Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back To Cinema |


തരംഗങ്ങളില്ലാതെ നായികമാർ
ഒരു നായികയ്ക്കും പ്രത്യേക തരംഗമൊന്നും സൃഷ്ടിക്കാൻ കഴിയാതെയാണ് 2016 കടന്നുപോകുന്നത്. നായികാ പ്രാധാന്യമുള്ള സിനിമകളുണ്ടായെങ്കിലും ഓരോ സിനിമയിലും ഓരോ നായിക എന്ന നിലയിലായിരുന്നു കാര്യങ്ങൾ. മികച്ച പ്രതീക്ഷ നൽകുന്ന ഒരുപിടി പുതുമുഖങ്ങളും നായിക നിരയിൽ ഉദയം ചെയ്തു. മഞ്ജുവാര്യരും കാവ്യാ മാധവനും മീരാ ജാസ്മിനുമൊക്കെ സാന്നിധ്യമറിയിച്ചപ്പോൾ തന്നെ കഴിവുള്ള പുതുമുഖങ്ങളും ശ്രദ്ധിക്കപ്പെട്ടു.

അടൂർ ഗോപാലകൃഷ്ണന്റെ പിന്നെയും കാവ്യയുടെ മികച്ച സിനിമകളിലൊന്നായി. ചിത്രത്തിലെ ദേവി എന്ന കഥാപാത്രമായി കാവ്യ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ഏറെ വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ ഈ കഥാപാത്രം കാവ്യയുടെ കരിയർബെസ്റ്റ് സിനിമകളിലൊന്നായി മാറി. ആകാശവാണി എന്നൊരു ചിത്രം കൂടി കാവ്യയുടേതായി എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

മഞ്ജുവാര്യർ രണ്ടു ചിത്രങ്ങളിലൂടെ സാന്നിധ്യമറിയിച്ചു. വേട്ടയും കരിങ്കുന്നം സിക്സസും. കരിങ്കുന്നത്തിന്റെ വിജയം മഞ്ജുവിന് കരിയറിൽ തുണയായി. വോളിബോൾ കോച്ച് ആയുള്ള മഞ്ജുവിന്റെ പ്രകടനം മികച്ചതായി. നായകന്മാർ അരങ്ങു വാഴുന്ന ഈ രംഗത്ത് വേറിട്ട പാതയിലൂടെയുള്ള മഞ്ജുവിന്റെ സഞ്ചാരം നിസാരമായി കാണേണ്ടതില്ല. 10 കൽപനകളിലൂടെ മീരാജാസ്മിൻ ഈ വർഷം തിരിച്ചുവരവ് നടത്തി. മറ്റൊരു സീനിയർ നായികയായ നയൻതാര പുതിയ നിമയത്തിലൂടെ ഗംഭീര പ്രകടനം നൽകി. കമാലിനി മുഖർജിയാണ് 2016–ൽ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു നായിക. പുലിമുരുകനിൽ മോഹൻലാലിനൊപ്പം മൽസരാഭിനയം കാഴ്ചവയ്ക്കാൻ കമാലിനിക്കു കഴിഞ്ഞു.

സ്വതസിദ്ധമായ ശൈലിയിൽ അനുശ്രീ ഈ വർഷവും ശ്രദ്ധിക്കപ്പെട്ടു. മഹേഷിന്റെ പ്രതികാരത്തിലും ഒപ്പത്തിലും ഈ നടി തിളങ്ങി. ഒപ്പത്തിലെ പോലീസ് വേഷം പതിവ് കഥാപാത്രങ്ങളിൽ നിന്നും വേറിട്ടു നിന്നു. വേദികയാണ് മികച്ച പ്രകടനം നൽകിയ മറ്റൊരു നായിക. ജയിംസ് ആൻഡ് ആലീസിലെ പ്രകടനം പ്രശംസാർഹമായിരുന്നു. വെൽക്കം ടു സെൻട്രൽ ജയിലിലും ഈ നടി ശ്രദ്ധിക്കപ്പെട്ടു. പാവാട, ഹലോ നമസ്തേ എന്നീ ചിത്രങ്ങളിലാണ് മിയ വേഷമിട്ടത്. അമലാപോൾ രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. രണ്ടുപെൺകുട്ടികൾ, ഷാജഹാനും പരീക്കുട്ടിയും എന്നിവയായിരുന്നു അമലയുടെ ചിത്രങ്ങൾ.

പ്രേമത്തലെ രണ്ടു നായികമാരും ഈ വർഷവും സാന്നിധ്യമറിയിച്ചു. സായ്പല്ലവി കലിയിൽ ദൂൽക്കറിന്റെ നായികയായപ്പോൾ മഡോണ സെബാസ്റ്റ്യൻ കിംഗ്ലയറിൽ ദിലീപിന്റെ ജോഡിയായി. മംമ്ദ മോഹൻദാസും ആൻഡ്രിയ ജെറമിയയും തോപ്പിൽജോപ്പനിൽ നായികമാരായി. ഭാമ രണ്ടു ചിത്രങ്ങളിൽ നായികയായി. മാൽഗുഡി ഡേയ്സും മറുപടിയും. മറുപടിയിൽ ഗംഭീര പ്രകടനമാണ് ഈ നടി കാഴ്ചവച്ചത്. ആടുപുലിയാട്ടത്തിലെ കിടിലൻ പ്രകടനത്തിലൂടെ രമ്യാകൃഷ്ണൻ ശ്രദ്ധിക്കപ്പെട്ടു. ഹലോ നമസ്തേ, കുട്ടികളുണ്ട് സൂക്ഷിക്കുക എന്നീ ചിത്രങ്ങളിൽ ഭാവന നായികയായി. ജലം എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെ പ്രിയങ്ക നല്ലൊരു തിരിച്ചുവരവാണ് നടത്തിയത്.

അപർണാഗോപിനാഥ്– സ്കൂൾബസ്, മേഘ്നാരാജ്– ഹല്ലേലുയ്യ, പാർവതിനമ്പ്യാർ– ലീല, ശിവദ–ഇടി, ശ്വേതാമേനോൻ–ധനയാത്ര, ജനനി അയ്യർ– ഇതു താൻടാ പോലീസ്, സനൂഷ– ഒരു മുറൈ വന്തു പാർത്തായാ തുടങ്ങിയവരും രംഗത്തുണ്ടായിരുന്നു.

ഒരുപറ്റം പുതുമുഖ നായികമാർ ഈ വർഷം ശ്രദ്ധിക്കപ്പെട്ടു. ഒരു മുറൈ വന്തു പാർത്തായാ എന്ന ചിത്രത്തിലൂടെ എത്തിയ പ്രയാഗ മാർട്ടിൻ ആണ് ഇതിൽ ഒരു പ്രധാന താരം. പാവ, കട്ടപ്പനയിലെ ഋത്വിക്റോഷൻ എന്നീ ചിത്രങ്ങളിലും വേഷമിട്ട പ്രയാഗയെ തേടി ഒട്ടേറെ ഓഫറുകളുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ അപർണാ ബാലമുരളിയാണ് പ്രേക്ഷക പ്രീതി നേടിയ മറ്റൊരു പുതുമുഖം. ഈ ചിത്രത്തിൽ തന്നെ അഭിനയിച്ച ലിജോമോൾ കട്ടപ്പനയിലെ ഋത്വിക് റോഷനിലും ശ്രദ്ധേയമായ വേഷം ചെയ്തു.

അനുരാഗ കരിക്കിൻ വെള്ളത്തിലെ നായിക രജീഷാ വിജയൻ ആണ് മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പുതുമുഖ താരം. ബിജുമേനോനും ആസിഫ് അലിയും നിറഞ്ഞാടുമ്പോൾ തന്നെ രജീഷയ്ക്കും സ്കോർ ചെയ്യാനായി. പ്രേതത്തിലൂടെ ആങ്കറിംഗ് രംഗത്തു നിന്ന് പേളി മാണി സിനിമയിലെത്തി. വർഷാന്ത്യമെത്തിയ കാപ്പിരിത്തുരുത്തിലും പേളി മാണിയാണ് നായിക. ഹാപ്പി വെഡ്ഡിംഗിലെ നായികമാരായി അനുസിത്താരയും ദൃശ്യയും തുടക്കം കുറിച്ചു. ആക്ഷൻ ഹിറോ ബിജുവിലൂടെ അനു ഇമ്മാനുവലും ഡാർവിന്റെ പരിണാണത്തിലെ നായികയായി ചാന്ദ്നി ശ്രീധറും എത്തി. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ അർത്ഥനാ ബിനുവും നായികയായി തുടക്കം കുറിച്ചു. ലെനിൻ രാജേന്ദ്രന്റെ ഇടവപ്പാതിയിലൂടെ ഊർമിള ഉണ്ണിയുടെ മകൾ ഉത്തര നായിക നിരയിലെത്തി.

അയാൾ ജീവിച്ചിരിപ്പുണ്ട്
അതെ! ഇതുവരെ അറിയാത്ത സൗഹൃദത്തിന്റെ പുത്തൻ അനുഭവ മുഹൂർത്തങ്ങൾ തിരിച്ചറിയുകയാണ് അയാളിലൂടെ. ആരും പറയാതെ സംഭവിച്ച സൗഹൃദത്തിന്റെ കഥ.
പ്രേതമുണ്ട് സൂക്ഷിക്കുക
നൂറു ശതമാനവും നർമമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന ചിത്രമാണ് പ്രേതമുണ്ട് സൂക്ഷിക്കുക. ഈ ചിത്രം നവാഗതരായ മുഹമ്മദാലി, ഷഫീർഖാൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാ...
വിനോദ് ഇല്ലംപള്ളി
സ്റ്റിൽ കാമറയിൽ വിനോദിന്റെ ചിത്രം പകർത്തുകയായിരുന്നു അമ്മ അംബികയുടെ വിനോദം. കുഞ്ഞായിരിക്കുമ്പോഴേ അനേകം ചിത്രങ്ങൾക്കു മോഡലായിട്ടുള്ള വിനോദിന്റെയുള്ളിൽ
ചിരിച്ചും ചിന്തിപ്പിച്ചും വീണ്ടും ജിബു ജേക്കബ്
വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റു ചിത്രം മലയാളികൾക്കു സമ്മാനിച്ച സംവിധായകനാണ് ജിബു ജേക്കബ്.
തന്ത്രങ്ങളുമായി സത്യ
ജയറാമിൽനിന്നും ഏറെ വേറിട്ട ഒരു ചിത്രമൊരുങ്ങുന്നു.– സത്യ. ദീപൻ സംവിധാനംചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പോണ്ടിച്ചേരി, പൊള്ളാച്ചി എന്നിവിടങ്ങളായി പൂർത്തിയാകുന...
2017 പ്രതീക്ഷകൾ
ക്രിസ്മസ് കാലയളവിൽ മലയാള സിനിമകൾ റിലീസിംഗിൽ നിന്നും മാറിനിന്നത് വാണിജ്യപരമായി ഈ മേഖലയെ പിന്നോട്ടടിച്ചു. തിയറ്റർ ഉടമകളും നിർമാതാക്കളും ഇരു ധ്രുവങ്ങളിലായപ്പോൾ
എബി
എബി. മരിയാപുരം ഗ്രാമത്തിൽ എബിയെന്നു പറഞ്ഞാൽ ഒരാളേയുള്ളു. തനി സാധാരണക്കാരനായ
ഹോളിവുഡ്: നിരാശപ്പെടുത്തി 2016, പ്രതീക്ഷ നൽകി 2017
ഡിസ്നി സ്റ്റുഡിയോയുടെ പോയ വർഷത്തെ ബിഗ് ബജറ്റ് പടമായിരുന്നു മാർവെൽ കോമിക്സ് സൂപ്പർഹീറോ പരമ്പരയിലെ ‘ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ.’ ഇതു തന്നെയാണ് ഹോളിവുഡിലെ മികച...
തരംഗങ്ങളില്ലാതെ നായികമാർ
ഒരു നായികയ്ക്കും പ്രത്യേക തരംഗമൊന്നും സൃഷ്ടിക്കാൻ കഴിയാതെയാണ് 2016 കടന്നുപോകുന്നത്.
തമിഴ് സിനിമ –2016
പരീക്ഷണങ്ങൾക്കും വാണിജ്യഘടകങ്ങൾക്കും അവസരങ്ങൾ ഒരുങ്ങുന്നതാണ് കോളിവുഡ് സിനിമ ലോകത്തിൽ ഈ വർഷം കണ്ടത്.
തൃശിവപേരൂർ ക്ലിപ്തം
ആമ്മേൻ എന്ന ചിത്രത്തിനുശേഷം വൈറ്റ് ബാൻഡ്സ് മീഡിയാ ഹൗസിന്റെ ബാനറിൽ ഫരീദ്ഖാനും ഷലീൽ അസീസും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രമാണ് തൃശിവപേരൂർ ക്ലിപ്തം.
സീനിയേഴ്സ്, ജൂണിയേഴ്സ് ക്ലിക്ഡ്
നായക നിരയിൽ സീനിയർ താരങ്ങളും യുവനിരയും പുതുമുഖങ്ങളുമെല്ലാം തിളങ്ങിയ വർഷമാണ് 2016.
ബ്ലോക് ബെസ്റ്റർ മൂവി
മലയാളത്തിലെ ഈ വർഷത്തെ ബ്ലോക്ക്ബസ്റ്റർ വിജയമായിരുന്നു മോഹൻലാൽ ചിത്രം പുലിമുരുകൻ. 25 കോടി ബഡ്ജറ്റിലൊരുങ്ങിയ ചിത്രം വേൾഡ് വൈഡ് കളക്ഷനിൽ 150 കോടിയിലേക്കു
സ്റ്റാർ ഓഫ് ദി ഇയർ– മോഹൻലാൽ
മലയാള സിനിമയുടെ ചരിത്രത്തിൽ മറ്റാർക്കും നേടാനാവാത്ത വിജയത്തിളക്കമാണ് മോഹൻലാൽ ഈ വർഷം നേടിയത്.
2016 തിളക്കമേകി കടന്നുപോകുന്നു...
മലയാളസിനിമയെ സംബന്ധിച്ച് അവിസ്മരണീയ വർഷമായിരിക്കും 2016. ആദ്യമായ് ഒരു മലയാളസിനിമ നൂറുകോടി ക്ലബ്ബിൽ കടന്നതിന്റെ ആവേശം ഇൻഡസ്ട്രിക്കു നൽകിയ ഉണർവും
കല്ലായി എഫ്.എം
ഒരു കമ്യൂണിറ്റി റേഡിയോ ഓപ്പറേറ്റാണ് സിലോൺ ബാപ്പു. പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ കറകളഞ്ഞ ആരാധകൻ. ഇരുപത്തിനാലു മണിക്കൂറിലും
വിജയത്തിനു പിന്നിൽ വിനീത്: ഗണേഷ് രാജ്
സിനിമയോടു വലിയ താല്പര്യമില്ലാതിരുന്ന കുട്ടി ക്കാലം. പതിനെട്ടാം വയസിൽ പെട്ടെന്നൊരു ദിവസം സിനിമ കാണാൻ തുടങ്ങി.
കെയർ ഓഫ് സൈറാ ബാനു
എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ അമല അക്കിനേനി വീണ്ടും മലയാളത്തിലേക്ക്. ചിത്രം കെയർ ഓഫ് സൈറാ ബാനു. മഞ്ജു വാര്യരാണ്
വേദം
സ്കെച്ച് എന്ന ചിത്രത്തിനുശേഷം പ്രസാദ് യാദവ് കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് വേദം.
ഭരതൻ
മുഖ്യധാരയിലുള്ള ചലച്ചിത്രകാരന്മാർ അവതരിപ്പിക്കാൻ മടിക്കുന്ന വിഷയങ്ങൾക്കുപോലും ദൃശ്യാവിഷ്കാരം നൽകിയ സംവിധായകനാണു ഭരതൻ. അതീവ സൂക്ഷ്മതയോടെ കൈകാര്യം
പുഷ്പദലങ്ങളാൽ....
പ്രണയഗാനങ്ങൾ, പ്രണയത്തിൽ അൽപം ശൃംഗാരത്തിന്റെ മേമ്പൊടി ചേർത്ത ഗാനങ്ങൾ എന്നും സിനിമയുടെ വ്യാപാര വിജയത്തെ വളരെ സഹായിച്ചിട്ടുണ്ട്.
അച്ചായൻസ്
ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രമായ അച്ചായൻസിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. കണ്ണൻ താമരക്കുളമാണ് ഈ ചി...
മമ്മൂട്ടി– രഞ്ജിത് ടീമിന്റെ പുത്തൻപണം
ഏറെ ശ്രദ്ധേയമായ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ രഞ്ജിത്– മമ്മൂട്ടി ടീം കൂട്ടുകെട്ട് വീണ്ടും ഒത്തുചേരുന്ന ചിത്രമാണ് പുത്തൻപണം. ഏബ്രഹാം മാത്യു, രഞ്ജിത്, അരുൺ നാരായണൻ
വഴിയോരക്കാഴ്ചകൾ
ശാന്തമായി ഒഴുകുന്ന പുഴയിൽ തുടങ്ങി ആർത്തിരമ്പി അലതല്ലുന്ന കടലായി തീർന്ന് പ്രേക്ഷക മനസിലിടം പിടിച്ച സിനിമയായിരുന്നു വഴിയോരക്കാഴ്ചകൾ. ഒരു വാണിജ്യ സിനിമയ്ക്കാവശ്യമ...
വീണ്ടും വിസ്മയിപ്പിച്ച് ഭൂമിക
ഭ്രമരം, ബഡി എന്നീ രണ്ടു മലയാള ചിത്രങ്ങളിൽ മാത്രമാണ് ഭൂമിക ചൗള എന്ന നായികയെ നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ അന്യഭാഷാ ചിത്രങ്ങളിലൂടെ ഒന്നര പതിറ്റാണ്ടായി ഭൂമികയുടെ
ജയേഷ് നായർ (കാമറ സ്ലോട്ട്)
ഒറ്റനോട്ടത്തിൽ ജയേഷ് നായർ ഒരു റോക്ക് ബാൻഡിലെ അംഗമെന്നോ സിനിമാ താരമെന്നോ മറ്റോ തോന്നൂ. നീട്ടിവളർത്തിയ മുടിയും തിളങ്ങുന്ന കണ്ണുകളുമൊക്കെ ഇത്തരമൊരു
മെല്ലെ
അമിത് ചക്കാലയ്ക്കൽ, തനുജ കാർത്തിക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ബിനു ഉലഹന്നാൻ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് മെല്ലെ
ഓർമകളുടെ താഴ്വരയിൽ
ഇന്നലെകളിലേക്കുള്ള യാത്രയിലാണ് രവി. തന്നിലെ മനുഷ്യനെ മാറ്റിയെടുത്ത മണ്ണിൽ ഒരു വിശ്രമ കാലത്തിന്റെ വസന്തത്തിലേക്ക്. ഇതാണ് ഡോ. രവി തരകൻ ജനിച്ച സ്‌ഥലം... തന്റെ ജീവി...
സിദ്ധി ആനന്ദത്തിലാണ്....
പ്രേക്ഷക മനസിൽ ആനന്ദം നിറച്ചുകൊണ്ട് പുത്തൻ താരോദയത്തിനു സാക്ഷിയാവുകയാണ് തിയറ്റർ വിജയം നേടുന്ന ആനന്ദം. കുസൃതിയും കുറുമ്പും നിറഞ്ഞ ദിയ
കളിക്കളം
പലവേഷങ്ങൾ ആടിത്തിമിർക്കുന്ന ജീവിതമാണ് ഓരോ കളിക്കളവും. ആപേക്ഷികമാണ് അവിടെ അണിയുന്ന ഉടയാടകളും ആടിത്തിമിർക്കുന്ന ജീവിതങ്ങളും. പല പേരുകളിൽ, പല വ്യക്‌തിത്വങ്ങളായ്,
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.