പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്
പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്
Tuesday, December 6, 2016 6:18 AM IST
സിലിക്കൺവാലി: രണ്ടു പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ഇനിമുതൽ ഡൗൺലോഡിംഗ് പൂർണമാകുന്നതിനുമുമ്പേ വീഡിയോകൾ പ്ലേ ചെയ്യാം. മാത്രമല്ല ജിഫ് ഇമേജുകൾ ഇനി എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകും. വാട്ട്സ്ആപ് ബിറ്റാ ഉപയോക്താക്കൾക്കു മാത്രമായിരിക്കും ഈ രണ്ടു സംവിധാനങ്ങളും ലഭ്യമാവുക.

ഗൂഗിൾ പ്ലേ വഴി വാട്ട്സ്ആപ് അപ്ഡേറ്റ് ചെയ്യാം. നേരത്തെ ഡൗൺലോഡിംഗ് പൂർണമാകാതെ വീഡിയോകൾ കാണാൻ സാധിച്ചിരുന്നില്ല.