പട്ടിന്റെ പ്രൗഢിയിൽ സറീന റൊയാൽ
ആരെയും മോഹിപ്പിക്കുന്ന വിവാഹസാരികളുടെ പുതിയ ശേഖരമാണ് തിരുവനന്തപുരത്തെ സിൽക്ക് സാരികളുടെ എക്സ്ക്ലൂസീവ് ഷോറുമായ സറീന റൊയാലിൽ ഒരുക്കിയിരിക്കുന്നത്. കാഞ്ചീപുരം മുതൽ ബനാറസി വരെയുള്ള സിൽക്ക് സാരികളിൽ നിന്ന് ശ്രദ്ധയോടെ തെരഞ്ഞെടുത്തതും സറീനയുടെ ക്രിയേറ്റീവ് ഫെഡ് ആയ ഷീല ജയിംസും ഇന്ത്യയിലെ മറ്റു പ്രശസ്ത ഡിസൈനേഴ്സും രൂപകൽപന ചെയ്തതുമായ സിൽക്ക് സാരികളാണ് ഈ പുതിയ ശേഖരത്തിലുൾപ്പെട്ടിട്ടുള്ളത്. സ്ത്രീകൾക്ക് എന്നും ഏറെ പ്രിയങ്കരമായ കാഞ്ചീപുരം സാരികളുടെ വൈവിധ്യ ശേഖരങ്ങൾ മുഖ്യാകർഷണമാണ്.

വിവാഹം പോലെയുള്ള അവിസ്മരണീയ മുഹൂർത്തങ്ങളിൽ ദക്ഷിണേന്ത്യയിലെ സ്ത്രീകളിലധികം പേരും തെരഞ്ഞെടുക്കുന്നത് തീർത്തും സംശുദ്ധമായ മൾബറി പട്ടിൽ നിന്നും നെയ്തെടുക്കുന്ന കാഞ്ചീപുരം സിൽക്ക് സാരികളാണ്. അതുകൊണ്ടുതന്നെ ഈ സാരികളുടെ ഗുണമേന്മയും ഫിനിഷിംഗും നിറവും മുന്താണിയും ബോർഡർ ഡിസൈനുമെല്ലാം അതീവ ശ്രദ്ധയോടെയാണ് രൂപപ്പെടുത്തുന്നത്. പ്രതിഭാശാലികളായ നെയ്ത്തുവിദഗ്ദ്ധരുമായുള്ള ദീർഘനാളത്തെ പരിചയം സറീന റൊയാലിന്റെ സാരഥിയായ ഷീല ജയിംസിന് ഏറ്റവും മികച്ച് സിൽക്ക് സാരികൾ ഇവിടെയെത്തിക്കുവാൻ സഹായകരമാകുന്നു.


കാഞ്ചീപുരം സിൽക്ക് സാരികൾക്കു പുറമെ ബനാറസി സിൽക്കുകളിലെ അതുല്യമായ സാരികളും ഈ കളക്ഷനിലുണ്ട്. കത്താൻ സിൽക്ക്സ്, ജൂട്ട് – നെറ്റ്, ഘടി ജോർജറ്റ്, ടിഷ്യൂ, ഓർഗൻസ്, ടസർ സാരികൾ, നിറപ്പകിട്ടാർന്ന വെഡിംഗ് സിൽക്ക് സാരികൾ എന്നിവയാണ് ബനാറസി സിൽക്കുകൾക്ക് പകിട്ടേകുന്നത്. ബനാറസി വെഡ്ഡിംഗ് സിൽക്ക് സാരികളുടെ വിഭാഗത്തിൽ വൈറ്റ്, ഓഫ് വൈറ്റ്, ഗോൾഡൺ എന്നീ നിറങ്ങളിലും കാഞ്ചീപുരം സിൽക്ക് സാരികളുടെ വിഭാഗത്തിൽ ചുവപ്പ്, മജന്ത, ഗോൾഡൺ എന്നീ നിറങ്ങളിലും ഏറ്റവും കൂടുതൽ വൈവിദ്ധ്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്.

സിൽക്ക് സാരി ബൂട്ടിക്കിന് പുറമെ സറീന ഡിസൈനർ സാരി ബൂട്ടിക്ക്, കോട്ടൺ സ്റ്റുഡിയോ, സറീന ഡിസൈനർ വെയർ ബുട്ടിക്ക് എന്നീ സഹോദര സ്‌ഥാപനങ്ങളും സ്റ്റാച്യു– ജനറൽ ഹോസ്പിറ്റൽ റോഡിലെ കാത്തലിക് സെന്ററിൽ പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് http://www.facebook.com/CzarinaDesignerSarees സന്ദർശിക്കുകയോ 9387721322 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.