കാർ വില്പനയിൽ വർധന
കാർ വില്പനയിൽ വർധന
Thursday, August 11, 2016 4:00 AM IST
മുംബൈ: ആഭ്യന്തര കാർ വില്പനയിൽ വർധന. ജൂലൈയിൽ മൊത്തം 9.62 ശതമാനം അധിക വില്പനയാണ് വാഹനമേഖലയിൽ നടന്നത്. 1,77,604 കാറുകൾ പോയമാസം വിറ്റു. മോട്ടോർസൈക്കിൾ വിഭാഗത്തിൽ 10.98 ശതമാനം അധിക വില്പനയുണ്ടായി. 8,97,092 മോട്ടോർ സൈക്കിളുകൾ പോയ മാസം ഇന്ത്യൻ നിരത്തുകളിലിറങ്ങി.

ഇന്ത്യൻ വാഹനനിർമാതാക്കളുടെ സംഘടനയായ സിയാം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. എല്ലാ വിഭാഗത്തിലുമായി ജൂലൈയിൽ മൊത്തം 18,33,976 വാഹനങ്ങൾ വിറ്റു. തലേ വർഷം ഇത് 16,19,771 മാത്രമായിരുന്നു. 13.22 ശതമാനം വർധന.