പുതിയ എക്കോസ്പോർട്ട് വിപണിയിൽ
ന്യൂഡൽഹി: ഫോർഡ് ഇന്ത്യ കോംപാക്ട് എസ്യുവി എക്കോസ്പോർട്ടിൻറെ പുതിയ പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു. പ്ലാറ്റിനം എഡിഷൻറെ പരിഷ്കരിച്ച പതിപ്പ് 1.5 ലിറ്റർ ഡീസൽ, 1.01 ലിറ്റർ എക്കോബൂസ്റ്റ് പെട്രോൾ എൻജിനുകളിലാണ് പുറത്തിറങ്ങുക. പെട്രോളിന് 18.88 കിലോമീറ്ററും ഡീസലിന് 22.27 കിലോമീറ്ററും മൈലേജ് കമ്പനി ഉറപ്പു നല്കുന്നു.

എക്കോസ്പോർട്ടിൻറെ പ്ലാറ്റിനം എഡിഷനിൽ ചെറിയ പരിഷ്കാരങ്ങൾ വരുത്തിയാണ് പുതിയ വാഹനത്തെ ഫോർഡ് ഇന്ത്യൻ നിരത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.


ഡുവൽ ടോൺ എക്സ്റ്റീരിയർ ഡിസൈൻ, ബ്ലാക്ക് റൂഫ്, 17 ഇഞ്ച് ടയറുകൾ, വീതി കൂടിയ പുതിയ അലോയി എന്നിവയോടൊപ്പം സാറ്റലൈറ്റ് നവിഗേഷനുള്ള എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം പുതുതായി ചേർത്തിട്ടുണ്ട്. റിയൽ വ്യൂ കാമറയും ടച്ച് സ്ക്രീനിന് അകമ്പടിയായുണ്ട്.

പെട്രോൾ പതിപ്പിന് 10.39 ലക്ഷവും ഡീസലിന് 10.69 ലക്ഷവുമാണ് ഡൽഹി എക്സ് ഷോറൂം വില.