ടിവിഎസ് സ്റ്റാർ സിറ്റിയും സ്പോർട്ടും പുതിയ നിറങ്ങളിൽ
ടിവിഎസ് സ്റ്റാർ സിറ്റിയും സ്പോർട്ടും പുതിയ നിറങ്ങളിൽ
Thursday, November 3, 2016 6:36 AM IST
പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോഴ്സ്, ടിവിഎസ് സ്റ്റാർസിറ്റി, ടിവിഎസ് സ്പോർട്ട് മോട്ടോർ സൈക്കിളുകൾ പുതിയ നിറങ്ങളിൽ അവതരിപ്പിച്ചു.

വിജയദശമി, ദീപാവലി എന്നീ വർണങ്ങളുടെ ഉത്സവാഘോഷങ്ങളുടെ ഭാഗമായാണ് ഇവയ്ക്ക് പുതിയ നിറങ്ങൾ നൽകിയിട്ടുള്ളത്. സ്റ്റാർ സിറ്റിയുടെ പുതിയ നിറം സ്പോട്ലൈറ്റ് വൈറ്റ് ആണ്. സ്പോർട്ടിയുടേത് ബ്ലാക്ക് സിൽവറും.

ഇതോടെ സ്റ്റാർ സിറ്റി 11 വ്യത്യസ്ത നിറങ്ങളിൽ ലഭിക്കും. ചോക്കലേറ്റ് ഗോൾഡ്, വൈറ്റ് ഗോൾഡ്, ബ്ലാക് ഗോൾഡ്, ബ്ലാക് സിൽവർ, ബ്ലാക് ബ്ലു, മാറ്റ് ഗ്രേ, ടൈറ്റാനിയം ഗ്രേ, ഓസ്കാർ ബ്ലാക്, ഷോ സ്റ്റോപ്പർ ബ്ലു, സെലിബ്രിറ്റി സ്കാർലെറ്റ്, സ്പോട്ലൈറ്റ് വൈറ്റ് എന്നിവയാണ് അവ.


വൈറ്റ് ബ്ലു, മെർക്കുറി ഗ്രേ, വൈറ്റ് റെഡ്, വൈറ്റ് ഗ്രീൻ, ബ്ലാക് റെഡ്, ബ്ലാക് ഗ്രീൻ, ടീം ബ്ലു, റെഡ്, ബ്ലാക് സിൽവൽ എന്നീ ഒമ്പത് നിറങ്ങളിൽ ടിവിഎസ് സ്പോർട്ട് ലഭിക്കുമൈന്ന് ടിവിഎസ് മോട്ടോർ കമ്പനി വൈസ് പ്രസിഡന്റ് അരുൺ സിദ്ധാർത്ഥ് പറഞ്ഞു.

സ്പോർട് ലൈറ്റ് വൈറ്റ് ടിവിഎസ് സ്റ്റാർസിറ്റിയുടെ ഡൽഹി എക്സ് ഷോറൂം വില 44,300 രൂപയും ബ്ലാക് സിൽവർ ടിവിഎസ് സ്പോർട്ടിന്റെ വില 36,880 രൂപയുമാണ്.