങ്ങളാണ് സിനിമ. അതൊക്കെ പലപ്പോഴും നമുക്കും തോന്നിയിട്ടുള്ള കാര്യങ്ങളാണ്. പക്ഷേ, ആൻമരിയ അതു പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു.

<യ>ദുൽഖർ സൽമാന്റെ ഗസ്റ്റ് റോൾ..?

ദുൽഖർ സൽമാൻ ഗസ്റ്റ് റോളിൽ വരുന്നതായി അദ്ദേഹം തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്്.

<യ>പാട്ടുകൾ, പശ്ചാത്തലസംഗീതം..?

ഷാൻ റഹ്മാനാണു പാട്ടുകൾ ചെയ്തത്. രണ്ടു പാട്ടുകൾ. പശ്ചാത്തല സംഗീതം ഒരുക്കിയതു സൂരജ് എസ്. കുറുപ്പ്; വള്ളീം തെറ്റി പുള്ളീം തെറ്റിയുടെ സംഗീത സംവിധായകൻ. പാട്ടുകൾ എഴുതിയതു മനു മഞ്ജിത്ത്.

<യ>ഛായാഗ്രഹണം...?

വിഷ്ണുശർമ. കുഞ്ഞിരാമായണം, സോൾട്ട് മാംഗോ ട്രീ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ.

<യ>ന്യൂജനറേഷൻ സ്വഭാവത്തിലുള്ളതാണോ ഈ ചിത്രം?

കുറച്ച് ഇമോഷൻസും കുറച്ചു ചിരിയുമൊക്കെ ചേർന്ന ഒരു ഫാമിലി എന്റർടെയ്നറാണിത്.

<യ>പരസ്യചിത്രങ്ങളിലൂടെയും കുട്ടികൾക്ക് സാറ അർജുൻ പരിചിതയാണ്. കുട്ടികളെ ആകർഷിക്കുന്ന ഘടകങ്ങൾ ചിത്രത്തിലുണ്ടാകുമല്ലോ...?

തീർച്ചയായും. പക്ഷേ, രക്ഷിതാക്കൾക്കാവും ഈ ചിത്രം കൂടുതൽ ഇഷ്‌ടമാവുക. പ്രത്യേകിച്ചും, കുട്ടികൾ ഉള്ള പേരന്റ്സിന്.

<ശാഴ െൃര=/ളലമേൗൃല/അിിാമൃശ്യമബാമശിബ080116.ഷുഴ മഹശഴി=ൃശഴവേ>

<യ>ആട് ഒരു ഭീകരജീവിയാണ്–2 നേരത്തേ അനൗൺസ് ചെയ്തിരുന്നുവല്ലോ. അതിനിടെ ഇപ്പോൾ ‘ആൻ മരിയ..’യുമായി എത്തിയത്..?

ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമ കഴിഞ്ഞയുടനേ ആൻ മരിയ കലിപ്പിലാണ് എന്ന സിനിമയുടെ കഥയായി. തുടർന്ന് ഈ സിനിമ ചെയ്യാൻ പ്ലാനിട്ടു. സ്ക്രിപ്റ്റിംഗ് കഴിഞ്ഞു പ്രൊഡക്്ഷനായി ലൊക്കേഷൻ കണ്ടുവന്നപ്പോഴേക്കും ഏകദേശം ഒരുവർഷം സമയമെടുത്തു. ആടിനു തിയറ്ററുകളിൽ അല്പം സ്വീകാര്യത കുറവായിരുന്നുവെങ്കിലും പിന്നീടു ടൊറന്റിലും മറ്റും ആട് വലിയ ഹിറ്റായിരുന്നു. പലഭാഗങ്ങളിൽ നിന്നുള്ള നിർബന്ധവും ഷാജി പാപ്പൻ എന്ന ജയസൂര്യയുടെ കഥാപാത്രത്തിന്റെ വലിയ ജനപ്രീതിയും കണക്കിലെടുത്ത് അദ്ദേഹത്തെ ഒരിക്കൽക്കൂടി സ്ക്രീനിൽ ഇറക്കാമെന്നു തീരുമാനിച്ചു. ആട്... 2 ന്റെ തയാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു.

<യ>ആട് ഒരു ഭീകരജീവിയാണ്–2 റീലീസ്...?

ആട് 2 ന്റെ സ്ക്രിപ്റ്റിംഗ് നടന്നുകൊണ്ടിരിക്കുന്നു. പൂർത്തിയായാലുടൻ ഷൂട്ട് തുടങ്ങും. ആട്... 1 ലെ കുറേ കഥാപാത്രങ്ങൾ ആട്... 2 ലും ഉണ്ടാവും. പുതിയ കഥയായിരിക്കും. ഡിസംബർ, ജനുവരിയിൽ ഷൂട്ട് ചെയ്ത് 2017 വിഷുവിനു തിയറ്ററുകളിലെത്തിക്കാനുള്ള പ്ലാനിലാണ്.

<യ>ടി.ജി. ബൈജുനാഥ്