സ്മാർട്ട്ഫോണിലും വീഡിയോ എഡിറ്റിംഗ്
സ്മാർട്ട്ഫോണിലും വീഡിയോ എഡിറ്റിംഗ്
Monday, August 1, 2016 5:00 AM IST
ഫേസ്ബുക്ക് തുറന്നാൽ പെയിന്റ് അടിച്ചപോലുള്ള ഫോട്ടോകളുടെ കുത്തൊഴുക്കാണ്, കാരണമോ പ്രിസ്മയും. ഏതാനും ആഴ്ചകളായി ഈ ആപ്പാണ് സ്റ്റോറിലെ താരം. ഫോട്ടോയെ പെയിന്റിംഗായി മാറ്റുന്ന ആപ്പാണ് പ്രസ്മയെങ്കിൽ ഇപ്പോഴത്തെ താരം ഫോട്ടോകൾ ചേർത്ത് വീഡിയോ നിർമിക്കാൻ സാധിക്കുന്ന ഡബ്ഡബ് എന്ന ആപ്പാണ്. ഡബ്ഡബ് എന്ന ആപ് ഉപയോഗിച്ച് 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കും. കാമറയിൽ നേരത്തെ എടുത്തതോ, അല്ലെങ്കിൽ ഡബ്ഡബ് ഉപയോഗിച്ച് ഷൂട്ട് ചെയ്ത വീഡിയോയോ ഈ ആപ് ഉപയോഗിച്ച് എഡിറ്റ് ചെയ്യാൻ സാധിക്കും.

ടെക്സ്റ്റ്, സംഗീതം തുടങ്ങിയ കാര്യങ്ങൾ ആപ് ഉപയോഗിച്ച് വീഡിയോയിൽ ചേർക്കാൻ സാധിക്കും. സംഗീതം ഫോണിൽ ഉള്ളതോ ആപ്പിന്റെ ലൈബ്രറിയിൽ ഉള്ളതോ വീഡിയോയിൽ ചേർക്കാം. മാത്രമല്ല എഡിറ്റ് ചെയ്ത് തയാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിലേക്ക് പോസ്റ്റ് ചെയ്യാനുളള ഓപ്ഷനും ആപ്പിലുണ്ട്. ആദ്യം പ്രിസ്മ വന്നതുപോലെതന്നെയാണ് ഡബ്ഡബിന്റെ അവസ്‌ഥ. തത്ക്കാലം ഐഫോൺ ഉപയോക്‌താക്കൾക്കു മാത്രമെ ആപ്പ് കിട്ടൂ. സോഷ്യൽ മീഡിയയിൽ ഫോട്ടോയിട്ട് മടുത്തവർ ഇനി സമയം കളയേണ്ടാ, ഫോട്ടോകൾ ചേർത്ത് വീഡിയോയാക്കി മാറ്റി പോസ്റ്റിക്കോളൂ... –എസ്ടി