ബന്ധങ്ങൾ മുറുകെപിടിക്കാം
ബന്ധങ്ങൾ മുറുകെപിടിക്കാം
Thursday, August 4, 2016 3:53 AM IST
ബന്ധങ്ങൾ ജീവിതത്തിന്റെ താളമാണ്. അവ മോശമാകുമ്പോൾ ജീവിതതാളവും തെറ്റും. നിത്യജീവിതത്തിൽ വ്യക്‌തിബന്ധങ്ങൾക്കുള്ള പ്രാധാന്യം ഏറെയാണ്. മാതാപിതാക്കൾ, സഹപ്രവർത്തകർ, മേലധികാരികൾ, അയൽവാസികൾ, അർഥവത്തും ആരോഗ്യകരവുമായ ബന്ധങ്ങൾ കാത്തുസൂക്ഷിക്കേണ്ട ഇടങ്ങൾ ഏറെയാണ്. മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ ചിന്തയാണ് ബന്ധങ്ങളിലെ ജയ–പരാജയങ്ങൾ നിർണയിക്കുന്നത്. ജീവിതത്തിരക്കുകൾക്കിടയിൽ പരസ്പരം ശ്രദ്ധിക്കാനോ മനസിലാക്കാനോ സാധിക്കാതെ വ്യക്‌തിബന്ധങ്ങൾക്ക് മൂല്യവും സ്‌ഥാനവും കുറഞ്ഞുവരികയാണ്. നമ്മൾ ഒന്നു മനസുവച്ചാൽ എല്ലാ ജീവിതബന്ധങ്ങളെയും വളരെ പോസിറ്റീവായി ആരോഗ്യപരമായി നല്ലരീതിയിൽ നിലനിർത്താൻ കഴിയും.

<യ>മാനസിക സംഘർഷം പലവിധം

സാമൂഹിക വൈരുദ്ധ്യം, കുടുംബബന്ധങ്ങളിലെ ശൈഥല്യം തുടങ്ങിയ പ്രശ്നങ്ങളും വിഷാദം, കോപം, അമിത ഉത്കണ്ഠ, ഉറക്കക്കുറവ്, നിരാശ, സൈക്കോട്ടിക് അസുഖങ്ങൾ, അമിത ലഹരി ഉപയോഗം, അമിത മദ്യപാനം എന്നിവയും നഗരങ്ങളിലെ കുടുംബങ്ങളിൽ താരതമ്യേന കൂടുതലായി കണ്ടുവരുന്നു.

ഓരോ വ്യക്‌തിയുടെ ഉള്ളിലും സംഘർഷത്തിന്റെതായ ഒരു ബീജം ഒളിഞ്ഞുകിടപ്പുണ്ട്. ഓരോരുത്തരിലും അതു പ്രവർത്തിക്കുന്നതു പല രീതിയിലാണെന്നു മാത്രം. കുടുംബബന്ധങ്ങളിൽ നമുക്ക് ഇഷ്‌ടമില്ലെങ്കിലും പലതും ചെയ്യാൻ നിത്യവും നാം നിർബന്ധിക്കപ്പെടുകയാണ്. സ്വന്തമായോ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലുമോ രോഗം വന്നാൽ കുടുംബത്തിലെ സമാധാനം നഷ്‌ടമാകും. ഇതു മാനസികസംഘർഷം ഉണ്ടാക്കാൻ ഒരു കാരണമാണ്. ജീവിതത്തിൽ തുണയ്ക്ക് ആരുമില്ലാത്ത അവസ്‌ഥ സംഭവിച്ചാലും മാനസികമായി തകരാൻ ഇടയുണ്ട്. ജോലിസ്‌ഥലത്തെ പ്രശ്നങ്ങളും മാനസികസംഘർഷങ്ങൾക്കു കാരണമാകുന്നു. പലതും കാണുമ്പോൾ അതിനെയെല്ലാം എതിർക്കാൻ തോന്നുന്നുണ്ടെങ്കിൽ പ്രശ്നം നമ്മുടേതുതന്നെയാണ്. നമ്മുടെ വ്യക്‌തിത്വവും സ്വഭാവവും പോസിറ്റീവ് അല്ലാത്തതിനാലാണ് എന്തുകണ്ടാലും തെറ്റായി തോന്നുന്നത്. അതു മാനസിക ക്ലേശമുണ്ടാകാൻ കാരണമാകുന്നു.

<യ>കഴിവുകൾ സ്വയം വിലയിരുത്താം

അവനവന്റെ കഴിവുകളെക്കുറിച്ചു സ്വന്തമായി ഒരു ബോധ്യമുണ്ടാകണം. എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന അപകർഷതാബോധം ഒരിക്കലും മനസിൽ സ്‌ഥാനം പിടിക്കരുത്. എല്ലാ ദിവസവും അല്പനേരം സ്വന്തം ഇഷ്‌ടങ്ങൾക്കായി മാറ്റിവയ്ക്കാൻ സമയം കണ്ടെത്തണം. എല്ലാവർക്കും എന്തിനോടെങ്കിലും പ്രത്യേകതാത്പര്യമുണ്ടാകും. അല്ലെങ്കിൽ എന്തുചെയ്താലാണു സന്തോഷം മനസിലുണ്ടാകുന്നതെന്നു കണ്ടെത്തി അതുതന്നെ ചെയ്യാൻ ശ്രമിക്കുക.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മൗഴ04്മ2.ഷുഴ മഹശഴി=ഹലളേ>

<യ>വിട്ടുവീഴ്ചാ മനോഭാവം വേണം

വിട്ടുവീഴ്ചാ മനോഭാവം കുടുംബബന്ധങ്ങളിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. അതിനാൽ വീട്ടിലായാലും ഓഫീസിലായാലും വിട്ടുവീഴ്ചാമനോഭാവം ഉണ്ടായാൽ പകുതി പ്രശ്നങ്ങളും കുറയ്ക്കാം. വീട്ടിലുള്ളവരുമായി ഒരു തുറന്ന സംസാരം ആവശ്യമാണ്. എല്ലാവരും ഒരുമിച്ചിരുന്നു വേണം ഭക്ഷണം കഴിക്കാൻ. പ്രശ്നങ്ങളിലും സന്തോഷങ്ങളിലും കൂട്ടായ്മയോടെ പരസ്പരം സഹകരണ മനോഭാവത്തോടുകൂടി ആത്മാർഥമായി പ്രവർത്തിക്കുക. വികാര–വിചാരങ്ങളെ മറ്റുള്ളവരുടെ സ്‌ഥാനത്തുനിന്ന് കാണാൻ പരിശീലിക്കുക. പരസ്പരം കൊടുക്കുന്ന പ്രതികരണങ്ങളിൽ നിയന്ത്രണം സ്വയം ഏർപ്പെടുത്തുക. പലപ്പോഴും സംഭവങ്ങളല്ല പ്രതികരണങ്ങളാണു പ്രശ്നത്തിനു കാരണമാകുന്നത്. ജീവിതപങ്കാളിയെ ഒരിക്കലും മറ്റുള്ളവരുമായി താരതമ്യം ചെയ്ത്, നെഗറ്റീവ് എനർജി പ്രസരിപ്പിക്കുന്ന വാക്കുകൾ ഒഴിവാക്കുക.


ജീവിതയാത്രയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതു സ്വാഭാവികമാണ്. പരസ്പരം തുറന്നു സംസാരിച്ച് കൗൺസലിംഗും തെറാപ്പിയും ചെയ്യുകവഴി ഉചിതമായ രീതിയിൽ പോംവഴി കണ്ടെത്താൻ കഴിയും.

<യ>അമിത ചിന്ത വേണ്ട

സ്വന്തം ജീവിതത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും മാത്രം ദീർഘനേരം ചിന്തിച്ചിരിക്കുന്നതു മാനസികസംഘർഷങ്ങൾക്കു കാരണമാകാമെന്നു നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വിഷാദരോഗം, ഉത്കണ്ഠാരോഗങ്ങൾ തുടങ്ങിയ മാനസികപ്രശ്നമുള്ളവർക്ക് അവഗണനയെക്കുറിച്ചുള്ള അമിതമായ ചിന്തകളും ആത്മവിശ്വാസക്കുറവും സാധാരണയായി ഉണ്ടാകാറുണ്ട്. ഇത്തരം സ്വയം സൂചക ചിന്തകൾ കൂടുന്നതനുസരിച്ചു മാനസികരോഗങ്ങൾ തീവ്രമാകും.

ജോൺ കബാട്ട് സിൻ വികസിപ്പിച്ചെടുത്ത മനോനിറവ് അധിഷ്ഠിത സമ്മർദ നിയന്ത്രണ ചികിത്സയുടെ ആദ്യഘട്ടത്തിൽ മാനസിക സമ്മർദം, അതിനെ മറികടക്കാനുള്ള മാർഗങ്ങൾ, സ്വഭാവദൃഢത തുടങ്ങിയവയെക്കുറിച്ചുള്ള ബോധവത്കരണമാണു നടക്കുന്നത്. മനോനിറവ് അധിഷ്ഠിത ഭൗതിക ചികിത്സയിലെ പരിശീലനങ്ങളിലൂടെ മാനസിക സമ്മർദങ്ങളോടുള്ള വ്യക്‌തിയുടെ മനോഭാവത്തിൽ മാറ്റംവരുത്തി സ്വന്തം അനുഭവങ്ങളെ വികാരങ്ങൾക്കടിമപ്പെടുത്താതെ നിഷ്പക്ഷമായി വിലയിരുത്താനുള്ള കഴിവു വ്യക്‌തിയിലുണ്ടാകുന്നു.

പ്രതിസന്ധികളെ മറികടക്കാനും പരസ്പരം പിന്തുണയ്ക്കാനും ചിന്താവൈകല്യങ്ങളെ തിരിച്ചറിയാനും തരണം ചെയ്യാനും അവനവന്റെ പ്രശ്നങ്ങളെ പരിഹരിക്കാനുമുള്ള പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്നിവയാണ് ഭൗതിക പ്രക്രിയകൾ വഴി പരിശീലിപ്പിക്കുന്നത്. ദീർഘകാല ശാരീരിക രോഗങ്ങളുള്ളവരിലെ വിഷാദം, ഉത്കണ്ഠ, മാനസിക സംഘർഷം എന്നിവ കുറയ്ക്കാൻ ഈ പരിശീലനം സഹായിക്കുന്നതായും പഠനം തെളിയിക്കുന്നു. ശ്രദ്ധ കൂട്ടുക, രക്‌തസമ്മദം കുറയ്ക്കുക, രോഗപ്രതിരോധശേഷി വർധിപ്പിക്കുക എന്നിവയും ഈ പരിശീലനത്തിലൂടെ സാധിക്കുന്നതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മൗഴ04്മ3.ഷുഴ മഹശഴി=ഹലളേ>

<യ> ഡോ. രശ്മി സുധീർ
സീനിയർ കൺസൾട്ടന്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
സൺറൈസ് ഹോസ്പിറ്റൽ, കാക്കനാട്