സാംസംഗിന്റെ 256 ജിബി മൈക്രോ എസ്ഡി കാർഡ്
സാംസംഗിന്റെ 256 ജിബി മൈക്രോ എസ്ഡി കാർഡ്
Monday, September 12, 2016 5:06 AM IST
256 ജിബി ശേഷിയുള്ള മൈക്രോ എസ്ഡി കാർഡ് ‘ഇവോ പ്ലസ് ’സംസംഗ് ഇലകട്രോണിക്സ് വിപണിയിലെത്തിച്ചു. മൈക്രോ എസ്ഡി കാർഡുകളിലെ ഏറ്റവും ഉയർന്ന ശേഷിയുള്ളതാണിത്. പ്രീമിയം സ്മാർട്ട്ഫോണുകളുടെയും ടാബ്ലെറ്റുകളുടെയും സ്റ്റോറേജ് ഗണ്യമായി വർദ്ധിപ്പിക്കാൻ ഇവോ പ്ലസ് സഹായിക്കുന്നു. പത്തു വർഷ വാറന്റിയുമായി എത്തുന്ന ഇവോ പ്ലസിന് വില 12,999 രൂപയാണ്.


360 ഡിഗ്രി വീഡിയോ റിക്കോർഡുകൾ, ആക്ഷൻ കാമറകൾ, ഡ്രോണുകൾ തുടങ്ങിയവയ്ക്ക് തികച്ചും അനുയോജ്യമായ മോഡലാണിത്. 12 മണിക്കൂർ 4000 യുഎച്ച്ഡി വീഡിയോ അല്ലെങ്കിൽ 33 മണിക്കൂർ ഫുൾ എച്ച്ഡി വീഡിയോ മൊബൈലിൽ സംഭരിക്കാൻ ഈ കാർഡ് ധാരാളം. ഇവോ പ്ലസ് 95 എംബി പെർ സെക്കന്റ് റീഡിംഗ് സ്പീഡ് ഉറപ്പു നൽകുന്നു.