പുതിയ മാരുതി സ്വിഫ്റ്റ്
ഇപ്പോഴും നല്ല നിലയ്ക്ക് വിറ്റുപോകുന്നുണ്ടെങ്കിലും വലുപ്പം കൂടിയ ബലേനോ എത്തിയതോടെ സ്വിഫ്റ്റിെൻറ ഗരിമ അൽപ്പം കുറഞ്ഞിുണ്ട്. അത് പരിഹരിക്കാൻ പുതുപുത്തൻ സ്വിഫ്റ്റിനെ അവതരിപ്പിക്കുകയാണ് മാരുതി സുസുക്കി. ആകർഷകമായ രൂപം, ബലേനോയെക്കാൾ ഭാരക്കുറവ്, നിലവാരം കൂടിയ ഇൻറീരിയർ, മെച്ചപ്പെ മൈലേജ് എന്നിവ പുതിയ സ്വിഫ്റ്റിൽ പ്രതീക്ഷിക്കാം.

നിലവിലുള്ള സ്വിഫ്റ്റിെൻറ അടിസ്‌ഥാന രൂപഘടനതന്നെയാണ് 2017 മോഡൽ സ്വിഫ്റ്റിനും. മുൻഭാഗം അൽപ്പം കൂർത്തതാണ്. ഔഡി കാറുകളെ ഓർമിപ്പിക്കും മുന്നിലെ ഗ്രിൽ. മസ്കുലാർ ലുക്കുള്ള മുൻ ബമ്പർ ഇതുമായി കൂടിച്ചേരുമ്പോൾ മുൻഭാഗത്തിന് ഗൗരവഭാവം കൈവരുന്നു. ഹെഡ് ലാംപുകളും പുതിയതാണ്. സൈഡിൽ നിന്നുള്ള കാഴ്ചയിൽ കാര്യമായ മാറ്റമില്ല. എന്നാൽ റൂഫിന് പിൻഭാഗം കൂടുതൽ താഴ്ന്നാണ്. സി പില്ലർ കറുപ്പ് നിറത്തിലാണ്. ഷെവർലെ ബീറ്റ് , മഹീന്ദ്ര കെയുവി 100 മോഡലുകളെപ്പോലെ പിന്നിലെ ഡോറിൽ വിൻഡോ ഗ്ലാസിനു അരികിലായി ഡോർ ഹാൻഡിൽ നൽകിയിരിക്കുന്നു. ടെയ്ൽ ലാംപ് എൽഇഡി ടൈപ്പ് ആകാനാണ് സാധ്യത.


ഇൻറീരിയറിലും കാര്യമായ മാറ്റങ്ങളുണ്ട്. ഡാഷ് ബോർഡ്, സ്റ്റിയറിംഗ് വീൽ, ഇൻസ്ട്രമെൻറ് ക്ലസ്റ്റർ എന്നിവയെല്ലാം പുതിയതാണ്. സെൻറർ കൺസോളിൽ വലുപ്പം കൂടിയ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം നൽകിയിരിക്കുന്നു.

ബലേനോ ഹാച്ച്ബാക്കിെൻറ പ്ലാറ്റ്ഫോമിലാണ് പുതിയ സ്വിഫ്റ്റ് നിർമിക്കുന്നത്. ഭാരം കുറഞ്ഞതും അതേ സമയം ബലമുള്ളതുമാണ് ഈ പ്ലാറ്റ്ഫോം. കുറഞ്ഞ ബോഡി ഭാരം മൈലേജും പെർഫോമൻസും മെച്ചപ്പെടുത്തും. പഴയതിലും കരുത്ത് കൂടിയ പെട്രോൾ, ഡീസൽ എൻജിനുകളാണ് 2017 മോഡൽ സ്വിഫ്റ്റിന് ഉപയോഗിക്കുക.