ടാറ്റ നാനോ എഎംടി
ടാറ്റ നാനോ എഎംടി
Saturday, December 3, 2016 5:36 AM IST
വിപണിയിൽ ലഭ്യമായതിലേയ്ക്കും വിലക്കുറവുള്ള ഓട്ടോമാറ്റിക് കാറാണ് നാനോ എഎംടി. നല്ല ക്യൂട്ട് ലുക്കുണ്ട്. ആവശ്യത്തിനു പൊക്കമുണ്ട്. ചുരുക്കത്തിൽ യുവതലമുറയ്ക്ക് കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ പറ്റുന്ന നല്ലൊരു ടാറ്റ കാറാണിത്.

37.5 ബിഎച്ച്പി 51 എൻഎം ശേഷിയുള്ള 624 സിസി , രണ്ട് സിലിണ്ടർ , എംപിഎഫ്ഐ പെട്രോൾ എൻജിനാണ് നാനോയ്ക്ക്. അഞ്ച് സ്പീഡാണ് എഎംടി യൂണിറ്റ്. ലീറ്ററിന് 21.90 കിമീ മൈലേജ് എആർഎഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

രണ്ട് വകഭേദങ്ങൾ നാനോ എഎംടിയ്ക്കുണ്ട്. കൊച്ചിയിലെ എക്സ്ഷോറൂം വില : എക്സ്എംഎ 3.05 ലക്ഷം രൂപ, എക്സ്ടിഎ 3.23 ലക്ഷം രൂപ.