Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Sthreedhanam |


കുറഞ്ഞ ചെലവിൽ കിടപ്പുമുറി
പൂമുഖം കഴിഞ്ഞാൽ വീടിെൻറ പ്രധാന ആകർഷണമാണ് കിടപ്പുമുറി. മറ്റെന്ത് സൗകര്യങ്ങളുണ്ടായാലും കിടപ്പുമുറി ഇടുങ്ങിയതോ വെളിച്ചം കുറഞ്ഞതോ ഒക്കെ ആയാൽ പ്രയാസം തന്നെ. അതുകൊണ്ടുതന്നെ കുറഞ്ഞ ചെലവിൽ സ്വപ്നഭവനമൊരുക്കാൻ ആഗ്രഹിക്കുന്നവരെ ഏറെ ആകുലപ്പെടുത്തുന്നത് കിടപ്പുമുറി നിർമാണമാണ്. നിർമാണ മേഖലയിൽ അതിദ്രുതം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അൽപമൊന്ന് ശ്രദ്ധിച്ചാൽ പോക്കറ്റ് കാലിയാകാതെ സുന്ദരവും സൗകര്യപ്രദവുമായ കിടപ്പുമുറി ഒരുക്കാം.

ബജറ്റിനനുസരിച്ച് ഡിസൈൻ

ബെഡ്റൂമിെൻറ ഡിസൈൻ തെരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. മൊത്തം ബജറ്റിൽ കിടപ്പുമുറിക്ക് ചെലവാക്കാവുന്ന തുക എത്രയെന്ന് പ്രത്യേകം തിട്ടപ്പെടുത്തണം. ഒന്നിലധികം കിടപ്പുമുറിയുണ്ടെങ്കിൽ തുക വിനിയോഗിക്കേണ്ടതെങ്ങനെയെന്ന് തീരുമാനിക്കണം. വീട്ടിലെ അംഗങ്ങളുടെ എണ്ണം, അവരുടെ പ്രായം, ആവശ്യങ്ങൾ, സ്‌ഥലത്തിെൻറ ലഭ്യത തുടങ്ങി നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. മുറിയുടെ വലുപ്പം ഒരുപാടു വർധിച്ചതുകൊണ്ട് കാര്യമില്ലെന്ന് ഓർക്കണം. ആവശ്യങ്ങൾക്ക് അനുസരിച്ചാകണം വിസ്തീർണം. സൗകര്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. മെയിൻറനൻസിനായി ഭാവിയിൽ വേണ്ടിവരുന്ന ചെലവുകൾ കൂടി മുൻകൂട്ടി കണ്ടുവേണം ബജറ്റും ഡിസൈനും തീരുമാനിക്കാൻ. ഡിസൈൻ തയാറാക്കുന്ന ആർക്കിടെക്ടിനെ ബജറ്റിനെക്കുറിച്ചും ഉദ്ദേശിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും വ്യക്‌തമായി ബോധ്യപ്പെടുത്തണം. വായ്പയെടുത്താണ് നിർമാണമെങ്കിൽ ഇക്കാര്യം കൂടി മനസിലുണ്ടാകണം.

ചെലവു കുറയ്റ്റാവുങ്ക വഴികൾ

നിർമാണഘത്തിൽ തന്നെ ശ്രദ്ധിച്ചാൽ കിടപ്പുമുറിക്കായി അധികം പണം ചെലവിടേണ്ടി വരില്ല. നിർമാണ സാമഗ്രികളുടെ തെരഞ്ഞെടുപ്പു മുതൽ ഇൻറീരിയർ ഡെക്കറേഷൻ വരെയുള്ള ഘട്ടത്തിലും ജാഗ്രത പുലർത്തുക. ചെലവു കുറയ്ക്കുക എന്നാൽ നിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിക്കലല്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ 40 ശതമാനത്തോളം മാത്രമേ ഫണ്ട് ലാഭിക്കാനാകൂ എന്നതാണ് വസ്തുത. എന്നാൽ വീടിെൻറ ഉറപ്പിലും നിലനിൽപ്പിലും 80 ശതമാനത്തോളം വീഴ്ചയാണുണ്ടാകുക. പരസ്യത്തിെൻറയും മറ്റും പിൻബലത്തോടെ മാർക്കറ്റിൽ പേരെടുത്ത ബ്രാൻഡഡ് ഉത്പന്നങ്ങൾക്കു പിന്നാലെ പോകാതിരിക്കുന്നതാണ് ബുദ്ധി. കല്ല്, മണ്ണ്, സിമൻറുക, ഇൻറർലോക്ക് ബ്രിക്സ്, മെറ്റൽ, എംസാൻഡ്, മണൽ തുടങ്ങിയവയിലെല്ലാം കഴിവതും പ്രാദേശികമായി ലഭിക്കുന്ന മികച്ച ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക. പ്രാദേശിക മാർക്കറ്റിൽ നിന്നു സാധനങ്ങൾ ലഭ്യമാക്കുമ്പോൾ കടത്തുകൂലിയിനത്തിലും ചെറിയ ലാഭമുണ്ടാകും.

പാഴായിപ്പോകുന്ന ഇടങ്ങൾ കുറച്ചായിരിക്കണം ബെഡ് റൂമിെൻറ നിർമാണം. ഷെൽഫ്, റാക്ക്, ഷോക്കേസ് എന്നിവ ആവശ്യമെങ്കിൽ ചുവരിൽ എവിടെ വേണം എന്നുള്ളത് കൃത്യമായി പ്ലാൻ ചെയ്യണം. കിടപ്പുമുറിയിലെ അവിഭാജ്യ ഘടകമായ കട്ടിൽ ഇൻ ബിൽറ്റായി നിർമിക്കുന്ന രീതി ഇന്ന് നിലവിലുണ്ട്. കട്ടിൽ ബിൽറ്റ് ഇന്നാണെങ്കിൽ ലാഭം പലതാണ്. കുറഞ്ഞ ചെലവിൽ ഒരു കട്ടിൽ എന്നതിനു പുറമെ അത്രയും ഭാഗത്ത് ഫ്ളോറിംഗും വേണ്ട. കട്ടിലിെൻറ അടിഭാഗത്ത് ഷെൽഫു പണിതാൽ അലമാര ലാഭിക്കാം. സാധാരണ കട്ടിലുകൾക്ക് അടിയിലും ഇത്തരത്തിൽ ഷെൽഫ് പണിയാം. ബെഡിെൻറ ഹെഡ് ഡിസൈൻ ചുവരിൽ തീർത്ത് ആഡംബര കട്ടിലിെൻറ പ്രതീതി ഉണ്ടാക്കുന്നതും നിലവിലെ ട്രെൻഡാണ്.

ബാത്ത്റൂം

കിടപ്പുമുറിയോടു ചേർന്ന് ബാത്ത്റൂം അവിഭാജ്യഘടകമാണ്. ചെലവു വളരെ കുറയ്ക്കണമെങ്കിൽ അറ്റാച്ച്ഡ് ബാത്ത്റൂം ഉപേക്ഷിക്കാം. കോമൺ ബാത്ത്റൂമാണ് നിർമിക്കുന്നതെങ്കിലും ഭാവിയിൽ അറ്റാച്ച്ഡ് സൗകര്യമൊരുക്കാൻ കഴിയുന്ന വിധത്തിലാകണം. അറ്റാച്ച്ഡ് ആയാലും കോമണായാലും ബാത്ത് റൂമിൽ സ്റ്റീലിനുപകരം ഗുണമേന്മ കൂടിയ ഫൈബർ ഫിറ്റിംഗ്സ് ഉപയോഗിച്ചാൽ മതി. ഫൈബർ മെറ്റീരിയൽ ഉപയോഗിച്ച് ബാത്ത് ടബ് വരെ നിർമിക്കാൻ കഴിയും. (ബാത്ത് ടബ് വയ്ക്കുന്നത് അനാവശ്യചെലവാണ്. ഇത് മിക്കവരും ഉപയോഗിക്കാറില്ല). ബാത്ത് റൂമിെൻറ വാതിലുകളും ഫൈബറിലാണ് നല്ലത്. മനോഹര ഡിസൈനിലുള്ള ഫൈബർ പാനലുകൾ ഇന്നു വിപണിയിൽ ലഭ്യമാണ്. ചുവരിൽ ടൈൽസ് പതിക്കുന്നതിന് പകരം ജിപ്സം പൂശി കളർ ഡിസൈൻ ചെയ്ത് ഗ്ളാസ് ഉറപ്പിക്കുന്ന രീതിയും നിലവിലുണ്ട്. ഇതിനും ചെലവ് കുറവാണ്. പൈപ്പുകളും ഫിറ്റിംഗ്സുകളും തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധവേണം. അനാവശ്യമായി ടാപ്പുകളോ ഷവറുകളോ പിടിപ്പിക്കരുത്. ക്ലോസറ്റ്, വാഷ്ബേസിൻ തുടങ്ങിയ ബാത്ത്റൂം ഫിറ്റിംഗ്സുകൾ വെള്ള കളറിലുള്ളതായാൽ ചെലവു ഗണ്യമായി കുറയും.


മരം തെരബ്ലെടുറ്റുമ്പോൾ

മുൻവശത്തെ പ്രധാന വാതിലിനും ജനലിനും മാത്രം തേക്കും വീട്ടിയും പോലുള്ള വിലകൂടിയ മരങ്ങൾ ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ രീതി. മറ്റിടങ്ങളിൽ ചെലവ് കുറഞ്ഞ മരങ്ങൾ ഉപയോഗിക്കാം. കിടപ്പുമുറിക്കും ഇത്തരം വാതിലുകൾ മതിയാകും. എന്നാൽ മാസ്റ്റർ ബെഡ്റൂമിെൻറ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. വീടിനാവശ്യമുള്ള മുഴുവൻ തടിയും ഒന്നിച്ചു വാങ്ങുന്നതാണ് ലാഭം. ആവശ്യത്തിനുള്ള തടിയുടെ കണക്ക് കൃത്യമായെടുത്ത് കൂപ്പിൽ നിന്ന് നേരിു വാങ്ങിയാൽ വില കുറച്ച് ലഭ്യമാകും. പഴയ വീടുകൾ പൊളിച്ചുപണിയുന്നവർക്ക് അതിലെ പഴയ മരങ്ങൾ പരമാവധി ഉപയോഗിക്കുന്നതാകും ലാഭകരം. ചിപ്പ് ബോർഡ് വാതിലുകളും പ്ലൈവുഡ് ഡിസൈൻഡ് വാതിലുകളും യഥേഷ്‌ടം വിപണിയിൽ ലഭ്യമാണ്. മികച്ച ഗുണനിലവാരമുള്ളവ മാത്രം ഉപയോഗിക്കുക. വാതിൽക്കട്ടിള, ജനൽ എന്നിവ റെഡിമെയ്ഡ് കോൺക്രീറ്റിലാകുന്നതിൽ കുഴപ്പമില്ല. സുരക്ഷയും ഈടും ഇവ ഉറപ്പു നൽകുന്നു. സിമൻറിൽ തീർത്ത റെഡിമെയ്ഡ് ഷോക്കേസും ഷെൽഫുകളുമെല്ലാം ഇന്ന് സുലഭമാണ്. ഇവ ചുവരിൽ ഉറപ്പിച്ച് ഫ്രെയിമുകളും മറ്റും മാത്രം മരം കൊണ്ടു നിർമിച്ചാൽ മതി. ഫാബ്രിക്കേറ്റഡ് അലുമിനിയം ചാനലുകൾ ഉപയോഗിച്ച് ഫ്രെയിം നിർമിച്ച് ഗ്ലാസിടുന്നതിനും അധികം ചെലവു വരില്ല. ചെലവു വീണ്ടും കുറയ്ക്കണമെങ്കിൽ ജനൽപാളികളും അലൂമിനിയത്തിൽ ഒരുക്കാം.

ഇലക്ട്രിക് ഫിറ്റിംഗ്സ്

ഗുണമേന്മയ്ക്കാവണം മുൻഗണന. എന്നാൽ കൂടുതൽ ഫാൻസിയായ ലൈറ്റുകളോ ഫിറ്റിംഗ്സുകളോ കിടപ്പുമുറിയിൽ ആവശ്യമില്ല. ബെഡ് സ്വിച്ച് പോലുള്ള സംവിധാനങ്ങൾ തുടക്കത്തിലേ ഉണ്ടായിരിക്കുന്നത് നന്ന്. പിന്നീട് ഇവ ഘടിപ്പിക്കാൻ അധികച്ചെലവു വരും. എയർ കണ്ടീഷൻ പോലുള്ള സംവിധാനങ്ങൾക്കും പ്രൊവിഷനുണ്ടാകണം. ഫാനിെൻറ വലിപ്പം മുറിക്ക് യോജിച്ചതാകണം. കിടപ്പുമുറിയിൽ ഒന്നിലധികം പ്ലഗ് പോയിൻറുകളുടെ ആവശ്യമുണ്ടാകാറില്ല.

ഇന്റീരിയർ

ലളിതമായ അലങ്കാരമാണ് കിടപ്പുമുറിക്ക് കൂടുതൽ ഭംഗി നൽകുക. ആവശ്യത്തിലധികം ഫർണീച്ചറുകൾ നിറയ്ക്കുന്നത് അഭംഗിയുണ്ടാക്കും. അലമാരകൾ, ടേബിളുകൾ എന്നിവയെല്ലാം വാങ്ങുമ്പോൾ മുറിയുടെ വലിപ്പവും സൗകര്യവും പരിഗണനയിലുണ്ടാകണം. ചുവരുകൾക്ക് ലൈറ്റ് നിറത്തിലുള്ള പെയിൻറുകളാണ് ഉചിതം. മുറിയിൽ വെളിച്ചമുണ്ടാകാൻ ഇത് ഉപകരിക്കും. കർട്ടനുകളും ഇളം നിറത്തിലുള്ളവയാകണം.

എം. ജയപ്രസാദ്
നിർമിതി ഡിസൈനേഴ്സ്
കോഴിക്കോട്

തയാറാക്കിയത് : ടി.വി. ജോഷി.

വേദനകളോടു ബൈ പറയാം
മുട്ടിനും നടുവിനും കൊളുത്തി വലിക്കുന്നതുപോലുള്ള വേദന ഒരിക്കലെങ്കിലും അനുഭവിച്ചിട്ടില്ലാത്തവർ വിരളമായിരിക്കും. മുട്ടുവേദനയും നടുവേദനയും മൂലം വിഷമിക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ന് കൂടിവരുകയാണ്. ഏറെ സമയം നിന്ന് ജോലി ചെയ്യേണ്ടി...
ശാന്തി ജയയുടെ കാവ്യസഞ്ചാരം
സാധാരണകാഴ്ചയ്ക്ക് ദൃശ്യമാകാത്ത ഒരന്വേഷണത്തിെൻറ വഴിയിലൂടെയാണ് യുവകവി. ശാന്തി ജയയുടെ കാവ്യസഞ്ചാരം. ആ ഏകാന്തസഞ്ചാരത്തിനിടയിൽ കവി കണ്ടെടുക്കുന്ന സത്യങ്ങൾക്കു ചിലപ്പോൾ മനുഷ്യരക്തത്തിെൻറ ചവർപ്പുണ്ടാകും, നിലവിളികളിൽ ഉറഞ്ഞുപോയ കണ്ണ...
പ്രമേഹവും വിറ്റാമിൻ-ഡിയുടെ അപര്യാപ്തതയും
ലോകമെങ്ങും വിറ്റാമിൻ- ഡിയുടെ അപര്യാപ്തത വർധിച്ചുവരികയാണ്. കുറച്ചു വർഷങ്ങളായി ഗവേഷകർ വിറ്റാമിൻ ഡിയുടെ അപര്യാപ്തതയും ശരീരത്തിന് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാത്തതും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടത്തി...
കർക്കടകവും ആയുർവേദവും
കേരളീയരെ സംബന്ധിച്ചിടത്തോളം കർക്കടക മാസത്തിലെ ആരോഗ്യ സംരക്ഷണം വളരെ പ്രധാന്യമർഹിക്കുന്ന ഒന്നാണ്. അതിൽ ആയുർവേദം അനുശാസിക്കുന്ന ജീവിതചര്യകളും ചികിത്സാ രീതികളും പണ്ടു മുതൽക്കെ അനുവർത്തിച്ചുവരുന്നു.

കൊടുംവേനലിൽ നിന്നും...
പ്രണയ നൈരാശ്യത്തിന്‍റെ മന:ശാസ്ത്രം
ഒരിക്കലെങ്കിലും പ്രണയം തോന്നാത്തവരായി ആരുണ്ട്. ഇന്ന് പ്രണയവും പ്രണയനൈരാശ്യവും കൗമാരക്കാരുടെ ജീവിതത്തിൽ സാധാരണ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. യുവജനങ്ങളിൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് 90% ആളുകളും (പ്രണയിച്ചവരിൽ 90%...
ഗർഭകാല പരിചരണം ആയുർവേദത്തിൽ
ഗർഭിണി തന്‍റെ ഗർഭാശയത്തിനുള്ളിൽ മറ്റൊരു ജീവന് പാലനവും പോഷണവും നൽകുന്നുവെന്നതിനാൽ അവൾക്ക് മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി പ്രത്യേകം സംരക്ഷണവും പരിചരണവും നൽകേണ്ടതാണ്. ആയുർവേദ ശാസ്ത്രപ്രകാരം ഗർഭിണിയെ രണ്ടു ഹൃദയത്തോടുകൂടിയവൾ ...
കർക്കടക ചികിത്സയുടെ പ്രാധാന്യം
ആയുർവേദ ശാസ്ത്രത്തിെൻറ പരമമായ ലക്ഷ്യം ആയുസിെൻറ പരിപാലനമാണ്. രോഗം ശരീരത്തെയും മനസിനെയും ബാധിക്കാതിരിക്കാൻ വേണ്ടുന്ന പ്രതിരോധശക്തിയെ വർധിപ്പിക്കുകയും അഥവാ രോഗം ബാധിച്ചാൽ അവയെ ശമിപ്പിക്കാനുള്ള ഒൗഷധ പ്രയോഗത്തിലൂടെയുമാണ് ഈ ദൗത...
ആക്ടർ നഴ്സ്
ശരണ്യ ആനന്ദ് തിരക്കിലാണ്. കോറിയോഗ്രഫിയിലും മോഡലിംഗിലും തിളങ്ങിയ ശരണ്യയിപ്പോൾ അഭിനയരംഗത്തേക്കും ചുവടുവച്ചു. 1971 ബിയോണ്‍ഡ് ദ ബോർഡേഴ്സ്, അച്ചായൻസ്, ചങ്ക്സ്, കാപ്പൂച്ചിനോ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് ശരണ്യ കാഴ്ച...
നെഞ്ചുവേദന എല്ലാം ഹൃദയാഘാതമല്ല
മനുഷ്യനെ ഏറെ പേടിപ്പെടുത്തുന്ന വേദനകളിലൊന്നാണ് നെഞ്ചുവേദന. ശരീരത്തിെൻറ മധ്യഭാഗത്തായി എവിടെ വേദന അനുഭവപ്പൊലും അത് ഹൃദയാഘാതമാണോ എന്ന പേടിയുണ്ടാകുന്നത് സ്വാഭാവികവുമാണ്. എന്നാൽ വെറും നെഞ്ചുവേദനയെ അത്രമേൽ പേടിയോടെ സമീപിക്കേണ്ട...
കുഞ്ഞിളം പല്ലുകൾക്ക് ചികിത്സ വേണോ?
ഓമനത്വമുള്ള കുഞ്ഞുങ്ങളുടെ പാൽപല്ലുകൾ കേടുവന്നു കാണുന്പോൾ വിഷമം തോന്നാത്ത മാതാപിതാക്കൾ ഉണ്ടാവില്ല. അവരുടെ മുഖത്തെ ഭംഗിക്ക് ഭംഗം വരുന്ന ഒന്നും നാം ഇന്ന് നിസാരമായി കാണുന്നുമില്ല. കുഞ്ഞിെൻറ ആത്മവിശ്വാസത്തിന് സൗന്ദര്യത്തികവും ഭം...
വാതപ്പനിയെ കരുതിയിരിക്കണം
റൂമാറ്റിക് ഫീവർ അഥവാ വാതപ്പനി എന്നത് ഗുരുതരമായ അസുഖമാണ്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ അണുബാധ മൂലമുള്ള തൊണ്ടവേദനയെത്തുടർന്നാണ് സാധാരണയായി വാതപ്പനി ഉണ്ടാകുന്നത്. കുട്ടികളിൽ കുറെ ദിവസം നീണ്ടുനിൽക്കുന്ന തൊണ്ടവേദനയ്ക്കുശേഷം ക...
ഹൃദയത്തിനായി കഴിക്കാം
ഇഷ്ടഭക്ഷണം എന്നു കേൾക്കുന്പോൾത്തന്നെ നാവിൽ കൊതിയൂറും. എന്നാൽ ഹൃദ്രോഗികൾക്കു പൊതുവേയുള്ള സംശയം തങ്ങൾക്ക് ഇനി സ്വാദുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പറ്റില്ലേ? സ്വാദുള്ള എല്ലാ ഭക്ഷണവും ഒഴിവാക്കണമോ? എന്നൊക്കെയാണ്. സ്വാദ് ഓരോരുത്തര...
വാതപ്പനിയെ കരുതിയിരിക്കണം
റൂമാറ്റിക് ഫീവർ അഥവാ വാതപ്പനി എന്നത് ഗുരുതരമായ അസുഖമാണ്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ അണുബാധ മൂലമുള്ള തൊണ്ടവേദനയെത്തുടർന്നാണ് സാധാരണയായി വാതപ്പനി ഉണ്ടാകുന്നത്. കുട്ടികളിൽ കുറെ ദിവസം നീണ്ടുനിൽക്കുന്ന തൊണ്ടവേദനയ്ക്കുശേഷം ക...
ലണ്ടനിൽ കൂടി ഒരു സഞ്ചാരം
ലണ്ടൻ

എയർപോർട്ടിൽ രാവിലെ ഏഴിന് എത്തി. ലണ്ടൻ സമയം ഇന്ത്യൻ സമയത്തേക്കാൾ നാലര മണിക്കൂർ പുറകിലാണ്. ഗാറ്റ്വിക്ക് എയർപോർട്ട് (Gatwick Airport) എന്നും പേരുണ്ട് ഇതിന്. ഒരു മിനിറ്റിൽ രണ്ടു ഫ്ളൈറ്റ് വീതം ഇവിടെ നിന്ന...
പെണ്‍മയുടെ മുടിയേറ്റ്
കേരളത്തിെൻറ സ്വന്തം മുടിയേറ്റെന്ന കലാരൂപത്തിനു പെണ്‍മയുടെ മുഖം നൽകിയിരിക്കുകയാണ് പിറവം പാഴൂർ ഗുരുകുലത്തിെൻറ അമരക്കാരി ബിന്ദു നാരായണമാരാർ. രൗദ്രഭാവത്തിെൻറ കടുംചായങ്ങൾ മുഖത്തണിഞ്ഞ് ആടിയും ചുവടുവച്ചും കാളിദേവിയായി ബിന്ദു നിറഞ്...
അങ്കമാലിക്കാരൻ
ഒന്നും എന്‍റെ കൈയിലല്ലല്ലോ......? സന്തോഷം എന്നല്ലാതെ എന്തുപറയാൻ. നായകനായി അഭിനയിച്ച ആദ്യ സിനിമ തന്നെ പ്രേക്ഷകർ ഏറ്റെടുത്തതിെൻറ സന്തോഷത്തിലാണ് അങ്കമാലി കരയാന്പറന്പുകാരനായ ആന്‍റണി വർഗീസ് എന്ന ചെറുപ്പക്കാരൻ. അതിലുപരി നാടിെൻറ...
ഹൃദയാരോഗ്യവും ആയുർവേദവും
ഏറ്റവും ഉഷ്ണഗുണപ്രദാനങ്ങളായ മദ്യം, എരിവ്, മാംസം തുടങ്ങിയ ഉപയോഗിക്കുന്നവർ, ദഹിക്കാൻ പ്രയാസമുള്ളതും ചവർപ്പും കയ്പും കൂടുതലുമുള്ള ഭക്ഷണം അധികമായി കഴിക്കുന്നവർ, കഠിനാദ്ധ്വാനം ചെയ്യുന്നവർ, നെഞ്ചിൽ ചതവ് പറ്റിയവർ, അമിത ഭക്ഷണം ഉപയോ...
ഹൃദയാരോഗ്യത്തിന് പത്തു പ്രമാണങ്ങൾ
ആരോഗ്യവും ആയുർദൈർഘ്യവും വർധിപ്പിക്കാൻ, ജീവനെ പോറ്റി വളർത്തുന്ന ഹൃദയത്തെ രോഗാതുരതയിൽ നിന്ന് പരിരക്ഷിച്ചേ പറ്റൂ എന്ന തിരിച്ചറിവ് ഇന്നു ജനകീയമായി കഴിഞ്ഞു. ആയുസിെൻറ ജീവജലം ഹൃദയത്തിലൂടെയാണല്ലോ അനുസ്യൂതം ഒഴുകുന്നത്. ആ പ്രവാഹത്ത...
കല്യാണമേളം
ഒരുപോലെയുള്ള ചിന്തകളും ആശയങ്ങളും വായനയുമാണ് ഞങ്ങളെ ഒന്നിപ്പിച്ചത്- കേരളത്തിെന്‍റെ യുവ എംഎൽഎയും മലയാളത്തിെൻറ പ്രിയനേതാവ് ജി. കാർത്തികേയെൻറ മകനുമായ ശബരിനാഥനും തിരുവനന്തപുരം സബ്കളക്ടർ ദിവ്യ എസ്. അയ്യരും ഒരുപോലെ പറയുന്നു. ഇരുവര...
മാരിവില്ലഴകിൽ മുടി
കറുത്ത മുടി, കാർക്കൂന്തൽ എന്നൊക്കെ പണ്ടുള്ളവർ പറയുമായിരുന്നു. ഇപ്പോൾ ബ്ലാക്കിന് അൽപം ഡിമാൻഡ് കുറഞ്ഞിരിക്കുകയാണ്. ഇന്ന് മുടിക്ക് മാരിവില്ലിെൻറ നിറമാണ്. ഗ്ലോബൽ ഹൈലൈറ്റാണ് മുടിയഴകിലെ ലേറ്റസ്റ്റ് ട്രെൻഡ്. ഒരുനിറത്തിൽനിന്ന് ഒരു...
സാലഡുകൾ പലതരം
വെജിറ്റബിൾ സാലഡ്

ചേരുവകൾ
1. കാരറ്റ് 200 ഗ്രാം
2. കാബേജ് 200 ഗ്രാം
3. തക്കാളി 200 ഗ്രാം
4. വെള്ളരിക്ക 200 ഗ്രാം
5. സവാള 200 ഗ്രാം
6. നാരങ്ങ ഒരെണ്ണം
7. വിനാഗിരി ...
കുട്ടിമുടിക്കും വേണം സംരക്ഷണം
കുഞ്ഞു വളരുന്തോറും വീടിനു പുറത്തു കളിക്കാനുള്ള സാധ്യതയും കൂടും. മണ്ണുവാരാനും വെള്ളത്തിൽ കളിക്കാനുമൊക്കെയാണ് കുരുന്നുകൾക്ക് താൽപര്യം. അഴുക്കും പൊടിയുമൊക്കെ കൂടുതലായി പിടിക്കുന്നത് മുടിയിൽത്തന്നെയാണ്. അതുകൊണ്ടുതന്നെ കുഞ്ഞു...
മുടിയഴക്
മുടി മൂന്നുതരം

മുടി സംരക്ഷണത്തിൽ ആദ്യം അറിയേണ്ടത് നിങ്ങളുടേത് ഏതുതരത്തിലുള്ള മുടിയാണെന്നാണ്. സ്വഭാവം അനുസരിച്ച് മുടിയെ മൂന്നായി തിരിക്കാം.

* വരണ്ട മുടി
വരണ്ടതും പാറിപ്പറന്നിരിക്കുന്നതുമായ മുടിയാ...
ക്ഷയരോഗികളുടെ പോഷകാഹാരം
ഛർദ്ദിയും കടുത്ത ക്ഷീണവുമായിാണ് 35കാരനായ വേണു (യഥാർഥ പേരല്ല) ഡോക്ടറുടെ അടുത്തെത്തിയത്. കൊല്ലം ജില്ലയിലെ ഒരു ഗ്രാമത്തിൽ മത്സ്യത്തൊഴിലാളിയായ വേണു കുറച്ചു നാളായി ക്ഷയരോഗത്തിനുള്ള മരുന്ന് സ്വയം നിർത്തിയിരുന്നു. ഡോക്ടറുടെ പരി...
താളി ഉണ്ടാക്കാം
നീളമുള്ള ഇടതൂർന്ന കറുത്ത മുടി... അത് സ്ത്രീസൗന്ദര്യത്തിെൻറ ലക്ഷണം തന്നെയാണ്. പണ്ട് മുടി സംരക്ഷണത്തിനായി മുത്തശിമാർ ഉണ്ടാക്കിത്തന്നിരുന്ന സൗന്ദര്യക്കൂട്ടുകൾ ഏറെയുണ്ടായിരുന്നു. മനോഹരമായ മുടിക്കായി വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്ന...
അങ്കമാലി അച്ചായത്തി
അങ്കമാലി ഡയറീസിലെ അങ്കമാലി അച്ചായത്തി എന്ന കഥാപാത്രം തന്നെത്തേടിയെത്തിയപ്പോൾ ജോളി ചിറയത്ത് ഇരുകൈകളും നീട്ടി അത് സ്വീകരിക്കുകയായിരുന്നു. ഇപ്പോൾ പ്രേക്ഷകരുടെയും ജോളിയുടെയും മനസിൽ നിറഞ്ഞു നിൽക്കുന്നത് അങ്കമാലി ഡയറീസിലെ ത്രേസ...
ഈഗോ എന്ന വില്ലൻ
ബീനയും സോമുവും വിവാഹിതരായിട്ട് അഞ്ചുവർഷമായി.എംഫിലും നെറ്റും പാസായ ബീന അന്നുമുതൽ ജോലിക്ക്ശ്രമിച്ചുകൊണ്ടിരുന്നു. സോമു സന്പന്നനും ബീനയേക്കാൾ വിദ്യാഭ്യാസം കുറഞ്ഞ ആളുമാണ്. ബീന ജോലിക്കു പോകേണ്ടെന്നും അവൾക്കു വേണ്ടതെല്ലാം നൽകി...
ഇലക്കറികൾ പോഷകങ്ങളുടെ കലവറ
ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇലക്കറികളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാം...

ആരോഗ്യദായകം

ഇലക്കറികളിൽ കലോറി മൂല്യം കുറവായതുകൊണ്ട് അവയുടെ ഉപയോഗം ശരീരഭാരം വർധിപ്പിക്കാതെ നിയന്ത്രിച്ച...
മേഘല ഡബിൾ ബെൽ അടിക്കുന്നു; ശുഭപ്രതീക്ഷയോടെ
സമയം രാവിലെ 10.15. കോട്ടയം- ചേർത്തല റൂട്ടിൽ ഓടുന്ന വേന്പനാട് ബസ് കോട്ടയം നാഗന്പടം ബസ് സ്റ്റാൻഡിൽ എത്തി. യാത്രക്കാർ ഓരോരുത്തരായി ബസിൽനിന്ന്് ഇറങ്ങി. അവസാനമായി ടിക്കറ്റ് മെഷീനും കാഷ് ബാഗുമായി കണ്ടക്ടർ വേഷത്തിൽ ഒരു പെണ്‍കുട്ട...
പെയ്തിറങ്ങുന്ന രോഗങ്ങൾ
ഇപ്പോൾ ജൂണ്‍മാസമെത്തുന്നതു രോഗങ്ങളുമായാണ്. ഓരോ മഴക്കാലത്തും പുതിയ പുതിയ രോഗങ്ങൾ. മഴക്കാലം എന്നു കേട്ടാൽ മനസിൽ ആധിയുടെ കാർമേഘം ഉരുണ്ടുകൂടുന്ന അവസ്ഥയാണ് ഇന്നുളളത്. അറിയാം മഴക്കാല രോഗങ്ങളെക്കുറിച്ച്...

പനികൾ പല...
LATEST NEWS
ജറൂസലേം സംഘർഷം: യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരും
എംഎൽഎയെ പുറത്താക്കണമെന്ന് കോടിയേരി
വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട പ്ര​തി ജീ​വ​നൊ​ടു​ക്കി
ഉ​ഴ​വൂ​ർ വി​ജ​യ​ൻ: കെഎസ് യുവി​ലൂ​ടെ തു​ട​ക്കം, എ​ൻ​സി​പി​യു​ടെ മു​ഖ​മാ​യി മ​ട​ക്കം
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.