മാരുതി ബലേനോ കടൽ കടക്കുന്നു
മാരുതി ബലേനോ കടൽ കടക്കുന്നു
Wednesday, October 12, 2016 4:17 AM IST
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ വാഹന നിർമാണ കമ്പനിയായ മാരുതിയിൽനിന്ന് അടുത്തിടെ പുറത്തിറങ്ങിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു. കരീബിയൻ ദ്വീപുകളിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും ഉടൻ ബലേനോ കയറ്റി അയയ്ക്കും. ഇതിനു പുറമെ 100 രാജ്യങ്ങളിലേക്കും ബലേനോയുടെ വിപണി വ്യാപിപ്പിക്കാനാണു മാരുതിയുടെ ശ്രമം.

ആഭ്യന്തരവിപണിയിൽ ഒരു ലക്ഷം ബലേനോയാണ് ഇതിനോടകം വിറ്റഴിച്ചത്. ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ എന്നിവിടങ്ങളിലേക്കും കയറ്റി അയച്ചിട്ടുണ്ട്.


ഉടൻതന്നെ 15 രാജ്യങ്ങളിലേക്ക് ബലേനോ കയറ്റി അയയ്ക്കുമെന്നു കമ്പനി വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

ഫ്രാൻസ്, ഡെൻമാർക്ക്, ജെർമനി, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങിലേക്ക് മാരുതിയുടെ വാഹനങ്ങൾ കയറ്റി അയയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബലേനോയാണ് മാരുതി ജപ്പാനിലേക്കു കയറ്റി അയയ്ക്കുന്ന ആദ്യ മോഡൽ. 38000 ബലേനോ വിദേശ നിരത്തുകളിൽ എത്തിച്ചിട്ടുണ്ട്.