നോട്ട് പിൻവലിക്കൽ: പോസിറ്റീവ് ഡിസ്റപ്ഷൻ
നോട്ട് പിൻവലിക്കൽ: പോസിറ്റീവ് ഡിസ്റപ്ഷൻ
Tuesday, February 7, 2017 6:13 AM IST
നോട്ടു പിൻവലിക്കലിനെത്തുടർന്ന് സമ്പദ്ഘടനയിൽ, ധനകാര്യമേഖലയിൽ ഒരു പൊളിച്ചെഴുത്ത് നടക്കുകയാണ്. പോസീറ്റീവ് ഡിസ്റപ്ഷൻ എന്നു വേണമെങ്കിൽ പറയാം.

കാഷിൽനിന്നു ഡിജിറ്റലൈസേഷനിലേക്കുള്ള മാറ്റം. ഇതിനായി സംഘടിതമായ യത്നമാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയും ധനമന്ത്രിയും റിസർവ് ബാങ്കുമെല്ലാം തോളോടു തോൾ ചേർന്ന് പ്രവർത്തിക്കുകയാണ്. ഡിജിറ്റലൈസേഷൻ പദ്ധതി പ്രധാനമന്ത്രിതന്നെ റിവ്യൂ ചെയ്യുന്നു. നോട്ട് സപ്ലൈ കൂട്ടുകയില്ല. അതുകൊണ്ടുതന്നെ ഡിജിറ്റിലേക്കു കടക്കുവാൻ എല്ലാവരും നിർബന്ധിതരാകും.
ചുരുക്കത്തിൽ ഇന്ത്യയുടെ ഭാവി ഡിജിറ്റലൈസേഷനിലാണ്.

‘ഭീം’ ആപ് ഇന്നോവേഷനാണ്. ഇത് ഇന്ത്യൻ സമ്പദ്ഘടയുടെ വളർച്ചയിലെ തടസങ്ങളെല്ലാം നീക്കിക്കളയും. എടിഎം, നെറ്റ് ബാങ്കിംഗ്, പോയിൻറ് ഓഫ് സെയിൽസ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എല്ലാം ഇല്ലാതാകും. വെബ്സൈറ്റ് വഴിയുള്ള പേമെൻറ് ഇല്ലാതാകും ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ബയോമെട്രിക് ഓതൻറിക്കേഷൻ വരുകയായി. ഇൻറർനെറ്റ് പോലുമില്ലാതെ ഇടപാടു നടത്താമെന്നാകും.

പേമെൻറ് ആപ്പുകൾ എല്ലാം ഇൻറർ ട്രാൻസ്ഫർ ആകും. ഒരു അക്കൗണ്ട് മതിയാകും. എല്ലാ ഇടപാടുകളും നടത്താം. ചുരുക്കത്തിൽ ഇപ്പോഴത്തെ തടസങ്ങൾ നവരീതികൾക്കു വഴി മാറുവാൻ പോവുകയാണ്.
നോട്ടിൽ നിന്നു ഡിജിറ്റൽ ഇടപാടിലേക്കു പോകുമ്പോഴുണ്ടാകുന്ന സൗകര്യങ്ങൾ ഏറെയാണ്.

ബിസിനസ് ഡിജിറ്റനു ആകുക

ബിസിനസ് ഡിജിറ്റൽ ആകുന്നില്ലെങ്കിൽ നിലനിൽക്കാൻ സാധിക്കാത്ത സ്‌ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ധനകാര്യ പേമെൻറ്, വായ്പ, തിരിച്ചടവ് എല്ലാം ഡിജിറ്റൽ ആകണം. അതിനു സാധിക്കാത്ത ബിസിനസിനു പിടിച്ചു നിൽക്കാൻ സാധിക്കുകയില്ല. ഇവ മാത്രമല്ല, മാനുഫാക്ചറിംഗ് ഉൾപ്പെട എല്ലാ വ്യവസായങ്ങളും ഡിജിറ്റൽ രീതിയിലേക്ക് മാറേണ്ടതുണ്ട്. വ്യവസായങ്ങൾ തമ്മിൽ ഡിജിറ്റലൈസേഷനിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുമെന്നു മാത്രമേയുള്ളു. ഒരു വ്യവസായത്തിനും ഇതിൽനിന്നു മാറി നിൽക്കുവാൻ സാധിക്കുകയില്ല. മാറി നിന്നാൽ ഇടപാടുകാർ കുറയുകയായിരിക്കും ഫലം.

ഐടി കമ്പനികൾക്കു വലിയ സാധ്യതയാണ് ഇതു തുറന്നു നൽകുന്നത്. പ്രത്യേകിച്ചും സോഫ്റ്റ്വേർ സെക്യൂരിറ്റിയിൽ. ആധാർ വരുന്നതോടെ തമ്പ് ഇംപ്രഷൻ മതിയാകും ഇടപാടു നടത്താൻ. തട്ടിപ്പ് ഇല്ലാതാകും.

ഇന്ത്യൻ ബാങ്കുകൾ ഇതുവരെ ഡിജിറ്റൽ ബാങ്കിംഗ് സ്വീകരിക്കുന്നതിൽ വളരെ പതുക്കെയാണു നീങ്ങിയിരുന്നത്. ഇതുവരെ വളരെ കുറച്ചാളുകളെ ഡിജിറ്റൽ ബാങ്കിംഗ് സ്വീകരിച്ചിരുന്നുള്ളു. ഇന്ത്യയിലെ ബാങ്ക്ഡ് ജനസംഖ്യയിൽ വെറും 13 ശതമാനം മാത്രമാണ് ഏതെങ്കിലും ഡിജിറ്റൽ പേമെൻറ് രീതി ഉപയോഗിക്കുന്നത്. ഡിജിറ്റൽ പേമെൻറിലേക്കു മാറുവാൻ ഇടപാടുകാരെ ബോധ്യപ്പെടുത്താൻ ബാങ്കുകൾ കാര്യമായി ശ്രമിക്കുന്നുമില്ല, അവരെ ബോധ്യപ്പെടുത്തുന്നുമില്ല എന്നതാണു കാരണം.


നോട്ട് പിൻവലിക്കലിനുശേഷം ഡിജിറ്റൽ ബാങ്കിംഗിനു പ്രിയം കൂടിയിുണ്ട്. ഗവൺമെൻറിെൻറ നിർബന്ധം കൂടിയായപ്പോൾ അതു വ്യാപകമാകും. പല സംസ്‌ഥാന ഗവൺമെൻറുകളും ആളുകളെ ഡിജിറ്റൽ ബാങ്കിംഗിനു സജ്‌ജരാക്കാൻ പ്രത്യേക പരിപാടി തന്നെ നടപ്പിലാക്കി വരികയാണ്. 2020ഓടെ 5070 ശതമാനം ആളുകളെങ്കിലും ഡിജിറ്റൽ ബാങ്കിംഗിലേക്കു കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കുകൾക്കു ചെറിയ വിപണി വിഹിതമേയുള്ളു. ഡിജിറ്റൽ ഇടപാടൂം വ്യാപകമാക്കുന്നതിൽ ബാങ്കുകൾക്കു വലിയൊരു പങ്കുണ്ട്. ബാങ്കുകൾ അവരുട ഇടപാടുകാരെ ബോധവത്കരിക്കുയെന്നത് പ്രധാനമാണ്. കാരണം ബാങ്കിെൻറ ഇടപാടുകാരൻ ഡിജിറ്റൽ പേമെൻറ് സ്വീകരിക്കുന്നില്ലെങ്കിൽ കാഷ് എടുത്തു നൽകുകയല്ലേ വഴിയുള്ളു.
നോട്ട് പിൻവലിക്കൽ ധനകാര്യമേഖലയുടെ പ്രവർത്തനത്തിനുണ്ടാക്കിയ തടസങ്ങൾ എല്ലാ ബാങ്കുകളേയും ഉണർന്നു പ്രവർത്തിക്കാൻ നിർബദ്ധമാക്കിയിരിക്കുകയാണ്.

ബാങ്കുകൾക്ക് ഘട്ടംഘട്ടമായി ഡിജിറ്റൽ വഴി സ്വീകരിക്കുന്നത് വൻനേട്ടമുണ്ടാക്കും. ഇപ്പോൾ ബാങ്കുകളുടെ ഡിപ്പോസിറ്റിൽ വന്നിട്ടുള്ള വൻ തുക ഡിജിറ്റൽ പേമെൻറ് വഴിയാണ് പിൻവലിക്കുന്നതെങ്കിൽ ബാങ്കുകൾക്കുണ്ടാകുന്ന നേട്ടങ്ങൾ ആലോചിച്ചു നോക്കിക്കേ. ബാങ്കുകളുടെ കാസാ മെച്ചപ്പെടും. ലാഭക്ഷമത വർധിക്കും. ചെലവു കുറയ്ക്കാൻ ബാങ്കുകൾക്കു കഴിയും. ബാങ്കുകളുടെ ചെലവിൽ 40 ശതമാനത്തോളം കാഷുമായി ബന്ധപ്പെട്ടാണ്. കാഷ് കുറയുന്തോറും ചെലവും കുറയും. ചെറിയ ശാഖകൾ മതിയാകും. കറൻസി ചെസ്റ്റുകളുടെ എണ്ണം കുറയ്ക്കാം. എടിഎിൽ കാഷ് നിറയ്ക്കുന്നതിെൻറ എണ്ണം കുറയ്ക്കാം.
വൻതോതിലുള്ള ഡേറ്റയാണ് ലഭിക്കുവാൻ പോകുന്നത് ബാങ്കുകൾക്ക് ഇതു ഉപയോഗിച്ച് റിസ്ക് കുറയ്ക്കാം. ബാങ്കുകൾക്കു മാത്രമല്ല, ഡിജിറ്റലൈസ് ആകുന്ന എല്ലാ വ്യവസായങ്ങൾക്കും വൻതോതിലുള്ള ഡേറ്റയാണ് ലഭിക്കുന്നത്. അതുപയോഗിച്ച് ബിസിനസ് മെച്ചപ്പെടുത്താം.

ഇന്ത്യൻ വളർച്ചയ്ക്ക് ഇത് ആക്കം കൂട്ടും. കള്ളപ്പണം, കുറയും. അഴിമതി കുറയും. വരുമാനം വർധിക്കും. അതു ബിസിനസ് മെച്ചപ്പെടുത്തും. ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ചയുടെ വേഗം കൂട്ടും.

വി ജോർജ് ആൻറണി
മാനേജിംഗ് ഡയറക്ടർ, യുഎഇ എക്സ്ചേഞ്ച് ഇന്ത്യ.