നാട്ടാരുടെ ജോർജേട്ടൻ
ക്രിസ്ത്യൻ സമുദായത്തിൽ മാർത്തോമക്കാരനായ ഫാദർ മാത്യൂസ് വടക്കന് ജീവിതത്തിൽ ഒരു വലിയ മോഹമുണ്ടായിരുന്നു. തന്നെപ്പോലെതന്നെ പാരമ്പര്യം പിന്തുടരാൻ മകനെയും വൈദികവഴിയിലേക്കു കൊ ണ്ടുവരുകയെന്നത്. പക്ഷേ, ഇനി ഈ ജന്മത്തു കഴിയുമെന്നു തോന്നുന്നില്ല. വൈദികനെന്നല്ല, വീട്ടുകാർക്കുപോലും ഒരു ഉപകാരമില്ലാത്ത രീതിയിലാണു മകന്റെ പോക്ക്.

ഫാദർ മാത്യൂസ് വടക്കൻ മകൻ ജോർജ് വടക്കൻ അങ്ങനെയാണ്. വീടിനും വീട്ടുകാർക്കും വേണ്ടി ഒന്നും ചെയ്യില്ല. പക്ഷേ, നാടിനും നാട്ടുകാർക്കുവേണ്ടി എന്തും ചെയ്യും. എന്തിനധികം പറയുന്നു സ്വന്തം കാര്യത്തിൽപോലും ശ്രദ്ധയില്ല. പക്ഷേ, നാട്ടിലെ എല്ലാ വിശേഷസംഭവങ്ങളിലും ജോർജ് ഉണ്ടാകും. മരണം, വിവാഹം, റോഡപകടം, രക്‌തദാനം തുടങ്ങിയ സകല വിഷയങ്ങളിലും ജോർജിന്റെ സാന്നി ധ്യം നൂറു ശതമാനം പ്രതീക്ഷിക്കാം. ജോ ർജിനെ സഹായിക്കാൻ മൂന്നു കൂട്ടുകാരുമുണ്ട് പള്ളൻ, പാച്ചൻ, ബാലു എന്നിവർ നിഴലായി എപ്പോഴും ജോർജിന്റെ കൂടെയുണ്ടാകും. പക്ഷേ, ഇത് എത്ര നാൾ? വീട്ടിൽ തുടങ്ങിയ ചെറിയ പ്രശ്നം നാട്ടിൽ പരന്നതോടെ ജോർജിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളാണ് ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തിൽ കെ. ബിജു ദൃശ്യവത്കരിക്കുന്നത്.ഡോക്ടർ ലൗ എന്ന ചിത്രത്തിനുശേഷം കെ. ബിജു ഒരുക്കുന്ന ഈ ചിത്രത്തിൽ അനുരാഗ കരിക്കിൻവെള്ളം ഫെയിം രജിഷ വിജയൻ ായികയാകുന്നു.


അജു വർഗീസ്, ഷറഫുദ്ദീൻ, വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ്, ടി.ജി. രവി, അരുൺ ഘോഷ്, ഷാജു ശ്രീധർ, തിരു, ജയരാജ് വാര്യർ, സുനിൽ സുഖദ, ഗണപതി, ഇ.എ. രാജേന്ദ്രൻ, ജീവൻ, അസിം ജമാൽ, മാളവികാ നായർ, കലാരഞ്ജിനി, വത്സലാ മേനോൻ, അഞ്ജന, ഗ്രേസ് ആന്റണി, കുളപ്പുള്ളി ലീല, തൃശൂർ എൽസി തുടങ്ങിയവരാണ് ജോർജേട്ടൻസ് പൂരം കാണാൻ എത്തുന്ന മറ്റു പ്രമുഖ താരങ്ങൾ.

ദിലീപ് ജോർജായി വിലസുമ്പോൾ കൂട്ടിനായി വിനയ് ഫോർട്ട്, ഷറഫുദ്ദീൻ, തിരു എന്നിവർ പ്രത്യക്ഷപ്പെടുന്നു. തൃശൂരിലെ പുതുപ്പണക്കാരന്റെ മകൾ മെർലിനായി രജിഷ വിജയൻ എത്തുന്നു. ഫാദർ മാത്യൂസ് വടക്കനായി രഞ്ജി പണിക്കർ അഭിനയിക്കുന്നു.

ശിവാനി എന്റർടെയ്ൻമെന്റിന്റെ സഹകരണത്തോടെ ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ, ശിവാനി സൂരജ് എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി നിർവഹിക്കുന്നു. വൈ.വി. രാജേഷ് തിരക്കഥ, സംഭാഷണം എഴുതുന്ന ബി.കെ. ഹരിനാരായണൻ എഴുതുന്ന വരികൾക്ക് ഗോപിസുന്ദർ ഈണം പകരുന്നു.

എ.എസ്. ദിനേശ്