ശീലമാക്കാം, യോഗ
ശീലമാക്കാം, യോഗ
Saturday, September 17, 2016 5:09 AM IST
യോഗ വെറുമൊരു വ്യായാമം മാത്രമല്ല. ആരോഗ്യമുള്ള ശരീരത്തോടൊപ്പം സന്തോഷം നിറഞ്ഞ മനസും യോഗയിലൂടെ സ്വന്തമാക്കാനാകും. ദിവസവും അരമണിക്കൂർ സമയം ഇതിനായി വിനിയോഗിക്കണം. യോഗയെക്കുറിച്ചുള്ള പുതിയൊരു പംക്‌തി തുടങ്ങുകയാണ്. യോഗാസനങ്ങൾ പരിചയപ്പെടുത്തുന്നത് 37 വർഷമായി യോഗ പഠിപ്പിക്കുന്ന യോഗാചാര്യ അലോഷ്യസ് ആണ്.

<യ> യോഗ തുടങ്ങും മുൻപ്

1. പരിശീലനത്തിനു മുൻപും പിൻപും പ്രാർഥിക്കണം.
2. രാവിലെ നാലിനും എട്ടിനും വൈകുന്നേരം അഞ്ചിനും എട്ടിനുമിടയ്ക്ക് യോഗ ചെയ്യുക.
3. രാവിലെ പരിശീലിക്കുന്നത് ഏറ്റവും ഗുണപ്രദം.
4. പരിശീലനത്തിന് മുൻപ് മലമൂത്രവിസർജനം നടത്തിയിരിക്കണം. നിർബന്ധമായും മൂത്രമൊഴിച്ചതിനുശേഷം മാത്രം യോഗ ചെയ്യുക.
5. പരിശീലനത്തിനു തടസം വരാത്ത വേഷമായിരിക്കണം.
6. ആർത്തവ ദിവസങ്ങളിൽ യോഗ പരിശീലനം ഒഴിവാക്കുക. എന്നാൽ ശ്വസനക്രമങ്ങൾ ആവാം.
7. നല്ല ശാപ്പാടിനു ശേഷം മൂന്നു മണിക്കൂർ കഴിഞ്ഞ് യോഗ ചെയ്യുക.
8. മൈനർ ഓപ്പറേഷനു ശേഷം 3–4 മാസങ്ങൾ കഴിഞ്ഞു യോഗ ആവാം. മേജർ ഓപ്പറേഷന് ശേഷം യോഗ പുനരാരംഭിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട ഡോക്ടറുടെ ഉപദേശം തേടുക.
9. യോഗപരിശീലനത്തിന് ടെറസ് അതുപോലെ വായു സഞ്ചാരമുള്ള സ്‌ഥലം അഭികാമ്യം.
10. പരിശീലനത്തിന് ഒരു ഷീറ്റ് അത്യാവശ്യം വേണം.
11. ശരീരത്തിനോ മനസിനോ അസ്വസ്‌ഥതയോ മറ്റോ ഉണ്ടെങ്കിൽ യോഗപരിശീലനം ഒഴിവാക്കുക.
12. യോഗ സാവധാനം മെല്ലെ പരിശീലിക്കുക.
13. ലളിതമായവയ്ക്കു ശേഷം വിഷമമുള്ളതു പരിശീലിക്കുക.
14. യോഗ ക്രമത്തിൽ ചെയ്യണം. ഗുരു അഭികാമ്യം.
15. സസ്യാഹാരം ഉത്തമം.
16. അസുഖത്തെ കരുതി യോഗ ചെയ്യുമ്പോൾ പഥ്യക്രമം പാലിക്കണമെന്നത് മറക്കാതിരിക്കുക.
17. 5–8 വയസു മുതൽ യോഗപരിശീലനം തുടങ്ങാം.
18. യോഗാസന പരിശീലനശേഷം മാത്രമെ പ്രാണായാമ സിസ്റ്റമിക് യോഗിക് ബ്രീത്തിംഗ് ചെയ്യാവൂ.
19. എപ്പോഴും നല്ല പരിജ്‌ഞാനമുള്ള ഒരു ഗുരുവിൽ നിന്നു യോഗ പഠിക്കുക. ആവശ്യം തോന്നുമ്പോൾ സഹായം തേടുക.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ലെുേ17മെ1.ഷുഴ മഹശഴി=ഹലളേ>


<യ>ദ്വിപാദപീഠം ചിത്രം നല്ലതുപോലെ പഠിക്കുക.

നേരേ മലർന്നു കിടക്കുക. കാലുകൾ ചിത്രത്തിലേതുപോലെ ചന്തിയോടു ചേർത്തു വയ്ക്കുക. കാൽപാദങ്ങൾ തമ്മിൽ ഒരടിയകലം ഉണ്ടായിരിക്കണം. കൈകൾ ഇരുവശങ്ങളിലും. ശ്വാസം എടുത്തുകൊണ്ട് ചിത്രത്തിലേതുപോലെ ശരീരം ഉയർത്തുക. ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് മെല്ലെ ശരീരം താഴ്ത്തി തറയിൽ വയ്ക്കുക.
പതിനഞ്ചുപ്രാവശ്യം ചെയ്യുക. ദീർഘശ്വാസം എടുക്കണം. സാധാരണ പീഠത്തിൽ ഇരിക്കുന്നു. ഇവിടെ അതിനുപകരം കാൽപാദങ്ങൾ പീഠമായി ഉപയോഗിക്കുന്നു. അതിനാൽ ദ്വീപാദപീഠം എന്നു പേരുവന്നു.

<യ>ഗുണങ്ങൾ

രാത്രി ഉറക്കമിളച്ചിരുന്നു പഠിക്കുന്ന കുട്ടികൾക്ക് പഠിക്കാൻ മടുപ്പു തോന്നുമ്പോൾ ഇതു ചെയ്താൽ കൂടുതൽ നേരം പഠിക്കാൻ സാധിക്കും. ക്രമം തെറ്റിയ ആർത്തവം നേരെയാക്കാം. ഗർഭിണികൾക്ക് ഗർഭകാല അസ്വസ്‌ഥതകൾ ഇല്ലാതാക്കി സുഖപ്രസവത്തിനു സഹായിക്കും. ഉദരഭാഗത്ത് യാതൊരു സമ്മർദ്ദവും ഉണ്ടാക്കാത്തതിനാൽ ഗർഭത്തിന്റെ ഏഴു മാസം വരെ ഇതു ചെയ്യാം. നട്ടെല്ലിന് നല്ല ബലവും ഉന്മേഷവും പ്രദാനം ചെയ്യും. ശുദ്ധരക്‌ത വർധനവിന് കാരണമാവും. പിറ്റ്വിറ്ററി, തൈറോയ്ഡ്, പാൻക്രിയാസ്, അഡ്രിനൽ മുതലായ ഗ്രന്ഥികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നു. ദീർഘശ്വാസം എടുക്കുന്നതുകൊണ്ടു ശ്വാസകോശങ്ങൾക്കും പ്രവർത്തന ക്ഷമത കൂടുന്നു. ഇടയ്ക്കിടയ്ക്ക് ചെവി അടയുന്നതുപോലെ തോന്നുന്നവർക്കും നല്ലതാണ്. ശരീരം കാൽ മുട്ടുമുതൽ പൊന്തിനിൽക്കുന്നതു കാരണം ധാരാളം രക്‌തം നെഞ്ചുഭാഗത്തും മുഖത്തും എത്തുന്നു. പല്ലു വേദന ഉണ്ടാവില്ല. ഗർഭപാത്രം ഇറങ്ങുന്നവർക്ക് (ജൃീഹമുലെറ ഡലേൃൗെ) ഈ യോഗ വളരെ ഗുണം ചെയ്യും.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ലെുേ17മെ3.ഷുഴ മഹശഴി=ഹലളേ>

<യ>യോഗാചാര്യ അലോഷ്യസ്
ഗുരുകുലം യോഗാശ്രമം ആൻഡ് യോഗ തെറാപ്പി സെന്റർ, കാളകെട്ടി, കാഞ്ഞിരപ്പള്ളി.

മോഡൽ: എത്സ ജരാർദ് ജോബി വെട്ടം