ഭാഷ പഠിക്കാം, രാവിലെ ഉണരാം....
ഭാഷ പഠിക്കാം, രാവിലെ ഉണരാം....
Thursday, February 2, 2017 6:46 AM IST
വിവിധ ഭാഷകളും പ്രയോഗങ്ങളും പഠിക്കാനുള്ള ആപ്പുകൾ, രാവിലെ സമയത്തിനുണർത്തുന്ന അലാം ആപ്പ് എന്നിവയെക്കുറിച്ചാണ് ഇത്തവണത്തെ സ്മാർട്ട് ടച്ച് പറയുന്നത്. ആപ്പുകളെ പരിചയപ്പെടാം.

യുഡിക്ഷണറി

അടുത്തയിടെ പുറത്തിറങ്ങിയ ഒരു ഗവേഷണഫലം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. മറവിരോഗം വരാതിരിക്കാനുള്ള ഏറ്റവും മികച്ച മുൻകരുതൽ വിവിധ ഭാഷകൾ സ്വായത്തമാക്കലാണ് എന്നതായിരുന്നു അത്. ഒറ്റനോത്തിൽ ഭാഷാപഠനം അത്ര എളുപ്പമുള്ളതല്ല. മാതൃഭാഷപോലും ആഴത്തിൽ പഠിക്കാൻ ഒരുപാടു സമയമെടുക്കും. അർഥവും വ്യാകരണവും പ്രയോഗവുമൊക്കെ ശീലിച്ചു പഠിച്ചെടുക്കേണ്ട കാര്യങ്ങളാണ്. ഇതരഭാഷകളാണെങ്കിൽ പറയുകയും വേണ്ട. പുതിയ കാലത്തിൽ ഭാഷാ പരിശീലനത്തിനും ആപ്പുകളുടെ സഹായമുണ്ട്. ഇതാ ഒരു ഓഫ്ലൈൻ നിഘണ്ടു നിങ്ങളുടെ പഠനം എളുപ്പമാക്കാനെത്തുന്നു.

പത്ത് ഇന്ത്യൻ ഭാഷകളും വിദേശ ഭാഷകളും അടങ്ങുന്ന ഓഫ്ലൈൻ ഡിക്ഷണറിയാണ് യുഡിക്ഷണറി. ഒപ്പം കോളിൻസ് അഡ്വാൻസ്ഡ് ഡിക്ഷണറി, വേഡ്നെറ്റ് ഡിക്ഷണറി, ഇംഗ്ലീഷിലെ മാതൃകാ വാചകങ്ങൾ എന്നിവയും ഇതിലുണ്ട്. ഇൻസ്റ്റാൾ ചെയ്താൽ ഇൻറർനെറ്റ് കണക്ഷൻ ഇല്ലാത്തപ്പോഴും ഉപയോഗിക്കാം.

അമ്പതുലക്ഷം ഹിന്ദി, ഇംഗ്ലീഷ് എൻട്രികളാണ് ഇതിലുള്ളത്. റഫറൻസ്, പഠനം, വാക്കുകളുടെ ശേഖരം വിപുലമാക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങൾക്ക് ഈ ആപ്പ് ഉപയോഗിക്കാം. ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ, മലയാളം, ഉറുദു, പഞ്ചാബി, ബംഗാളി, ഗുജറാത്തി, വിയറ്റ്നമീസ്, തായ്, ജാപ്പനീസ്, കൊറിയൻ, മലയ്, ഇന്തോനേഷ്യൻ, സ്പാനിഷ്, നേപ്പാളി എന്നീ ഭാഷകൾക്ക് ഈ ആപ്പ് ഉപയോഗിക്കാം.

ഇംഗ്ലീഷ് വാക്കുകളുടെ കൃത്യമായ ഉച്ചാരണം, വായിക്കാനും സംസാരിക്കാനുമുള്ള മാതൃകാ വാക്യങ്ങൾ എന്നിവ ആപ്പിലുണ്ട്. വേഡ് ഓഫ് ദ ഡേ, ക്വോ് ഓഫ് ദ ഡേ എന്നീ വിഭാഗങ്ങൾ വിദ്യാർഥികൾക്ക് വളരെ പ്രയോജനപ്രദമാണ്. ഇത് ദിവസേന അഞ്ചുതവണ പുതുക്കുകയും ചെയ്യും.

പരസ്യങ്ങളില്ലാത്ത, ലളിതമായ യൂസർ ഇൻറർഫേസ്, ഒരു ടച്ചിൽ വാക്കുകൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്യാനുള്ള സൗകര്യം, വേഗത്തിലുള്ള സെർച്ച് തുടങ്ങി ഒേറെ സവിശേഷതകളും ഈ ആപ്ലിക്കേഷനുണ്ട്. ഉപയോക്‌താക്കളിൽനിന്ന് വളരെ മികച്ച പ്രതികരണങ്ങളാണ് ഈ ആപ്പിനു ലഭിക്കുന്നത്. സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

ലേൺ ചൈനീസ് ചൈനീസ് സ്കിൽ

ചൈന എന്നും ഒരു വിസ്മയമാണ് സഞ്ചാരികൾക്കും കച്ചവടക്കാർക്കും ഒരുപോലെ. എന്തുതരം ഉല്പന്നങ്ങളും വളരെക്കുറഞ്ഞ വിലയ്ക്കു ചൈനയിൽ കിട്ടുമെന്നു നമുക്കറിയാം. അവിടെനിന്നു സാധനങ്ങൾ ഇറക്കുമതി ചെയ്ത് ഇവിടെ വിറ്റഴിക്കുന്ന പ്രവൃത്തി ചെയ്യുന്ന ഒട്ടേറെപ്പേരുണ്ട്. ഇതുവഴി വൻ ലാഭവും കിട്ടുമെന്നുറപ്പ്. എന്നാൽ ഭാഷയറിയാതെ ചൈനയിൽ ചെന്നാൽ പണികിട്ടുമെന്നും ഉറപ്പാണത്രേ. പലരും ദ്വിഭാഷികളുടെ സഹായത്തോടെയാണ് ചൈനയിൽ കച്ചവടത്തിനെത്തുന്നത്. ഇതാ ചൈനീസ് ഭാഷ പഠിക്കാൻ ഒരു കിടിലൻ ആപ്പ് ലേൺ ചൈനീസ്.


ഒരു ഗെയിം കളിക്കുന്ന ലാഘവത്തോടെ ചൈനീസ് ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കും ഈ ആപ്പ്. മണ്ടേരിയൻ ചൈനീസ് ഭാഷയാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. തുടക്കക്കാർക്ക് ഏറ്റവും പ്രയോജനപ്രദമാണ് ആപ്പെന്ന് ഉപയോക്‌താക്കൾ പറയുന്നു.

സ്പേസ്ഡ് റിപ്പിറ്റേഷൻ സിസ്റ്റം, ചൈനീസ് ഓോമാറ്റിക് സ്പീച്ച് അസെസ്മെൻറ്, ചൈനീസ് കാരക്ടർ ഹാൻഡ്റൈറ്റിംഗ്, പിൻയിൻ ടോൺ അനിമേഷൻ എന്നിങ്ങനെ വിവിധ ഫീച്ചറുകൾ ഇതിലുണ്ട്. ഗെയിം അധിഷ്ഠിതമായാണ് പ്രവർത്തനം. പഠനത്തിെൻറ പുരോഗതി വിലയിരുത്തുന്ന ടെസ്റ്റുകൾ, സുഹൃത്തുക്കളുമായുള്ള മത്സരങ്ങൾ, വാക്കുകളുടെ ഉച്ചാരണം കൃത്യമായി മനസിലാക്കാനുള്ള ശബ്ദരൂപങ്ങൾ, ഓോമാറ്റിക് സ്പീച്ച് അസസ്മെൻറ് തുടങ്ങിയവയെല്ലാം പഠനത്തെ സഹായിക്കും. ഓഫ്ലൈൻ ആയും ഉപയോഗിക്കാം.

അമ്പതിലേറെ ചൈനീസ് സ്കില്ലുകൾ, 150ലധികം ഗ്രാമർ പോയിൻറ്സ്, ഇരുനൂറിലേറെ വാചകഘടനകൾ, ആയിരത്തിലധികം കീവേഡുകളും ഫ്രേസുകളും, രണ്ടായിരത്തിലേറെ ചൈനീസ് കാരക്ടറുകൾ എന്നിവ പഠിക്കാനാണ് ആപ്പ് അവസരം നൽകുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ജാപ്പനീസ്, റഷ്യൻ, വിയറ്റ്നമീസ്, പോർച്ചുഗീസ്, തായ് ഭാഷകൾ അടിസ്‌ഥാനമാക്കി ചൈനീസ് പഠിക്കാൻ ആപ്പ് സഹായിക്കും. 4.7 റിവ്യൂ പോയിൻറുകളുള്ള ആപ്പ് ഏറെ പ്രയോജനകരമാണെന്ന് ഉപയോക്‌താക്കൾ വിലയിരുത്തുന്നു.

അലാം മോൺ

രാവിലെ കൃത്യസമയത്ത് കിടക്കവിട്ട് എഴുന്നേൽക്കുക എന്നത് പലർക്കും ശ്രമകരമായ ജോലിയാണ്. പ്രത്യേകിച്ച് മഞ്ഞും തണുപ്പുമുള്ള ഈ സമയത്ത്. മൊബൈലിൽ അലാം വയ്ക്കുമെങ്കിലും എത്രയുംവേഗം അത് ഓഫ് ചെയ്ത് വീണ്ടും ഉറക്കം പിടിക്കുകയാണ് പലരുടെയും പതിവ്. എന്തുചെയ്യാം... അങ്ങനെയേ പറ്റൂ അല്ലേ!

ഇതാ, ലോകമെമ്പാടുമായി രണ്ടരക്കോടി ആളുകളുടെ ഉറക്കംകളയുന്ന ഒരു അലാം ആപ്പിനെ പരിചയപ്പെടാം. അലാം കാറ്റഗറിയിൽ ലോകത്ത് ഒന്നാംസ്‌ഥാനത്തുള്ള ആപ്പാണിത്. ഇതൊരു വെറും അലാം ആപ്പല്ല എന്നാണ് ഡെവലപ്പർമാർ പറയുന്നത്. നോയ്സി അലാം, ക്വയറ്റ് അലാം, ഗെയിം അലാം, വീഡിയോ അലാം, വോയ്സ് അലാം, ഐഡൾ ബാൻഡ് അലാം എന്നിങ്ങനെ വിവിധ ഇനം അലാമുകളാണ് ഇതിലുള്ളത്. വേണ്ടരീതിയിൽ ഉണർന്ന് ഓഫ് ചെയ്തില്ലെങ്കിൽ ഫോണിെൻറ ബാറ്ററിതീരും വരെ അലാം അടിക്കും. അതിനകം നിങ്ങൾ ഉണർന്നിരിക്കുമെന്ന് മൂന്നുതരം. ടുഡേയ്സ് ന്യൂസ് അലാം മോഡ് അതതുദിവസത്തെ പ്രധാനവാർത്തയുമാണ് നിങ്ങളെ വിളിച്ചുണർത്തുക. വെതർ ബ്രോഡ്കാസ്റ്റ് അലാം കൃത്യമായ കാലാവസ്‌ഥാ മുന്നറിയിപ്പുകൾ നൽകി ഉണർത്തും (മഴദിവസമാണെന്നു മുന്നറിയിപ്പു കിിയാൽ അന്നുമുഴുവൻ പുതച്ചുമൂടി ഉറങ്ങേണ്ടവർക്ക് അങ്ങനെയാകാം എന്നർഥം).

എന്തായാലും ഒന്നു ട്രൈ ചെയ്തു നോക്കാവുന്നതാണ് ഈ അലാം ആപ്പെന്ന്് ഉറപ്പ്. പ്ലേ സ്റ്റോറിൽനിന്ന് സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാം.