മാരുതി സെലേറിയോ
മാരുതി സെലേറിയോ
Saturday, December 31, 2016 6:49 AM IST
ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ കാറാണ് സെലേറിയോ. സെലേറിയോ വിൽപ്പനയുടെ 60 ശതമാനവും എഎംടി വകഭേദമാണ്.

വാഗൺ ആറിനെക്കാൾ വീതി, ബൂട്ട് സ്പേസ്, മൈലേജ് എന്നിവ സേലേറിയോയ്ക്ക് കൂടുതലുണ്ട്. എൻജിൻ ആൾട്ടോ കെ 10, വാഗൺ ആർ മോഡലുകൾക്ക് സമാനം. മൈലേജ് 23.10 കിമീ / ലീറ്റർ. ആറ് വകഭേദങ്ങളുണ്ട്. ഓപ്ഷൻ വകഭേദത്തിന് രണ്ട് എയർബാഗുകൾ, എബിഎസ് എന്നിവ ലഭിക്കും.

കൊച്ചിയിലെ എക്സ്ഷോറൂം വില

എൽഎക്സ്ഐ –4.67 ലക്ഷം രൂപ
എൽഎക്സ്ഐ ഓപ്ഷൻ –4.88 ലക്ഷം രൂപ
വിഎക്സ്ഐ –4.98 ലക്ഷം രൂപ
വിഎക്സ്ഐ ഓപ്ഷൻ –5.19 ലക്ഷം രൂപ
സെഡ്എക്സ്ഐ– 5.29 ലക്ഷം രൂപ
സെഡ്എക്സ്ഐ ഓപ്ഷൻ –5.42 ലക്ഷം രൂപ