ടാറ്റ ഹെക്സ
ടൊയോട്ട ഇന്നോവയോട് മത്സരിക്കാൻ ആരിയ എന്ന മോഡലിനെ ടാറ്റ മോട്ടോഴ്സ് മുമ്പ് അവതരിപ്പിച്ചതാണ്. പക്ഷേ, ആ നീക്കം പാളിപ്പോയി. ഹെക്സ എന്ന പുതിയ ഏഴ് സീറ്റർ ക്രോസ് ഓവറിനെ പുറത്തിറക്കി ഇന്നോവയോട് രണ്ടാമതൊരു അങ്കത്തിനാണ് ടാറ്റയുടെ പുറപ്പാട്.

ആറ് സ്പീഡ് മാന്വൽ, ഓട്ടോമാറ്റിക് ഗീയർബോക്സ് ഓപ്ഷനുകളുമായി എത്തുന്ന ഹെക്സയ്ക്ക് സഫാരി സ്റ്റോമിലേതിനു സമാനമായ 2.2 ലിറ്റർ, നാല് സിലിണ്ടർ, വേരികോർ 400 ഡീസൽ എൻജിനാണ് ഉപയോഗിക്കുന്നത്. 154 ബിഎച്ച്പിയാണ് എൻജിൻ കരുത്ത്.

പരമാവധി ടോർക്ക് 17002700 ആർപിഎമ്മിൽ 400 എൻഎം.സാഹചര്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കാൻ നാല് െരഡെവ് മോഡുകൾ ( ഓട്ടോ, കംഫർട്ട് , ഡൈനാമിക് , റഫ് റോഡ്) ഹെക്സയ്ക്കുണ്ട്. റോഡ് കണ്ടീഷന് അനുസരിച്ച് വാഹനം തന്നെ പെർഫോമൻസ് നിയന്ത്രിയ്ക്കുന്ന മോഡാണ് ഓട്ടോ. ഹൈവേകളിലൂടെയുള്ള ലോംഗ് ട്രിപ്പിന് കംഫർട്ട് മോഡ് ഉപയോഗിക്കാം. മികച്ച പെർഫോമൻസിനുള്ളതാണ് ഡൈനാമിക്. ഓഫ് റോഡ് മികവ് പുറത്തെടുക്കാൻ റഫ് റോഡ് മോഡ് തിരഞ്ഞെടുക്കാം.


നാല് വീൽ െരഡെവ് , രണ്ട് വീൽ െരഡെവ് ഓപ്ഷനുകളിൽ ഹെക്സ ലഭിക്കും. അടിസ്‌ഥാന വകഭേദത്തിനും രണ്ട് എയർബാഗുകളും എബിഎസുമുണ്ട്. മുന്തിയ വകഭേദത്തിന് ആറ് എയർബാഗുകൾ , ഇഎസ്പി, വെഹിക്കിൾ ഡൈനാമിക് കൺട്രോൾ, ഹിൽ ഹോൾഡ് / ഡിസെന്റ് കൺട്രോൾ , ട്രാക്ഷൻ കൺട്രോൾ സിസ്റ്റം എന്നിവയുണ്ടാകും. 10 സ്പീക്കർ ജെബിഎൽ മ്യൂസിക് സിസ്റ്റം, 19 ഇഞ്ച് അലോയ്സ്, ക്രൂസ് കൺട്രോൾ, ലെതർ സീറ്റുകൾ, ക്ലൈമറ്റ് കൺട്രോൾ എസി എന്നിവയും മുന്തിയ വകഭേദത്തിലുണ്ട്. ഇരുപതിനായിരം കിലോ മീറ്റർ അല്ലെങ്കിൽ ഒരു വർഷം വരെയാണ് ഫ്രീ സർവീസ് . അതിനുശേഷം 12 മാസം അല്ലെങ്കിൽ 20,000 കിലോമീറ്റർ ആണ് സർവീസ് ഇടവേള. മൂന്നു വർഷം അല്ലെങ്കിൽ 1.50 ലക്ഷം കിലോമീറ്റർ വാറന്റി ഹെക്സയ്ക്ക് നിർമാതാക്കൾ നൽകും.

മഹീന്ദ്ര എക്സ്യുവി 500 , ടൊയോട്ട ഇന്നോവ ക്രിസ്റ്റ മോഡലുകളുമായാണ് ഹെക്സ വിപണിയിൽ എതിരിടുക.