മാരുതി കാറുകൾക്കു വില കൂടും
മുംബൈ: മാരുതി സുസുകി കാറുകൾക്ക് വില കൂട്ടി. മാരുതിയുടെ റെഗുലർ കാറുകൾക്കും നെക്സയിലൂടെ വിൽക്കുന്ന പ്രീമിയം കാറുകൾക്കും ഒരുപോലെ വില വർധിപ്പിച്ചിട്ടുണ്ട്.

ആൾട്ടോ 800 മുതൽ ബലേനോ വരെയുള്ള മോഡലുകൾക്ക് 1500 രൂപ മുതൽ 8000 രൂപ വരെ വില വർധിപ്പിച്ചു. ഉത്പാദന, കടത്ത് ചെലവുകൾ വർധിച്ചതാണ് വില വർധിപ്പിക്കാൻ കാരണമെന്ന് കമ്പനി അറിയിച്ചു.