ബനെല്ലി ടിഎൻടി 600 ഐ വില്പന 3,000 കടന്നു
ബനെല്ലി ടിഎൻടി 600 ഐ വില്പന 3,000 കടന്നു
Saturday, September 3, 2016 4:32 AM IST
കൊച്ചി: ഡിഎസ്കെ മോട്ടോവീൽസിന്റെ ഇറ്റാലിയൻ സൂപ്പർ ബൈക്ക് ബ്രാൻഡായ ബനെല്ലി ടിഎൻടി 600 ഐ മോഡലിന്റെ വില്പന ഇന്ത്യയിൽ 3000 കടന്നു. രാജ്യത്ത് ഒരു മികച്ച സൂപ്പർബൈക്ക് സംസ്കാരം സൃഷ്‌ടിക്കുക എന്നതാണ് ലക്ഷ്യമെന്നും മികച്ച ഡിസൈനും സുഖകരമായ ഡ്രൈവിംഗും ഇതിനു സഹായകരമാകുമെന്നും ഡിഎസ്കെ മോട്ടോവീൽസ് ചെയർമാൻ ഷിറിഷ് കുൽക്കർണി പറഞ്ഞു.

ഇറ്റാലിയൻ പാരമ്പര്യവും മികച്ച പെർഫോർമൻസും വൻ സ്വീകാര്യതയുമാണു ഡിഎസ്കെ ബനെല്ലി ടിഎൻടി 600 ഐ ബൈക്കുകൾക്ക് ഉപഭോക്‌താക്കൾക്കിടയിലും സൂപ്പർബൈക്ക് വിദഗ്ധർക്കിടയിലും കുറഞ്ഞ കാലംകൊണ്ട് നേടിയെടുത്തത്. ഈ സാമ്പത്തികവർഷം അവസാനത്തോടെ ബനെല്ലി 302 ആർ, ടിആർകെ 502 എന്നീ പുതിയ ബ്രാൻഡുകൾകൂടി വിപണിയിലെത്തും.


നിലവിൽ 7500 യൂണിറ്റാണ് പ്രതിവർഷം ഡിഎസ്കെ ബനെല്ലിയുടെ ഉത്പാദന ക്ഷമത. അടുത്ത വർഷം അവസാനത്തോടെ ഇത് ഒരു ലക്ഷം യൂണിറ്റിലേക്ക് വർധിപ്പിക്കും. കേരളത്തിൽ കോഴിക്കോടും തിരുവനന്തപുരത്തും പുതിയ ഷോറൂമുകൾ ഉടൻ ആരംഭിക്കും. രാജ്യത്താകെ 17 ഷോറൂമുകളാണ് ഡിഎസ്കെയ്ക്കുള്ളത്.