കോപ്പയിലെ കൊടുങ്കാറ്റ്
കോപ്പയിലെ കൊടുങ്കാറ്റ്
Saturday, August 6, 2016 4:08 AM IST
യുവ തലമുറയുടെ വികാര വായ്പുകൾ, കുടുംബപശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് കോപ്പയിലെ കൊടുങ്കാറ്റ്.

കമ്മു വടക്കൻ ഫിലിംസിന്റെ ബാനറിൽ നൗഷാദ് കമ്മു വടക്കൻ നിർമിക്കുന്ന ഈ ചിത്രം മലയാളിയും ബോളിവുഡിലെ പ്രശസ്ത സംവിധായകനുമായ സോജൻ ജോസഫ് സംവിധാനംചെയ്യുന്നു. ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

മലയാള സിനിമയിലെ ഏറ്റവും പുതിയ നിരയിലെ ജനപ്രിയരായ അഭിനേതാക്കളുടെ സാന്നിധ്യവും ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.

സിദ്ധാർഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, പാർവതി നായർ, ഷാലിൻ സോയ എന്നിവരാണു പ്രധാന താരങ്ങൾ.

കുട്ടനാട്ടിൽ ഒരു സാധാരണ കുടുംബജീവിതം നയിക്കുന്ന ഒരു ടാക്സി ഡ്രൈവറാണ് നരേന്ദ്രൻ. ഭാര്യ സുമി, അമ്മ ഓമന എന്നിവരടങ്ങുന്നതാണു കുടുംബം. ഇവിടത്തെ ഒരു ടൂറിസ്റ്റ് റിസോർട്ടുമായി ബന്ധപ്പെട്ടാണു നരേന്ദ്രൻ പ്രവർത്തിക്കുന്നത്.

സുമിത ഏതൊരു പെണ്ണിനെയുംപോലെ ആഡംബരജീവിതത്തിൽ ഭ്രമമുള്ളവളാണ്. ഭാര്യയുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുന്നതിലൂടെ പലപ്പോഴും നരേന്ദ്രന് സാമ്പത്തിക ബാധ്യതകളും ഏറുന്നു.

നരേന്ദ്രന്റെ ആത്മമിത്രമായ ജോപ്പൻ, നരേന്ദ്രന്റെ ഈ പോക്കനെ താക്കീതുചെയ്യാറുണ്ടെങ്കിലും അവനതു ചെവിക്കൊള്ളുന്നില്ല.


<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ06ൂയ2.ഷുഴ മഹശഴി=ഹലളേ>

മുംബൈയിൽനിന്നു ടൂറിസ്റ്റായി എത്തുന്ന രാഹുലും ഭാര്യ നിഖിതയും നരേന്ദ്രന്റെ കുടുംബവുമായി ഏറെ സൗഹൃദത്തിലാകുന്നു. സുമിയുടെ മോഹങ്ങൾക്ക് നിഖിതയുയെ സഹായവും പലപ്പോഴുമുണ്ടായി. ഈ ബന്ധം വളരുന്നതിനിടയിലാണ് അപ്രതീക്ഷിതമായ സംഭവങ്ങൾ അരങ്ങേറുന്നത്. അതാകട്ടെ ഏറെ ദുരൂഹതകളും സസ്പെൻസും നിറഞ്ഞതായിരുന്നു.

നരേന്ദ്രൻ, സുമി, രാഹുൽ, നിഖിത, ജോപ്പൻ എന്നിവരെ യഥാക്രമം സിദ്ധാർഥ് ഭരതൻ, പാർവതി നായർ, നിഷാന്ത് സാഗർ, നൈരാ ബാനർജി, ഷൈൻ ടോം ചാക്കോ എന്നിവർ അവതരിപ്പിക്കുന്നു.

ഇവർക്കു പുറമേ അംബികാ മോഹൻ, രാജേഷ് അമ്പലപ്പുഴ, ചെമ്പിൽ അശോകൻ, ജോളി ഈശോ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. രാജേഷ് നാരായണന്റേതാണു തിരക്കഥ. വിമൽ കെ. തിവാരി ഛായാഗ്രഹണവും രഞ്ജിത് ടച്ച് റിവർ എഡിറ്റിംഗും നിർവഹിക്കുന്നു. ജൂലൈ മധ്യത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്

<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ06ൂയ3.ഷുഴ മഹശഴി=ഹലളേ>