ഇന്ത്യയിൽ നിർമാണ യൂണിറ്റ് തുടങ്ങാൻ ജിയോണി
ഇന്ത്യയിൽ നിർമാണ യൂണിറ്റ് തുടങ്ങാൻ ജിയോണി
Saturday, September 17, 2016 4:59 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ വർധിച്ചുവരുന്ന പ്രചാരം മുതലെടുക്കാൻ ചൈനീസ് മൊബൈൽ കമ്പനി ജിയോണി. ഹരിയാനയിൽ മൊബൈൽ ഫോൺ നിർമാണ യൂണിറ്റ് തുടങ്ങാനാണ് കമ്പനിയുടെ തീരുമാനം. ഇതിനായി സർക്കാരുമായി കരാർ ഒപ്പിട്ടു. 500 കോടി രൂപയാണ് പ്രാഥമിക നിക്ഷേപം.

ഫരീദാബാദിൽ 50 ഏക്കർ സ്‌ഥലമാണ് ഇതിനായി ജിയോണി ഏറ്റെടുക്കുക. 28,000 പേർക്ക് ജോലി നല്കുമെന്നും കമ്പനി അറിയിച്ചു.