ഹോണ്ട നവി കയറ്റുമതി തുടങ്ങി
ഹോണ്ട നവി കയറ്റുമതി തുടങ്ങി
Thursday, October 6, 2016 4:54 AM IST
മുംബൈ: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ (എച്ച്എംഎസ്ഐ) ഏറ്റവും പുതിയ 109 സിസി ബൈക്ക് നവിയുടെ കയറ്റുമതി തുടങ്ങി. ആദ്യപടിയായി 500 നവി ബൈക്കുകൾ നേപ്പാളിലേക്ക് അയച്ചു. പൂർണമായും ഇന്ത്യയിൽത്തന്നെ വികസിപ്പിച്ച മോഡലായ നവിയുടെ ഉത്പാദനം വർധിപ്പിക്കുകയാണ് കയറ്റുമതിയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ലോകമെങ്ങും നവി വ്യാപിപ്പിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.

നേപ്പാളിലെ ഇരുചക്ര വാഹനവിപണിയുടെ 29 ശതമാനവും കൈയാളുന്നത് ഹോണ്ടയാണ്.