വീട്ടമ്മമാർക്കു സഹായമായി അയൽക്കാരികളുടെ ആശയം
വീട്ടമ്മമാർക്കു സഹായമായി അയൽക്കാരികളുടെ ആശയം
Wednesday, August 31, 2016 4:42 AM IST
<യ> രാവിലെ എഴുന്നേറ്റ് പ്രഭാത ഭക്ഷണവും

ഉച്ച ഭക്ഷണവുമൊരുക്കി കുട്ടികളെ സ്കൂളിൽ അയച്ചതിനുശേഷം പാതി ഭക്ഷണം കഴിച്ചും കഴിക്കാതെയും പോകുന്ന വീട്ടമ്മമാരെ എങ്ങനെ സഹായിക്കാമെന്ന ചിന്തയിൽ നിന്നാണ് ‘ചപ്പാത്തി എക്സ്പ്രസിനു’ തുടക്കം.

വീട്ടമ്മമാരുടെ, പ്രത്യേകിച്ചും ജോലിക്കു പോകുനന വീട്ടമ്മമാരുടെ, ബുദ്ധിമുട്ട് നന്നായറിയാം പാലച്ചുവട് സ്വദേശികളായ ഫെമിക്കും രശ്മിക്കും. വീട്ടിൽ വെറുതെയിരിക്കുന്ന സമയംകൊണ്ട് അവരെ ഒന്നു സഹായിച്ചാലോ എന്ന ആശയമുണ്ടാകുന്നതങ്ങനെയാണ്.

രാവിലെ എഴുന്നേറ്റ് രാവിലത്തേയും ഉച്ചയ്ക്കത്തേയും ഭക്ഷണവുമൊരുക്കി കുട്ടികളെ സ്കൂളിൽ അയച്ചതിനുശേഷം രാവിലെ പാതി ഭക്ഷണം കഴിച്ചും കഴിക്കാതെയും പോകുന്ന വീട്ടമ്മമാരെ എങ്ങനെ സഹായിക്കാമെന്ന ചിന്ത വന്നു നിന്നത് അടുക്കളയിലാണ്.

അങ്ങനെയാണ് അയൽക്കാരികൾ ചേർന്ന് ‘ചപ്പാത്തി എക്സ്പ്രസിനു’ തുടക്കമിടുന്നത്. ഫെമിയും രശ്മിയും ഒരു വർഷം കഴിഞ്ഞു റെഡി ടു കുക്ക് ചപ്പാത്തികളുടെ ഉത്പാദനവും വിതരണവും തുടങ്ങിയിട്ട്. വെണ്ണല, പാലച്ചുവടു തന്നെയാണ് ഇവരുടെ ചപ്പാത്തി എക്സ്പ്രസിന്റെ പ്രവർത്തനങ്ങളെല്ലാം.

<യ>സ്ത്രീ സംരംഭം

2015 മെയ് നാലിനാണ് സംരംഭം ആരംഭിക്കുന്നത്. കൗണ്ടർ വഴിയുള്ള വിൽപന മാത്രമേ ഇവർ നടത്തുന്നുള്ളു. ഇൻഫോപാർക്ക് ജീവനക്കാരുടെ സഞ്ചാര പാതക്കു സമീപം തന്നെയായതിനാൽ ഉപഭോക്‌താക്കളിൽ അധികം പേരും അവർ തന്നെയാണെന്ന് ഫെമി പറയുന്നു. ആശിർവാദ് ആട്ടയാണ് ഇവർ ഉപയോഗിക്കുന്നത്. ഉപ്പും, വെളിച്ചെണ്ണയും. വെള്ളവും ചേർത്താണ് മാവ് കുഴക്കുന്നത്. യാതൊരു വിധത്തിലുമുള്ള പ്രിസർവേറ്റീവുകളും ഇതിൽ ചേർക്കുന്നുമില്ല. രണ്ടു ദിവസമാണ് ചപ്പാത്തിയുടെ ഷെൽഫ് ലൈഫ.് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ നാലു ദിവസം കേടു കൂടാതെയിരിക്കും. വീടുകളിലേക്കുള്ളവരാണ് പ്രധാനമായും ഉപഭോക്‌താക്കൾ.

കൂടാതെ ചെറിയ കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലേക്കുള്ളവരും വാങ്ങിക്കും. ഇങ്ങനെ കൂടുതൽ ആവശ്യമുള്ളവർ തലേ ദിവസം തന്നെ വിളിച്ചു പറയും. അതിനനുസരിച്ച് ഉത്പാദനം നടത്തും. തുടക്കത്തിൽ ഉപഭോക്‌താക്കളെ കണ്ടു പിടിക്കാൻ കുറച്ചധികം സമയം വേണ്ടി വന്നു. പക്ഷേ, ഇന്ന് ആവശ്യക്കാർ ധാരാളം എത്തുന്നുണ്ടെന്നാണ് ഫെമിയും രശ്മിയും പറയുന്നത്. രശ്മിക്കും ഫെമിക്കുമൊപ്പം നാലു സ്ത്രീകൾകൂടി ജോലിക്കാരായുണ്ട്. ചുരുക്കത്തിൽ സ്ത്രീകളുടെ ജീവിതം എളുപ്പമാക്കുവാനുള്ള ഒരു സ്ത്രീ സംരംഭം എന്നു തന്നെയിതിനെ വിശേഷിപ്പിക്കാം. മിനി,ബിന്ദു, ശോഭ, ജെയിനി എന്നിവരാണ് കൂടെയുള്ള നാലു പേർ.

<ശാഴ െൃര=/ളലമേൗൃല/യറബ2016മൗഴ31്യ2.ഷുഴ മഹശഴി=ഹലളേ>


<യ>വളർച്ചയുടെ വഴിയിൽ

സംരംഭം വളർച്ച നേടുന്നതെയുള്ളു. സംരംഭം തുടങ്ങാനായി മൂലധനമായി 20 ലക്ഷത്തോളം രൂപയാണ് ആവശ്യമായി വന്നത്. ഇതിനായി മുദ്ര ലോണിന്റെ സഹായവും ഇവർ തേടിയിട്ടുണ്ട്. ജില്ല വ്യവസായ കേന്ദ്രം ഭക്ഷണവുമായി ബന്ധപ്പെട്ട സംരംഭകർക്കായി പരിശീലന പരിപാടികളും മറ്റും സംഘടിപ്പിക്കുമ്പോൾ ഇവരെ അറിയിക്കുകയും ഇവർ അതിലെല്ലാം പങ്കെടുക്കുകയും ചെയ്യുന്നു. ഭക്ഷണാനുബന്ധ സംരംഭം ആയതിനാൽ 30 ശതമാനം സബ്സിഡിയും ഡിഐസിയിൽ നിന്നും ഉടനെ തന്നെ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു.

കുടുംബത്തിൽ നിന്നും നല്ല സപ്പോർട്ടു തന്നെയാണിവർക്കു ലഭിക്കുന്നത്. ബി.കോം ബിരുദധാരിയായ രശ്മിയുടെ ഭർത്താവ് സുരേഷ് ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. ഇവർക്കു രണ്ട് പെൺ കുട്ടികളാണ് പന്ത്രണ്ടാം ക്ലാസുകാരി ഐശ്വര്യയും പത്താംം ക്ലാസുകാരി അമൃതയും. ബി.എ ബിരുദധാരിയായ ഫെമിയുടെ ഭർത്താവ് എറണാകുളത്ത് ദി ഹിന്ദു പത്രത്തിലാണ് ജോലി ചെയ്യുന്നത്. ഇവർക്കു രണ്ട് ആൺകുട്ടികളാണ് ജോസഫും തോമസും പത്തിലും എട്ടിലുമാണ് ഇവർ പഠിക്കുന്നത്. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിനടുത്ത ഒരു കടയിൽ ഇവർ ഒരു കൗണ്ടർ കൂടി അടുത്തയിടെ തുറന്നിട്ടുണ്ട്. ഇവിടെ ബിസിനസ് ആയി വരുന്നതേയുള്ളു.

എന്തായാലും എക്സ്പ്രസ് വേഗത്തിൽ ചപ്പാത്തിയുണ്ടാക്കാൻ സഹായവുമായി രശ്മിയും ഫെമിയുമുണ്ട് കൂടെ ഇവരുടെ ചപ്പാത്തി എക്സ്പ്രസും.

<യ>ഉത്തരവാദിത്തം രണ്ടു പേർക്കും

രാവിലെ 9 മണിക്കു തുറക്കുന്ന കൗണ്ടർ രാത്രി എട്ടരയോടെയാണ് അടക്കാറ്. പക്ഷേ, ചില ദിവസങ്ങളിൽ ചപ്പാത്തികൾ പെട്ടന്നു ചെലവായാൽ നേരത്തെ തന്നെ കൗണ്ടറടക്കും. ഇനി ചപ്പാത്തികൾ തീരാത്ത ദിവസമാണെങ്കിൽ 9 മണിവരെയെങ്കിലും തുറക്കാറുണ്ടെന്നാണ് ഇവർ പറയുന്നത്. രണ്ടു പേരു കൂടി തുടങ്ങിയ സംരംഭമായതു കൊണ്ട് രണ്ടു പേർക്കുമുണ്ട് ഉത്തരവാദിത്തം. അതിനാൽ സെയിൽസ് കൗണ്ടറിലുള്ള ഇരുത്തം ഇരുവരും ഷിഫ്റ്റ് ചെയ്തെടുത്തിരിക്കുകയാണ്. രാവിലെ മുതൽ ഉച്ചവരെ ഫെമിയാണെങ്കിൽ ഉച്ചക്കു ശേഷം രശ്മിയാണിരിക്കുന്നത്. സംരംഭത്തോടൊപ്പം വീടിനേയും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ ഇരുവർക്കും കഴിയുന്നുണ്ട്.

മാവ് കുഴക്കുന്ന മെഷീൻ, ബോൾ കട്ടിംഗ് മെഷീൻ, ഹോട്ട് പ്ലേറ്റോടു കൂടിയ ചപ്പാത്തി മേക്കിംഗ് മെഷീൻ, പാക്കിംഗ് മെഷീൻ എന്നിവയാണ് നിർമാണത്തിനായി ഉപയോഗിക്കുന്ന പ്രധാന മെഷീനുകൾ. എറണാകുളത്തു നിന്നു തന്നെയാണിവർ മെഷീനുകൾ വാങ്ങിയത്. ഒരു ദിവസം 100 പായ്ക്ക്റ്റ് ചപ്പാത്തികളെങ്കിലും വിറ്റു പോകാറുണ്ടെന്ന് ഇവർ പറയുന്നു. ഒരു ലക്ഷം രൂപ യോളം വിറ്റുവരവായി ലഭിക്കുന്നുണ്ട്.