ചെന്താമര ചുണ്ടിന്
കാമ്പസ് ട്രെൻഡ്സ്/ സീമ

ചുണ്ടുകൾ ആകർഷകമാക്കുന്നതിൽ ലിപ്സ്റ്റിക്കിന്റെ സ്‌ഥാനം വലുതുതന്നെയാണേ. സ്ത്രീസൗന്ദര്യത്തിന്റെ ലക്ഷണമായ ചെന്താമരപ്പോലെ ചുവന്ന ചുണ്ടുകൾ വേണമെങ്കിൽ ലിപ്സ്റ്റിക് പുരട്ടുകതന്നെ വേണം. ചുവപ്പിനും പിങ്കിന്റെ ഷേഡുകൾക്കുമാണ് വിപണിയിൽ ഡിമാൻഡ്. കണ്ടാൽ ഒന്നുകൂടി നോക്കിപ്പോകുന്ന വർണവൈവിധ്യമാണ് റെഡ് ലിപ്സ്റ്റിക് വിപണിയിലുള്ളത്. വെർമില്യൻ റെഡ്, മെറ്റാലിക് ക്രിംസൺ, വൈൻ റെഡ്, വെൽവെറ്റ് റെഡ്, ബ്ലഡ് റെഡ്... എന്നിങ്ങനെ ചുവപ്പിന്റെ വിവിധ വർണങ്ങളാണ് സുന്ദരികളുടെ അധരങ്ങളെ കൂടുതൽ മനോഹരമാക്കുന്നത്.


ഏതു ചർമക്കാർക്കും ചുവപ്പ് നിറം ഇണങ്ങുമെന്നതിനാൽ ഇതിന് ഡിമാൻഡും കൂടുതലാണ്. ക്ലാസിക് മെറൂൺ, ഡാർക്ക് ചോക്ലേറ്റ് റെഡ്, കോറൽ റെഡ്, പീച്ച് റെഡ്, ബ്രിക്ക് റെഡ്, ചെറി റെഡ്... ഇങ്ങനെ പോകുന്നു ലിപ്സ്റ്റിക്കിലെ ചുവപ്പ്. നാച്വറൽ ലുക്ക് തോന്നണമെങ്കിൽ ന്യൂഡ് പിങ്ക് കളറിലുള്ള ലിപ്സ്റ്റിക് വേണം. ലൈറ്റ് പിങ്കിനും ആരാധകർ ഏറെയുണ്ട്. <യൃ>