മക്കളെ ശിക്ഷിക്കണോ?
മക്കളെ ശിക്ഷിക്കണോ?
Saturday, September 24, 2016 4:56 AM IST
‘മക്കളെ തല്ലി വളർത്തണം തൈ വെട്ടി വളർത്തണം’ എന്നാണ് പഴമക്കാർ പറയുന്നത്. മക്കൾ കാണിക്കുന്ന കുറ്റത്തിന് അവരെ തല്ലിത്തന്നെയാണ് അവർ വളർത്തിയിരുന്നതും. തലമുറകളുടെ അന്തരത്തിൽ ശാസനയും ശിക്ഷയുമൊക്കെ കുറ്റമുള്ള പ്രവൃത്തികളായി മാറി. ‘ഒന്നേയുള്ളൂവെങ്കിലും ഉലക്ക കൊണ്ട് അടിക്കണം’ എന്നുതന്നെയാണ് പഴയ തലമുറയിൽ ഉള്ളവർ ഇന്നും വിശ്വസിക്കുന്നത്.

ഒറ്റക്കുട്ടിയാണ് ഉള്ളതെങ്കിൽ അവർ പറയുന്നതെന്തും സാധിച്ചുകൊടുത്ത് മക്കളെ വളർത്തുന്ന മാതാപിതാക്കളുണ്ട്. ശിക്ഷയും ശാസനയുമൊക്കെ കൊടുത്താൽ കുട്ടിയുടെ മനസ്

വേദനിക്കുമെന്നു കരുതുന്ന അച്ഛനമ്മമാരും ചുരുക്കമല്ല. മക്കളെ ശിക്ഷിച്ചാൽ മാതാപിതാക്കൾ കുടുങ്ങുമെന്ന നിയമത്തിന്റെ പിൻബലം കൂടിയായപ്പോൾ ശിക്ഷ എന്ന പദം തന്നെ പലരും മറന്നു.

സ്കൂളിൽ അധ്യാപകർ ചൂരൽ ഉപയോഗിക്കാൻ പാടില്ല, വീട്ടിൽ മാതാപിതാക്കൾ തല്ലാൻ പാടില്ല. ഈ സാഹചര്യത്തിൽ കുട്ടികളെ നന്മയുടെ വഴിയെ കൈപിടിച്ചു കൊണ്ടുപോകാനാകുമോ? എന്നാണ് പലരുടെയും ചോദ്യം.

തല്ലി വളർത്തുന്നതല്ല ശിക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവർ ചെയ്യുന്ന തെറ്റിന്റെ ആഴം കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കാൻ വടിയുടെ ആവശ്യമില്ല. മറിച്ച് മാതാപിതാക്കളുടെ സ്നേഹപൂർണമായ വാക്കുകളിലൂടെ, കുട്ടികളുടെ ചില ആവശ്യങ്ങൾ താൽക്കാലം നിരസിക്കുന്നതിലൂടെയൊക്കെ അവർ ചെയ്ത കുറ്റത്തിന്റെ ആഴം കുട്ടിയെ ബോധ്യപ്പെടുത്താനാകും.

സ്ത്രീധനം മാസിക നടത്തിയ അന്വേഷണത്തിൽ മക്കളെ ശിക്ഷിക്കണോ എന്ന വിഷയത്തിലെ പ്രതികരണത്തിലൂടെ...

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ലെുേ24ംമ2.ഷുഴ മഹശഴി=ഹലളേ>

<യ> ശിക്ഷ കുട്ടിയുടെ മൂല്യത്തെ താഴ്ത്തുന്നതാകരുത്

ഡോ.സന്ധ്യ ചെർക്കിൽ
ന്യൂറോ സൈക്കോളജിസ്റ്റ്, ആസ്റ്റർ മെഡ് സിറ്റി, എറണാകുളം

കുട്ടികളെ ശിക്ഷിക്കുക എന്നു പറയുമ്പോൾ, അടിക്ക് പുറമെ മറ്റു രീതികളുമുണ്ടെന്ന് നാം പലപ്പോഴും മറന്നുപോകുന്നു. ശിക്ഷാരീതികൾ കുട്ടിയെ മാനസികമായി വേദനിപ്പിക്കുകയും അപമാനിക്കുകയും കുട്ടിയുടെ മൂല്യത്തെ ഇടിച്ചുതാഴ്ത്തുകയും ചെയ്യുന്നതാകരുത്. കുട്ടിക്ക് അടി കൊടുക്കുന്നതിൽ തെറ്റില്ല, പക്ഷേ അടിക്കുന്ന ആളുടെ മാനസികനിലയും പക്വതയും ഇവിടെ വളരെ പ്രധാനമാണ്. ദേഷ്യം തീർക്കാനായും അവനവന്റെ ഈഗോയ്ക്ക് തട്ടിയ മുറിവ് മറികടക്കാനായും കൊടുക്കുന്ന ശിക്ഷാവിധികൾ പലപ്പോഴും അപകടത്തിലേക്കാണ് നയിക്കുക. ഇത്തരം ശിക്ഷാവിധികൾ കുട്ടിയുടെ ശരീരത്തിലും അതിലുപരി മനസിലും ഉണങ്ങാത്ത മുറിവുകളുണ്ടാക്കുന്നു.

<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ചലഴമശ്ലേ ഞലശിളീൃരലാലിേ, ഠശാലീൗേ എന്നീ സമീപനങ്ങൾ അടിയെക്കാൾ കൂടുതൽ ഫലവത്താണ്. പക്ഷേ ഇവിടെയും, മാതാപിതാക്കളും ടീച്ചർമാരും പക്വതയുള്ളവരും സ്വയം നിയന്ത്രിക്കാൻ കഴിവുള്ളവരുമാകണം. ഹോംവർക്ക് തീർക്കാത്ത കുട്ടിയെ അടിക്കുന്നതിനെക്കാൾ ഫലപ്രദം പലപ്പോഴും, അതിന്റെ ഭവിഷ്യത്ത് കുട്ടി അനുഭവിക്കാൻ അവസരമുണ്ടാക്കുന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ, താൻ ചെയ്ത ഒരു പ്രവൃത്തിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും ഭാവിയിൽ ഈ ഒരനുഭവം ഉണ്ടാവാതെ ശ്രദ്ധിക്കാനും കുട്ടി നിർബന്ധിതനാകുന്നു. ഹോംവർക്ക് ചെയ്തില്ലെങ്കിൽ, കുട്ടിക്കുള്ള ആനുകൂല്യങ്ങൾ പിൻവലിക്കുന്നതും ഒരു നല്ല ശിക്ഷാമാർഗമാണ്. ഇങ്ങനെ ചെയ്യുമ്പോൾ, കുട്ടി വാശി പിടിച്ചേക്കാം. ഇവിടെ പിടിച്ചുനിൽക്കാനും എടുത്ത തീരുമാനത്തിലുറച്ചു നിൽക്കാനും മാതാപിതാക്കൾക്കും ടീച്ചർമാർക്കും കഴിയണം. ഒന്നും ചെയ്യാനനുവദിക്കാതെ ഒരു നിശ്ചിതസമയം വെറുതെ ഇരിക്കുവാൻ കുട്ടി നിർബന്ധിതനാകുന്ന രീതിയാണ് ടൈം ഔട്ട്. തെറ്റായ പെരുമാറ്റ രീതികളിൽ നിന്ന് മാറി നിൽക്കാൻ ടൈം ഔട്ട് വളരെ ഫലപ്രദമാണ്. പക്ഷേ, ഇതിലേത് രീതി സ്വീകരിക്കണമെങ്കിലും, കുട്ടിയുമായിട്ടുള്ള നല്ല ഒരു ആശയവിനിമയവും അച്ചടക്കത്തിലൂന്നിയ ഒരു സമീപന രീതിയും തുടക്കം മുതൽ തന്നെ ഉണ്ടാവണം.

<യ> ശിക്ഷ കുട്ടിയെ കൂടുതൽ അന്തർമുഖനാക്കും

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ലെുേ24ംമ3.ഷുഴ മഹശഴി=ഹലളേ>

മഞ്ജുഷ ഇമ്മാനുവൽ
കൗൺസലിംഗ് സൈക്കോളജിസ്റ്റ്
ട്രീ ഓഫ് ലൈഫ് കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പിക് സെന്റർ
പ്രൊവിഡൻസ് റോഡ് കച്ചേരിപ്പടി, എറണാകുളം

ശിക്ഷണത്തിനു വിധേയപ്പെടുന്ന കുട്ടി അതിനു വിധേയപ്പെടുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സ്വയം ബോധവാനാകുന്നു. എന്നാൽ അവന്റെ പ്രവൃത്തിമൂലം മറ്റൊരാൾ അനുഭവിച്ച ബുദ്ധിമുട്ടിനെക്കുറിച്ച് ബോധവാനാകുന്നില്ല. അതിനാൽ ശിക്ഷണം ഒരു കുട്ടിയെ കൂടുതൽ അന്തർമുഖനാക്കുന്നു. ശിക്ഷണം കുട്ടിയെ താൻ മോശക്കാരനാണെന്ന് നിഗമനത്തിൽ എത്തിക്കുന്നതിനാൽ തെറ്റ് ആവർത്തിക്കപ്പെടുന്നു. കുട്ടി ഭാവിയിൽ ശിക്ഷയിൽ നിന്നു രക്ഷപ്പെടാനായി ഒളിഞ്ഞും തെളിഞ്ഞും കളവു പറഞ്ഞ് തന്റെ തെറ്റ് പിടിക്കപ്പെടാതിരിക്കാൻ ശ്രമിക്കുന്നു. ഇതുവഴി അവൻ കൂടുതൽ കളവ് ശീലിക്കുന്നു. ശിക്ഷണം എന്നത് മോശമായ കാര്യമായിട്ടാണ് കുട്ടികൾ ധരിച്ചിരിക്കുന്നത്. അതുകൊണ്ട് ഭാവിയിൽ സ്‌ഥാനമാനങ്ങൾ ദുരുപയോഗപ്പെടുത്താനും തെറ്റായ ധാർമിക ബോധം അവനിൽ ഉളവാകുവാനും സാധ്യതയുണ്ടാകുന്നു. സമയപരിധി അതിക്രമിച്ച ശിക്ഷണം നമുക്കു കുട്ടിയുമായിട്ടുള്ള ബന്ധത്തെ മുറിവേൽപ്പിക്കുന്നു. കുട്ടി നമ്മളോടു ക്ഷമ യാചിക്കാൻ തയാറാകില്ല കൂടുതൽ അകലും.

കുട്ടികൾ ജീവിതത്തിൽ നിന്നാണ് പഠിക്കുന്നത്. കുട്ടികളെ നല്ലതു പഠിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം അവർ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവോ അങ്ങനെത്തന്നെ അവരോടും നമ്മൾ പെരുമാറുക എന്നതാണ്. സ്നേഹത്തോടെയും സഹാനുഭൂതിയോടെയും കുഞ്ഞുങ്ങളോടു പെരുമാറുക, അടി, ശിക്ഷണം, ആക്രോശം ഇവയെല്ലാം കുട്ടിയെ കൂടുതൽ അക്രമാസക്‌തനാക്കും.

നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. അങ്ങനെയാണ് കുട്ടികൾ അവരുടെ വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കുന്നത്. നിങ്ങളാണ് അവരുടെ മാതൃക. ഒരു ദീർഘശ്വാസമെടുത്തശേഷം സ്വയം ശാന്തമാകുക. ശിക്ഷിക്കാനുള്ള വ്യഗ്രത ഇതിലൂടെ നിയന്ത്രിക്കാനാകും.


<യ> ശിക്ഷയുടെ കാര്യം ബോധ്യമാക്കണം

കവിത ഗോപാലകൃഷ്ണൻ
അസി. പ്രഫസർ
ഇംഗ്ലീഷ് വിഭാഗം, ബസേലിയസ് കോളജ്, കോട്ടയം

കുട്ടികളെ വളർത്താൻ ആരുടെ കൈയിലും മൂലമന്ത്രങ്ങൾ ഒന്നുമില്ല. നമ്മുടെ കുട്ടികളാകട്ടെ, നമ്മൾ പഠിപ്പിക്കുന്ന കുട്ടികളാകട്ടെ, അവരെ നാം സ്നേഹത്തോടെയും അനുകമ്പയോടെയും എമ്പതി(സഹഭാവം)യോടെയും കാണണം. കുട്ടികൾ എല്ലാ കാര്യങ്ങളും ചിന്തിച്ച് ദൂഷ്യവശങ്ങൾ മനസിലാക്കി പ്രവർത്തിക്കണമെന്ന് നമുക്ക് ആഗ്രഹിക്കാം. പക്ഷേ അങ്ങനെ ശഠിക്കുന്നത് ശരിയല്ല.

എന്തായാലും കുട്ടികൾ ഇടയ്ക്കിടെ നമുക്കിഷ്‌ടപ്പെടാത്ത കാര്യങ്ങൾ ചെയ്യുകയോ അല്ലെങ്കിൽ ചിട്ട എന്ന് നമ്മൾ കൽപ്പിക്കുന്ന കാര്യങ്ങൾ അവഗണിക്കുകയോ ചെയ്യാം. അതല്ലെങ്കിൽ അനാവശ്യമെന്ന് നമുക്കു തോന്നുന്ന ദുർവാശി പ്രകടിപ്പിക്കുകയാവും ചെയ്യുക. കുട്ടികളല്ലേ എന്ന് ചിന്തിച്ച് അത് അവഗണിക്കാതെ അനുയോജ്യമായ ചെറിയ ശിക്ഷകൾ കൊടുക്കുന്നതാവും നല്ലത്. എന്താണ് നമ്മൾ കുട്ടികളുടെ ഭാഗത്തു നിന്നു പ്രതീക്ഷിക്കുന്നത്, എന്താണ് അവരിപ്പോൾ ചെയ്യുന്നത്, അതെന്തുകൊണ്ട് ശരിയല്ല എന്നുള്ള കാര്യങ്ങൾ അവരെ കൃത്യമായി പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നതാണ് എന്റെ പക്ഷം.

കുട്ടികളെ മനസിലാക്കി, അവരുടെ പ്രായത്തെ കണക്കിലെടുത്ത് ഇടയ്ക്കെങ്കിലും നമ്മൾ അവരുടെ പ്രായത്തിലേക്കിറങ്ങിച്ചെന്ന് ചിന്തിക്കാൻ ശ്രമിക്കുന്നത് നല്ലതാവും. എപ്പോഴും ഇല്ല, പറ്റില്ല, എന്നൊക്കെ പറയുന്നത് വിലപ്പോവില്ല. യാഥാർഥ്യബോധത്തോടെ കാര്യങ്ങൾ വിശകലനം ചെയ്ത് കുട്ടി ചെയ്യുന്ന നല്ലകാര്യങ്ങൾ ‘കൊള്ളാം’ എന്നും അപകടകരമല്ലാത്ത കാര്യങ്ങൾക്ക് ’ശരി’ എന്നും പറയുന്നത് അവരുടെ ആത്മവിശ്വാസം വളർത്താൻ സഹായിക്കും. കുട്ടികൾക്ക് സ്നേഹവും സ്വാതന്ത്ര്യവും കൊടുത്താൽ ഒരു പരിധിവരെ അവർക്ക് നമ്മളോടുള്ള ബഹുമാനവും ഭയവും കുറയുമെന്ന തോന്നൽ വേണ്ട. ഭീതി പരത്തി പിടിച്ചുപറ്റാനുള്ള ഒന്നല്ല ബഹുമാനം. നമ്മുടെ വാക്കുകളിൽ നിന്നും പ്രവർത്തികളിൽ നിന്നും നമുക്കു കിട്ടേണ്ട ഒന്നാണത്. നമ്മുടെ വ്യക്‌തമായ ചിന്തകളും ശാന്തം എന്നാൽ ദൃഢമായ ഇടപെടലുകളും കുട്ടികളെ സ്വാധീനിക്കട്ടെ.



<യ> ശിക്ഷയിൽ ക്രൂരതയുടെ അംശം കടന്നുവരരുത്

ഡോ.പി.ജി. ഐഷ
മുൻ ചീഫ് ഫിസിഷ്യൻ, കാരിത്താസ് ആയുർവേദ ഹോസ്പിറ്റൽ, കോട്ടയം

മക്കളെ അടിച്ചു വളർത്തുന്നതിൽ തെറ്റില്ലെന്നാണ് എന്റെ പക്ഷം. തെറ്റ് കണ്ടാൽ ഒരു വടി എടുത്തു തലങ്ങും വിലങ്ങും അടിക്കുന്നതിനു പകരം, വിളിച്ചു, ചെയ്ത തെറ്റ് പറഞ്ഞു മനസിലാക്കി വേദനിക്കുന്ന തരത്തിൽ ഒരടി കൊടുക്കണം. ഇനിയും ഈ തെറ്റ് ആവർത്തിച്ചാൽ അടിയുടെ എണ്ണം കൂടും എന്ന് പറയണം. അത് കുട്ടികൾക്കു കൊടുക്കുന്ന ഒരു അറിവാകണം. ആ അറിവാണ് പിന്നീട് തിരിച്ചറിവായി മാറേണ്ടത്. കുട്ടികളെ അടിക്കാൻ തുടങ്ങുമ്പോൾ വികാരാവേശത്തിനു കീഴ്പെടാതെ സംയമനം പാലിച്ചു വേണം ശിക്ഷിക്കാൻ. അവനവന്റെ ദേഷ്യവും നിരാശയും തീർക്കാനല്ലാതെ കുട്ടി നന്നാവണമെന്ന ചിന്തയോടെ, ആ ചിന്ത മാത്രം മുൻനിർത്തി,സമചിത്തതയോടെ കുട്ടികളെ ശിക്ഷിച്ച് വളർത്താനാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്.

ചില കുട്ടികളോട്് ചില കാര്യങ്ങൾ ചെയ്യരുതെന്നു പറഞ്ഞാൽ അനുസരിക്കും. മറ്റുചിലർ അനുസരിക്കാതെയുമിരിക്കാം. അപ്പോഴാണ് ശിക്ഷ വേണ്ടിവരുന്നത്. ചെയ്തത് തെറ്റാണെന്നു കുട്ടിയെ ബോധ്യപ്പെടുത്തി അവരിൽ ഒരു മാനസിക പരിവർത്തനം ഉണ്ടാക്കുകയാണ് ശിക്ഷ എന്ന പ്രവൃത്തി കൊണ്ട് ഉദ്ദേശിക്കുന്നത്. നിരീക്ഷണപാടവവും അനുകരണവും കൂടുതലായുള്ള ചെറു പ്രായത്തിൽ തന്നെ അവർക്ക് കൊച്ചു കൊച്ചു കാര്യങ്ങളിൽ അച്ഛനമ്മമാരെ സഹായിക്കാനുള്ള അവസരം കൊടുക്കണം . സൽപ്രവർത്തികളെ ഉത്തേജിപ്പിക്കാൻ പ്രോത്സാഹനം നൽകണം. ഞാൻ പറയുന്നതു പോലയെ നീ ചെയ്യാവൂ എന്ന് ആജ്‌ഞാപിക്കുന്നതിനു പകരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവ് കുട്ടികളിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾക്കു കഴിയണം. അതിനുള്ള സ്വാതന്ത്ര്യം അവർക്കു നൽകണം. മാതാപിതാക്കൾ വഴക്കു പറയുന്നതും ശിക്ഷിക്കുന്നതും ഉപദേശിക്കുന്നതും തങ്ങളുടെ നന്മയ്ക്കു വേണ്ടിയാണെന്നു തിരിച്ചറിയാൻ കുട്ടികൾക്കു കഴിയുന്നുണ്ടോയെന്നു മാതാപിതാക്കൾ ഇടയ്ക്കു വിലയിരുത്തണം. അതിനനുസരിച്ച് രീതികൾ മാറ്റാൻ മാതാപിതാക്കൾ തയാറാവണം. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമുണ്ട്. ശിക്ഷയിൽ ക്രൂരതയുടെ അംശം കടന്നുവരാൻ പാടില്ല. മാതാപിതാക്കൾ അനാവശ്യമായി ഉപദ്രവിക്കുകയോ ഇടപെടുകയോ ആണു ചെയ്യുന്നതെന്നു കുട്ടികൾക്കു തോന്നരുത്. അത് വിപരീത ഫലമേ ചെയ്യൂ.

കുട്ടികളുമായി ആരോഗ്യകരമായ ബന്ധം സ്‌ഥാപിക്കാൻ മാതാപിതാക്കൾക്കാവണം. അത് ഊഷ്മളമായി നിലനിർത്തണം. അതിലൂടെ മാതാപിതാക്കളെ അവഗണിക്കാനും അനുസരിക്കാതിരിക്കാനും മക്കൾക്ക് കഴിയാതെ വരും.


<യ> നിരന്തരമുള്ള ശാസന വേണ്ട

ജ്യോതിലക്ഷ്മി.എ
അധ്യാപിക, അമല പബ്ലിക് സ്കൂൾ, വൈക്കം

വളർച്ചയുടെ ഘട്ടത്തിൽ, കുട്ടികളെ ആത്മവിശ്വസവും അച്ചടക്കവും സത്യസന്ധതയും വിശ്വാസ്യതയും സാമൂഹ്യബോധവും ഉള്ളവരാക്കിത്തീർക്കുവാൻ അച്ചടക്കത്തോടെ വളർത്തേണ്ടത് ആവശ്യമാണ്.

നിരന്തരം വിലക്കുകളും ശാസനകളും പുറപ്പെടുവിക്കുന്നത് ഒഴിവാക്കുക. മൂല്യബോധത്തോടെ അവരുടെ ഭാവിജീവിതം സജ്‌ജമാക്കുവാൻ ഇത് അവരെ സഹായിക്കും. വളർച്ചാഘട്ടങ്ങളിൽ വിവിധ നാഴികക്കല്ലുകൾ പിന്നിടുന്ന കുട്ടികളെ അച്ചടക്കത്തോടെ വളർത്തുക എന്നത് ബഹുമുഖമായ ഒരു പ്രവൃത്തിയാണ്. മാതാപിതാക്കളാണ് കുട്ടിയുടെ ആദ്യ അധ്യാപകർ. വിദ്യാഭ്യാസത്തിൽ അധ്യാപകർക്കുള്ളതുപോലെ രക്ഷിതാക്കൾക്കും പ്രധാന പങ്കുണ്ട്.

വളർച്ചയുടെ ഈ കാലഘട്ടത്തിൽ കുട്ടികൾ കാര്യഗ്രഹണം നടത്തുന്നത് താൻ വളരുന്ന സാഹചര്യങ്ങളിൽ നിന്നാണ്. അതുകൊണ്ടുതന്നെ കുട്ടികളിലെ പല സ്വഭാവ വൈകല്യങ്ങളും മുതിർന്നവരിൽ നിന്ന് പകർന്നു കിട്ടാം. ആത്മസംയമനത്തോടെയും സന്തോഷത്തോടെയും കുട്ടികളുമായി ഇടപഴകുക. മറിച്ച് സ്വഭാവവൈകല്യങ്ങൾ അവരുടെ അറിവില്ലായ്മകൊണ്ട് സംഭവിക്കുന്നതാണെന്ന് മനസിലാക്കാതെ അവരെ ശിക്ഷിച്ചുകൊണ്ടു മാറ്റാനുള്ള ശ്രമങ്ങൾ ഒരിക്കലും പ്രയോജനം ചെയ്യില്ല. കാരണം കുട്ടിയെ അടിച്ചോ വഴക്കു പറഞ്ഞോ തെറ്റുതിരുത്താൻ ശ്രമിച്ചാൽ കുട്ടികൾക്ക് അതിനുള്ള കാരണം മനസിലാകാതെ പോകുകയും അറിയാതെ തെറ്റുകൾ വീണ്ടും ആവർത്തിക്കുകയും ചെയ്യും.

കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽ വച്ച് വിമർശിക്കുകയോ വഴക്കുപറയുകയോ ശാരീരികമായി ഉപദ്രവിക്കുകയോ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തുകയോ ചെയ്യരുത്. അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ കണ്ട് അവരെ അഭിനന്ദിക്കുകയും അവരുടെ മുന്നിൽ നല്ലൊരു മാതൃക കാണിച്ചുകൊടുക്കുകയും ചെയ്താൽ ശിക്ഷ കൂടാതെ തന്നെ കുട്ടികളെ നേർവഴിക്കു നയിക്കാനാകും.

കുട്ടികളെ കുട്ടികളായി കണ്ട് അവരുടെ തലത്തിലേക്ക് ഇറങ്ങിച്ചെന്ന് വേണ്ട പിന്തുണ നൽകിയാൽ അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സ്വഭാവവൈകല്യം ഇല്ലാതാക്കാനും സാധിക്കും.


<യ> കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് ശിക്ഷ വേണം

ഡോ. സേതുലക്ഷ്മി എസ്.
ശ്രീനാരായണ ആയുർവേദ സ്റ്റഡീസ് ആൻഡ് റിസർച്ച്, പൂത്തൂർ, തൃശൂർ

കുട്ടികളുടെ സ്വഭാവരൂപീകരണം തുടങ്ങുന്നത് വീട്ടിൽ നിന്നാണ്. കുട്ടികളെ നേർവഴിക്ക് നടത്തേണ്ടത് മാതാപിതാക്കളാണ്. കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് ശിക്ഷ ആവശ്യമാണെന്നാണ് എന്റെ അഭിപ്രായം. കുട്ടികൾ തെറ്റു ചെയ്താൽ അവരെ അമിതമായി ഉപദ്രവിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നതല്ല ശിക്ഷ. അങ്ങനെ ചെയ്താൽ അത് കുട്ടിയുടെ ബുദ്ധിവികാസത്തെയും ചിന്താശേഷിയെയും നശിപ്പിക്കും. കുട്ടിയുടെ ആത്മവിശ്വാസം തന്നെ തകരും. മാതാപിതാക്കളോട് കാര്യങ്ങൾ തുറന്നു പറയാനുള്ള താൽപര്യം കുറയും. കാര്യങ്ങൾ മനസിലാക്കിക്കൊടുക്കാൻ ചെറിയ ശിക്ഷയും ശകാരവുമൊക്കെ വേണ്ടിവന്നേക്കാം. അതോടൊപ്പം തന്നെ മാതാപിതാക്കൾ അവരെ സ്നേഹിക്കുന്നുണ്ടെന്നും അവർക്ക് തോന്നണം.

<യ> തെറ്റിനു ശിക്ഷ കൊടുക്കണം

ജാനകി തമ്പാൻ, ആലുവ

നാലു തലമുറകളിലെ കുഞ്ഞുങ്ങളുള്ള മുത്തശിയാണ് ഞാൻ. കുഞ്ഞുങ്ങളുടെ മനസ് നമ്മൾ കണ്ടറിയണം. എന്നിട്ടുവേണം അവരോടു പെരുമാറാൻ. പണ്ടു മക്കളെ തല്ലിത്തന്നെയാണ് വളർത്തിയിരുന്നത്. അച്ഛനോ അമ്മയോ കൊടുക്കുന്ന ആ ഒരു അടിയിൽ അതിന്റെ കാരണം അവർക്ക് മനസിലാകുമായിരുന്നു. കൂലിവേല കഴിഞ്ഞുവരുന്നവരാണെങ്കിൽപ്പോലും മക്കളോടൊപ്പമിരുന്ന് അവരുടെ വിശേഷങ്ങൾ കേൾക്കാൻ അന്ന് സമയമുണ്ടായിരുന്നു. കുടുംബത്തിൽ കൂട്ടായ്മ ഉണ്ടായിരുന്നു. കാലം മാറിയപ്പോൾ എല്ലാം പോയി. ഒരു കുഞ്ഞു മാത്രമുള്ള വീടുകളാണ് കൂടുതലും. എന്തു തെറ്റു ചെയ്താലും ആ കുഞ്ഞിനെ അച്ഛനമ്മമാർ വഴക്കു പറയുക പോലുമില്ല. തെറ്റു കാണിച്ചാൽ മക്കളെ തല്ലുന്നതിൽ എന്താണു കുഴപ്പം? ഇന്ന് അച്ഛനുമമ്മയ്ക്കും തിരക്കോട് തിരക്കാണ്. ഫോണും ടിവിയും മതി എല്ലാവർക്കും. മക്കൾ എങ്ങനെ പോയാലും കുഴപ്പമില്ലെന്ന അവസ്‌ഥയിലായി കാര്യങ്ങൾ.

<യ> കുറ്റം ചെയ്താൽ തല്ലുന്നതിൽ തെറ്റില്ല

വിസ്മയ ബിനിൽ
നാലാം ക്ലാസ് വിദ്യാർഥിനി, വിവേകാനന്ദ വിദ്യാമന്ദിർ, ചാലപ്പറമ്പ്

മാതാപിതാക്കൾ കുട്ടികളെ ശാസിക്കുന്നത് അവർ നല്ലതായി വളരാൻ വേണ്ടിയാണ്. അതിനോട് എനിക്ക് യോജിപ്പ് തന്നെയാണ്. എന്നാൽ അമിതമായ ശാസന കുട്ടികളുടെ പഠനത്തെയും അവരുടെ മനസിനെയും വേദനിപ്പിക്കാൻ ഇടയാക്കും. എന്റെ അഭിപ്രായത്തിൽ കുട്ടികളോട് സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു കൊടുത്താൽ ഒരു പരിധിവരെ എല്ലാ കുട്ടികളും അത് അനുസരിക്കും.

–സീമ മോഹൻലാൽ