വിസ്മയ വളരുന്നു; ലോകത്തെ വിസ്മയിപ്പിച്ച്
വിസ്മയ വളരുന്നു; ലോകത്തെ വിസ്മയിപ്പിച്ച്
Tuesday, August 16, 2016 5:39 AM IST
സിനിമയ്ക്കു നിയതമായൊരു ഭാഷയും അതിർ വരമ്പുകളുമില്ല. പുതിയ തലങ്ങളിലേക്കു സിനിമയുടെ ശാസ്ത്രം വളർന്നു കൊണ്ടിരിക്കുകയാണ്. പാശ്ചാത്യർ നൂതന സാങ്കേതിക വിദ്യയുടെ പിൻബലത്താൽ അഭ്രപാളികളിൽ ദൃശ്യ വിസ്മയം തീർത്തപ്പോൾ നമ്മുടെ പ്രേക്ഷകർ ഒരു കാലത്തു തരിച്ചിരുന്നിട്ടുണ്ട്. കാലങ്ങൾക്കു മുമ്പ് മൺമറഞ്ഞ ദിനോസറിനെ സ്റ്റീവൻ സ്പിൽബർഗ് ജുറാസിക് പാർക്കിൽ പുനഃസൃഷ്ടിച്ചപ്പോൾ ഇന്ത്യൻ പ്രേക്ഷകരുടെ കാഴ്ചയുടെ ശീലുകൾ തന്നെയാണു മാറി മറഞ്ഞത്. അനിമേഷൻ വിഷ്വൽ എഫക്ട് ആക്ടിവിറ്റിയുടെ പിൻബലത്തിൽ ഒരു യഥാർഥ സൃഷ്ടിയെ യാഥാർഥ്യമായിതന്നെ കാഴ്ചയുടെ മുന്നിൽ പുനഃസൃഷ്ടിക്കുന്നതാണു ജുറാസിക് പാർക്കിൽ നമ്മൾ കണ്ടത്. എന്നാൽ ഇന്നു പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന തലത്തിൽ ഇതിന്റെ ഇടപെടൽ നമ്മുടെ ചിത്രങ്ങളിലും കാണാൻ തുടങ്ങിയിരിക്കുന്നു. ബോളിവുഡ് ചിത്രങ്ങളോടൊപ്പം യന്തിരൻ, ബാഹുബലി, കൊച്ചടയാൻ, ഈച്ച, ഐ തുടങ്ങി നിരവധിയാണവ. എന്നാൽ ഈ ചിത്രങ്ങളിടുയെല്ലാം പൂർണതയിൽ പലയിടത്തും പ്രേക്ഷകനു സംതൃപ്തി ലഭിച്ചിരുന്നില്ല എന്നതാണു സത്യം. അവിടേക്കാണ് കേരളത്തിൽ നിന്നും വിസ്മയ മാക്സ് അനിമേഷന്റെ ഗംഭീര കടന്നു വരവ് സംഭവിക്കാൻ പോകുന്നത്.

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ സ്‌ഥാപനമാണ് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വിസ്മയ വിഷ്വൽ മാക്സ് അനിമേഷൻ സ്റ്റുഡിയൊ. പുതിയ ലോകത്തിന്റെ സിനിമ സങ്കൽപത്തിലേക്കു മലയാള ഭാഷയും കൂടുമാറുന്നത് ടീം വിസ്മയുടെ തോളിലേറിയായിരിക്കും. നാളെ അതു ചരിത്രമാകാനുള്ളതാണ്. ഹോളിവുഡിനെ വെല്ലുന്ന സാങ്കേതി വിദ്യയും ദൃശ്യപൂർണതയുമായി ഒരു ബ്രഹ്മാണ്ഡ ചിത്രം വിസ്മയ മാക്സിന്റെ അണിയറയിലൊരുങ്ങുന്നു. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര താരങ്ങളെ അണിനിരത്തി ഒരുക്കുന്ന വിഷ്വൽ ലൈവ് ആക്ഷൻ മൂവിയാണ് തയ്യാറാകുന്നത്. വിസ്മയ മാക്സിന്റെ നേതൃത്വത്തിൽ മോഹൻലാൽ തന്നെ നിർമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു വിസ്മയുടെ ഡയറക്ടർ കെ.ഡി. ഷൈബുവാണ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ16വമ2.ഷുഴ മഹശഴി=ഹലളേ>

‘ഈ പ്രോജക്ടിന്റെ പ്രത്യേകത എന്നതു പൂർണമായും ഒരു വിഷ്വൽ എഫക്ട് സിനിമ രൂപമാണ് വിസിമയ മാക്സ് തയ്യാറാക്കുന്നത്. അതിൽ അഭിനേതാക്കൾ മാത്രം യഥാർഥത്തിൽ എത്തുന്നു. ഇന്ത്യയിലെ വിവിധ ഭാഷയിൽ നിന്നുള്ള പ്രധാന അഭിനേതാക്കളാണ് സിനിമയിലെത്തുന്നത്. ഗ്രീൻ മാറ്റ് ടെക്നോളജിയുടെ പിൻബലത്തോടെ അഭിനേതാക്കളുടെ സൗകര്യാർഥം ഷൂട്ടിംഗ് നടത്താനാകും ഈ ചിത്രത്തിൽ. ഒരു വർഷത്തിനുള്ളിൽതന്നെ അഭിനേതാക്കളുടെ ഷൂട്ടിംഗ് തുടങ്ങാൻ പോവുകയാണ്. ഇപ്പോൾ തന്നെ ആതെല്ലാം ചാർട്ടേഡാണ്. അത്രമാത്രം തയ്യാറെടുപ്പുകൾ ആ ചിത്രത്തിനായി ഒരുങ്ങുന്നു. അതിനായുള്ള വർക്കുകൾ ഒന്നര വർഷം മുമ്പ് ആരംഭിച്ചതാണ്. ചരിത്രത്തിൻ നിന്നും ഉൾക്കൊണ്ടൊരുക്കുന്ന കഥയാണ് സിനിമയുടെ പശ്ചാത്തലം. ചിത്രത്തിന്റെ കഥയിൽ മലയാളത്തോയൊപ്പം തമിഴ് ഭാഷയും എത്തുന്നുണ്ട്. മലയാളം, തമിഴ്, ഇഗ്ലീഷ് ഭാഷയിലായിട്ടാണ് ചിത്രം നിർമിക്കുന്നത്. അഭിനയ ജീവിതത്തിൽതന്നെ അതിഗംഭീരമായൊരു വേഷമാണ് ഈ ചിത്രത്തിൽ മോഹൻലാലിനെ കാത്തിരിക്കുന്നത്’ –ഡയറക്ടർ കെ.ഡി ഷൈബു പറയുന്നു.

കഴിഞ്ഞ വർഷം കേരളത്തിൽ നടന്ന നാഷണൽ ഗെയിംസിനോടനുബന്ധിച്ചുള്ള പരിപാടിയിൽ 15 മിനിറ്റു ദൈർഘ്യമുള്ള വിഷ്വൽ എഫക്ട് സിനിമ ‘5 കെ റെസല്യൂഷ’നിൽ 40000 വരുന്ന പ്രേക്ഷകരുടെ മുന്നിൽ വിസ്മയ മാക്സ് അവതരിപ്പിച്ചിരുന്നു. മോഹൻലാലിനെ മാത്രം യഥാർഥ രൂപവും ബാക്കി വിഷ്വൽ എഫക്ടിന്റെ പശ്ചാത്തലവും നൽകി റിയലിസ്റ്റിക്കായി ‘കുഞ്ഞാലിമരയ്ക്കാർ’ എന്ന ചെറിയ ചിത്രം പ്രദർശിപ്പിച്ചു വിജയിപ്പിച്ചിരുന്നു ടീം വിസ്മയ മാക്സ്.

നമുക്ക് പ്രതീക്ഷിക്കാം മലയാളത്തിൽ നിന്നുമൊരു ലോകോത്തര സിനിമയെ... മലയാളവും വളരട്ടെ ലോക സിനിമയുടെ മുൻ നിരയിലേക്ക്. വിസ്മയാ മാക്സിന്റെ വിസ്മയത്തിനായി കാത്തിരിക്കാം...

<യ>അക്കാഡമിക് ഡിവിഷനിലേക്ക് എത്തുമ്പോൾ...

വിസ്മയ മാക്സ് കേരളത്തിലെ പുതിയ തലമുറയ്ക്കു മുന്നിൽ ലോകത്തിന്റെ വലിയൊരു വാതിൽ തുറന്നു നൽകുന്നുണ്ട്. പാഠവും പാഠ പുസ്തകത്തിലും മാത്രം ഒതുങ്ങിപ്പോകാതെ കമ്പ്യൂട്ടറിൽ മാത്രം ലോകത്തെ കാണാതെ വളരെ വ്യത്യസ്തവും നൂതനമായ മാർഗ നിർദ്ദേശത്തിലൂടെയാണു പുതിയ തലമുറയെ ഇവിടെ വാർത്തെടുക്കുന്നത്. 60 ജോലിക്കാരും 300 വിദ്യാർത്ഥികളുമായാണ് വിസ്മയ മാക്സിന്റെ പ്രവർത്തനം ഇന്നു നടക്കുന്നത്. നിരവധി ഹോളിവുഡ് സിനിമകളുടെ വർക്കു ഇന്നുവരെ വിസ്മയ മാക്സിൻ നടന്നു കഴിഞ്ഞു. കമലഹാസന്റെ വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ചർച്ചകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അനിമേഷൻ രംഗത്തു ലോകോത്തര നിലവാരമുള്ള ബി.എ, ബി.എസ്സി മൂന്നു വർഷ യൂണിവേഴ്സിറ്റി കോഴ്സുകളും ഡിപ്ലോമ കോഴ്സുകളുമാണ് ഇവിടെ നിന്നും വിദ്യാർത്ഥികൾക്കു ലഭിക്കുന്നത്.


വളരെ പോസിറ്റീവായിട്ടുള്ള അന്തരീക്ഷമാണ് വിദ്യാർത്ഥികൾക്കു ഇവിടെ ലഭിക്കുന്നത്. വിഷ്വൽ എഫക്ട്സിന്റെ മറ്റെങ്ങുമില്ലാത്ത വിദ്യാഭ്യാസ രീതി ഇവിടെ ലഭിക്കുന്നു. രാഷ്ട്രീയ –സാമുഹ്യ ബോധമുള്ള, ജീവിതത്തിൽ അനുതാപത്തോടെ കാര്യങ്ങളെ നോക്കിക്കാണുന്ന വ്യക്‌തിത്വ വികസനവും ഇവിടെ സാധ്യമാകുന്നു. എന്നാൽ ഹോളിവുഡിലേക്കും മറ്റും തങ്ങളുടെ ക്രിയേറ്റിവിറ്റിയെ നല്ല റേറ്റിൽ ബിസിനസ് ചെയ്യുന്ന ഒരു അക്കാഡമിക് പ്രൊഡക്ഷൻ മേഖലയും ഇതോടൊപ്പം ശക്‌തമാണ്. കൃത്യ ക്വാളിറ്റിയിൽ കൃത്യമായ സമയത്തു തങ്ങളുടെ വർക്കിനെ പൂർത്തിയാക്കാനും ഇവർക്കു സാധിക്കുന്നു. അതിനായി 60 പേരടങ്ങുന്ന ഒരു സ്ട്രോംഗ് പ്രൊഡക്ഷൻ ടീം ഇന്നു വിസ്മയയ്ക്കുണ്ട്.

ഐ.എസ.്ആർ.ഒ യുടെ പുതിയ നേട്ടമായ ആർ.എൽ.വി.റ്റി.ഡി ലോഞ്ചിന്റെ വിഷ്വൽഎഫക്ട് വർക്കു ചെയ്തത് ടീം വിസ്മയ മാക്സ് ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണിക്കുന്നതിനായി പ്രസന്റ് ചെയ്ത വർക്ക് വളരെ രഹസ്യ സ്വഭാവത്തിൽ ഈ ടീമിനു ചെയ്തു തീർക്കാനായി. ഐ.എസ.്ആർ.ഒ യുടെ ശാസ്ത്രജ്‌ഞന്മാരുമായി ചേർന്നു ദേശീയ പ്രോജക്ടായിട്ടാണ് ടീം മാക്സും അതിനെ പൂർത്തിയാക്കിയത്. ഒരു വർക്കു കാണുമ്പോൾ അതു കംപ്യൂട്ടറാണ് ചെയ്തതെന്നു തോന്നാം... പക്ഷെ അതിനു പിന്നിലിരിക്കുന്ന ആർട്ടിസ്റ്റാണ് അതു ചെയ്യുന്നത്.

<യ>വിദ്യാർഥികളുടെ പ്രവേശനവും പഠനവും

അനിമേഷന്റെ വിഷ്വൽ എഫക്ട് മേഖല ആർട്ടിസ്റ്റുകൾക്കു വേണ്ടിയിട്ടുള്ളതാണ്. അവർ സാമൂഹികമായും രാഷ്ട്രീയമായും ബോധമുള്ളവരായിരിക്കണം. എൻഡ്രൻസ് പരീക്ഷ മുഖേനയാണ് 100 വിദ്യാർത്ഥികൾക്കു പ്രവേശനം നൽകുന്നത്. പൊതുവിജ്‌ഞാനം, ക്രിയേറ്റിവിറ്റി, ക്രാഫ്റ്റ്, ടൂൾ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവയാണ് പരീക്ഷയിൽ നോക്കുന്നത്. അനിമേഷൻ വിഷ്വൽ എഫക്ട് കമ്പ്യൂട്ടറിൽ മാത്രം നടക്കുന്ന ആക്ടിവിറ്റിയല്ല. അത് അവരുടെ സർഗാത്മകതയിൽ നിന്നും ഉരുത്തിരിയുന്നതാണ്. രാഷ്ട്രീയവും ചരിത്രവും കലയും പാരമ്പര്യവുമെല്ലാം പാഠ്യ വിഷയമാണ്. നാട്യശാസ്ത്രം സിലബസിലെ പ്രധാന വിഷയങ്ങളിലൊന്നാണ്. വിദേശ– സ്വദേശ കാവ്യമീമാംസകൾ വിദ്യാർഥികളെ പരിചയപ്പെടുത്തുന്നു. 70% വരെ തിയറിയാണ് പഠിക്കേണ്ടത്. അതിൽ ഗ്രീക്ക് ഡ്രാമയും ലോക ക്ലാസിക്കുകളും ഉൾപ്പെടുന്നുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച ഡിവൈസുകളാണ് കുട്ടികൾക്കായി ലഭിക്കുന്നത്. 100 ഇഞ്ച് മോണിറ്ററിൽ വർക്കു ചെയ്യാനാകുന്നു. മൂന്നു വർഷക്കാലത്തെ കോഴ്സ് ടൈമിൽ ലൈഫ് സ്കെച്ച് തിയറി പാഠ്യവിഷയത്തിൽ വലിയൊരു വിഭാഗമാണ്. ഇതിനെല്ലാമായി ഇന്ന് ഇന്ത്യയിലുള്ളതിൽ ഏറ്റവും നല്ല വിദ്യാഭ്യാസ രീതി തന്നെ നൽകുന്നു. ഒഴിവു സമയങ്ങളിൽ വിദ്യാർഥികൾക്ക് അവർക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ ഏർപ്പെടാനുള്ള സംവിധാനം ഒരുക്കുന്നു. മെഡിറ്റേഷൻ, ഡ്രോയിംഗ്, വായന, സിനിമ ആസ്വാദനം, ഡിജിറ്റൽ ആക്ടിവിറ്റികൾ എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ഒരുങ്ങുന്നു.

<യ>സിലബസ്

യൂണിവേഴ്സിറ്റി സിലബസാണ് പിന്തുടരുന്നത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, ഭാരതിയാർ യൂണിവേഴ്സിറ്റി എന്നിവയുമായാണ് അഫിലിയേറ്റു ചെയ്തിരിക്കുന്നത്. മൂന്നു വർഷത്തെ കോഴ്സ് കഴിയുന്നതോടെ യൂണിവേഴ്സിറ്റി ഗ്രാജുവേഷൻ പൂർത്തിയാകുന്നു. കോഴ്സ് പൂർത്തിയാകുമ്പോഴേക്കും ഇന്ത്യയ്ക്കു പുറത്തും അകത്തും നിന്നും നിരവധി അവസരങ്ങൾ അവരെ തേടിയെത്തുന്നു. ഈ മേഖലയിൽ സംസ്‌ഥാനത്തും പുറത്തുമായി നിരവധി സ്‌ഥാപനങ്ങളുടെ തലപ്പത്ത് വിസ്മയ മാക്സിൽ പഠിച്ചിറങ്ങിയ വിദ്യാർഥികൾ സേവനമനുഷ്ടിക്കുന്നു.

പഠിച്ചിറങ്ങിയാൽ ഇനിയെന്ത്? തൊഴിലിലേക്കെങ്ങനെ പ്രവേശിക്കാം? എങ്ങനെ നല്ലൊരു ടെക്നീഷ്യനാകാം? നല്ലെരു വ്യക്‌തിത്വം എങ്ങനെ രൂപപ്പെടുത്താം? തുടങ്ങി എല്ലാ ചോദ്യത്തിനും ഉത്തരം നൽകിയാണ് വിസ്മയിൽ നിന്നും അധ്യായന വർഷം പൂർത്തിയാക്കുന്നത്. 14 വർഷമായി നിലകൊളളുന്ന ഈ സ്‌ഥാപനം നാളെയുടെ കളിമുറ്റമാണ്. ഇവിടെ നിന്നും ഇനിയും ഒരായിരം പ്രതിഭകൾക്കു പയറ്റിത്തെളിയാൻ അവസരമൊരുങ്ങുകയാണ്. വ്സമയ മാക്സ് വളരുകയാണ്... ലോകത്തിനെ വിസ്മയിപ്പിച്ചുകൊണ്ട്...

<യ> സ്റ്റാഫ് പ്രതിനിധി