നല്ല സിനിമയുടെ ഭാഗമായതു ഭാഗ്യം: കിസ്മത്ത് നായകൻ പറയുന്നു
നല്ല സിനിമയുടെ ഭാഗമായതു ഭാഗ്യം: കിസ്മത്ത് നായകൻ പറയുന്നു
Wednesday, August 3, 2016 6:04 AM IST
‘ലോകത്ത് എവിടെ വേണമെങ്കിലും ഈ സിനിമ സംഭവിക്കാം. എത്രനാൾ എവിടെയെല്ലാം മനുഷ്യർക്ക് മനുഷ്യരെ വേർതിരിക്കുന്ന ചിന്താഗതിയുണ്ടോ അവിടെയൊക്കെ കിസ്മത്ത് പോലെയുള്ള സംഭവങ്ങൾ നടന്നുകൊണ്ടിരിക്കും...’ ഷാനവാസ് കെ. ബാവക്കുട്ടി രചനയും സംവിധാനവും നിർവഹിച്ച ‘കിസ്മത്തി’ൽ നായക കഥാപാത്രം ഇർഫാനെ അവതരിപ്പിച്ച ഷെയ്ൻ നീഗം ദീപിക ഡോട് കോമുമായി സംസാരിക്കുന്നു.

<യ>സിനിമയിലേക്ക് എത്തിയത്...?

പൃഥ്വിരാജിന്റെ ‘അൻവർ’ എന്ന സിനിമയിൽ ചെറിയ ഒരു സീനിൽ അഭിനയിച്ചിരുന്നു. അന്ന് ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു സൗബിൻ ഷാഹിർ. അന്നാണു ഞങ്ങൾ പരിചയപ്പെടുന്നത്. രാജീവ് രവി ‘അന്നയും റസൂലും’ തുടങ്ങിയപ്പോൾ സൗബിൻ എന്റെ പേര് അദ്ദേഹത്തോടു പറഞ്ഞു. അതിൽ അന്നയുടെ സഹോദരന്റെ വേഷം. തുടർന്നു സമീർ താഹിറിന്റെ ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’, രാജീവ് രവിയുടെ ‘കമ്മട്ടിപ്പാടം’ എന്നീ സിനിമകളിൽ. ചെറിയ വേഷങ്ങളായിരുന്നുവെങ്കിലും എനിക്കു താത്പര്യമുള്ളവ മാത്രമാണു ചെയ്തത്. ഏറെ പടം ചെയ്യുന്നതിലുപരി കുറച്ചു നല്ല പടങ്ങളുടെ ഭാഗമാവുക എന്നതായിരുന്നു ചിന്ത.

<യ>കിസ്മത്തിലെ നായകവേഷം...?

2015 ലെ നൊയമ്പുകാലത്തു ഷൂട്ട് ചെയ്ത പടമാണു ‘കിസ്മത്ത്’. ‘കമ്മട്ടിപ്പാടം’ അതു കഴിഞ്ഞാണു ചെയ്തത്. രാജീവ് രവി എന്റെ പേരു ‘കിസ്മത്തി’ന്റെ സംവിധായകൻ ഷാനവാസിനോടു പറയുകയായിരുന്നു.

<യ>കിസ്മത്തിലെ ഇർഫാൻ..?

കൗമാരം കടന്ന ഇർഫാൻ എന്ന 23 വയസുകാരന്റെ വേഷമാണു കിസ്മത്തിൽ. പക്വതക്കുറവുള്ള, ദേഷ്യക്കാരനായ പയ്യനാണ് ഇർഫാൻ. കോയമ്പത്തൂരും മറ്റും പോയി ബൈക്ക് വാങ്ങി ഓൾടറേഷൻ ചെയ്തു കൊടുക്കുന്നതിൽ തൽപരൻ. കുടുംബത്തിൽ അവന് എല്ലാ കാര്യങ്ങളും പറയാനും പങ്കുവയ്ക്കാനും കഴിയുന്ന ഏക വ്യക്‌തി ഉമ്മയാണ്.

<യ>‘കിസ്മത്തി’ലെ അനിതയെക്കുറിച്ച്...?

കുറേക്കൂടി പക്വതയുള്ള കഥാപാത്രമാണ് അനിത. റിസേർച്ച് ചെയ്ത് സദാ എൻഗേജ് ആയി ജീവിക്കുന്ന പെൺകുട്ടി. കല്യാണം കഴിക്കില്ല എന്നു പറഞ്ഞ് ഇരുന്ന ഒരു പെണ്ണല്ല അനിത. കുടുംബസാഹചര്യങ്ങൾ, സാമ്പത്തികപ്രശ്നങ്ങൾ എന്നിവമൂലം വയസ് 28 ആയിട്ടും ആലോചനകൾ വന്നില്ല. ആ ഒരു പ്രായത്തിൽ ഒരു പയ്യൻ അവളോട് ആത്മാർഥമായി പെരുമാറുകയാണ്. ‘ഞാൻ മറ്റുപലരെയും കണ്ടിട്ടുണ്ട്. അവർക്കൊക്കെ വേണ്ടതു മറ്റുപലതു’മാണെന്ന് അനിത പറയുന്നുണ്ട്. ആത്മാർഥമായ, പരിശുദ്ധമായ, നിഷ്കളങ്കമായ ഒരു പ്രണയം അവൾ ഇർഫാന്റെ സാമീപ്യത്തിലൂടെ അനുഭവിച്ചറിയുന്നു. അവന്റെ സ്നേഹത്തിന്റെ സത്യസന്ധത മനസിലാക്കി അവനെ വിശ്വസിച്ചിറങ്ങുന്ന ഒരു പെണ്ണ്.

<ശാഴ െൃര=/ളലമേൗൃല/ടവമിലബചശഴമാബുശരബ080316.ഷുഴ മഹശഴി=ഹലളേ>

<യ>നായിക ശ്രുതിമേനോന് ഒപ്പമുള്ള അഭിനയം..?

മുൻപരിചയമുണ്ടായിരുന്നില്ല. ആംഗർ ആയി ടിവിയിൽ കണ്ടിരുന്നു. ശ്രുതിമേനോന് ഒപ്പമുള്ള അഭിനയം നല്ല അനുഭവം. ഏറെ സപ്പോർട്ടീവായിരുന്നു; ഗിവ് ആൻഡ് ടേക്ക് രീതിയിൽ. ഹെൽപ്പിംഗ് മെൻഡാലിറ്റി ഉള്ള ആളാണ്. സീനുകൾ ഡിസ്കസ് ചെയ്യുമ്പോൾ ചില ആശയങ്ങൾ പങ്കുവച്ചിരുന്നു.

<യ>നടന്ന സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണല്ലോ ‘കിസ്മത്ത്’...?

വാസ്തവത്തിൽ ഷൂട്ട് തുടങ്ങിയശേഷമാണ് റിയൽ സ്റ്റോറിയാണെന്ന് അറിഞ്ഞത്. അപ്പോഴാണ് എനിക്കു കഥയുടെ ഗൗരവം മനസിലായത്. അതു പറയുന്നകാര്യം നമ്മുടെ സമൂഹത്തിൽ തന്നെയുള്ളതും പ്രേക്ഷകർ അറിയേണ്ടതുമാണെന്നു സ്ക്രിപ്റ്റ് കേട്ടപ്പോൾ തോന്നിയിരുന്നു. ഇതു നടന്നതാണെന്ന് അറിഞ്ഞപ്പോൾ കുറച്ചുകൂടി സങ്കടം തോന്നി.

<യ>മറ്റു പ്രണയചിത്രങ്ങളിൽ നിന്നു ‘കിസ്മത്തി’നെ വ്യത്യസ്തമാക്കുന്നത്..?

അത്രവലിയ ഒരു ലവ് സ്റ്റോറിയൊന്നുമല്ല ഇത്; സാധാരണ കഥയാണ്. തീവ്രമായ കാരണങ്ങൾ കൊണ്ടു പ്രണയിക്കുന്ന രണ്ടുപേരല്ല ഇർഫാനും അനിതയും. ഇഷ്‌ടപ്പെട്ട് ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുന്ന അവർ വീട്ടിൽ പ്രശ്നമാണെന്നു പറഞ്ഞു സഹായം തേടി പോലീസ് സ്റ്റേഷനെ സമീപിക്കുന്നു. ഒരു ലവ് സ്റ്റോറി എന്നതിലുപരി, അവിടെയുണ്ടായ പൊളിറ്റിക്കൽ ഇഷ്യൂസാണ് വാസ്തവത്തിൽ കിസ്മത്ത് ചർച്ചചെയ്യുന്നത്.

<യ>ഇർഫാനെ വിലയിരുത്തുമ്പോൾ...?

നല്ല ചങ്കറ്റമുള്ള ചെറുപ്പക്കാരൻ. എങ്കിലും അവന് ഉള്ളിൽ പേടിയുമുണ്ട്. എങ്കിലും തന്റെ പ്രണയത്തിനുവേണ്ടി അവൻ സംസാരിക്കുന്നുണ്ട്. അറിവു പരിമിതമായിട്ടും അവൻ അപരിചിത സ്‌ഥലങ്ങളിൽ പോയി അതിനുവേണ്ടി ഫൈറ്റ് ചെയ്യുന്നുണ്ട്. അവസാനമാകുമ്പോഴാണ് നാടുവിട്ടു പൊയി ജീവിക്കാം എന്നു പറയാനുള്ള ധൈര്യത്തിലേക്ക് എത്തുന്നത്. സാധാരണയായി ഒരാൾ രജിസ്റ്റർ മാര്യേജ് എന്ന ഓപ്ഷനിലേക്കാവും പോവുക. പക്ഷേ, ഇർഫാന് ഉള്ളിൽ വീട്ടുകാരോടുള്ള സ്നേഹവും പേടിയുമൊക്കെ കൊണ്ടാവാം സ്റ്റേഷനിൽ പോയി പ്രൊട്ടക്്ഷൻ തേടാൻ തീരുമാനിക്കുന്നത്. എന്നാൽ, അപ്പോഴും അനിത ചോദിക്കുന്നുണ്ട് ‘നീ ഏറെ ആലോചിച്ചെടുത്ത തീരുമാനമാണോ’ എന്ന്. പക്ഷേ, അവന്റെ അറിവില്ലായ്മയും ദേഷ്യവും അവന്റെ ഇഷ്‌ടങ്ങൾ തടുത്തു നിൽക്കുന്ന വീട്ടുകാരോടുള്ള വാശിയും ഒക്കെയാവാം ഇർഫാൻ തീരുമാനത്തിൽ ഉറച്ചുനിന്നു. സ്റ്റേഷനിൽ ചെന്നപ്പോഴാണല്ലോ അവിടെയുള്ളവരുടെ പെരുമാറ്റം വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞത്.


<യ>ക്ലൈമാക്സിനോടുള്ള പ്രതികരണം..?

ഇർഫാന്റെ മരണത്തിന് ഉത്തരവാദി വിധിയാണ്. ഒരു കൈയബദ്ധം എന്ന നിലയിലാണ് അതു സിനിമയിൽ അവതരിപ്പിച്ചത്. അതിനെ പൂർണമായും ആസൂത്രിതമെന്നു പറയാനാവില്ല. കുടുംബത്തിനു ചീത്തപ്പേരുണ്ടാകാതിരിക്കാൻ കല്യാണം തടയണമെന്നുണ്ടാവാം. പക്ഷേ, സ്വന്തം മകനെ കൊല്ലണം എന്ന രീതിയിലേക്ക് വീട്ടുകാർ എത്തും എന്ന് എനിക്കു തോന്നുന്നില്ല. അത്തരം ഒരു കാര്യം ഞങ്ങൾ പറയാൻ ഉദ്ദേശിച്ചിട്ടില്ല. എന്തായാലും ഇത്തരമൊരു സംഭവത്തിനുശേഷം പലർക്കും തിരിച്ചറിവുകൾ സംഭവിച്ചിരിക്കാം എന്നാണ് എനിക്കു തോന്നുന്നത്. ഒരുപക്ഷേ, അത്തരനൊരു തിരിച്ചറിവിനുവേണ്ടി ദൈവം ചെയ്തതായിരിക്കാം.

<യ>ജാതിമത വ്യത്യാസങ്ങൾ, പ്രായം എന്നിവയൊക്കെ ‘കിസ്മത്തി’ലെ പ്രണയത്തിനു തടസമാവുകയാണല്ലോ...?

ജാതി, മതം, നിറം, സാമ്പത്തികം തുടങ്ങിയവയുടെ അടിസ്‌ഥാനത്തിൽ പല മേഖലകളിലും നാം നമ്മളെ വിഭജിച്ചുകൊണ്ടിരിക്കുകയാണ്. ‘എന്റെ’ എന്നതിനപ്പുറം ‘നമ്മുടെ’ എന്ന ചിന്തയിലേക്ക് ആരും വരുന്നില്ല. രാജ്യങ്ങൾ തമ്മിൽ യുദ്ധം. മതത്തിന്റെ പേരിൽ യുദ്ധം. ഇത്തരം വ്യത്യാസങ്ങൾ നമുക്കു നല്ലതു തരുന്നുണ്ടോ എന്ന ചോദ്യമാണ് ‘കിസ്മത്തി’ലൂടെ ഉന്നയിക്കപ്പെടുന്നത്. നമ്മുടേതു ചെറിയ ജീവിതം; നമുക്കു നിർവചിക്കാനാകാത്ത ജീവിതം, ഒരുപാടു ചോദ്യങ്ങളുള്ള ജീവിതം. അതിനിടെ നമ്മൾതന്നെ ഒരുപിടി കോംപ്ലിക്കേഷൻസ് ഉണ്ടാക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യമാണു കിസ്മത്ത് ചോദിക്കുന്നത്. ഒരു ചെറുപ്പക്കാരനെന്ന നിലയിൽ എനിക്ക് ഒരുപാടു സന്തോഷമുണ്ട് ഇത്തരമൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ, ഈ ചോദ്യത്തിൽ പങ്കുചേരാനായതിൽ.

<യ>സംഭവ കഥയുമായി ബന്ധമുള്ളവരെ നേരിൽ കാണാൻ ശ്രമിച്ചിരുന്നോ..?

സംഭവകഥയിലെ പെൺകുട്ടി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ആരെയും നേരിട്ടു കാണുന്നതിൽ അവർക്കു താത്പര്യമുണ്ടായിരുന്നില്ല; ലോകത്തിനു മുന്നിലേക്കു വരുന്നതിനും. അതിനാൽ സംവിധായകൻ അതു മന:പ്പൂർവം ഒഴിവാക്കി. പക്ഷേ, സിനിമ എടുക്കുന്നതിൽ അവർക്കു വിരോധം ഉണ്ടായിരുന്നില്ല.

<യ>നീതിനിഷേധത്തിന്റെ കാഴ്ചകളുണ്ട് ‘കിസ്മത്തി’ൽ...?

പണം, പവർ എന്നിവയൊക്കെ ഇല്ലാത്തവർക്കു നീതി നിഷേധിക്കപ്പെടുന്നതു പോലെയുള്ള സംഭവങ്ങൾ ഇവിടെ പലപ്പോഴും നടക്കുന്നതാണല്ലോ. ചെറിയ ഡയലോഗുകളിൽ പോലും ഏറെ കാര്യങ്ങൾ ചർച്ചചെയ്യുന്നുണ്ട് കിസ്മത്ത്.

<യ>കഥയിൽ ഇഴുകിച്ചേർന്നു നിൽക്കുന്ന പാട്ടുകൾ..?

വളരെ നല്ലപാട്ടുകളുണ്ട് കിസ്മത്തിൽ. നല്ല വരികളാണ്. ‘കിസ പാതിയി’ലാണ് എന്റെ ഫേവറിറ്റ്.

<യ>ഏറെ തീവ്രമാണല്ലോ ‘കിസ്മത്തിന്റെ’ കഥ. അഭിനയത്തിനു നേരിട്ട വെല്ലുവിളികൾ..?

കംഫർട്ടബിളായിരുന്നു. വളരെ സിംപിളായാണ് ഷൂട്ടു ചെയ്തത്.

<ശാഴ െൃര=/ളലമേൗൃല/ടവമിലബചശഴമാബഗശൊമവേബ080316.ഷുഴ മഹശഴി=ൃശഴവേ>

<യ>നടൻ കൂടിയായ പിതാവ് അബി നല്ല വേഷങ്ങളിലൂടെ തിരിച്ചുവരുന്നു. മകന്റെ നായകവേഷത്തിനു പോസിറ്റീവ് പ്രതികരണങ്ങളും...

ഫാമിലി സപ്പോർട്ട് നല്ല രീതിയിലുണ്ട്. ഞാൻ സിനിമയുമായി ബന്ധമുള്ള കാര്യങ്ങൾ ചെയ്യണമെന്നു തന്നെയാണ് അവരുടെ ആഗ്രഹം. ഞാൻ മെയിൻ കാരക്ടർ ചെയ്ത ഈ സിനിമ പൊളിറ്റിക്കൽ വാല്യു ഉള്ള നല്ല ഒരു സിനിമയായി മാറിയതിൽ അവർക്ക് ഏറെ സന്തോഷമുണ്ട്; പോസിറ്റീവ് പ്രതികരണങ്ങളിലും.

<യ>കലാഭിരുചി, പഠനം, സൗഹൃദം..?

സ്കൂളിൽ പഠിക്കുമ്പോൾ ചില ഷോർട്ട് ഫിലിമുകളുടെ കാമറ വർക്കും ഡയറക്്ഷനും ചെയ്തിട്ടുണ്ട്. ഇപ്പോൾ രാജഗിരി കോളജിൽ ബിടെക് അവസാനവർഷം പഠിക്കുന്നു. കോളജ് ആർട്ട് ഫെസ്റ്റുകളിൽ കഴിഞ്ഞ രണ്ടു വർഷമായി ഷോർട്ട് ഫിലിമുകൾ ചെയ്തിരുന്നു. കിസ്മത്ത് റിലീസായ ദിവസം തന്നെ ക്ലാസിലുള്ള എല്ലാവരും വന്നു സിനിമ കണ്ടു. ഒപ്പമുള്ള സുഹൃത്തുക്കൾ ഏറെ സ്നേഹമുള്ളവരും സപ്പോർട്ട് ചെയ്യുന്നവരുമാണ്.

<യ>പുതിയ പ്രോജക്ടുകൾ..?

പുതിയ പ്രോജക്ടുകളൊന്നും കമിറ്റ് ചെയ്തിട്ടില്ല. കഥകൾ കേൾക്കുന്നുണ്ട്; മിക്കവയിലും നായകവേഷം തന്നെ. പക്ഷേ, അങ്ങനെയൊന്നും നോക്കുന്നില്ല. കഥയ്ക്കു തന്നെയാണു മുൻഗണന. നല്ല ഒരു സിനിമയുടെ ഭാഗമാകാനായാൽ അതാണു ഭാഗ്യമെന്നു വിചാരിക്കുന്നു.

<യ>ടി.ജി.ബൈജുനാഥ്