നൂഗാ ബലത്തിൽ ജിഎം5
നൂഗാ ബലത്തിൽ ജിഎം5
Thursday, December 1, 2016 5:59 AM IST
ആൻഡ്രോയ്ഡ് നൂഗായുമായി പുതിയ സ്മാർട്ട് ഫോൺ വിപണിയിലേക്ക്. ജനറൽ മൊബൈലിന്റെ പുതിയ സ്മാർട്ട്ഫോൺ ജിഎം 5 ആണ് പുതിയ ആൻഡ്രോയ്ഡ് വേർഷനുമായി പുറത്തിറങ്ങുന്നത്. ഫോണിന്റെ വില ഇതുവരെ പുറത്തുവിട്ടില്ലെങ്കിലും ഈ മാസം അവസാനത്തോടുകൂടി വിപണിയിലെത്തുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവർ വ്യക്‌തമാക്കുന്നു. പൊതുവിപണിയിലെത്തുംമുമ്പ് കമ്പനിയുടെ വെബ്സൈറ്റുവഴി വിൽപ്പന തുടങ്ങാനും സാധ്യതയുണ്ട്.


ഫോണിന്റെ മറ്റു സവിശേഷതകൾ: അഞ്ച് ഇഞ്ച് ഡിസ്പ്ലേ, ഗോറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷൻ, 1.2 ജിഗാഹെർട്സ് ക്വാഡ് ക്വാൽകോം സ്നാപ്പ് ഡ്രാഗൺ പ്രോസസർ, 2 ജിബി റാം, 16 ജിബി . ഇന്റേണൽ മെമ്മറി, എൽഇഡി ഫ്ളാഷോടുകൂടി 13 എംപി പുറകിലും, 5 എംപി മുന്നിലും കാമറ, 2,500 എംഎഎച്ച് ബാറ്ററി, 4 ജി, മെറ്റൽ ബോഡി, ഇരുവശങ്ങളിലും സ്പീക്കർ.
–ജെ.ജെ.