Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
Previous
Next
Karshakan
കരിയിഞ്ചി: കിലോ ആറായിരം രൂപ
Tuesday, December 13, 2016 6:50 AM IST
തായ്ലൻഡിൽ ഔഷധമായി ഉപയോഗിക്കുന്ന കരിയിഞ്ചി കേരളത്തിലെത്തിച്ചിരിക്കുകയാണ് കണ്ണൂർ ഇരിട്ടിയിലെ ഈസ്റ്റ് ഇന്ത്യൻ നഴ്സറി ഉടമ വിഎസ് സെബാസ്റ്റ്യനും സുഹൃത്തും. ഇതിന്റെ തൈകൾ കർഷകർക്കു നൽകുകയും അവർ ഉത്പാദിപ്പിക്കുന്ന ഇഞ്ചി തിരികേ വാങ്ങുകയും അത് കയറ്റുമതി ചെയ്യുകയും ഒക്കെ ചെയുന്ന നൂതന വിപണി സംവിധാനമാണ് സെബാസ്റ്റ്യൻ രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിനാൽ ഇവിടെ നിന്നു കരിയിഞ്ചിയുടെ തൈവാങ്ങി കൃഷിചെയ്യുന്നവർക്ക് വിപണി അന്വേഷിക്കേണ്ടി വരുന്നില്ല. ഉണക്ക ഇഞ്ചി കിലോയ്ക്ക് 6000 രൂപയും പച്ച 1000 രൂപയുമാണ് നിലവിലെ വിപണി വില. പച്ച ഇഞ്ചി വിത്തുത്പാദനത്തിനും ഉണക്ക ഇഞ്ചി കയറ്റുമതിക്കും ഉപയോഗിക്കുന്നു. കേരളത്തിൽ രാജ്ഭവന്റെ തോട്ടത്തിൽ വരെ സെബാസ്റ്റ്യന്റെ ഇഞ്ചികൃഷിചെയ്യുന്നു. കർണാടകത്തിലെ കർഷകർ വ്യാപകമായി കരിയിഞ്ചി കൃഷി ചെയ്യുന്നതും സെബാസ്റ്റ്യന്റെ തൈകൾ ഉപയോഗിച്ചാണ്. ജപ്പാൻ, തായ്ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഉണക്ക കരിഇഞ്ചി കയറ്റുമതി ചെയ്യുന്നത്. ആവശ്യത്തിനനുസരിച്ച് ഇഞ്ചി ലഭ്യമല്ലെന്നാണ് സെബാസ്റ്റ്യൻ പറയുന്നത്.
കരിയിഞ്ചി കേരളത്തിലെത്തിയത്
സെബാസ്റ്റ്യന്റെ ഒരു സുഹൃത്തു വഴിയാണ് തായ് ബ്ലാക്ക് ജിഞ്ചർ എന്ന ഇംഗ്ലീഷ് നാമധാരിയായ കരിയിഞ്ചി കേരളത്തിലെത്തുന്നത്. ഇദ്ദേഹത്തിന്റെ തായ്ലൻഡ് സന്ദർശനത്തിനിടെ തായ്ലൻഡുകാർ ചായയിൽ കരിയിഞ്ചി ഉപയോഗിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. മലകയറ്റത്തിനും മറ്റും പോകുന്നവർ ഇത്തരം ചായ കുടിക്കുന്നതും കണ്ടു. ഇതെന്തിനെന്ന് അന്വേഷിച്ചു. തളർച്ച ഒഴിവാക്കി ശരീരത്തിന് ഊർജം പ്രദാനം ചെയ്യുന്നതിനാണ് കരിയിഞ്ചി ചായ ഉപയോഗിക്കുന്നതെന്നു മനസിലായി. ഇതിന്റെ ഔഷധഗുണങ്ങളേക്കുറിച്ചറിഞ്ഞപ്പോൾ ഇത് കേരളത്തിൽ കൃഷി ചെയ്താൽ എന്തെന്ന ആലോചനയായി. 25 കിലോ കേരളത്തിലെത്തിക്കാനുള്ള ശ്രമം വിഫലമായി. തായ്ലൻഡിലെ പരമ്പരാഗത ഔഷധപട്ടികയിലുള്ള കരിയിഞ്ചി പുറം രാജ്യത്തേക്കു പോകുന്നത് എമിഗ്രേഷൻ വിഭാഗം തടഞ്ഞു. പിന്നീട് അധികൃതരുമായി ചർച്ചനടത്തി പിഴയടച്ച് കപ്പൽ മുഖാന്തിരമാണ് കരിയിഞ്ചിയെ കേരളത്തിലെത്തിച്ചത്. ലക്ഷങ്ങൾ ഇതിനു ചെലവുവന്നു. പിന്നീട് ഈ 25 കിലോ ഉപയോഗിച്ച് കൃഷി നടത്തി. രോഗ, കീട ആക്രമണങ്ങൾ അധികമില്ലാത്തതിനാൽ രണ്ടു ക്വിന്റൽ വിളവുകിട്ടി. ഇതുപയോഗിച്ച് വിത്തുത്പാദിപ്പിച്ചു. കൂടുകളിൽ കിളിർപ്പിച്ച് തൈയാക്കിയാണ് വിൽപനനടത്തിയത്. കേരളത്തിലെ ഏതുതരം മണ്ണിലും കരിയിഞ്ചിവളരും. മണ്ണിന്റെ ജലം പിടിച്ചുനിർത്താനുള്ള ശക്തി നോക്കി ജലസേചനം ക്രമീകരിക്കണമെന്നു മാത്രമേയുള്ളൂ. ഉഷ്ണമേഖല വിളയാണ് കരിയിഞ്ചി. അതിനാൽ കേരള, തമിഴ്നാട്, കർണാടക മേഖലകളിൽ നന്നായി വിളയുമെന്നു തെളിഞ്ഞു. പകുതി തണലുള്ള അന്തരീക്ഷം ഇഷ്ടമുള്ള വിളയായതിനാൽ തെങ്ങിൻതോട്ടങ്ങളിൽ ഇടവിളയാക്കാൻ അനുയോജ്യമാണ്. എന്നാൽ റബർതോട്ടങ്ങൾ കരിയിഞ്ചി ഇടവിളകൃഷിക്ക് യോജിച്ചതല്ല.
ഔഷധ ഗുണങ്ങൾ
രക്തപരിപോഷണത്തിനും മസിലുകൾ ശക്തമാക്കാനുമാണ് പരമ്പരാഗതമായി തായ്ലൻഡിൽ കരിയിഞ്ചി ഉപയോഗിക്കുന്നത്. ലൈംഗീക പ്രശ്നങ്ങൾമാറ്റി ഉത്തേജനമുണ്ടാക്കുന്നതിനും ഇതുപയോഗിക്കുന്നുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങൾ തടയുന്നതിനും ഗ്യാസ്ട്രബിൾ പ്രശ്നങ്ങൾ മാറ്റുന്നതിനും, പെപ്റ്റിക് അൾസറിനെതിരായും സ്ത്രീകളിലെ ആർത്തവ പ്രശ്നപരിഹാരത്തിനും തായ്ലൻഡിൽ ഇതുപയോഗിക്കുന്നു. അലർജികൾക്കുള്ള മരുന്നായി കരിയിഞ്ചി പ്രശസ്തമാണ്. സാധാരണ ഇഞ്ചിയുടെ ഉപയോഗമല്ല കരിയിഞ്ചിക്ക്്. കുറഞ്ഞ താപനിലയിൽ ഉണക്കിപ്പൊടിച്ച് സംസ്കരിച്ചാണ് ഉപയോഗിക്കുന്നത്. ആഹാരശേഷം രണ്ടു കപ്പ് കരിയിഞ്ചി വെള്ളവും അതിനുശേഷം ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും രാവിലെയും വൈകുന്നേരവുമായിട്ടാണ് തായ്ലൻഡുകാർ കഴിക്കുന്നത്. ചെറിയ കഷണം ഉണക്ക കരിയിഞ്ചി, ചായയിൽ ഇട്ടു തിളപ്പിച്ചും ഉപയോഗിക്കുന്നുണ്ട്. എന്നാൽ കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന സ്ത്രീകൾ, ഹൈപ്പർടെൻഷൻ ഉള്ളവർ എന്നിവർ ഇതുപയോഗിക്കാൻ പാടില്ല. ക്രചായ് ദം
(Krachai Dum’ Kaemp feria parviflora)
എന്നാണ് തായ്ലൻഡിലെ വിളിപ്പേര്.
ഒരു ചുവട്ടിൽ നിന്ന് ഒരു കിലോ
ഒരു ചുവട്ടിൽ നിന്നും ഒരുകിലോ വിളവു ലഭിക്കും. നാലുകിലോ പച്ചയിഞ്ചിയിൽ നിന്ന് ഒരുകിലോ ഉണക്കയിഞ്ചി ലഭിക്കും. ഇഞ്ചിയുടെ തൊലികളഞ്ഞ് കഴുകിയാണ് ഉണക്കേണ്ടത്. കയറ്റുമതിക്കായി വളർത്തുന്നതിനാൽ കരിയിഞ്ചി ജൈവരീതിയിൽ മാത്രമേ കൃഷിചെയ്യാവൂ. ഒരമാസം പ്രായമായ തൈകളാണ് കൃഷിക്കുപയോഗിക്കുന്നത്. ഏഴാം മാസം വിളവെടുക്കാം. ഇഞ്ചി കൃഷിചെയ്യുന്നതു പോലെയാണ് കരിയിഞ്ചിയുടേയും കൃഷി രീതി. രാസവളമോ രാസ കീടനാശിനികളോ കൃഷിയിൽ ഉപയോഗിക്കാൻ പാടില്ല. ഗ്രോബാഗിലോ നിലത്തോ കൃഷിചെയ്യാം. 2ഃ2 അടി അകലത്തിൽ കൃഷി ചെയ്യാം. മണ്ണിലാണെങ്കിൽ തടം ശരിയാക്കി അടിവളമായി ചാണകപ്പൊടി ചേർക്കാം. കടലപ്പിണ്ണാക്കും ചാണകവും ചേർത്തു പുളിപ്പിച്ച ജലം ചുവട്ടിലൊഴിച്ചു നൽകാം. ചാണകവും വേപ്പിൻപിണ്ണാക്കു പൊടിയും ചേർത്തു വളമായി നൽകാം. മഴയില്ലെങ്കിൽ ആഴ്ചയിലൊരിക്കൽ ജലസേചനം. നീർവാർച്ച കൂടുതലുള്ള മണ്ണിൽ ജലസേചനം നീർവാർച്ചയുടെ അളവനുസരിച്ച് കൂട്ടേണ്ടിവരും. പച്ചച്ചാണകവും കരിയിലയും പുതയിടുന്നതിനായി ഉപയോഗിക്കാം. മൂപ്പെത്തുമ്പോൾ തണ്ടുതാഴെ വീഴും. അപ്പോൾ വിളവെടുപ്പു പ്രായമാകും.
ഈസ്റ്റ് ഇന്ത്യൻ നഴ്സറിയിൽ രണ്ടു വർഷമേയായുള്ളൂ കരിയിഞ്ചി അതിഥിയായെത്തിയിട്ട്. 1983ൽ തുടങ്ങിയ നഴ്സറിയിൽ റബർതൈകളായിരുന്നു ആദ്യം നൽകിയിരുന്നത്. 1992 മുതൽ മറ്റെല്ലാ വിളകളും നഴ്സറി വഴി നൽകുന്നു.
ഫോൺ– സെബാസ്റ്റ്യൻ– ഈസ്റ്റ് ഇന്ത്യൻ നഴ്സറി. 7034102307, 9142798637, 9495145147.
ലേഖകന്റെ ഫോൺ: 9349599023.
ടോം ജോർജ്
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ

Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top