നൂഡിൽസ് സ്പെഷൽ
നൂഡിൽസ് സ്പെഷൽ
Tuesday, September 6, 2016 4:12 AM IST
നൂഡിൽസ് ഇഷ്ടമല്ലാത്തവർ ഉണ്ടാവില്ല; പ്രത്യേകിച്ച് കുട്ടികൾ. നൂഡിൽസ്കൊണ്ടു ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നൂഡിൽസ് വിഭവങ്ങൾ തയാറാക്കുമ്പോൾ നൂഡിൽസ് വേവിച്ച വെള്ളം ഊറ്റിക്കളയാൻ ശ്രദ്ധിക്കണം. പൈപ്പുവെള്ളത്തിൽ കഴുകുകയും വേണം. അജിനോമോട്ടോ വല്ലപ്പോഴും ഒരിക്കൽ ഒരു നുള്ള് വീതം ഇത്തരം വിഭവങ്ങളിൽ ചേർക്കുന്നതിൽ തെറ്റില്ല. എളുപ്പത്തിൽ വീട്ടിൽത്തന്നെ തയാറാക്കാവുന്ന നൂഡിൽസ് വിഭവങ്ങൾ ഉണ്ടാക്കാം..

<യ> എഗ് നൂഡിൽസ്

ചേരുവകൾ
മുട്ട – ഒരെണ്ണം
മൈദ – ഒന്നര കപ്പ്
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം
ഒരു ബൗളിൽ ഉപ്പും മുട്ടയും എടുത്ത് നന്നായി ഇളക്കുക. ഇതിൽ മൈദയിട്ട് നല്ല കട്ടിയായി കുഴയ്ക്കുക. ഇതു വളരെ കനംകുറച്ച് പരത്തുക. അൽപനേരം വച്ച് ഈർപ്പം മാറ്റുക. ഇനി വീതികുറച്ച് നീളത്തിൽ മുറിക്കുക. അല്ലെങ്കിൽ റോൾ ആക്കി വീതികുറച്ച്, വട്ടത്തിൽ മുറിക്കുക. ഈ വളയങ്ങൾ നിവർത്തി വെയിലത്തുണക്കി വായുകടക്കാത്ത ടിന്നിലാക്കി അടച്ചു സൂക്ഷിക്കുക.

കുറിപ്പ് : മൈദയ്ക്ക് പകരം ഗോതമ്പു ഉപയോഗിച്ചാൽ ആരോഗ്യപ്രദമാക്കാം.

<യ> മീറ്റ് ബോൾസ് വിത്ത് നൂഡിൽസ്

ചേരുവകൾ
ബീഫ് അരച്ചത് – 250 ഗ്രാം
വെളുത്തുള്ളി
(പൊടിയായി അരിഞ്ഞത് ) – ഒരു അല്ലി
സവാള – രണ്ട് ടേബിൾ സ്പൂൺ
കോൺഫ്ളോർ – ഒരു ടേബിൾ സ്പൂൺ
സോയാസോസ് – ഒരു ടേബിൾ സ്പൂൺ
റൊട്ടിപ്പൊടി – ഒരു ടേബിൾ സ്പൂൺ
പാഴ്സലി ഇല – ഒരു ടേബിൾ സ്പൂൺ
മുട്ട – ഒരെണ്ണം
എഗ്ഗ് നൂഡിൽസ് – 150 ഗ്രാം
ഉപ്പ്, കുരുമുളക് – പാകത്തിന്
പാൽ – ഒരു കപ്പ്
എണ്ണ – വറുക്കാൻ

തയാറാക്കുന്ന വിധം
നൂഡിൽസ് വേവിക്കുക. മീതെ തണുത്ത വെള്ളം ഒഴിച്ച് അരിച്ച് വയ്ക്കുക. ഇത് വറുത്തു കോരിവയ്ക്കുക.
അവശേഷിക്കുന്ന ചേരുവകളിൽ പാൽ, മുട്ട അടിച്ചത് എന്നിവ ഒഴിച്ചുള്ളവ തമ്മിൽ യോജിപ്പിച്ച് നന്നായി കുഴയ്ക്കുക. ഇത് ചെറു ഉരുളകളാക്കി മാറ്റി എണ്ണയിലിട്ട് വറുത്ത് സ്വർണനിറമാക്കി കോരുക. എണ്ണമയം മാറ്റി ഒരു പാനിൽ ഇടുക. പാൽ ഒഴിച്ച് 15 മിനിറ്റ് വേവിക്കുക.
വറുത്ത നൂഡിൽസ് ഒരു പ്ലേറ്റിലിട്ട് മീതെ വറുത്ത് പാലിലിട്ട് വേവിച്ച ഉരുളകൾ, വിളമ്പി പാഴ്സലിയില ഇട്ട് അലങ്കരിച്ച് വിളമ്പുക.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ലെുേ06ഃമ2.ഷുഴ മഹശഴി=ഹലളേ>

<യ> നൂഡിൽസ് സൂപ്പ്

ചേരുവകൾ
സോയാബീൻ പേസ്റ്റ് – മൂന്ന് ടേബിൾ സ്പൂൺ
എഗ്ഗ് നൂഡിൽസ് – 200 ഗ്രാം
വിനാഗിരി – 15 മില്ലി
സോയാസോസ് – 45 മില്ലി
കൂൺ – 50 ഗ്രാം
കാരറ്റ് (ഒരിഞ്ച്
നീളത്തിൽ അരിഞ്ഞത്)– ഒരെണ്ണം
സ്പ്രിംഗ് ഒനിയൻ (ഒരിഞ്ച് നീളത്തിൽ ചരിച്ച് അരിഞ്ഞത്)– മൂന്നെണ്ണം
ഡ്രൈ ഷെറി – 30 മില്ലി
ആസ്പരാഗസ് (കനം
കുറച്ച് ചരിച്ചരിഞ്ഞത്) – ഒരു ടേബിൾ സ്പൂൺ
ഉണക്കമുളക് ഇടിച്ചത് – 50 ഗ്രാം
ഉപ്പ്, കുരുമുളക് – പാകത്തിന്

തയാറാക്കുന്ന വിധം
നാല് കപ്പ് വെള്ളം തിളപ്പിക്കുക. ഇതിൽ 150 മില്ലി വെള്ളം സോയാബീൻ പേസ്റ്റിലേക്ക് ഒഴിക്കുക. നന്നായി അലിയും വരെ ഇളക്കുക. ഇത് മാറ്റിവയ്ക്കുക.
ഈ നേരത്ത് മറ്റൊരു വലിയ പാൻ എടുത്ത് അതിൽ ഉപ്പിട്ട വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇതിൽ നൂഡിൽസ് ഇടുക. വേവിച്ച് മയമാക്കുക, വെള്ളം ഊറ്റിക്കളഞ്ഞ് മീതെ ഐസ് വാട്ടർ ഒഴിക്കുക. ഈ വെള്ളവും ഊറ്റിക്കളഞ്ഞ് വയ്ക്കുക, ഡ്രൈ ഷെറി, വിനാഗിരി, സോയാസോസ് എന്നിവ തിളച്ച വെള്ളത്തിൽ ചേർക്കുക. മൂന്ന് മിനിറ്റ് തിളപ്പിക്കുക. തീ കുറയ്ക്കുക. സോയാബീൻ പേസ്റ്റ് മിശ്രിതം ചേർത്ത് ഇളക്കുക. ആസ്പതഗസ്, മഷ്റൂം, കാരറ്റ്, സ്പ്രിംഗ് ഒനിയൻ എന്നിവ അരിഞ്ഞത് ചേർക്കുക. രണ്ടു മിനിറ്റ് ചെറുതീയിൽ വയ്ക്കുക. പച്ചക്കറികൾ വെന്ത് മയം ആയിരിക്കണം. ഉപ്പ്, കുരുമുളക് എന്നിവ ചേർത്തുവയ്ക്കുക. നൂഡിൽസ് ചൂടോടെ ബൗളുകളിലേക്ക് വിളമ്പുക. മീതെ സൂപ്പൊഴിക്കുക. ഉണക്കമുളക് ഇടിച്ചത് ഇട്ട് ചൂടോടെ കുടിക്കാം.


<യ> ചിക്കൻ നൂഡിൽസ്

ചേരുവകൾ
കോഴിയിറച്ചി
(എല്ല് നീക്കയത്) – ആറ് ടേബിൾ സ്പൂൺ
ഇഞ്ചി (കൊത്തിയരിഞ്ഞത്)– അര ടീസ്പൂൺ
വെളുത്തുള്ളി – ഒരു അല്ലി
എഗ്ഗ് നൂഡിൽസ് – 100 ഗ്രാം
ചിക്കൻ സ്റ്റോക്ക് – ഒരു കപ്പ്
+ നാല് ടേബിൾ സ്പൂൺ
കോൺഫ്ളോർ – അര ടീസ്പൂൺ
വെള്ളം – നാല് കപ്പ്
ഉപ്പ്, കുരുമുളക് – പാകത്തിന്
പാഴ്സലിയില – കുറച്ച്
എണ്ണ – മൂന്ന് ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം
നൂഡിൽസ് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. കോഴിയിറച്ചി നീളത്തിൽ അരിഞ്ഞ്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, കുരുമുളക് എന്നിവയുമായി ചേർക്കുക.
മൂന്ന് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ഇറച്ചിക്കഷണങ്ങൾ ഇട്ട് ചെറുതായൊന്ന് വറക്കുക. ഒരു കപ്പ് ചിക്കൻ സ്റ്റോക്ക് ഒഴിക്കുക. ഇറച്ചിക്ക് മയം വരുംവരെ വേവിക്കുക. കോൺഫ്ളോറിൽ നാല് കപ്പ് വെള്ളം ഒഴിച്ച് ഇളക്കിയത് ഇതിൽ ഒഴിച്ച് വീണ്ടും ചൂടാക്കി ചാറ് കുറുകും വരെ ഇളക്കുക. നാല് ടേബിൾ സ്പൂൺ ചിക്കൻ സ്റ്റോക്ക് നൂഡിൽസിൽ ഒഴിച്ച് വീണ്ടും ചൂടാക്കി വിളമ്പാനുള്ള പ്ലേറ്റിലേക്ക് പകരുക. മീതെ കോഴിമിശ്രിതം വിളമ്പുക. പാഴ്സലിയിലയിട്ട് അലങ്കരിച്ച് ചൂടോടെ കഴിക്കുക.

<യ> ചിക്കൻ ചോപ്പ്സി

ചേരുവകൾ
നൂഡിൽസ് – 125 ഗ്രാം
എല്ലില്ലാത്ത കോഴിയിറച്ചി – 250 ഗ്രാം
കോൺഫ്ളോർ – രണ്ട് ടേബിൾ സ്പൂൺ
കാബേജ്
(നീളത്തിൽ അരിഞ്ഞത്) – അര കപ്പ്
കാരറ്റ് – അര കപ്പ്
ഫ്രഞ്ചു ബീൻസ് – അര കപ്പ്
ബാംബു ഷൂട്സ് –അര കപ്പ്
ചിക്കൻ സ്റ്റോക്ക് – അര കപ്പ്
സ്പ്രിംഗ് ഒനിയൻ
(നീളത്തിലരിഞ്ഞത്)– രണ്ടെണ്ണം
ഉപ്പ്, കുരുമുളക് – പാകത്തിന്
എണ്ണ – വറുക്കാൻ

തയാറാക്കുന്ന വിധം
നൂഡിൽസ് വെള്ളത്തിലിട്ട് തിളപ്പിക്കുക. വേകുമ്പോൾ മുകളിൽ തണുത്ത വെള്ളം ഒഴിച്ച് അരിച്ച് എടുത്ത് ഇളം ബ്രൗൺ നിറമാകും വരെ എണ്ണയിൽ വറുത്ത് കോരുക. ഇതു വിളമ്പാനുള്ള പ്ലേറ്റിൽ നിരത്തുക.
ഷൗമീൻ : രണ്ട് ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി കോഴിക്കഷണങ്ങളിട്ട് ചെറുതായൊന്ന് വറുത്തു കോരുക. മീതെ കോൺഫ്ളോർ വിതറുക. നന്നായിളക്കുക. വേവിച്ച് വറുത്ത നൂഡിൽസും പച്ചക്കറികളും ഒഴിച്ചുള്ളവ വേവിക്കുക. നന്നായിളക്കി ഇറച്ചി വറുത്തത്, പച്ചക്കറികൾ (സ്പ്രിംഗ് ഒനിയൻ ഒഴിച്ച്), എന്നിവ ചേർത്ത് വേവിക്കുക. ഇറച്ചി വെന്തുമയമായാൽ വാങ്ങുക. അത് നൂഡിൽസിന് മീതെയായി
ഇടുക. സ്പ്രിംഗ് ഒനിയൻ അരിഞ്ഞതിട്ട് അലങ്കരിച്ച് വിളമ്പാം.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ലെുേ06ഃമ3.ഷുഴ മഹശഴി=ഹലളേ>

<യ> ഇന്ദുനാരായൺ
തിരുവനന്തപുരം.