Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back To Sthreedhanam |


പണക്കൊഴുപ്പിന്‍റെ കലാമേളയോ?
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ 57ാമതു സംസ്‌ഥാന സ്കൂൾ കലോത്സവം ജനുവരി 16 മുതൽ 22 വരെ കണ്ണൂരിൽ നടന്നു. ഏഴു ദിവസമായി 20 വേദികളിലായി നടന്ന കലയുടെ പൂമരത്തിൽ 232 ഇനങ്ങളിലായി 12,000 കൗമാര പ്രതിഭകളാണ് കലയുടെ മാറ്റുരച്ചത്. ഓരോ വർഷവും കലാമാമാങ്കത്തിനു തിരശീല വീഴുമ്പോൾ ഒരു ചോദ്യം അവശേഷിക്കാറുണ്ട്. കലോത്സവം നേർവഴിക്കാണോ നടക്കുന്നതെന്ന ചോദ്യം. ഉപജില്ല, ജില്ല കലോത്സവങ്ങളിൽ തുടങ്ങുന്ന അപശ്രുതി അങ്ങ് സംസ്‌ഥാന കലോത്സവങ്ങളിൽ വരെ എത്തിനിൽക്കുന്നു. പലപ്പോഴും പണക്കൊഴുപ്പിെൻറ മേളയായി കലോത്സവം മാറുമ്പോൾ യഥാർഥ കലയിൽ വെള്ളം ചേർക്കപ്പെടുന്നുവെന്ന സത്യം നാം ബോധപൂർവം മറക്കുകയാണ്.

സംസ്‌ഥാന സ്കൂൾ യുവജനോത്സവം അപഹാസ്യകരമായ അവസ്‌ഥയിലേക്കാണ് പോകുന്നത്. മേളയുടെ പരിഷ്കരണത്തെക്കുറിച്ച് ചർച്ചകൾ ഉയർന്നു കേൾക്കാറുണ്ട്. പരിഷ്കരണമല്ല, മറിച്ച് പുനർവിചിന്തനമാണ് ഉണ്ടാകേണ്ടത്. ആടയാഭരണങ്ങളിൽ തുടങ്ങി വിധി കർത്താക്കളെ സ്വാധീനിക്കുന്നതിൽ വരെ പണം ഒഴുക്കാൻ രക്ഷിതാക്കൾ തയാറായി നിൽക്കുന്ന അവസ്‌ഥയാണുള്ളത്.

രക്ഷിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി കലയോടു താൽപര്യവും അഭിരുചിയുമില്ലാതെ മത്സരത്തിനെത്തുന്ന ചുരുക്കം ചില മത്സരാർഥികളുണ്ട്. ഇവരുടെ നൃത്താവതരണം യഥാർഥ കലയിൽ നിന്ന് വിട്ടുള്ളതാണെന്നത് ഖേദകരം തന്നെയാണ്. രക്ഷിതാക്കൾ ഇങ്ങനെ മക്കളുടെ മനസിലുണ്ടാക്കുന്ന മാനസിക സർദ്ദം ഏറെ വലുതാണ്. നൃത്തം പഠിച്ചു തുടങ്ങിയ കുട്ടിയെപ്പോലും കലോത്സവത്തിനായി ആരും ഇതുവരെ ചെയ്യാത്ത ഐറ്റം പഠിപ്പിക്കണമെന്നു പറഞ്ഞ് പ്രശസ്ത നർത്തകരുടെ അടുത്ത് കൊണ്ടുവരുന്ന രക്ഷിതാക്കളുണ്ട്. ആടയാഭരണത്തിനും വിധി കർത്താക്കളുടെ കോഴയ്ക്കുമായി ഇവർ ലക്ഷങ്ങൾ മുടക്കാനും തയാറാണ്. പ്രശസ്തിയും ഗ്രേസ്മാർക്കും മാത്രമാണ് ഇതിനു പിന്നിലുള്ളത്.

ഒരിനത്തിൽ തന്നെ ശരാശരിയിൽ താഴെ നിൽക്കുന്ന നിരവധി മത്സരാർഥികളാണ് വരുന്നത്. ഗ്രേസ് മാർക്കുകൾക്കുവേണ്ടിയുള്ള പ്രകടനമാണ് പലരും കാഴ്ച വയ്ക്കുന്നത്. ഗ്രേസ് മാർക്ക് വന്നതിനുശേഷമാണ് അപ്പീലുകളുടെ എണ്ണം കൂടിയത്. കലോത്സവത്തിൽ നിന്നു ഗ്രേസ് മാർക്ക് കിട്ടി പ്രഫഷനൽ കോഴ്സിനു പോയിരുന്നെങ്കിൽ കെ.ജെ യേശുദാസ് എന്ന ഗാനഗന്ധർവനെ സംഗീത ലോകത്തിനു ലഭിക്കില്ലായിരുന്നു.

വിധി നിർണയത്തിലെ അപാകതയാണ് മറ്റൊരു ഘടകം. വിധി നിർണയത്തിൽ പരിചയമുള്ളവരെ കൊണ്ടു വരണം. കുറഞ്ഞ പ്രതിഫലം നൽകി കലയോടു താൽപര്യമില്ലാത്തവരെ വിധികർത്താക്കളാക്കുന്ന രീതിയിൽ മാറ്റം വരണം.

മത്സരം മറ്റുള്ളവരോടല്ല, നമ്മളോടു തന്നെയാണെന്ന ബോധ്യം ഓരോ മത്സരാർഥിക്കും ഉണ്ടാകണം. കല തന്നിൽ എത്രത്തോളം ആഴത്തിൽ നിറഞ്ഞുവെന്ന ആത്മപരിശോധനയാവണം ഓരോ കലോത്സവവും. ആസമർപ്പണമാണ് ഒരു കലാകാരെൻറ വിജയം. അല്ലെങ്കിൽ കല നമ്മിൽ നിന്ന് അകന്നു പോകുമെന്ന ചിന്ത ഉണ്ടാവണം.

സ്കൂൾ കലോത്സവം പണക്കൊഴുപ്പിെൻറ മേളയോ എന്ന വിഷയത്തിൽ സ്ത്രീധനം മാസിക നടത്തിയ ചർച്ചയിൽ കലാരംഗത്തെ പ്രമുഖർ സംസാരിക്കുന്നു...

പ്രേക്ഷക വോട്ടെടുപ്പും വേണം
നവ്യ നായർ (ചലച്ചിത്രതാരം)

സ്കൂൾ കലോത്സവങ്ങളിൽ വിധി നിർണയത്തിനൊപ്പം പ്രേക്ഷക വോട്ടെടുപ്പും വേണമെന്നാണ് എെൻറ അഭിപ്രായം. വിധി കർത്താക്കളെ തിരഞ്ഞെടുക്കുമ്പോൾ അത് വിശ്വാസയോഗ്യമായ കമ്മിറ്റിയെ വച്ചായിരിക്കണം നടത്തേണ്ടത്. വിധിനിർണയ സമയത്ത് സാങ്കേതിക വിദ്യയുടെ ഉപയോഗം കർശനമായും നിയന്ത്രിക്കണം. ഇന്നിപ്പോൾ പണമുണ്ടെങ്കിൽ അപ്പീൽ കിട്ടാൻ യാതൊരു ബുദ്ധിമുട്ടുമില്ല. അപ്പീലുകാർക്കായി പ്രത്യേകം മത്സരം നടത്തി ഇവരിൽ നിന്ന് ഫൈനലിലേക്കു രണ്ടോ മൂന്നോ പേരെ തെരഞ്ഞെടുക്കാൻ ശ്രമിക്കണം.

നിലവാരമിസ്റ്റാത്ത വിധി കർത്താക്കൾ

ആർഎൽ വി ആനന്ദ്
നൃത്താധ്യാപകൻ, യദുകുലം നാട്യഗൃഹം , തൃശൂർ

മുപ്പത്തിയേഴു വർഷമായി നൃത്തരംഗത്തുള്ള വ്യക്‌തിയാണു ഞാൻ. ഓരോ വർഷവും എെൻറ വിദ്യാർഥികളുമായി കലോത്സവത്തിനു പോകാറുമുണ്ട്. പലപ്പോഴും നിലവാരമില്ലാത്ത വിധികർത്താക്കളുടെ വിധി നിർണയം എന്നെ നിരാശനാക്കിയിട്ടുണ്ട്. സ്റ്റേജിൽ അവതരിപ്പിക്കുന്ന കലാരൂപവുമായി ബന്ധമില്ലാത്തവർ വിധി കർത്താക്കളായി വരുന്നത് കാണാറുണ്ട്. ഇതു ശരിയല്ല. കലാകാരന്മാർ അല്ലാത്തവർ കലകൾ കൈകാര്യം ചെയ്യുമ്പോൾ അത് നശിപ്പിക്കപ്പെടുകയാണ്. കലോത്സവങ്ങളിൽ കേരളത്തിനു പുറത്തെ മികച്ച കലാകാരന്മാരെക്കൂടി വിധി കർത്താക്കളായി ഉൾപ്പെടുത്തണം. സ്വാധീനത്തിനു വഴങ്ങില്ലെന്ന പൊതു അഭിപ്രായമുള്ള കലാകാരന്മാരെയാണ് അപ്പീൽ കിറ്റിയിൽ ഉൾപ്പെടുത്തേണ്ടത്.

നൃത്തമത്സരങ്ങളിൽ ആദ്യ മൂന്നോ നാലോ സ്‌ഥാനങ്ങളിൽ എത്തുന്നവർക്കു വൈവ(ചോദ്യോത്തരവേള) കൂടി ഏർപ്പെടുത്തണം. അവതരണത്തിനു ചോദ്യോത്തരത്തിനും നിശ്ചിത മാർക്കു നൽകി വിജയിയെ പ്രഖ്യാപിക്കാം. പൊതുവേദിയിലുള്ള ചോദ്യോത്തരമായതിനാൽ പ്രേക്ഷകർക്കു മത്സരാർഥിയുടെ അറിവു മനസിലാകും.

നൃത്തത്തിനു മൂന്നു സംഗീതോപകരണം മാത്രം ഉപയോഗിച്ചുള്ള ലൈവ് ഓർക്കസ്ട്രേഷൻ നൽകണം. മികച്ച പരിശീലനം ഉള്ള കുട്ടികൾക്കു മാത്രമേ ലൈവ് ഓർക്കസ്ട്രേഷനൊപ്പം മനോധർം കൂടി കലർത്തി നൃത്തം അവതരിപ്പിക്കാൻ സാധിക്കൂ.

പണക്കൊഴുപ്പ് കാണിക്കാനുള്ള അവസരമായി ഇന്ന് കലോത്സവം മാറിയിരിക്കുന്നു. വസ്ത്രത്തിലും ആഭരണത്തിലും എന്തിനേറെ പറയുന്നു മത്സര വിജയത്തിനു പോലും പണം മുഖ്യ ഘടകമായിത്തീർന്നിരിക്കുകയാണ്. ഗ്രേസ് മാർക്ക് നോമിു വരുന്നവർ എത്ര പണം മുടക്കാനും മടിക്കാറില്ല. പണക്കൊഴുപ്പ് കൂടുന്തോറും കലയുടെ മൂല്യം നശിക്കുകയാണ്.

പണത്തിന്റെ അതിപ്രസരം മുഖ്യം

ഇടക്കൊച്ചി സലിംകുമാർ (കാഥികൻ)

കലോത്സവങ്ങൾ ഇന്ന് കുട്ടികളുടെ മത്സരങ്ങൾ അല്ലാതായി മാറുകയാണ്. രക്ഷിതാക്കളും ഗുരുനാഥന്മാരും തിലുള്ള മത്സരമാണ് കാണാൻ കഴിയുന്നത്. കലയുമായി കുറച്ചു നാളത്തെ സഞ്ചാരം മാത്രമുള്ളവർ തങ്ങളുടെ കുട്ടികളെ വിജയിയാക്കാൻ വേണ്ടി വിധി കർത്താക്കളെ സ്വാധീനിക്കുന്നു. ഉപജില്ലാതലം മുതൽ ഈ സ്വാധീനിക്കൽ തുടങ്ങും. അതിനായി എത്ര പണം മുടക്കാനും രക്ഷിതാക്കൾ ഒരുക്കമാണ്. വലിയ പ്രതിഫലം വാങ്ങി കഥാപ്രസംഗത്തിെൻറ സ്ക്രിപ്റ്റ് എഴുതി ൽകി കുട്ടിയെ ജയിപ്പിക്കുന്ന വിധികർത്താക്കൾ വരെ ഇവിടെയുണ്ടെന്നത് ഏറെ ഖേദകരമായ വസ്തുതയാണ്. ഇത്തരത്തിൽ മുൻകൂട്ടി വിധി നിർണയം നടത്തി പണം നൽകിയ മത്സരാർഥിയെ വിജയിപ്പിക്കുമ്പോൾ ആ കുട്ടിയുടെ ഭാഷയോ സംഗീതമോ ആംഗ്യമോയൊന്നും വിധികർത്താവ് നിരീക്ഷിക്കുന്നില്ല. സമൂഹത്തിെൻറ മാറ്റത്തിനുവേണ്ടി നിലകൊള്ളുന്ന ഒന്നാണ് കഥാപ്രസംഗം. യാതൊരു സാമൂഹ്യബാധ്യതയുമില്ലാതെ പതിനഞ്ചു മിനിറ്റുകൊണ്ട് കഥ പറഞ്ഞു തീർക്കുമ്പോൾ അത്തരത്തിലുള്ള കഥയെങ്കിലും വേണം. കൂടാതെ കുട്ടിയുടെ ഭാഷ ഉച്ഛരിക്കാനുള്ള പ്രാവീണ്യം കൂടി വിധികർത്താക്കൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കലയുടെ സത്യസന്ധത നഷ്ടപ്പെടുന്ന അവസ്‌ഥയ്ക്ക് മാറ്റമുണ്ടാകണം.

കലോത്സവങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു

കെ.ബി അജിത്കുമാർ (മുൻ കലാപ്രതിഭ)
അധ്യാപകൻ, ശ്രീ ചിത്തിര തിരുനാൾ മെോറിയൽ യുപി സ്കൂൾ, ചെറുവള്ളി

സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ രണ്ടു തവണ എനിക്ക് കലാപ്രതിഭ പട്ടം കിട്ടിയിട്ടുണ്ട്. അന്നൊക്കെ രക്ഷിതാക്കൾക്കും മത്സരാർഥികൾക്കും ഇത്രയും ആർഭാടവും മത്സരവും ഉണ്ടായിരുന്നില്ല. ഒരാളുടെ കഴിവിനെ അംഗീകരിക്കാൻ എല്ലാവരും തയാറായിരുന്നു. എന്നാൽ ഇന്നത്തെ സ്‌ഥിതി അതല്ല. നീതി പൂർവമായ രീതിയിലല്ല സ്കൂൾ കലോത്സവങ്ങൾ നടക്കുന്നത്. കലോത്സവങ്ങളുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെു. വിധി കർത്താക്കളിൽ പലരും ആരോപണവിധേയരാവുന്നുണ്ട്. അപ്പീലുകളുടെ എണ്ണം കൂടുന്നുവെങ്കിൽ അതിൽ പലർക്കും നീതി ലഭിക്കാറില്ല.

കലോത്സവങ്ങളിൽ വിധി കർത്താവായി ഞാൻ പോകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ തെൻറ കുട്ടിക്ക് ഒന്നാം സ്‌ഥാനം കൊടുക്കണമെന്നു പറഞ്ഞ് രക്ഷിതാക്കളുടെ ഫോൺ വന്നിട്ടുണ്ട്. കലാമത്സരങ്ങളിലൂടെ വന്നിട്ടുള്ള ആളായതിനാൽ ഇത്തരം സാഹചര്യങ്ങൾ എന്നെ വേദനിപ്പിക്കാറുണ്ട്. കാരണം അർഹതയ്ക്കുള്ള അംഗീകാരം കിട്ടാതെ വരുമ്പോഴുള്ള അവസ്‌ഥ കലാകാരനെ മനസിലാകൂ. വിധി കർത്താക്കളെ തിരഞ്ഞെടുക്കുമ്പോൾ സംസ്‌ഥാനത്തിനു പുറത്തു നിന്നുള്ളവരെ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.

പ്രശസ്തിക്കു വേണ്ടിയുള്ള പ്രകടനം

ഡോ.ഭവ്യലക്ഷ്മി
മുൻ കലാതിലകം

പ്രശസ്തിക്കു വേണ്ടിയുള്ള പ്രകടനമാണ് കലോത്സവങ്ങളിൽ കാണാൻ കഴിയുന്നത്. റിയാലിറ്റി ഷോയും സിനിമയും ലക്ഷ്യമാക്കിയാണ് പല മത്സരാർഥികളും കലോത്സവത്തിനു മത്സരിക്കാൻ എത്തുന്നത്. ഇത്തരക്കാർ കലയെ ആാർഥമായി സ്നേഹിക്കില്ലെന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ കോഴയും മത്സരാർഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും വാശിയേറിയ മത്സരവും ഉണ്ടാകും. ഇത് ആരോഗ്യകരമായ പ്രവണതയല്ല.

കലോത്സവങ്ങളിൽ കോക്കസ് പ്രവർത്തനം ശക്‌തം

പി.കെ ധനൂപ്
മുൻ കലാപ്രതിഭ/ നൃത്ത വിദ്യാർഥി

മുൻ വർഷങ്ങളിൽ മത്സരാർഥികളുടെ എണ്ണം കുറവായിരുന്നു. ഇപ്പോൾ ഒരിനത്തിനു കൂടുതൽ പേരാണ് പങ്കെടുക്കുന്നത്. മത്സരയിനങ്ങളിലാകട്ടെ നിലവാര തകർച്ചയാണുള്ളത്. പണത്തിെൻറ സ്വാധീനം മൂലം പ്രതിഭയുള്ള കുട്ടികൾ പലപ്പോഴും പിന്തള്ളപ്പെടുന്നു. അപ്പീലുകളുടെ എണ്ണവും കൂടുന്നുണ്ട്. വസ്ത്രത്തിെൻറയും ആഭരണത്തിെൻറയും മേന്മ നോക്കി വിധി നിർണയം നടത്തുന്ന ജഡ്ജസുണ്ട്. ഈ പ്രവണത ശരിയല്ല. കുട്ടികളുടെ പ്രകടനം വിലയിരുത്തിയാണ് മാർക്ക് നിശ്ചയിക്കേണ്ടത്. കലോത്സവങ്ങളിൽ കോക്കസ് പ്രവർത്തനം ശക്‌തമാണ്.

അർഹതയ്ക്കുള്ള അംഗീകാരം കിട്ടാതെ പോയി

അഞ്ജന രജനീഷ്
രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി, ഡിഎം വിംസ് മെഡിക്കൽ കോളജ്, വയനാട്

എറണാകുളം ജില്ല സ്കൂൾ കലോത്സവത്തിൽ കുച്ചുപുടിയിൽ അർഹതയ്ക്കുള്ള അംഗീകാരം കിട്ടാതെ പോയ അനുഭവം എനിക്കുണ്ടായിട്ടുണ്ട്. എനിക്ക് മത്സരത്തിൽ ഒന്നാം സ്‌ഥാനം കിട്ടുമെന്ന് കാണികൾ ഉൾപ്പെടെയുള്ളവർ പറഞ്ഞെങ്കിലും ഫലം വന്നപ്പോൾ രണ്ടാം സ്‌ഥാനമായിരുന്നു. ഇതിനെതിരെ അപ്പീൽ കൊടുത്തു. വിജിലൻസിൽ പരാതിയും നൽകി. കുച്ചുപുടി അറിയാത്തവരാണ് അന്ന് വിധികർത്താക്കളായി എത്തിയതെന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. സംസ്‌ഥാന കലോത്സവത്തിൽ അത്തവണ എനിക്ക് കുച്ചുപുടിക്ക് ഒന്നാം സ്‌ഥാനം ലഭിക്കുകയുണ്ടായി. വിധി നിർണയത്തിനായി യോഗ്യതയുള്ള ജഡ്ജസിനെ തന്നെ കൊണ്ടുവരണം.

അപ്പീൽ കമ്മിറ്റി വിധികർത്താവ് നിരുത്സാഹിപ്പിച്ചു

ഗംഗ ലക്ഷ്മി
പ്ലസ്ടു വിദ്യാർഥിനി, മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, ഇടപ്പള്ളി

ചെറുപ്പം മുതൽ നൃത്തം പഠിക്കുന്ന എനിക്ക് സ്കൂൾ കലോത്സവങ്ങളിൽ മത്സരിക്കാൻ താൽപര്യമുണ്ടായിരുന്നു. പണം മുടക്കി മത്സരിക്കാനെത്തിയാലും വേണ്ടപ്പെവരെയേ ജഡ്ജസ് ജയിപ്പിക്കുവെന്നു പറഞ്ഞ് രക്ഷിതാക്കൾ മത്സരത്തിന് അയയ്ക്കുമായിരുന്നില്ല. എന്നാൽ പ്ലസ്വണിനു പഠിക്കുമ്പോഴാണ് സ്കൂൾ കലോത്സവത്തിന് ആദ്യമായി മത്സരിച്ചത്. റവന്യൂതലത്തിൽ വച്ചുതന്നെ വേദനിപ്പിക്കുന്ന അനുഭവമാണ് എനിക്കുണ്ടായത്. ഞാൻ മത്സരിച്ച ഭരതനാട്യം, കുച്ചുപുടി ഇനങ്ങളിൽ എനിക്ക് ഒന്നാം സാനമുണ്ടാകുമെന്ന് കാണികൾ വിധിയെഴുതിയെങ്കിലും രണ്ടാം സാനം മാത്രമേ കിട്ടിയുള്ളൂ. അപ്പീൽ കമ്മിറ്റിയിൽ പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. അപ്പീൽ കിറ്റിയിലെ ഒരു വിധി കർത്താവ് എന്നോടു പറഞ്ഞത് അപ്പീലിൽ എനിക്കൊപ്പം ഉണ്ടായിരുന്ന മറ്റേ കുട്ടി ജില്ലയിലേക്കു പോകട്ടെ, അടുത്ത വർഷം മത്സരിച്ചാൽ പോരേ, താൻ ഇത്തവണ പഠനത്തിൽ ശ്രദ്ധിക്കൂ–വെന്നാണ്. ഇത് എന്നെ ഏറെ വേദനിപ്പിച്ചു. ഇനി മുതൽ ഒരു മത്സരത്തിലും പങ്കെടുക്കേണ്ടതില്ലെന്നാണ് നാലു വയസു മുതൽ നൃത്തം പഠിക്കുന്ന എെൻറ തീരുമാനം.

കലയ്ക്കു ഗുണം ചെയ്യില്ല

പള്ളിപ്പുറം സുനിൽ (കഥകളി നടൻ)
കലാശക്‌തി സ്കൂൾ ഓഫ് ആർട്സ്, വൈക്കം

കലോത്സവങ്ങളിൽ കുട്ടികളിൽ തിലുള്ള മത്സരം കുഞ്ഞുങ്ങളുടെ മനസിൽ അസൂയ ഉണ്ടാക്കും. ഇത് കലയ്ക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ല. ജഡ്ജസിനെ സ്വാധീനിക്കാൻ കഴിവുള്ളവർ ഒന്നാം സ്‌ഥാനത്തെത്തും. പ്രതിഭയുള്ള കുികൾ തഴയപ്പെടും. പിന്നെ മത്സരത്തിനായി കലാപഠനം നടത്തുന്നവരുണ്ട്. അവർ ഒരിക്കലും ഒരു പ്രഫഷനൽ കലാകാരൻ ആകില്ലെന്നാണ് എെൻറ അഭിപ്രായം.

–സീമ മോഹൻലാൽ

ഹൃദയത്തിനായി കഴിക്കാം
ഇഷ്ടഭക്ഷണം എന്നു കേൾക്കുന്പോൾത്തന്നെ നാവിൽ കൊതിയൂറും. എന്നാൽ ഹൃദ്രോഗികൾക്കു
വാതപ്പനിയെ കരുതിയിരിക്കണം
റൂമാറ്റിക് ഫീവർ അഥവാ വാതപ്പനി എന്നത് ഗുരുതരമായ അസുഖമാണ്. ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ
ലണ്ടനിൽ കൂടി ഒരു സഞ്ചാരം
എയർപോർട്ടിൽ രാവിലെ ഏഴിന് എത്തി. ലണ്ടൻ സമയം ഇന്ത്യൻ സമയത്തേക്കാൾ നാലര മണിക്കൂർ പുറകിലാണ്.
പെണ്‍മയുടെ മുടിയേറ്റ്
കേരളത്തിെൻറ സ്വന്തം മുടിയേറ്റെന്ന കലാരൂപത്തിനു പെണ്‍മയുടെ മുഖം നൽകിയിരിക്കുകയാണ് പിറവം
അങ്കമാലിക്കാരൻ
ഒന്നും എന്‍റെ കൈയിലല്ലല്ലോ......? സന്തോഷം എന്നല്ലാതെ എന്തുപറയാൻ. നായകനായി അഭിനയിച്ച ആദ്യ സിനിമ തന്നെ
ഹൃദയാരോഗ്യവും ആയുർവേദവും
ഏറ്റവും ഉഷ്ണഗുണപ്രദാനങ്ങളായ മദ്യം, എരിവ്, മാംസം തുടങ്ങിയ ഉപയോഗിക്കുന്നവർ, ദഹിക്കാൻ പ്രയാസമുള്ളതും
ഹൃദയാരോഗ്യത്തിന് പത്തു പ്രമാണങ്ങൾ
ആരോഗ്യവും ആയുർദൈർഘ്യവും വർധിപ്പിക്കാൻ, ജീവനെ പോറ്റി വളർത്തുന്ന ഹൃദയത്തെ രോഗാതുരതയിൽ നിന്ന്
കല്യാണമേളം
ഒരുപോലെയുള്ള ചിന്തകളും ആശയങ്ങളും വായനയുമാണ് ഞങ്ങളെ ഒന്നിപ്പിച്ചത് കേരളത്തിെന്‍റെ യുവ എംഎൽഎയും മലയാളത്തിെൻറ
മാരിവില്ലഴകിൽ മുടി
കറുത്ത മുടി, കാർക്കൂന്തൽ എന്നൊക്കെ പണ്ടുള്ളവർ പറയുമായിരുന്നു. ഇപ്പോൾ ബ്ലാക്കിന് അൽപം ഡിമാൻഡ് കുറഞ്ഞിരിക്കുകയാണ്
സാലഡുകൾ പലതരം
കാബേജ് ചെറുതായി അരിയുക. ബാക്കി പച്ചക്കറികൾ വത്തിൽ അരിയുക. ഇവയെല്ലാം ഉപ്പും നാരങ്ങാനീരും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
കുട്ടിമുടിക്കും വേണം സംരക്ഷണം
കുഞ്ഞു വളരുന്തോറും വീടിനു പുറത്തു കളിക്കാനുള്ള സാധ്യതയും കൂടും. മണ്ണുവാരാനും വെള്ളത്തിൽ
മുടിയഴക്
മുടി സംരക്ഷണത്തിൽ ആദ്യം അറിയേണ്ടത് നിങ്ങളുടേത് ഏതുതരത്തിലുള്ള മുടിയാണെന്നാണ്. സ്വഭാവം അനുസരിച്ച് മുടിയെ മൂന്നായി തിരിക്കാം.
ക്ഷയരോഗികളുടെ പോഷകാഹാരം
ഛർദ്ദിയും കടുത്ത ക്ഷീണവുമായിാണ് 35കാരനായ വേണു (യഥാർഥ പേരല്ല) ഡോക്ടറുടെ അടുത്തെത്തിയത്.
താളി ഉണ്ടാക്കാം
നീളമുള്ള ഇടതൂർന്ന കറുത്ത മുടി... അത് സ്ത്രീസൗന്ദര്യത്തിെൻറ ലക്ഷണം തന്നെയാണ്. പണ്ട് മുടി
അങ്കമാലി അച്ചായത്തി
അങ്കമാലി ഡയറീസിലെ അങ്കമാലി അച്ചായത്തി എന്ന കഥാപാത്രം തന്നെത്തേടിയെത്തിയപ്പോൾ
ഈഗോ എന്ന വില്ലൻ
ബീനയും സോമുവും വിവാഹിതരായിട്ട് അഞ്ചുവർഷമായി.എംഫിലും നെറ്റും പാസായ ബീന അന്നുമുതൽ ജോലിക്ക്ശ്രമിച്ചുകൊണ്ടിരുന്നു.
ഇലക്കറികൾ പോഷകങ്ങളുടെ കലവറ
ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇലക്കറികളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാം...
മേഘല ഡബിൾ ബെൽ അടിക്കുന്നു; ശുഭപ്രതീക്ഷയോടെ
സമയം രാവിലെ 10.15. കോട്ടയം ചേർത്തല റൂട്ടിൽ ഓടുന്ന വേന്പനാട് ബസ് കോട്ടയം നാഗന്പടം ബസ് സ്റ്റാൻഡിൽ എത്തി
പെയ്തിറങ്ങുന്ന രോഗങ്ങൾ
ഇപ്പോൾ ജൂണ്‍മാസമെത്തുന്നതു രോഗങ്ങളുമായാണ്. ഓരോ മഴക്കാലത്തും പുതിയ പുതിയ രോഗങ്ങൾ.
ട്രെൻഡി ഹെയർസ്റ്റൈൽസ്
വെച്ചെണ്ണയുടെ സുഗന്ധമുള്ള തുന്പുകെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി നടന്നിരുന്ന പെണ്ണ് ഇന്ന് കവിതകളിൽ
കുട്ടിഭക്ഷണം സ്വാദോടെ
ഭക്ഷണം കഴിക്കാൻ കുട്ടികൾ പൊതുവേ വാശികാണിക്കും. പ്രത്യേകിച്ച് അഞ്ചു വയസിനു താഴെയുള്ള കുട്ടികൾ
സ്ത്രീ സുരക്ഷാ പാഠങ്ങൾ
അഞ്ചു വയസുകാരിയെ മധ്യവയസ്കൻ പീഡിപ്പിച്ചു, ബസ് യാത്രക്കാരിയെ ശല്യം ചെയ്തയാൾ
സ്വപ്ന സുരഭിലം
സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന സമയം. അച്ഛെൻറ മരണശേഷം സാന്പത്തികമായി
എന്‍റെ കരളേ...
കരൾ രോഗങ്ങൾ പലതരത്തിലുണ്ട്. ഫാറ്റി ലിവർ, ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, കരളിനുണ്ടാകുന്ന കാൻസർ ഇങ്ങനെ പോകുന്നു കരൾ രോഗങ്ങൾ..
ബ്രസൽസ് നീ എത്ര മനോഹരീ...
തണുത്തകാലാവസ്ഥ, പച്ചപ്പാണ് എവിടെയും. മാനെകിൻ പിസ് പ്രതിമ (Manneken pis statue) സെൻറ് മൈക്കിൾസ് പള്ളി
കാക്കാം കുരുന്നുകളെ; സൈബർ വലയിൽ കുരുങ്ങാതെ
വിരൽത്തുന്പിൽ വിരിയുന്ന സൗകര്യങ്ങളുടെ നീണ്ടനിരയാണ് വിവരസാങ്കേതികവിദ്യ സാധ്യമാക്കിയത്.
നടുവേദനയെ പേടിക്കേണ്ട?
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ് നടുവേദന അഥവാ ലോ ബാക്ക് പെയ്ൻ.
നിർമല വിജയം
ജീവിതത്തെ നാലു ദിശകളിൽ നിന്നും നോക്കിക്കാണുന്ന എഴുത്തുകാരി, വർണങ്ങൾ കൊണ്ടൊരു മായാപ്രപഞ്ചം
കരൾ സംരക്ഷണം ആയുർവേദത്തിൽ
ശരീരത്തിന് ഉൗർജവും സ്വസ്ഥതയും ലഭിക്കുന്നതിന് കരളിെൻറ ആരോഗ്യം അനിവാര്യമാണ്
ഈ പെണ്‍കുട്ടികൾ എങ്ങോട്ടു പോകുന്നു ?
രണ്ടാഴ്ച മുന്പാണ് പതിനാലുകാരിയുമായി മാതാപിതാക്കൾ മനോരോഗവിദഗ്ധെൻറ അടുത്തെത്തിയത്.
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Samskarikam
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.