Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Cinema |


വേദം
സ്കെച്ച് എന്ന ചിത്രത്തിനുശേഷം പ്രസാദ് യാദവ് കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് വേദം. പുതുമുഖം സഞ്ജയ് മേനോൻ നായകനാകുന്ന ചിത്രത്തിൽ മധു, സിദ്ധിഖ്, ജഗദീഷ്, തലൈവാസൽ വിജയ്, സായ്കുമാർ, സുനിൽ സുഖദ, നോബി, രേഖ, കവിയൂർ പൊന്നമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രക്‌തബന്ധങ്ങളെപ്പോലും അവഗണിച്ച് ദൈവസ്മരണകൾ കൈമോശംവന്ന മനുഷ്യരുടെ ജീവിതത്തിലേക്ക് ഒരു ചെറുപ്പക്കാരൻ മാതൃകാപരമായി കടന്നുവന്നു മുന്നോട്ടു നയിക്കുന്നതിന്റെ ദൃശ്യാവിഷ്കാരമാണ് വേദം എന്ന ചിത്രത്തിലുള്ളതെന്ന് സംവിധായകൻ പ്രസാദ് യാദവ് പറഞ്ഞു.

പാലക്കാട് പ്രശസ്തമായ തറവാട്ടിലെ അംഗമായ ഹരിഹരൻ തികഞ്ഞ അയ്യപ്പഭക്‌തനാണ്. ഓർമവച്ചനാൾ മുതൽ എല്ലാ വർഷവും മണ്ഡലകാലത്ത് വ്രതം നോറ്റ് മല ചവുട്ടി അയ്യപ്പഭഗവാനെ ദർശിക്കാറുണ്ട്. തന്റെ ജീവിതത്തിന്റെ എല്ലാ ഐശ്വര്യങ്ങൾക്കും അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താൽ ആണെന്നു വിശ്വസിക്കുന്ന ഹരിഹരന്റെ ഭാര്യ നിർമലാദേവിയുമൊത്ത് സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു.

ഇവർക്ക് ഒരു മകനുണ്ട്. ശബരിനാഥ്. എൻജിനീയറിംഗ് കോളജ് വിദ്യാർഥിയാണ്. ഏറെക്കാലത്തിനുശേഷം അയ്യപ്പ അനുഗ്രഹത്താൽ ജനിച്ച ശബരിനാഥിനെ ഇതുവരെ ശബരിമലയിൽ കൊണ്ടുപോയി അയ്യപ്പദർശനം നടത്തിക്കാൻ കഴിഞ്ഞില്ലെന്നതാണു ഹരിരന്റെയും നിർമലാദേവിയുടെയും ദുഃഖം. കഴിഞ്ഞ പതിനെട്ടുവർഷമായി ഹരിഹരൻ മകനെ മല ചവുട്ടാൻ കൊണ്ടുപോകാൻ ശ്രമിക്കുന്നു. മകൻ ശബരിനാഥാകട്ടെ കൂട്ടുകാർക്കൊപ്പം കലാലയ ജീവിതം ആഘോഷമായി കൊണ്ടാടുകയാണ്.



ഇതിനിടയിലാണ് മകൻ അച്ഛനോട് ഒരാഗ്രഹം പറയുന്നത്. കിട്ടിയ അവസരം മുതലെടുത്ത് നീ ശബരിമലയിൽ പോയി അയ്യപ്പനെ കണ്ടു തൊഴുതുവന്നാൽ ആഗ്രഹം സാധിച്ചുതരാമെന്ന് അച്ഛൻ വാക്കുകൊടുക്കുന്നു. കൂട്ടുകാരുടെ നിർബന്ധവും ആഗ്രഹം സഫലമാകുമെന്ന വിശ്വാസവും മൂലം ഒട്ടും ഭക്‌തിഭാവമില്ലാതെ ഗുരുസ്വാമിയോടൊപ്പം ശബരിനാഥ് ശബരിമലയ്ക്കു യാത്ര തിരിക്കുന്നു. തന്റെ യാത്രയ്ക്കിടയിൽ ശബരിനാഥ് ഒറ്റപ്പെടുന്നു. തുടർന്ന് ശബരിനാഥിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് വേദം എന്ന ചിത്രത്തിൽ പ്രസാദ് യാദവ് ദൃശ്യവത്കരിക്കുന്നത്.

ശബരിനാഥായി സഞ്ജയ് മേനോനും ഹരിഹരനായി സിദ്ധിഖും ഗുരുസ്വാമിയായി ജഗദീഷും നിർമലാ ദേവിയായി രേഖയും അഭിനയിക്കുന്നു. പുതുമുഖം സാനിയ അയ്യപ്പനാണു നായിക.

സാംസൺ ക്രിയേഷൻസിന്റെ ബാനറിൽ സാംസൺ വിശ്വനാഥ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സജീവ് വ്യാസൻ എഴുതുന്നു. സാംലാൽ ഡി. തോമസ് ഛായാഗ്രഹണം നിർവഹിക്കുന്നു. എ.എസ്. ദിനേശ്

എന്തുകൊണ്ട് മാറി നിന്നു?
പാത്രാവിഷ്കാര മിക വുകൊണ്ടു നമ്മുടെ മനസിൽ ഇടംനേടിയ ചലച്ചിത്ര താരങ്ങൾ ഒരുപിടിയുണ്ട്.
അലമാര
അവർ പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. വിവാഹത്തിനുശേഷം വരന്‍റെ വീട്ടിൽ എത്തിയ അലമാര മൂലം അവരുടെ
ഗിരീഷ് ഗംഗാധരൻ
തിരക്കഥയ്ക്കുവേണ്ടി പശ്ചാത്തലമൊരുക്കുന്ന രീതി മാത്രമല്ല ഇന്നു സിനിമയിലുള്ളത്. മറിച്ച് ആരെയും ആകർഷിക്കുന്
മികവിന്‍റെ അഞ്ജലി ടച്ച്
ഉത്തരവാദിത്വം അഭിനയിക്കുക എന്നതാണ്. അത് ഒരു സീനാണെങ്കിലും നൂറു സീനാണെങ്കിലും ചെയ്യണം.
അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ
ആസിഫലി, ഭാവന എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് അഡ്വഞ്ചർ ഓഫ് ഓമനക്കുട്ടൻ.
നാണംകെട്ട് മലയാള സിനിമ
മലയാളസിനിമാരംഗം ഇപ്പോൾ എല്ലാ അർത്ഥത്തിലും പ്രതിരോധ വലയത്തിലാണ്. സിനിമയുടെ ചരിത്രത്തിൽ
കേരള ഡോട്ട് കോം
കേരളത്തിന്‍റെ ദൃശ്യഭംഗിയും സാംസ്കാരിക തനിമയും കേരള ഡോട്ട് കോം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കുമുന്നിലെത്തിക്കുകയാണ്
അങ്കമാലി ഡയറീസ്
ഫ്രൈഡേ ഫിലിംസും പ്രശസ്ത സംവിധായകൻ ലിജോ ജോസ് പല്ലിശേരിയും ചേർന്നവതരിപ്പിക്കുന്ന ചിത്രമാണ് അങ്കമാലി ഡയറീസ്.
കിഷോറിനെ നിങ്ങൾ അറിയും
വർഷങ്ങളായി പരിചിതമായ മുഖമാണ് കിഷോറിന്റേത്. അതു സിനിമയിലൂടെയും പരമ്പരകളിലൂടെയുമല്ല
കാമറ സ്ലോട്ട്– സി.കെ. മുരളീധരൻ
പ്രാദേശിക ഭാഷാ സിനിമകളിൽ എത്രമാത്രം അംഗീകാരങ്ങൾ നേടിയാലും മിക്കവാറും എല്ലാവരും മനസിൽ കൊണ്ടുനടക്കുന്ന
ചക്കരമാവിൻ കൊമ്പത്ത്
‘പുഴയിൽ നിന്നും മണൽ വാരരുത്, അതു പുഴയെ വേദനിപ്പിക്കുന്നു’ ആലി മമ്മുക്കയുടെ ലോകത്തിനോടുള്ള ഉപദേശമാണിത്
ക്ലാസിക് ഹൊറർ എസ്ര
ഭയത്തിന്റെ നെരിപ്പോടിൽ ഭീതിയുടെ നിഴലനക്കവുമായി, അവൻ, എസ്ര..! എ.ഡി 1941–ൽ നിന്നും ഇരുപത്തിയൊന്നാം
തിരിച്ചടികളെ നേരിട്ട് വീണ്ടും മീര വാസുദേവ്
തന്മാത്ര എന്ന സിനിമയും അതിലെ മീരാ വാസുദേവ് എന്ന നടിയേയും മലയാളികൾ മറക്കുമെന്നു തോന്നുന്നില്ല.
വീരം
ചതിയൻ ചന്തുവിന്‍റെ കഥ പറഞ്ഞ് ജയരാജിന്‍റെ വീരം എത്തി. ജയരാജ് സംവിധാനം ചെയ്യുന്ന
സച്ചിയുടെ സിനിമായാത്രകൾ....
ഹൈക്കോടതിയി ലെ പേരെടുത്ത അഭിഭാഷകനായിരുന്നപ്പോഴും സച്ചിയുടെ മനസു നിറയെ സിനിമയായിരുന്നു.
നന്മ പകരുന്ന സുവിശേഷങ്ങൾ...
പാഠങ്ങൾ പകർന്നാണ് ഓരോ സുവിശേഷങ്ങളും നമുക്കു മുന്നിലെത്തുന്നത്. ജീവിതവും പ്രതീക്ഷയും അതിജീവനവും
കാപ്പുചിനോ
അനീഷ് ജി. നായർ, അൻവർ റഷീദ്, നടാഷ, അനീറ്റ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നൗഷാദ് സംവിധാനംചെയ്യുന്ന ചിത്രമാണ് കാപ്പുചിനോ.
ഹലോ ദുബായ്ക്കാരൻ
പത്തു വയസുള്ളപ്പോൾതന്നെ മനസിൽ കടന്നുകൂടിയ ഒരു മോഹമാണ് ദുബായിയിൽ പോകണമെന്ന്.
ഷെഹ്നാദ് ജലാൽ
യഥാർഥ വസ്തുവിന്റെ നൈർമല്യം നഷ്ടപ്പെടാതെ അകൃത്രിമമായി വേണം അതിന്റെ പ്രതിച്ഛായ സൃഷ്ടിക്കേണ്ടതെന്ന ബോധ്യമാണ് ഷെഹ്നാദ് ജലാൽ എന്ന യുവ ഛായാഗ്രാഹകനെ
പവിയേട്ടന്‍റെ മധുരച്ചൂരൽ
ചന്ദനപ്പാറ മലയോര ഗ്രാമത്തിലെ പവിത്രൻ മാഷും ആനി ടീച്ചറും ദമ്പതിമാരാണ്. വ്യത്യസ്ത മതവിശ്വാസികളായിരുന്ന
ലെസ് മിസറബിൾസ്
വ്യത്യസ്തമായ ആഖ്യാനത്തിനൊപ്പം സംസ്കാരവും ചരിത്രവും ഇടകലരുന്ന കഥാതന്തുവും പാത്രാവിഷ്കരണത്തിലെ വൈഭവവും ഒത്തുചേരുന്ന ഇംഗ്ലീഷ് ചിത്രമാണ് ലെസ് മിസറബിൾസ്.
ഡിയർ ആലിയ ഭട്ട്
നിഷ്കളങ്ക മുഖവും നാട്യമികവിന്റെ പാരമ്പര്യവുമായാണ് ആലിയ ഭട്ട് ബോളിവുഡിൽ തന്റെ മേൽവിലാസം കുറിക്കുന്നത്. അപ്പോഴും ഒരുപാടു സിനിമകൾ എന്നതിനുമപ്പുറം കഥാപാത്രങ്ങളുടെ
ലക്ഷ്യം
ജിത്തു ജോസഫ് എന്ന സംവിധായകൻ മികച്ച ഒരു തിരക്കഥാകൃത്തുകൂടിയാണ്. തന്റെ ചിത്രങ്ങളിൽ ഒരെണ്ണമൊഴിച്ചുള്ള
കെയർഫുൾ
ഒരു തികഞ്ഞ മർഡർ മിസ്റ്റററിയുമായി വി.കെ. പ്രകാശ് കടന്നുവരുന്നു. ചിത്രം കെയർഫുൾ. ഒരു ഇൻവെസ്റ്റിഗേഷൻ
ചില കോമഡി ചിന്തകൾ....
ബ്ലാക്ക് ആൻഡ് വൈറ്റ് തിരശീലയിൽ എസ്.പി. പിള്ളയും ഭാസിയും ബഹദൂറുമൊക്കെയൊരുക്കിയ
ബാഹുബലി –2
തിയറ്ററുകളിൽ വിജയ ചരിത്രം സൃഷ്ടിക്കാൻ ബാഹുബലി 2 ഏപ്രിൽ 28–ന് തിയറ്ററുകളിലെത്തുന്നു. 2015–ൽ മെഗാ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള
രക്ഷാധികാരി ബൈജു ഒപ്പ്
ബൈജു എന്നു പറഞ്ഞാൽ ഏതു ബൈജു എന്നു ചോദിച്ചേക്കാം. പക്ഷേ, രക്ഷാധികാരി ബൈജു എന്നാണ് പറയുന്നതെങ്കിൽ ഒരു സംശയവുമില്ല. സുപരിചിതനാണ്. കുമ്പളം ഗ്രാമത്തിൽ
അച്ചായൻസ്
കൊച്ചിയിലെ അതിപുരാതനമായ തോട്ടത്തിൽ തറവാട്ടിൽ ഇപ്പോൾ പ്രധാനിയാണ് ടോണി വാവച്ചൻ. വർക്കി വാവച്ചന്റെയും ഏലിയാമ്മ വാവച്ചന്റെയും മകനായ ടോണിയുടെ ഇപ്പോഴത്തെ
റോൾ മോഡൽസ്
റാഫി തിരക്കഥ രചിച്ചു സംവിധാനംചെയ്യുന്ന റോൾ മോഡൽസിന്റെ ചിത്രീകരണം ഗോവയിൽ പുരോഗമിക്കുന്നു.
സിനിമാ സംസ്കാരം മാറുമ്പോൾ
കോടമ്പാക്കത്തെ ഉമാലോഡ്ജിൽ നിന്നുയർന്ന നെടുവീർപ്പുകൾ നഷ്ടസ്വപ്നങ്ങളുടേതായിരുന്നു. പൊട്ടിച്ചിരികളാകട്ടെ നേടിയവരുടേതും. അതൊരു വലിയ ഭൂമികയായിരുന്ന
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.