ഹുവാവേയുടെ ഹോണർ 5സി ഇന്ത്യൻ വിപണിയിൽ
ഹുവാവേയുടെ ഹോണർ 5സി ഇന്ത്യൻ വിപണിയിൽ
Monday, August 8, 2016 4:23 AM IST
ഹുവാവേ സ്മാർട്ട് ഫോൺ ഇ ബ്രാൻഡിന്റെ ഹോണർ 5സി വിപണിയിലിറക്കി. ഈ വിഭാഗത്തിൽ ഏറ്റവും വേഗമേറിയ സ്മാർട്ട് ഫോൺ ആണ്. വില 10,999 രൂപ. ഹോണർ സ്റ്റോറിലും ഫ്ളിപ്പ്കാർട്ടിലും പ്രീ ഓർഡറുകൾ സ്വീകരിക്കും. ജൂലൈ 7–ന് ഫ്ളാഷ് സെയിൽ ഉണ്ട്. ഗോൾഡ്, സിൽവർ, ഗ്രേ എന്നീ നിറങ്ങളിൽ ഹോണർ 5സി ലഭിക്കും.

കമ്പനിക്ക് ഇന്ത്യയിലുടനീളം 150 സർവീസ് സെന്ററുകളുണ്ട്. നാല്പതു ദശലക്ഷം യൂണിറ്റുകളായിരുന്നു കഴിഞ്ഞ വർഷത്തെ വിൽപ്പന. ശക്‌തിമായ കിരിൻ 650 16 എൻഎം ചിപ്സെറ്റുമായാണ് ഹോണർ 5സിയുടെ വരവ്.


13 എംപി പിൻക്യാമറകൾ, ബിഎസ്ഐ സെൻസറോടു കൂടിയ 8 എംപി മുൻക്യാമറ, പത്ത് വ്യത്യസ്ത ബ്യൂട്ടി മോഡുകൾ എന്നിവയും ഈ ഫോണിനെ വ്യത്യസ്തമാക്കുന്നു.

ഹോണർ ടി1 7.0 ടാബ്ലറ്റും കമ്പനി വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഹോണർ ടി1 7.0 ലൈറ്റ് വെയ്റ്റ് ടാബ്ലറ്റ് 4100 എംഎച്ച് ബാറ്ററിയുമായി മികച്ച ബാറ്ററി ലൈഫ് നൽകുന്നു. 20 മണിക്കൂർ 3ജി കോളിംഗ്, 12 മണിക്കൂർ വീഡിയോ അനുഭവമാണ് ഈ ടാബ്ലറ്റ് നൽകുന്നത്.