ടെയ്ൽ സ്ലൈഡ് സൺഗ്ലാസ്
മുൻനിര സൺഗ്ലാസ് നിർമാതാക്കളായ മോവിജിം ടെയ്ൽ സ്ലൈഡ് സൺഗ്ലാസുകൾ വിപണിയിലിറക്കി. ഭാരരഹിതമായ ഇൻജക്റ്റഡ് നൈലോൺ ഫ്രെയിം, ക്രമീകരിക്കാവുന്ന വയർ ടിപ്സ്, സുഖകരമായ റബർ നോസ്പാഡ് എന്നിവയാണ് പ്രത്യേകതകൾ. വില 13,990 രൂപ.

മോവി റോസ് ലെൻസോടുകൂടിയ മാറ്റ് ബ്ലാക്, ന്യൂട്രൽ ഗ്രേ ലെൻസോടുകൂടിയ മാറ്റ് ഗ്രേ സ്ട്രൈപ്, ബ്ലൂഹവായി ലെൻസുള്ള ഫ്രോസ്റ്റഡ് ക്രിസ്റ്റൽ, എച്ച്സിഎൽ ബ്രോൺസ് ലെൻസുള്ള ടോർട്ടോയ്സ് ബ്ലാക് ടെംപിൾസ് എന്നീ നിറങ്ങളിൽ ലഭ്യമാകും.

മോവിജിമ്മിന്റെ സൂപ്പർ തിൻ ഗ്ലാസ് ലെൻസുകൾ പോറൽ ഏൽക്കാത്തവയാണ്. പോളറൈസ്ഡ് പ്ലസ് 2 ലെൻസ് സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിച്ചിട്ടുള്ളത്. 100 ശതമാനം അൾട്രാവയലറ്റ് രശ്മികളേയും 99.9 ശതമാനം ഗ്ലെയറിനേയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് പ്രസ്തുത സാങ്കേതികവിദ്യ.


ലെൻസിന്റെ വെൺമ നിലനിർത്താൻ മൂന്ന് അപൂർവ ധാതുക്കൾ ഉപയോഗിക്കുന്ന ഏക കമ്പനി മോവിജിമ്മാണ്.

കണ്ണുകൾക്കും അവയ്ക്ക് ചുറ്റുമുള്ള ചർമങ്ങൾക്കും അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സംരക്ഷണം നൽകുന്നവയാണ് മോവിജിം സൺഗ്ലാസുകൾ എന്ന് സ്കിൻ കെയർ ഫൗണ്ടേഷൻ ശുപാർശ ചെയ്തിട്ടുണ്ട്. അൾട്രാവയലറ്റ് റേഡിയേഷൻ ആണ് ചർമാർബുദം ഉണ്ടാക്കുന്നത്.
രണ്ടുകൊല്ലത്തെ വാറണ്ടിയാണ് മോവിജിം ഉറപ്പുനൽകുന്നത്. നോസ് പാഡുകളും, ടെമ്പിൾസും സൗജന്യമായി മാറ്റിനൽകുകയും ചെയ്യും.