പേപ്പർ സർക്കിൾ പൂക്കൾ
മേശപ്പുറത്തെ പൂപ്പാത്രത്തിൽ ആരെയും ആകർഷിക്കുന്ന തരത്തിലുള്ള പൂക്കൾ. അധികം ചെലവില്ലാതെ ഈ പൂക്കൾ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം... ഇതാ ഇങ്ങനെ...

ആവശ്യമുള്ള സാധനങ്ങൾ

1. പെൻസിൽ
2. ഇഷ്ടമുള്ള നിറത്തിലുള്ള പേപ്പറുകൾ 3, 4 എണ്ണം (ഒരേ നിറത്തിലുള്ള ഈ പേപ്പറുകളിൽനിന്ന് മൂന്നിഞ്ച് വട്ടത്തിലുള്ള 20–21 കഷണങ്ങൾ വെട്ടിയെടുക്കുക. അതേ നിറത്തിൽ തന്നെയുള്ള കട്ടിയുള്ള ഒരു കാർഡ് സ്റ്റോക്ക് പേപ്പറിൽനിന്ന് ഒരു മൂന്നിഞ്ച് വട്ടം വെട്ടിയെടുക്കുക)
3. കത്രിക
4. ഗ്ലൂ
5. ഇഷ്ടമുള്ള നിറത്തിലുള്ള ബീഡ്

ഉണ്ടാക്കുന്ന വിധം

വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ക്രാഫ്റ്റ് ആണിത്. ഇഷ്ടമുള്ള നിറത്തിലുള്ള പേപ്പറുകളിൽ നിന്ന് മൂന്നിഞ്ച് വലിപ്പത്തിലുള്ള 20–21 വട്ടങ്ങൾ വെട്ടിയെടുക്കുക (ചിത്രം 2). അവയെ ചിത്രം 3–ൽ കാണുന്നതുപോലെ നേർപകുതിയായി മടക്കുക. ഇനി കട്ടിയുള്ള കാർഡ്സ്റ്റോക്ക് പേപ്പറിൽനിന്നു വെട്ടിയെടുത്ത മൂന്നിഞ്ചു വട്ടത്തിന്റെ നടുക്ക് ഒരറ്റം വരുന്ന രീതിയിൽ നേരത്തെ വെട്ടിവച്ചിരിക്കുന്നതിൽനിന്ന് ഒരു പേപ്പർ വട്ടമെടുത്ത് ഒട്ടിച്ചുവയ്ക്കുക.


ചിത്രം 4

നേർപകുതിയായി മടക്കിവച്ചിരിക്കുന്ന ഓരോ പേപ്പർ റൗണ്ടിന്റെയും പിന്നിലെ താഴത്തെ ഭാഗത്തു മാത്രമാണ് പശ തേക്കേണ്ടത് എന്ന കാര്യം ശ്രദ്ധിക്കുക.ചിത്രം 5

ഇത്തരത്തിൽ ഒന്നിനകത്തു മറ്റൊന്നു വരുന്ന രീതിയിൽ അൽപം ചരിച്ചു പേപ്പർ റൗണ്ടുകൾ ഒട്ടിച്ചുവയ്ക്കുക. ചിത്രങ്ങൾ 6,7,8,9.

ചിത്രം 10

ഈ രീതിയിൽ പേപ്പർ സർക്കിൾ പൂവ് പൂർത്തിയാക്കിയ ശേഷം അതിനു നടുക്കായി നിങ്ങൾക്ക് ഇഷ്ടമുള്ള പ്ലാസ്റ്റിക് ബീഡോ പേപ്പർ പഞ്ച് പൂക്കളോ ഒട്ടിച്ചുവയ്ക്കുക. പേപ്പർ സർക്കിൾ പൂക്കൾ റെഡി. ഇതിനെ ഫ്രെയിം ചെയ്തു വാൾ ഡെക്കർ ആക്കി വയ്ക്കുകയോ ഗ്രീറ്റിംഗ് കാർഡിൽ ഒട്ടിച്ചുവയ്ക്കുകയോ തണ്ടുകളും ഇലകളും കൂടെയുണ്ടാക്കി ഒരു ഗ്ലാസ് വെയ്സിൽ അലങ്കരിച്ചുവയ്ക്കുകയോ ചെയ്യാം.

മഞ്ജുഷ ഹരീഷ്, യുഎസ്എ