സ്വർണക്കടുവ
സ്വർണക്കടുവ
Monday, September 5, 2016 5:12 AM IST
ജോസ് തോമസ് സംവിധാനം ചെയ്യുന്ന സ്വർണക്കടുവ ചിത്രീകരണം പൂർത്തിയായി. ജോബ് ജി. ഫിലിംസിന്റെ ബാനറിൽ ജോബ് ജി ഉമ്മനാണ് ഈ ചിത്രം നിർമിക്കുന്നത്. ബിജു മേനോൻ നായകനാകുന്ന ഈ ചിത്രത്തിൽ ഇന്നസെന്റ് മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇനിയയും പൂജിതയുമാണ് നായികമാരാകുന്നത്.

തന്റെ മുന്നിൽ വെറും ശൂന്യത മാത്രമുള്ള റിനി ഈപ്പൻ മാട്ടുമ്മൽ എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പിന്നെ ജീവിതം വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങളായിരുന്നു റിനിയുടേത്.

ലോനപ്പൻ വള്ളക്കാലിൽ എന്ന വലിയ ബിസിനസുകാരന്റെ ഡ്രൈവറും വിശ്വസ്തനുമാണു റിനി. തന്റെ പ്രായോഗിക ബുദ്ധി ഇദ്ദേഹം ആദ്യം നടപ്പിലാക്കുന്നത് തന്റെ മുതലാളിയുടെ അടുത്താണ്.
പിന്നീടങ്ങോട്ട് റിനിയുടെ ഓരോ ചുവടുകളിലും അവന്റെ നിലനിൽപിനും നേട്ടത്തിനും വേണ്ടിയുള്ള പോരാട്ടം തന്നെയായിരുന്നു. ലൗലിയും ദീപ്തിയും അവന്റെ ജീവിതത്തിൽ കടന്നുവന്നതും സ്വന്തം താൽപര്യങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ്.


<ശാഴ െൃര=/ളലമേൗൃല/രശിശബ2016ലെുേ05ഴമ2.ഷുഴ മഹശഴി=ഹലളേ>

ഇനി ഈ ചിത്രത്തിനു മറ്റൊരു വശംകൂടിയുണ്ട്. തൃശൂരിലും പരിസരങ്ങളിലും വിവാഹവുമായി ബന്ധപ്പെട്ട് ജ്വല്ലറികളിൽ നടന്നുവരുന്ന ഒരാചാരം. അങ്ങനെ വിവാഹത്തിന് ജ്വല്ലറിക്കാർ ഇരട്ടിച്ചു നൽകുന്ന സ്വർണവുമായി മുങ്ങുന്നു. ഇതും ഈ ചിത്രത്തിന്റെ ഭാഗമാണ്. ഇങ്ങനെ രണ്ടു കാഴ്ചപ്പാടുകളോടെയാണ് ഈ ചിത്രം ജോസ് തോമസ് അണിയിച്ചൊരുക്കുന്നത്.

ഇന്നസെന്റാണ് ലോനപ്പൻ വള്ളക്കാലിയെ അവതരിപ്പിക്കുന്നത്. സുരേഷ് കൃഷ്ണ, സുധീർ കരമന, കോട്ടയം നസീർ, ഹരീഷ് കണാരൻ, നസീർ സംക്രാന്തി, സന്തോഷ് കീഴാറ്റൂർ, കിഷോർ സത്യ, കലാഭവൻ ഷിന്റോ, ചിന്ത കുരുവിള, സ്വാസ്തിക, ശോഭാ സിംഗ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ബാബു ജനാർദ്ദനന്റെതാണ് കഥ. ജോബ് ജി ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.– വാഴൂർ ജോസ്