ആപ്പിളിന് ഒരുലക്ഷം കോടി രൂപയുടെ പിഴശിക്ഷ
ആപ്പിളിന് ഒരുലക്ഷം കോടി രൂപയുടെ പിഴശിക്ഷ
Thursday, September 1, 2016 4:41 AM IST
ബ്രസൽസ്: അയർലൻഡിൽ ലഭിച്ച നികുതിയിളവുകൾ തിരിച്ചടയ്ക്കാൻ ആപ്പിൾ കമ്പനിക്കു യൂറോപ്യൻ യൂണിയന്റെ ഉത്തരവ്. 1450 കോടി ഡോളർ (97,150 കോടി രൂപ) ആണു തിരിച്ചടയ്ക്കാൻ നിർദേശിച്ചിരിക്കുന്നത്. പുറമേ പലിശയും അടയ്ക്ക ണം. എല്ലാംകൂടി ഒരുലക്ഷം കോടി രൂപയ്ക്കു മുകളിൽ.

അയർലൻഡ് നിക്ഷേപം ആകർഷിക്കാൻ വേണ്ടി ആപ്പിൾ കമ്പനിക്കു നിരവധി നികുതി ഒഴിവുകൾ നൽകിയിരുന്നു. യൂറോപ്പിൽത്തന്നെ ഏറ്റവും കുറഞ്ഞ കമ്പനിനികുതി ഉള്ള രാജ്യമാണ് അയർലൻഡ്. 12.5 ശതമാനമാണ് അവിടെ കമ്പനി നികുതി.

ആപ്പിളിനു നൽകിയ പ്രത്യേക കിഴിവുകൾ ഉപയോഗിച്ചപ്പോൾ 2003–ൽ ലാഭത്തിന്റെ ഒരു ശതമാനം മാത്രമേ നികുതി അടയ്ക്കേണ്ടിവന്നുള്ളൂ. 2014 ആയപ്പോൾ ഇത് ലാഭത്തിന്റെ 0.005 ശതമാനമായി കുറഞ്ഞു. അതായത് ആയിരം രൂ പയ്ക്ക് അഞ്ചുപൈസ നികുതി. ഇങ്ങനെ നിരവധി അമേരിക്കൻ കമ്പനികളെ അയർലൻഡ് ആകർഷിച്ചിട്ടുണ്ട്.

ഇതു ശരിയല്ലെന്നും ഗവൺമെന്റ് സബ്സിഡി നൽകുന്നതുപോലെയാണു കാര്യമെന്നും യൂറോപ്യൻ യൂണിയന്റെ കുത്തകവിരുദ്ധ അ ഥോറിറ്റിയായ കോംപറ്റീഷൻ കമ്മീഷൻ വിധിച്ചു. അയർലൻഡ് ചെയ്ത ത് നിയമവിരുദ്ധമാണെന്നു കമ്മീഷണർ മാർഗ്രത് വെസ്റ്റാഗർ പറഞ്ഞു.

ഈ വിധി വഴി വൻതുക ലഭിക്കേണ്ട അയർലൻഡ് പക്ഷേ, വിധിയെ എതിർക്കുന്നു. അപ്പീൽ നൽകാനാണ് അവരുടെ തീരുമാനം. നികുതി ഇളവുചെയ്തു കമ്പനികളെ ആകർഷിച്ചു തൊഴിൽ വർധിപ്പിക്കുന്ന തന്ത്രത്തിനു വിധി തിരിച്ചടിയായതാണു കാരണം.

അമേരിക്കയിൽനിന്നു ഗൂഗിളും ഫേസ്ബുക്കും അടക്കം 700–ലേറെ കമ്പനികൾ അയർലൻഡിലെ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. അതുവഴി അയർലൻഡിൽ 1.4 ലക്ഷം പേർക്കു തൊഴിൽ ലഭിച്ചു.

ഈ വിധി അമേരിക്കയിൽനിന്ന് അയർലൻഡിലേക്കുള്ള ഒഴുക്ക് നി യന്ത്രിച്ച് അമേരിക്കയിൽ നികുതിവരുമാനം കൂട്ടും. പക്ഷേ, താത്കാ ലം വിധിയെ അമേരിക്ക വിമർശിക്കു ന്നു. യൂറോപ്പിലേക്കുള്ള അമേരിക്ക ൻ നിക്ഷേപം കുറയാനേ ഇതിടയാ ക്കൂ എന്ന് യുഎസ് ട്രഷറി വകുപ്പ് പറഞ്ഞു. വിധി നടപ്പായാൽ അമേരിക്കയ്ക്കും നഷ്‌ടമുണ്ട്. അയർലൻഡിൽ കൊടുത്ത നികുതി അമേരിക്കയിലെ നികുതി ബാധ്യതയിൽനിന്നു കുറയ്ക്കാം. അതു യുഎസ് ഗവൺമെന്റിനു നഷ്‌ടം വരുത്തും.

ആപ്പിളിന് ഈ വിധി മാരകമൊ ന്നുമല്ല. ലോകത്തിലെ ഏറ്റവും സമ്പന്ന കമ്പനിയായ ആപ്പിളിന് 23,2 00 കോടി ഡോളർ (15.5 ലക്ഷം കോടി രൂപ– ഇന്ത്യയുടെ വാർഷികബജറ്റിന് അടുത്തുവരുന്ന തുക) മിച്ചമുണ്ട്.