ഹോണ്ട ‘കോമ്പി ബ്രേക് സിസ്റ്റം വിത്ത് ഇക്വലൈസർ’
ഹോണ്ട ‘കോമ്പി ബ്രേക് സിസ്റ്റം വിത്ത് ഇക്വലൈസർ’
Thursday, December 1, 2016 6:49 AM IST
ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ അതുല്യ ബ്രേക്കിംഗ് സാങ്കേതിക വിദ്യയായ ‘കോമ്പി ബ്രേക് സിസ്റ്റം വിത്ത് ഇക്വലൈസർ’ സംവിധാനം ഉപയോഗിച്ചുള്ള ഇരു ചക്രവാഹനങ്ങളുടെ എണ്ണം ഇന്ത്യയിൽ ഒരു കോടി കവിഞ്ഞു.

ഇപ്പോൾ അഞ്ച് ഓട്ടോമാറ്റിക് സ്കൂട്ടറുകളിലും നാല് മോട്ടോർ സൈക്കിളുകളിലും കോമ്പി ബ്രേക്ക് സിസ്റ്റം ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായി (2009–ൽ) ‘കോമ്പി ബ്രേക് സിസ്റ്റം വിത്ത് ഇക്വലൈസർ’ അവതരിപ്പിച്ച കമ്പനിയാണ് ഹോണ്ട.

ഈ ബ്രേക്കിംഗ് സംവിധാനം ഒരു കോടി ഇന്ത്യൻ കുടുംബങ്ങളുടെ വിശ്വാസം ആർജിച്ചിരിക്കുകയാണ് കമ്പനിയുടെ പുതിയ സാങ്കേതികവിദ്യ പിന്നിട്ട നാഴികക്കല്ലു വിശദീകരിച്ചുകൊണ്ടു കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായ കേതാ മുരാമത്സു പറഞ്ഞു. ഇരുചക്ര വാഹന ഉടമകൾക്കു ഏറ്റവും പുതിയ സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിൽ മുന്നിൽനിന്നു നയിക്കുന്നത് ഹോണ്ടയാണ്. ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ സിസ്റ്റം, എയർബാഗ് സിസ്റ്റം തുടങ്ങിയ മോട്ടോർ സൈക്കിളിൽ ആദ്യമായി അവതരിപ്പിച്ചത് ഹോണ്ടയാണ്. ഐഡിൽ സ്റ്റോപ് സിസ്റ്റം പോലുള്ള അഡ്വാൻസ്ഡ് സാങ്കേതിക വിദ്യ 15 വർഷം മുമ്പ് ഹോണ്ട അവതരിപ്പിച്ചതാണ്. കോമ്പി ബ്രേക്ക് സിസ്റ്റം വിത്ത് ഇക്വലൈസർ അവതരിപ്പിച്ചിട്ട് 30 വർഷം കഴിഞ്ഞു. ഇപ്പോൾ ‘ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ കൊണ്ടുവരുന്നതിൽ തങ്ങൾ പ്രതിജ്‌ഞാബദ്ധരാണ്’ മുരാമത്സു കൂട്ടിച്ചേർക്കുന്നു.


വെറും ഏഴുവർഷത്തിനുള്ളിൽ ഒരു കോടി ഇന്ത്യൻ വീടുകളിൽ ഹോണ്ടയുടെ ഈ സാങ്കേതികവിദ്യ എത്തിക്കുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഹോണ്ട മോട്ടോർ സൈക്കിളിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് യാദവീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.

പാരമ്പര്യ ബ്രേക്കിംഗ് സംവിധാനത്തെ അപേക്ഷിച്ച് ഹോണ്ടയുടെ കോമ്പി ബ്രേക്കിംഗ് സിസ്റ്റം വിത്ത് ഇക്വലൈസർ വാഹനം നിർത്തുന്നതിനുള്ള അകലം കുറയ്ക്കുകയും ബ്രേക്ക് ചെയ്യുമ്പോൾ വാഹനത്തിന്റെ സ്റ്റെബിളിറ്റിയും മെച്ചപ്പെടുത്തുന്നു.

ബ്രേക്കിംഗ് സമയത്ത് മുമ്പിലും പുറകിലും ഒരേപോലെ ശക്‌തി പങ്കുവയ്ക്കുന്നു. ചുരുക്കത്തിൽ ഏറ്റവും മികച്ച ബ്രേക്കിംഗ് അനുഭവമാണ് പുതിയ സാങ്കേതികവിദ്യയിലൂടെ ഹോണ്ട് ഉപഭോക്‌താക്കൾക്കു ലഭ്യമാക്കിയിട്ടുള്ളത്.